Pages

28 November 2011

The History of Mullaperiyar

വിവാദങ്ങള്‍ വിട്ടൊഴിയാതെ മുല്ലപ്പെരിയാര്‍
മുല്ലപ്പെരിയാര്‍ എന്നും വിവാദവിഷയമാണ്. കരാര്‍ ഒപ്പിടും മുമ്പേ ആരംഭിച്ച വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. ഇപ്പോഴത്തെ സ്ഥിതിയില്‍ കരാറിന്റെ പേരിലുള്ള വിവാദം കെട്ടടങ്ങാന്‍ 2885 വരെ കാത്തിരിക്കണം. കാരണം, അന്നാണ് പെരിയാര്‍ പാട്ടകരാറിന്റെ 999 വര്‍ഷ കാലാവധി അവസാനിക്കുന്നത്.
1886 ഒക്ടോബര്‍ 29^ന് തിരുവിതാംകൂര്‍ മഹാരാജാവും മദിരാശി സ്റ്റേറ്റ് സെക്രട്ടറിയും പെരിയാര്‍ പാട്ടകരാര്‍ ഒപ്പിടും മുമ്പേ മുല്ലപ്പെരിയാറിലെ വെള്ളം കിഴക്കോട്ട് ഒഴുകിയിരുന്നു. ടിപ്പുസുല്‍ത്താനും പട്ടാളത്തിനും തിരുവിതാംകൂറില്‍ പ്രവേശിക്കാതെ മടങ്ങേണ്ടിവന്നത് പെരിയാറിന്റെ ഉല്‍ഭവ സ്ഥാനത്തെ ചിറ തകര്‍ത്തത് മൂലമാണെന്ന് കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ വിവരിക്കുന്നുണ്ട്.
ബ്രിട്ടീഷുകാര്‍ മധുര കീഴടക്കുന്നതോടെ മുല്ലപ്പെരിയാറിനെ കിഴക്കോട്ട് തിരിച്ചുവിടാന്‍ ശ്രമം തുടങ്ങി. വരണ്ടുണങ്ങിയ മധുരക്ക് കുടിവെള്ളം തേടിയുള്ള ബ്രിട്ടീഷുകാരുടെ അന്വേഷണം അവസാനിച്ചത് തിരുവിതാംകൂര്‍ അതിര്‍ത്തിയിലാണ്. 1808^ല്‍ സര്‍ ജയിംസ് കാല്‍സ്വെല്‍ തിരുവിതാംകൂര്‍ അതിര്‍ത്തിയില്‍പ്രവേശിച്ച് ശിവഗിരിക്കുന്നുകളില്‍ (തേക്കടിക്കടുത്ത്) നിന്ന് ഉല്‍ഭവിക്കുന്ന നദികളെകുറിച്ച് അന്നത്തെ മദിരാശി സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ടാണ് പെരിയാര്‍ പാട്ടകരാറിന് അടിസ്ഥാനമായത്.1862^ല്‍ മേജര്‍ വൈറസ് 145 അടി ഉയരമുള്ളതും ഒരു ടി.എം.സി ( ആയിരം ദശലക്ഷം ഘനയടി ) വെള്ളം സംഭരിക്കാവുന്നതുമായ അണക്കെട്ട് നിര്‍മിച്ചതോടെയാണ് അയല്‍ രാജ്യത്തിന്റെ വെളളം ചോര്‍ത്തല്‍ തിരുവിതാംകൂര്‍ ഭരണം അറിഞ്ഞത്. തുടര്‍ന്നാണ് ഔദ്യോഗിക ചര്‍ച്ചകള്‍ ആരംഭിച്ചത് .വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ പെരിയാര്‍ പാട്ടകരാര്‍ ഒപ്പിടുന്നതിന് അനുമതി നല്‍കുമ്പോള്‍ തിരുവിതാംകൂര്‍ മഹാരാജാവ് വിശാഖം തിരുനാള്‍ പറഞ്ഞുവത്രെ..... എന്റെ ഹൃദയരക്തം കൊണ്ട് ഞാനിതില്‍ ഒപ്പുവെക്കുന്നുവെന്ന്.
