Pages

04 December 2012

Kerala Tourism and environmentടൂറിസം സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍

കേരളം കഴിഞ്ഞ കുറച്ച് നാളുകളായി ടൂറിസത്തിന്‍െറ പിന്നാലെയാണ്. എന്ത് പരിപാടി നടത്തിയാലും അതില്‍ ടൂറസിത്തിന്‍െറ പങ്ക് കണ്ടത്തൊനാണ് ശ്രമം. ടൂറിസം വേണം, ദൈവത്തിന്‍െറ സ്വന്തം നാട് മറ്റുള്ളവര്‍ക്ക് മുന്നില്‍ തുറന്ന് വെക്കുകയും വേണം. പക്ഷെ, എല്ലാത്തിനും ഒരു നിയന്ത്രണം വേണ്ടേ?
മൂന്നാറിലെ ടുറിസം വികസനത്തിന് വേണ്ടി ഏറെ പരിശ്രമിക്കുകയും  വ്യക്തിപരമായി യാതൊരുവിധ നേട്ടങ്ങളുമില്ളെന്ന് അറിഞ്ഞ തന്നെ മൂന്നാറിനെ മാര്‍ക്കറ്റ് ചെയ്യാനും ശ്രമിച്ചതാണ്. എന്നാല്‍, ഇപ്പോള്‍ തിരിഞ്ഞ് നോക്കുമ്പോള്‍ അത് വേണ്ടിയിരുന്നില്ളെന്ന തിരിച്ചറിവുണ്ട്.
മൂന്നാര്‍ മാത്രമല്ല, ഇടുക്കി ജില്ലയിലെ മറ്റ് പ്രദേശങ്ങള്‍, വയനാട്, പാലക്കാട്, കുട്ടനാട് തുടങ്ങി എല്ലായിടത്തും ടൂറിസം വലിയ പാരിസ്തിക നാമാണ് വിതക്കുന്നത്. റിസോര്‍ട്ടും ഹൗസ് ബോട്ടുമാണ് ടൂറിസമെന്ന സങ്കല്‍പ്പം മാറണം. റിസോര്‍ട്ടിന്‍െറ മറവിലെ ഭൂമി കയ്യേറ്റവും വന നശീകരണവും പഠന വിഷയമാക്കണം. കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് ടൂറിസം സൃഷ്ടിച്ച പരിസ്ഥിതി പ്രശ്നങ്ങള്‍ പഠിക്കുകയും അതിന്‍െറ അടിസ്ഥാനത്തില്‍ ആവശ്യമായ നിയന്ത്രണങ്ങള്‍ കൊണ്ട് വരികയും വേണം. അല്ളെങ്കില്‍ ദൈവത്തിന്‍െറ സ്വന്തം നാട് എന്നത് ഓര്‍മ്മയില്‍ മാത്രമായി മാറും.

