Pages

24 November 2011

മൂന്ന് പതിറ്റാണ്ടിനുശേഷം മുല്ലപ്പെരിയാര്‍ വീണ്ടും ഭീതി ഉയര്‍ത്തുന്നു


കേരളാതിര്‍ത്തിയില്‍
സ്ഥിതിചെയ്യുന്ന തമിഴ്നാടിന്റെ മുല്ലപ്പെ
രിയാര്‍ ഡാം മൂന്ന് പതിറ്റാണ്ടിനുശേഷം വീ
ണ്ടും ഭീതി ഉയര്‍ത്തുന്നു. ചോര്‍ച്ചയാണ്
നേരത്തെ കേരളീയരുടെ മനസ്സില്‍ തീപ
കര്‍ന്നതെങ്കില്‍ ഇപ്പോള്‍ അണക്കെട്ടിന്‍െ
റ നിലനില്‍പ്പുതന്നെ ചോദ്യംചെയ്യുന്ന ത
രത്തില്‍ ഭൂചലനങ്ങള്‍ ആവര്‍ത്തിക്കുകയാ
ണ്.
1964ല്‍ കണ്ട ചോര്‍ച്ച ഗുരുതരാവസ്ഥ
യിലേക്ക് മാറിയത് 1978^79 കാലഘട്ടത്തി
ലാണ്. അന്ന് അണക്കെട്ട് അതീവ ഗുരുത
ര സുരക്ഷാ ഭീഷണി ഉയര്‍ത്തിയതോടെ
കേന്ദ്ര ഇടപെടലിന് ശക്തമായ ജനകീയ
സമരം വേണ്ടിവന്നു. അന്ന് പീരുമേട്
എം.എല്‍.എയായിരുന്ന സി.പി.ഐ നേ
താവ് സി.എ. കുര്യന്‍ 1979 നവംബറില്‍ വ
ണ്ടിപ്പെരിയാറില്‍ നിരാഹാരം നടത്തിയതി
നെ തുടര്‍ന്ന് കേന്ദ്ര ജലകമീഷന്‍ ചെയര്‍
മാന്‍ കെ.സി. തോമസ് മുല്ലപ്പെരിയാര്‍ സ
ന്ദര്‍ശിക്കുകയും ജലനിരപ്പ് 152 അടിയില്‍
നിന്ന് 136 അടിയായി കുറക്കാന്‍ നിര്‍ദേ
ശിക്കുകയുമായിരുന്നു. അന്ന് സി.എച്ച്. മു
ഹമ്മദ് കോയ മുഖ്യമന്ത്രിയും നീലലോ
ഹിതദാസന്‍ നാടാര്‍ ജലവിഭവ മന്ത്രിയു
മായിരുന്നു. ഏഴ് ദിവസമാണ് കുര്യന്‍ നി
രാഹാരം അനുഷ്ഠിച്ചത്. അന്നത്തെ ചര്‍
ച്ചയിലാണ് പുതിയ അണക്കെട്ടിനുള്ള നിര്‍
ദേശവും ഉയര്‍ന്നത്.എന്നാല്‍, പിന്നീടത്
അണക്കെട്ട് ബലപ്പെടുത്തല്‍ ജോലികളാ
യി മാറുകയായിരുന്നു. കേന്ദ്ര ജലകമീ
ഷന്‍ നിര്‍ദേശിച്ച പ്രകാരം ബലപ്പെടു
ത്തല്‍ ജോലികള്‍ പൂര്‍ത്തിയാക്കിയെന്ന
തമിഴ്നാട് വാദത്തെ തുടര്‍ന്നാണ് ജലനി
രപ്പ് 142 അടിയിലേക്ക് ഉയര്‍ത്താന്‍ 2006
ഫെബ്രുവരിയില്‍ സുപ്രീംകോടതി അനു
മതി നല്‍കിയത്. എന്നാല്‍ പരമാവധി ജ
ലനിരപ്പ് 136 അടിയായി നിജപ്പെടുത്തി
2006 മാര്‍ച്ചില്‍ കേരള നിയമസഭ നിയമനിര്‍
മാണം നടത്തിയിരുന്നു. ഇതിനെയും ത
മിഴ്നാട് സുപ്രീംകോടതിയില്‍ ചോദ്യം
ചെയ്തു.
1979ന് ശേഷം ഇതാദ്യമാണ് മുല്ലപ്പെരി
യാര്‍ ഭീതി സൃഷ്ടിക്കുന്നത്. ഭൂകമ്പഭ്രംശ
മേഖലയിലാണ് മുല്ലപ്പെരിയാറെന്നും റിക്
ടര്‍ സ്കെയിലില്‍ ആറ് രേഖപ്പെടുത്തുന്ന
ഭൂചലനമുണ്ടായാല്‍ അണക്കെട്ട് തകരുമെ
ന്നും റൂര്‍ക്കി ഐ.ഐ.ടിയുടെ പഠനം വ്യ
ക്തമാക്കുന്നു. ഡാം തകര്‍ന്നാല്‍ വെള്ളമ
ത്രയും ഒഴുകിയെത്തുക ഇടുക്കിയിലേക്കാ
യിരിക്കും. മുല്ലപ്പെരിയാറില്‍നിന്നുള്ള 15
ടി.എം.സി വെള്ളം താങ്ങാനുള്ള ശേഷി