മുല്ലപ്പെരിയാറിലെ വെള്ളം കിഴക്കോട്ട് തിരിച്ചുവിടുന്നതിന് സൌകര്യമൊരുക്കുന്നതിനും തിരുവിതാംകൂറില്‍ അയല്‍ രാജ്യത്തിന്റെ അണക്കെട്ട് നിര്‍മിക്കുന്നതിനും ആവശ്യമായ ഭൂമിയും വിട്ടുകൊടുക്കേണ്ടിവന്നു. നദിയുടെ ഏറ്റവും താഴ്ന്ന നിരപ്പില്‍ നിന്നും 155 അടി ഉയരം വരെ ചുറ്റപ്പെട്ട 8000 ഏക്കര്‍ ഭൂമി ജലസംഭരണിക്കും വേറെ 100 ഏക്കര്‍ ഭൂമി മറ്റ് നിര്‍മാണ ആവശ്യങ്ങള്‍ക്കുംവേണ്ടി 1886 ജനുവരി ഒന്ന് മുതല്‍ 999വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കി. ഏക്കറൊന്നിന് അഞ്ച് രൂപയായിരുന്നു വാര്‍ഷിക പാട്ടം. അന്നത്തെ മധുര, രാമനാഥപുരം പ്രദേശങ്ങളില്‍ ജലസേചനാവശ്യത്തിന് മാത്രമേ വെള്ളം ഉപയോഗിക്കാന്‍ പാടുള്ളൂവെന്ന് കരാര്‍ വ്യവസ്ഥ ചെയ്യുന്നു. 1895^ലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ചുണ്ണാമ്പും ശര്‍ക്കരയുംചേര്‍ന്ന സുര്‍ക്കി എന്ന മിശ്രിതം ഉപയോഗിച്ചാണ് അണക്കെട്ട് നിര്‍മിച്ചത്.
തര്‍ക്കത്തിന്റെ തുടക്കം
കരാര്‍ ഒപ്പിട്ട ആദ്യ 40 വര്‍ഷം മുല്ലപ്പെരിയാര്‍ ശാന്തമായിരുന്നു. ജലസേചനത്തിനായി നല്‍കിയ വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉല്‍പ്പാദനത്തിന് മദിരാശി സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയതോടെയാണ് തര്‍ക്കത്തിന് തുടക്കമായത്. ആദ്യ കരാര്‍ ലംഘനവും ഇതാണ്. കുമളിക്കടുത്ത്  തമിഴ്നാടിലെ  ലോവര്‍ ക്യാമ്പില്‍ പവര്‍ ഹൌസ് സ്ഥാപിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള തീരുമാനത്തെ തിരുവിതാംകൂര്‍ എതിര്‍ത്തു. തര്‍ക്കം പിന്നീട്, കരാര്‍ വ്യവസ്ഥപ്രകാരം രണ്ടംഗ ട്രൈബ്യൂണറലിന് വിട്ടു. മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജി സര്‍ ഡേവിഡ് ദേവദാസ്, തിരുവിതാംകൂറിലെ മുന്‍ ദിവാന്‍ ബഹാദൂര്‍ വി.എസ്. സുബ്രഹ്മണ്യ അയ്യര്‍ എന്നിവരായിരുന്നു ട്രൈബ്യൂണല്‍ അംഗങ്ങള്‍. ഇവര്‍ക്ക് യോജിച്ച തീരുമാനത്തില്‍ എത്താനായില്ല. ഇതേതുടര്‍ന്നാണ് കരാര്‍ വ്യവസ്ഥ പ്രകാരം കല്‍ക്കത്താ ഹൈക്കോടതി ജഡ്ജിയായിരുന്ന സര്‍ നളിനി രഞ്ജന്‍ ചാറ്റര്‍ജിയെ അമ്പയര്‍ ആയി നിയമിച്ചത്. അമ്പയര്‍ മുമ്പാകെ തിരുവിതാംകൂറിന് വേണ്ടി വാദിച്ചത് സര്‍ സി.പി. രാമസ്വാമി അയ്യ
രാണ്. ജലസേചനത്തിന് വേണ്ടി നല്‍കിയ വെള്ളം കുടിക്കാന്‍ പോലും അവകാശമില്ലെന്ന്, വൈദ്യുത ഉല്‍പ്പാദനത്തെ എതിര്‍ത്ത സര്‍ സി.പി വാദിച്ചു.
1941 മെയ് 21^ന് അമ്പയര്‍ വിധി പുറപ്പെടുവിച്ചു. പെരിയാര്‍ പാട്ട കരാര്‍ അനുസരിച്ച് ജലസേചനത്തിന് നല്‍കിയ ജലം മറ്റൊരു ആവശ്യത്തിന് ഉപയോഗിക്കാന്‍ പാടില്ലെന്നായിരുന്നു ചരിത്രപ്രസിദ്ധമായ വിധി. ഇതോടെ, കരാര്‍ പുതുക്കുന്നതിന് മദിരാശി സര്‍ക്കാര്‍ മുന്നോട്ട് വന്നുവെങ്കിലും അതുണ്ടായത് 1970 മെയ്29^ന്. 1954 നവംബര്‍ 13 മുതലുള്ള മുന്‍കാല പ്രാബല്യത്തോടെയാണ്, നിയമവിരുദ്ധമായി അമ്പയര്‍ പ്രഖ്യാപിച്ചവൈദ്യുതി ഉല്‍പാദനത്തിന് കേരള സര്‍ക്കാര്‍ അനുമതി നല്‍കിയത്. ജല വൈദ്യുത പദ്ധതിയുടെ ആവശ്യത്തിനായി പീരുമേട് താലൂക്കിലെ 42.17 ഏക്കര്‍ ഭൂമി കൂടി തമിഴ്നാടിന് വിട്ടുകൊടുത്തു. പാട്ട സംഖ്യ ഏക്കറൊന്നിന് അഞ്ച് രൂപയില്‍നിന്നും 30 രൂപയാക്കി വര്‍ധിപ്പിക്കുകയും ഓരോ 30 വര്‍ഷം കൂടുമ്പോഴും പാട്ട തുക മാത്രം പുതുക്കാന്‍ അനുബന്ധ കരാറില്‍ വ്യവസ്ഥ ചെയ്യുകയും ചെയ്തു. പക്ഷെ, പാട്ടത്തുക ഇതേവരെ പുതുക്കിയിട്ടില്ല.
വൈദ്യുതി ഉല്‍പ്പാദനത്തിന് റോയല്‍റ്റിയായി ലഭിക്കുന്നതാകട്ടെ ചില്ലിക്കാശും. ഒരു വര്‍ഷത്തെ വൈദ്യുതി ഉല്‍പ്പാദനം 350 ദശലക്ഷം യൂനിറ്റ് അധികരിച്ചില്ലെങ്കില്‍ ഒരോ കിലോവാട്ട്വര്‍ഷത്തെ വൈദ്യുതിയോര്‍ജത്തിന് 12 രൂപ വീതം കേരളത്തിന് കിട്ടും. ഉല്‍പ്പാദനം 350 ദശലക്ഷം യൂനിറ്റ് അധികരിച്ചാല്‍ ഓരോ കിലോവാട്ട് വര്‍ഷത്തെ വൈദ്യുതോര്‍ജത്തിന് 18 രൂപ വീതം ലഭിക്കും. ഒരു പൈസയില്‍ താഴെ യാണ് ഒരു യൂനിറ്റിന് റോയല്‍റ്റിയായി കേരളത്തിന് ലഭിക്കുന്നത്. ഈ തുക പരിഷ്കരിക്കാനും വ്യവസ്ഥയില്ല.
15.65 ടി.എം.സി അടിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ശേഷി. പ്രതിവര്‍ഷം 30 ടി.എം.സി വെള്ളം അതിര്‍ത്തി കടത്തുന്നുവെന്നാണ് കണക്ക്. ഇത്രയും വെള്ളം ഇടുക്കിയില്‍ ലഭിച്ചാല്‍ കോടിക്കണക്കിന് രൂപയുടെ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയും. ഒരു ദശലക്ഷം ഘനമീറ്റര്‍ വെള്ളം ഉപയോഗിച്ച് തമിഴ്നാടിന്റെ പെരിയാര്‍ നിലയത്തില്‍ 0.67 ദശലക്ഷം യൂണിറ്റ് (എംയു)വൈദ്യുതി ഉല്‍പാദിപ്പിക്കുമ്പോള്‍ ഇത്രയൂം വെള്ളം ഇടുക്കിയിലൂടെ മൂലമറ്റം നിലയത്തില്‍ ലഭിച്ചാല്‍1.47 എം.യു വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയും. കേരളം പുറത്ത് നിന്ന് ഉയര്‍ന്ന തുകക്ക് വൈദ്യുതി വാങ്ങുമ്പോഴാണ് കേരളത്തിന്റെ വെള്ളം ഉപയോഗിച്ച് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിക്ക് ഒരു യൂണിറ്റിന്ഒരു പൈസയില്‍ താഴെ മാത്രം ലഭിക്കുന്നത്.
മലയാളിയുടെ മനസിലെ ഭീതിയായി ഡാം മുത്തച്ഛന്‍
ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാവുകയാണോ മുല്ലപ്പെരിയാര്‍. തേക്കടി മേഖലയില്‍ മഴ ശക്തിപ്പെടുകയും മുല്ലപെരിയാര്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുകയും ചെയ്താല്‍ മലയാളികളുടെ നെഞ്ചിടിപ്പ് വര്‍ധിക്കും. ഒരു നൂറ്റാണ്ട് മുമ്പ് ശര്‍ക്കയും ചുണ്ണാമ്പും ചേര്‍ത്തുണ്ടാക്കിയ 'സുര്‍ക്കി' എന്ന മിശ്രിതം ഉപയോഗിച്ച് നിര്‍മിച്ചതാണ് അണക്കെട്ട്. അമ്പത് വര്‍ഷത്തെ മുമ്പില്‍ കണ്ടാണത്രെ അന്ന് അണക്കെട്ട് നിര്‍മിച്ചത്. അത്തരത്തിലൊരു അണക്കെട്ട് സുരക്ഷിതമെന്ന് എങ്ങനെ ഉറപ്പിക്കാനാകും. ഡാം ബ
ലപ്പെടുത്തിയെന്ന് തമിഴ്നാട് അവകാശപ്പെട്ടാലും അത് വിശ്വസിക്കാനാകുമോ? ശാസ്ത്രീയമായ ഏതെങ്കിലും പഠനത്തിന്റെ അടിസ്ഥാനത്തിലല്ല അണക്കെട്ട് സുരക്ഷിതമാണെന്ന് തമിഴ്നാട് പറയുന്നത്.