ഇടുക്കിക്ക് ഇല്ലാത്തതിനാല്‍ കുളമാവ്, ചെ
റുതോണി ഡാമുകള്‍ തകരുമെന്നും പഠന
റിപ്പോര്‍ട്ടുകളുണ്ട്. ഫലത്തില്‍ കേരളത്തി
ലെ നാല് ജില്ലകളായിരിക്കും തുടച്ചുനീക്ക
പ്പെടുക.
പുതിയ അണക്കെട്ടിന് നേരത്തെ തമി
ഴ്നാട് അനുകൂലമായിരുന്നുവെങ്കിലും പി
ന്നീട് അവര്‍ പിന്മാറിയത് ഇപ്പോഴത്തെ ക
രാര്‍ അതേപടി അംഗീകരിക്കുമോയെന്ന
സംശയത്തിന്റെ പേരിലാണ്. 999 വര്‍ഷ
ത്തേക്ക് ഒപ്പിട്ട കരാര്‍ പ്രകാരം മുല്ലപ്പെരി
യാറിലെ മുഴുവന്‍ ജലത്തിന്റെയും അവ
കാശം തമിഴന് ാടിനാണ്. പേരിനുമാത്രം പാ
ട്ടത്തുകയും വൈദ്യുതി ഉല്‍പാദനത്തിന്‍െ
റ പേരില്‍ നാമമാത്ര റോയല്‍റ്റിയും കേര
ളത്തിന് ലഭിക്കുന്നുണ്ട്. പാട്ടസംഖ്യ 30 വര്‍
ഷം കൂടുമ്പോള്‍ പുതുക്കാന്‍ വ്യവസ്ഥയു
ണ്ടെങ്കിലും അതുണ്ടായിട്ടില്ല.
ഇപ്പോള്‍ കേരളം നിര്‍ദേശിച്ചിട്ടുള്ള പു
തിയ അണക്കെട്ട് എന്ന നിര്‍ദേശത്തോടും
തമിഴ്നാട് യോജിച്ചിട്ടില്ല. ഓരോ 40 വര്‍
ഷം കൂടുമ്പോഴും കരാര്‍ പുതുക്കണമെന്ന
വ്യവസ്ഥയും കേരളം മുന്നോട്ടുവെച്ചിട്ടു
ണ്ട്. എന്നാല്‍, ഇപ്പോഴത്തെ സാഹചര്യ
ങ്ങളെ അനുകൂലമാക്കി നിലവിലുള്ള ക
രാര്‍ അതേപടി നിലനിര്‍ത്തി പുതിയ അ
ണക്കെട്ട് എന്നതാണ് തമിഴ്നാട് ആഗ്രഹി
ക്കുന്നത്. കേരളത്തെ സമ്മര്‍ദത്തിലാക്കി
നിലവിലെ കരാര്‍ അതേപടി അംഗീകരി
ക്കേണ്ടിവന്നാല്‍, മുല്ല പ്പെ രി യാര്‍ ജല
ത്തില്‍ അവകാശം കിട്ടാന്‍ കേരളത്തിന്
നൂറ്റാണ്ടുകള്‍ കാത്തിരിക്കേണ്ടിവരും. ഡാ
മിന്റെ നിയന്ത്രണവും കേരളത്തിന് ത
രാന്‍ തമിഴ്നാട് സന്നദ്ധമാകില്ല.
ജലനിരപ്പ് 136 അടിയില്‍നിന്ന് 120 അ
ടിയായി കുറക്കണമെന്ന് സര്‍വകക്ഷി
യോഗം ആവശ്യപ്പെട്ടുവെങ്കിലും ഇതി
നോട് തമിഴ്നാട് അനുകൂല നിലപാട് സ്വീ
കരിക്കില്ല. ജലനിരപ്പ് 142 അടിയാക്കാനും
തുടര്‍ന്ന് ബേബി ഡാം ബലപ്പെടുത്തിയ
ശേഷം 152 അടി പുനഃസ്ഥാപിക്കാനും
സുപ്രീംകോടതി അനുവദിച്ചിട്ടുണ്ടെന്ന
വാദമാണ് തമിഴന് ാടിന്റേത്. ജലനിരപ്പ് 136
അടിയാണെങ്കില്‍ 15.65 ടി.എം.സി ജലമാ
യിരിക്കും അണക്കെട്ടിലുണ്ടായിരിക്കുക.
ജലനിരപ്പ് 120 അടിയാക്കിയാല്‍ സംഭരണ
ശേഷി ഏഴ് ടി.എം.സിയായി കുറയും.
മുല്ലപ്പെരിയാറില്‍നിന്നുള്ള
വെള്ളം തേനിക്കടുത്ത് വൈഗ ഡാമിലെത്തിലെത്തിച്ച് അവിടെനി
ന്നാണ് തേനി, മധുര, ശിവഗംഗ, രാമനാഥ
പുരം ജില്ലകളിലെ 1,74,357 ഏക്കറില്‍ ജല
സേചനത്തിന് വെള്ളം തുറന്നുവിടുന്നത്.

No comments:

Post a Comment