അടുത്തകാലത്ത് വിദഗ്ദ സംഘം അണക്കെട്ട് സന്ദര്‍ശിച്ചപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. ഡാമുകള്‍ക്ക്  സാധാരണ അനുവദിക്കപ്പെട്ടിട്ടുള്ള അളവില്‍ പോലും സീപ്പേജ്  കണ്ടെത്താന്‍ കഴിയാതെ വന്നതോടെ തമിഴ്നാട് പലതും മറച്ച് വെക്കുന്നുവെന്നാണ് സംശയം. ഗാലറിയില്‍ എത്താതെ ചോരുന്ന വെള്ളം കെട്ടിലേക്ക് ഇറങ്ങുന്നുവെന്നാണ് നിഗമനം.  അങ്ങനെയെങ്കില്‍ വന്‍ ദുരന്തമായിരിക്കും ക്ഷണിച്ച് വരുത്തുക.
സുര്‍ക്കി ഉപയോഗിച്ച് നിര്‍മിച്ച അണക്കെട്ടില്‍ 1930 കളില്‍ ഗ്രൌണ്ടിംഗ് നടത്തിയെങ്കിലും ഫലപ്രദമായില്ല. പിന്നീട് 1960 കളില്‍ ഗ്രാനൈറ്റിംഗ് നടത്തി. 110 അടിക്ക് മുകളിലേക്കുള്ള ഭാഗത്താണ് ഈ സാങ്കിേത വിദ്യ പ്രയോഗിച്ചത്. 105 അടി വരെ വെള്ളം കെട്ടികിടക്കുമെന്നതിനാലായിരുന്നു  ഈ ഭാഗത്തെ ഒഴിവാക്കിയത്.  110 അടിക്ക് താഴെയുള്ള ഭാഗത്ത് സുര്‍ക്കി ഉപയോഗിച്ചുള്ള കെട്ട് നിലനില്‍ക്കുന്നതിനാല്‍ അവിടെ വന്‍തോതില്‍ വിടവുകള്‍ ഉള്ളതായാണ് വിദഗ്ദ സമിതിയുടെ നിഗമനം. ഈ വിടവുകളിലൂടെ വെള്ളം ഒഴുകിയിറങ്ങുന്നതാണ് അപകട ഭീഷണി ഉയര്‍ത്തുന്നത്. വെള്ളം താഴെക്ക് വരുമ്പോള്‍ സ്വാഭാവികമായി പാറക്കെട്ടുകളില്‍ നിന്നും മുകളിലേക്ക് സമര്‍ദ്ദമുണ്ടാകുമെന്നും അത്  അണക്കെട്ടും ഫൌണ്ടേഷനും തമ്മിലുള്ള ബന്ധം വിടാന്‍ കാരണമാകുമെന്നും പറയുന്നു. ചെറിയ ഭൂചലനത്തെ പോലും ഭീതിയോടെ കാണേണ്ടിവരും. 110 അടിക്ക് താഴെയുള്ള ഭാഗത്തെ ചിത്രമെടക്കാന്‍ മുമ്പ് കേരളം ശ്രമം നടത്തിയെങ്കിലും തമിഴ്നാട് ചെറുക്കുകയായിരുന്നു.
ഡാമിലെ ചോര്‍ച്ചയും വെള്ളം ഒഴുകുന്ന വഴികളും കണ്ടെത്താന്‍ ബാബാ ആറ്റോമിക് ഗവേഷണ കേന്ദ്രത്തിന്റെ സഹായത്തോടെ ഐസോടോപ്പ് പഠനം നടത്താന്‍ കേരളം നടത്തിയ ശ്രമവും തമിഴ്നാടിന്റെ എതിര്‍പ്പ് മൂലം ഉപേക്ഷിക്കേണ്ടിവന്നു.
ഡാമുകളുടെ നിരീക്ഷണം സംബന്ധിച്ച കേന്ദ്ര ജല കമ്മീഷന്റെ മാര്‍ഗരേഖ തമിഴ്നാട് പൂര്‍ണമായും പാലിക്കുന്നില്ലെന്നും പറയുന്നു. ഡാമില്‍ നിന്നുള്ള സീപ്പേജ് അളക്കുന്നതില്‍ അവസാനിക്കുന്നു അവരുടെ നിരീക്ഷണം. അടുത്ത കാലത്ത്  മര്‍ദ മാപിനികള്‍ സ്ഥാപിച്ചുവെങ്കിലും അവയില്‍ നിന്നും യഥാര്‍ത്ഥ വിവരമല്ല കിട്ടുന്നത്. പൂജ്യം റിസള്‍ട്ട് ലഭിച്ചത് ഇത് മൂലമാണെന്നും മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ച വിദഗ്ദ സമിതി ചൂണ്ടിക്കാട്ടിയിരുന്നു.
1964^ലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ചോര്‍ച്ച കണ്ട് തുടങ്ങിയത്. വിശദമായ പരിശോധനയില്‍ സുരക്ഷിതത്വ നടപടികള്‍ വേണ്ടതാണെന്ന് കണ്ടെത്തി. തുടര്‍ന്നാണ് ഇത് സംബന്ധിച്ച് കേരള സര്‍ക്കാര്‍ കേന്ദ്ര ജല കമീഷന് കത്തെഴുതിയത്. പിന്നീട് കമീഷന്‍ ഉദ്യോഗസ്ഥരും കേരള ^ തമിഴ്നാട് പ്രതിനിധികളും 1964 ഏപ്രില്‍10, 1978 മെയ് ഒമ്പത്, 1979 നവംബര്‍ 23 തിയതികളില്‍ അണക്കെട്ട് സന്ദര്‍ശിച്ച് ഡാം സുരക്ഷിതമല്ലെന്ന് ക
ണ്ടെത്തിയതിനെ തുടര്‍ന്നാണ് അണക്കെട്ടിലെ പൂര്‍ണ ജലനിരപ്പ് 152 അടിയില്‍നിന്ന് 136 അടിയാക്കി കുറച്ചത്.
ഇതിനിടെ തന്നെ മുല്ലപ്പെരിയാര്‍ രാഷ്ട്രീയ പ്രശന്മായും മാറിയിരുന്നു. അന്നത്തെ പീരുമേട് എം.എല്‍.എയും ഭരണകക്ഷി അംഗവുമായിരുന്ന സി.എ. കുര്യന്റെ നിരാഹാര സത്യഗ്രഹമാണ് മുല്ലപ്പെരിയാറിന് രാഷ്ട്രീയ നിറംപകര്‍ന്നത്. അണക്കെട്ട് സുരക്ഷിതമല്ലാത്തതിനാല്‍ ജലനിരപ്പ് കുറക്കണമെന്നാവശ്യപ്പെട്ടാ
യിരുന്നു ഇപ്പോള്‍ എ. ഐ. ടി. യു. സി സംസ്ഥാന പ്രസിഡന്റായ  കുര്യന്റെ നിരാഹാര സമരം. 1979^ല്‍ കേന്ദ്ര ജലകമീഷന്റെ സന്ദര്‍ശനത്തിന് കാരണമായതും കുര്യന്റെ ഇടപെടലായിരുന്നു.
ജലനിരപ്പ് 136 അടിയായി കുറക്കാന്‍ നിര്‍ദേശത്തിനൊപ്പം ഡാം ബലപ്പെടുത്താന്‍ ഹ്രസ്വകാല ^ ദീര്‍ഘകാല നടപടികളും നിര്‍ദേശിച്ചിരുന്നു.സ്പില്‍വേയിലെ വെന്റിലേറ്ററുടെ എണ്ണം 13 ആയി ഉയര്‍ത്താനും നിര്‍ദേശിക്കപ്പെട്ടു. 136 അടിക്ക് മേലെയുള്ള ജലം പെരിയാറിലേക്ക് ഒഴുക്കാനായിരുന്നു ഇത്. എന്നാല്‍, ജലനിരപ്പ് പലപ്പോഴും 136 അടി കഴിഞ്ഞിട്ടും  വെള്ളം കവിഞ്ഞൊഴുകിയില്ല.
ഡാം ബലപ്പെടുത്തല്‍ ജോലികള്‍ പൂര്‍ത്തിയായതും ജലനിരപ്പ് 155 അടിയായി ഉയര്‍ത്താന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് തമിഴ്നാട് പല തവണ കേന്ദ്ര സര്‍ക്കാറിനെ സമീപിച്ചു. എന്നാല്‍, ഡാം സുരക്ഷിതമല്ലെന്നും മുല്ലപെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകള്‍ പൂര്‍ണമായും തുടച്ചു നീക്കപ്പെടുമെന്നുമുള്ള സാങ്കേതിക സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളം അനുമതി നിഷേധിക്കുകയാണ്.
ഒടുവിലാണ് തര്‍ക്കം കോടതിയിലെത്തിയത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് ബലപ്പെടുത്തല്‍ ജോലികള്‍ക്കായി പെരിയാര്‍ കടുവാ സങ്കേതത്തില്‍നിന്നും പാറ പൊട്ടിക്കുന്നത് കേരള വനം ^വന്യജീവി വകുപ്പ് തടഞ്ഞതിന്റെ പേരില്‍ തമിഴ്നാടിന്റെ കരാറുകാരന്‍ സുന്ദശം 1997 മാര്‍ച്ച് 12^ന് കേരള ഹൈക്കോടതിയില്‍ ഹരജി നല്‍കി. ഇതടക്കം ആറ് ഹരജികളാണ് 1997^ '98 വര്‍ഷങ്ങളിലായി മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഹൈക്കോടതിയിലെത്തിയത്. ഇതില്‍ തമിഴ്നാടിന്റെ കരാറുകാരന്‍ മാത്രം ഇടക്കാല ഉത്തരവ് ലഭിച്ചു. കാസ്കേഡ് ടൈപ്പ് ജോലികള്‍ മാത്രം ചെയ്യാനും ജലനിരപ്പ് 136 അടിയില്‍ കൂടുതല്‍ ഉയര്‍ത്തരുതെ
ന്നും നിര്‍ദേശിച്ച് 1997 ഏപ്രില്‍ എട്ടിന് കേരള ഹൈക്കോടതി അനുമതി നല്‍കി.
ഇതേസമയത്ത് തന്നെയാണ് ജലനിരപ്പ് ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് ഹൈക്കോടതിയില്‍  ഹരജി വന്നത്. ജനതാ പാര്‍ട്ടി പ്രസിഡന്റ് ഡോ. സുബ്രഹ്മണ്യസ്വാമിയും ഹരജിക്കാരനായിരുന്നു. ഒരേ വിഷയത്തില്‍ രണ്ട് ഹൈക്കോടതികളില്‍ നിലനില്‍ക്കുന്ന ഹരജികളില്‍ വ്യത്യസ്ത വിധി വന്നാല്‍ ഭ
രണഘടനാ പ്രതിസന്ധി ഉണ്ടാകുമെന്നും അതിനാല്‍ ഹരജികള്‍ സുപ്രീംകോടതി കേള്‍ക്കണമെന്നും ആവശ്യപ്പെട്ട് 1998 ഡിസംബര്‍ 14^ന് തമിഴ്നാട് സുപ്രീം കോടതിയില്‍ ഹരജി നല്‍കി. സുപ്രീം കോടതി ഹരജി പരിഗണിച്ചപ്പോള്‍ കേരളം എതിര്‍ത്തു. അന്തര്‍ സംസ്ഥാന തര്‍ക്കമായതതിനാല്‍ കേസ് കേള്‍ക്കാന്‍ സുപ്രീം കോടതിക്ക് അധികാരമില്ലെന്നായിരുന്നു കേരളത്തിന്റെ വാദം. എങ്കിലും ഹരജി പരിഗണനക്കെ
ടുത്തു. ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ ചര്‍ച്ച നടത്താനും റിപ്പോര്‍ട്ട് നല്‍കാനുമായിരുന്നുസുപ്രീം കോടതി നിര്‍ദേശം.
2000 ഏപ്രില്‍ അഞ്ചിന് മുഖ്യമന്ത്രിമാരായ ഇ.കെ. നായനാരും എം. കരുണാനിധിയും തിരുവനന്തപുരത്ത് ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. ഇതേതുടര്‍ന്ന്, മുഖ്യമന്ത്രിമാരെ ക്ഷണിച്ച് ചര്‍ച്ച നടത്താന്‍ കേന്ദ്ര ജലവിഭവ മന്ത്രിയോട് 2000 ഏപ്രില്‍ 28^ന് സുപ്രീം കോടതി നിര്‍ദേശിച്ചു. അന്നത്തെ കേന്ദ്ര മന്ത്രിഡോ. സി.പി. താക്കൂര്‍ 2000 മെയ് 19^നാണ് മുഖ്യമന്ത്രിമാരെ ദല്‍ഹിക്ക് വിളിച്ചത്. മുല്ലപ്പെരിയാറിനെ കുറി
ച്ച് പഠനം നടത്താന്‍കേന്ദ്ര സര്‍ക്കാറിന്റെ നേതൃത്വത്തില്‍ വിദഗ്ധ സമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചത് ഈ യോഗമാണ് എന്നാല്‍, വിഷയ നിര്‍ദേശങ്ങള്‍ (ടേംസ് ഓഫ് റഫറന്‍സ്) തീരുമാനിച്ചിരുന്നില്ല. 2000 ജൂണ്‍ 14^ന് ഡോ. ബി.കെ. മിത്തന്‍ ചെയര്‍മാനായി ഏഴംഗ സമിതിയെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചപ്പോഴാണ് വിഷയ
നിര്‍ദേശങ്ങള്‍ കേരളം അറിയുന്നത്. ഇതിനോട് യോജിക്കില്ലെന്ന് അറിയിച്ച് കേരളം വിട്ടുനിന്നുവെങ്കിലും സെപ്തംബറില്‍ കേസ് പരിഗണിച്ച സുപ്രീം കോടതി കേരള നിലപാടിനെ വിമര്‍ശിച്ചു. തുടര്‍ന്നാണ് മുന്‍ കെ.എസ്.ഇ.ബി അംഗം എം.കെ.പരമേശ്വരന്‍ നായരെ വിദഗ്ധ സമിതിയിലേക്ക് കേരളം നാമനിര്‍ദേശം ചെയ്തത്.
2000 ഒക്ടോബര്‍ 10^ന് വിദഗ്ധ സമിതി മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ചു. തുടര്‍ന്ന് അന്നും പിന്നേറ്റുമായി യോഗം ചേര്‍ന്നപ്പോള്‍ തന്നെ മുല്ലപ്പെരിയാര്‍ മെയിന്‍ ഡാമിനോട് ചേര്‍ന്ന ബേബി ഡാമിന്റെ ബലക്ഷയം കേരളം ചൂണ്ടിക്കാട്ടി. ഇതേ തുടര്‍ന്നാണ് ന്യുദല്‍ഹിയിലെ സി.എസ്.എം.ആര്‍.എസ് എന്ന സ്ഥാപനത്തെ പഠനത്തിനായി ചുമതലപ്പെടുത്തിയത്. 2000^ത്തില്‍ മുല്ലപ്പെരിയാര്‍ മേഖലയിലുണ്ടായ ഭൂചലനം കൂടി കണക്കിലെടുത്ത് വേണം പഠനമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു.സി.എസ്.എം.ആര്‍.എസിന്റെ റിപ്പോര്‍ട്ടാണ് മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താനുള്ള സുപ്രീം കോടതി വിധിക്ക് അടിസ്ഥാനം. പ്രധാന ഡാമിന് കുഴപ്പമില്ലെന്നും ബേബി ഡാമിലെ ജലനിരപ്പ് 142 അടി കഴിഞ്ഞാല്‍ മര്‍ദം രൂപപ്പെട്ട് വരുന്നതിനാല്‍ അടിയന്തരമായി അറ്റകുറ്റപ്പണികള്‍ നടത്താനുമായിരുന്നു സി.എസ്.എം.ആര്‍.എസിന്റെ റിപ്പോര്‍ട്ട്. മുല്ലപ്പെരിയാറില്‍ 142 അടി വെളളം സംഭരിക്കാമെന്നും ജലനിരപ്പ് 152 അടിയായി ഉയര്‍ത്തണമെങ്കില്‍ ബേബി ഡാം ബലപ്പെടുത്തണമെന്നും നിര്‍ദേശിച്ചു. കേരള പ്രതിനിധി എം.കെ. പരമേശ്വരന്‍ നായരുടെ വിയോജന കുറിപ്പോടെ 2001 മാര്‍ച്ചിലാണ് മിത്തല്‍ കമ്മിറ്റി റിപ്പോര്‍ട്ട് സുപ്രീം കോടതിക്ക് സമര്‍പ്പിച്ചത്.2005 നവംബറില്‍ കേസില്‍ വാദം പൂര്‍ത്തിയാക്കിയെങ്കിലും 2006 ഫെബ്രുവരി 27^നാണ് സുപ്രീം കോടതിവിധി പ്രഖ്യാപിച്ചത്. ജലനിരപ്പ് 142 അടിയായി ഉയര്‍ത്താനും ബേബി ഡാമും എര്‍ത്തന്‍ ഡാമും ബലപ്പെടുത്തുന്നതിന് അനുമതി നല്‍കാന്‍ കേരളത്തോട് നിര്‍ദേശിക്കുന്നതുമായിരുന്നു വിധി.
ഡാം സുരക്ഷ അതോറിട്ടി
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് 2006 മാര്‍ച്ച് 14, 15 തിയതികളില്‍ കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം ചേര്‍ന്നത്. നിയമസഭ തെരഞ്ഞെടുപ്പിനായി സഭ പിരിഞ്ഞ ശേഷമാണ് പ്രത്യേക അനുമതിയോടെ വീണ്ടും സമ്മേളിച്ചത്. 2003^ലെ കേരള ജലസേചനവും ജല സംരക്ഷണവും നിയമം ഭേദഗതി ചെയ്യാനും ഡാം സുരക്ഷാ അതോറിറ്റിക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കാനും മാത്രം ലക്ഷ്യമിട്ടാണ് സഭ സമ്മേളിച്ചത്. ഇതനുസരിച്ച്, കേരളത്തിനകത്തെ മുഴുവന്‍ ഡാമുകളുടേയും പട്ടികയില്‍ ഉള്‍പ്പെടുത്തി, ഓരോ ഡാമിന്റേയും പരമാവധി ജലനിരപ്പും നിശ്ചയിച്ചു. മുല്ലപ്പെരിയാര്‍ ഡാമിന്റെ പരമാവധി ജലനിരപ്പ് 136 അടിയായി നിജപ്പെടുത്തി. ഇതിനെ ചോദ്യം ചെയ്ത് തമിഴ്നാട് വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. ഇതിനിടെ, പ്രശ്നത്തില്‍ ഇടപടണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് കേരളം ആവശ്യപ്പെടുകയും ചെയ്തിരുന്നു
കേസ് സുപ്രീം കോടതി പരിഗണനക്കെടുത്തപ്പോള്‍, കേന്ദ്രം ഇടപെടുമെന്നത് കേരളം അറിയിക്കുകയും ചെയ്തു. കേന്ദ്ര ജലവിഭവ മന്ത്രിയുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രിമാരുടെ യോഗം ചേര്‍ന്നുവെങ്കിലും ഗുണം ചെയ്തില്ല. മുഖ്യമന്ത്രിമാരുടെ യോഗത്തിന് മുന്നോടിയായി 2006 നവംബര്‍ 20^ന് കേരളത്തില്‍ സര്‍വ്വകക്ഷി യോഗം ചേര്‍ന്നു. ഇപ്പോഴത്തെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന് പകരം പുതിയ ഡാം എന്നതാണ് കേരളം മുന്നോട്ടുവെക്കുന്ന നിര്‍ദേശം. ഡാം നിര്‍മിക്കുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ കേരള സര്‍ക്കാര്‍ കമ്മിറ്റിയേയും നിയോഗിച്ചിരുന്നു. ഇപ്പോഴത്തെ ഡാമിന് കുറച്ച് താഴെയായി അണക്കെട്ട് നിര്‍മിക്കാമെന്നാണ് കമ്മിറ്റി ശിപാര്‍ശ ചെയ്തിട്ടുള്ളത്.
എന്നാല്‍, പുതിയ ഡാമിനോട് തമിഴ്നാട് യോജിക്കുന്നില്ല. ഇപ്പോഴത്തെ അണക്കെട്ട് ബലപ്പെടുത്തിയതിനാല്‍ പുതിയ ഡാമിന്റെ കാര്യമില്ലെന്നാണ് അവരുടെ വാദം. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ചോര്‍ച്ച കണ്ടെത്തുകയും ഡാം ബലപ്പെടുത്തണമെന്ന് കേന്ദ്ര ജലകമീഷന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്ന വേളയില്‍ പുതിയ ഡാം നിര്‍മിക്കാമെന്ന് തമിഴ്നാട് അറിയിച്ചിരുന്നതാണ് എന്നാല്‍, കേരളം അന്ന് ആ നിര്‍ദേശത്തെ എതിര്‍ത്തു.
മുല്ലപ്പെരിയാര്‍ തര്‍ക്കം വീണ്ടും കേന്ദ്രത്തിലേക്ക്
വിദഗ്ദ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അടുത്ത നാളില്‍ മുഖ്യമന്ത്രിയും ജല വിഭവ മന്ത്രിയും പ്രധാന മന്ത്രിയെ സന്ദര്‍ശിച്ച് മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഇടപ്പെടണമെന്ന് അഭ്യര്‍ത്ഥിച്ചത്. ഇതനുസരിച്ച് കേരള, തമിഴ്നാട് മുഖ്യമന്ത്രിമാരുടെ  യോഗം വിളിക്കാന്‍ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ തമിഴ്നാടിനെര്‍ നിലപാട് ഇനിയും വ്യക്തമായിട്ടില്ല. മന്ത്രി ദുരൈ മുരുകന്‍ കൈകാര്യം ചെയ്തിരുന്ന മുല്ലപ്പെരിയാര്‍ അടക്കമുള്ള വകുപ്പുകള്‍ മുഖ്യമന്ത്രി എം. കരുണാനിധി ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. തമിഴ്നാടിലെ ആദ്യ ഡി. എം. കെ മന്ത്രിസഭയിലും ഈ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നത് കരുണാനിധിയായിരുന്നു.
കേന്ദ്ര മന്ത്രിമാരായ പി. ചിദംബരം, എം. അഴഗിരി എന്നിവരുടെതടക്കം മധ്യ തമിഴ്നാടിലെ മണ്ഡലങ്ങളിലൂടെ ഒഴുകുന്നത് മുല്ലപ്പെരിയാര്‍ വെള്ളമാണ്.
പുതിയ അണക്കെട്ട് എന്ന ഏക അജണ്ടയാണ് കേരളം മുന്നോട്ട് വെക്കുന്നത്. എന്നാല്‍ അതിലും പ്രശ്നങ്ങള്‍ ഏറെയുണ്ട്. 2885 ലാണ് കരാര്‍ അവസാനിക്കൂവെന്നതിനാല്‍ പുതിിയ അണക്കെട്ടിന്റെ ആയുസ് ചര്‍ച്ച ചെയ്യപ്പെടണം. ഒരു നൂറ്റാണ്ട് മുമ്പ് മുല്ലപ്പെരിയാര്‍ കരാര്‍ ഒപ്പിടുമ്പോള്‍ അന്നത്തെ മഹാരാജാവിന് പിഴവ് പറ്റിയെന്ന് വിലപിക്കുമ്പോള്‍, അത്തരമൊരു തെറ്റ് ഇനിയും ആവര്‍ത്തിക്കണമോ?  മുല്ലപ്പെരിയാര്‍ അനുബന്ധ കരാര്‍, പി. എ. പി കരാര്‍ എന്നിവയുടെ കാര്യത്തില്‍ 1970 ലെ സര്‍ക്കാരിനെ ഇപ്പോഴും കുറ്റപ്പെടുത്തുകയും ചെയ്യുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്നസി. അച്യുതമേനോനും ജലസേചന മന്ത്രിയായിരുന്ന എസ്. എസ്. പിയിലെ ഒ. കോരനും കരാറുകള്‍ ഒപ്പിടാന്‍ അനുമതി നല്‍കുമ്പോള്‍ കേരളം ജലഷാമവും വൈദ്യുതി ക്ഷാമവും  അനുഭവപ്പെട്ടിരുന്നില്ല. എന്നാല്‍, ഇന്നോ?

No comments:

Post a Comment