31 August 2012

കണ്ണന്‍ദേവന്‍ ഭൂമി ഏറ്റെടുക്കണമെന്ന ശിപാര്‍ശ അട്ടിമറിച്ചു


കണ്ണന്‍ദേവന്‍ ഭൂമി ഏറ്റെടുക്കണമെന്ന ശിപാര്‍ശ അട്ടിമറിച്ചു

കണ്ണന്‍ദേവന്‍ ഭൂമി ഏറ്റെടുക്കണമെന്ന ശിപാര്‍ശ അട്ടിമറിച്ചു
തിരുവനന്തപുരം: 1971ലെ കണ്ണന്‍ ദേവന്‍ ഭൂമിയേറ്റെടുക്കല്‍ നിയമം (കെ.ഡി.എച്ച് ആക്ട്) ഭേദഗതി ചെയ്ത് മൂന്നാറിലെ ഭൂമി ഏറ്റെടുക്കണമെന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്റെ ശിപാര്‍ശ സര്‍ക്കാര്‍ അട്ടിമറിച്ചു. മൂന്നാറിലെ ഭൂമി കൈയേറ്റവും തടയണ നിര്‍മാണവും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ അന്വേഷിച്ച ഭൂമി കേരളം പ്രോജക്ട് ഡയറക്ടര്‍ ബിജു പ്രഭാകരനാണ് രണ്ടുവര്‍ഷം മുമ്പ് റിപ്പോര്‍ട്ട് നല്‍കിയത്.
ടാറ്റയുടെ കൈവശമുള്ള 28758.27 ഏക്കര്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നായിരുന്നു ശിപാര്‍ശ. കന്നുകാലികള്‍ക്ക് മേച്ചിലിനും കമ്പനിക്ക് വിറകാവശ്യത്തിന് മരങ്ങള്‍ നട്ടുവളര്‍ത്താനും ഉള്‍പ്പെടെ നല്‍കിയ ഭൂമി തിരിച്ചുപിടിക്കണമെന്നാണ് ശിപാര്‍ശ നല്‍കിയത്. 1970കളിലെ സാഹചര്യം മാറിയതിനാല്‍ നിയമത്തില്‍ ഭേദഗതി വരുത്തണമെന്നായിരുന്നു ശിപാര്‍ശ. അന്നത്തെ കണ്ണന്‍ദേവന്‍ കമ്പനിയില്‍നിന്ന് ഭൂമിയേറ്റെടുക്കാന്‍ നിയോഗിച്ച ലാന്‍ഡ് ബോര്‍ഡ് അവാര്‍ഡും കണ്ണന്‍ ദേവന്‍ നിയമവും പൊരുത്തപ്പെടുന്നതല്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു. 23239 ഏക്കറില്‍ തേയിലകൃഷി നടത്താന്‍ 57359 ഏക്കര്‍ നല്‍കിയതിന്റെ സാംഗത്യം റിപ്പോര്‍ട്ട് ചോദ്യംചെയ്തിരുന്നു.
കന്നുകാലികള്‍ക്ക് മേച്ചിലിന് വേണ്ടി 1220.77 ഏക്കറാണ് ലാന്‍ഡ് ബോര്‍ഡ് അവാര്‍ഡ് പ്രകാരം കമ്പനിക്ക് നല്‍കിയത്. 6750 കന്നുകാലികളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്രയും ഭൂമി ആവശ്യപ്പെട്ടത്. ഒരു പശുവിന് 18 സെന്റ് എന്ന കണക്കില്‍ ഏതാണ്ട് 600 കോടിയുടെ സ്ഥലമാണ് ഇങ്ങനെ നല്‍കിയത്. ഇപ്പോള്‍ മൂന്നാറിലെ ടാറ്റാ കമ്പനിയില്‍ ഇത്രയും കന്നുകാലികള്‍ ഇല്ലെന്നാണ് വിവരം. മൂന്നാറില്‍ കന്നുകാലി സെന്‍സസ് നടത്തണമെന്ന നിര്‍ദേശവും സര്‍ക്കാര്‍ പരിഗണിച്ചില്ല.
തോട്ടം തൊഴിലാളികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് പാചകത്തിനും തേയില ഫാക്ടറികളുള്‍ക്ക് ഇന്ധനമാക്കാനും വിറകിന് മരങ്ങള്‍ നട്ടുവളര്‍ത്താന്‍ 16893.91 ഏക്കര്‍ നല്‍കിയിരുന്നു. പാചകവാതകം വ്യാപകമാകുകയും തേയില ഫാക്ടറികളുടെ പ്രവര്‍ത്തനത്തിന് ഫര്‍ണസ് ഓയില്‍ ഉപയോഗിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വിറകിന് മരങ്ങള്‍ വളര്‍ത്തേണ്ട. തേയില ഫാക്ടറികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്‍.പി.ജി അല്ലെങ്കില്‍ എല്‍.എന്‍.ജി ഉപയോഗിക്കണം. ഈ 16893.91 ഏക്കറും സര്‍ക്കാര്‍ ഏറ്റെടുക്കണം. വിറകാവശ്യത്തിന് നീക്കിവെച്ച ഭൂമിയില്‍ തേയില കൃഷിയും ടൂറിസം പദ്ധതിയും നടപ്പാക്കുന്നത് തടയണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
കെട്ടിടങ്ങള്‍, പച്ചക്കറിത്തോട്ടങ്ങള്‍ തുടങ്ങിയ ആവശ്യത്തിന് കമ്പനിക്ക് നല്‍കിയ ഭൂമിയില്‍ 1250 ഏക്കര്‍ തിരിച്ചുപിടിക്കണമെന്നാണ് ശിപാര്‍ശ. ആകെ 2617.69 ഏക്കറാണ് ലാന്‍ഡ് ബോര്‍ഡ് അവാര്‍ഡ് പ്രകാരം നല്‍കിയത്. ലാന്‍ഡ് ബോര്‍ഡ് അവാര്‍ഡ് നടപ്പാക്കുമ്പോള്‍ തൊഴിലാളികളടക്കം 22000ല്‍പരം ജീവനക്കാര്‍ കമ്പനിയിലുണ്ടായിരുന്നു. അത് ഗണ്യമായി കുറഞ്ഞു. ഇപ്പോഴുള്ള തൊഴിലാളികള്‍ക്കും മറ്റും ആവശ്യമുള്ള ക്വാര്‍ട്ടേഴ്സുകള്‍ ഒഴിച്ചുള്ള ഭൂമിയേറ്റെടുക്കണം.
ജലത്തിന്റെയും ജല ഉറവിടത്തിന്റെയും അവകാശം കമ്പനിയുടെ നിയന്ത്രണത്തിലാകാന്‍ പാടില്ല. അരുവികള്‍, ചതുപ്പുകള്‍ എന്നീ ഇനത്തില്‍ ഉള്‍പ്പെടുത്തി കമ്പനിക്ക് നല്‍കിയ 2465.20 ഏക്കറില്‍ 1000 ഏക്കറും കൃഷിയോഗ്യമല്ലാത്ത 6393.59 ഏക്കറും എസ്റ്റേറ്റുകള്‍ക്ക് ഇടയിലുള്ള 2000 ഏക്കറും സര്‍ക്കാര്‍ ഏറ്റെടുക്കണം. തേയില കൃഷിക്ക് ആവശ്യമായ ഭൂമി മാത്രം കമ്പനിക്ക് നല്‍കണമെന്നതായിരുന്നു റിപ്പോര്‍ട്ട്.
ലാന്‍ഡ് ബോര്‍ഡ് അവാര്‍ഡ് പ്രകാരം 57,359.14 ഏക്കറാണ് അന്ന് കണ്ണന്‍ ദേവന്‍ കമ്പനിക്ക് നല്‍കിയത്. 70522.12 ഏക്കര്‍ സര്‍ക്കാര്‍ ഏറ്റെടുത്തു.
വരയാടുകള്‍ വളരുന്ന ഇരവികുളം ദേശീയോദ്യാനവും മാങ്കുളത്ത് ഭൂരഹിതര്‍ക്ക് പതിച്ചുനല്‍കിയ ഭൂമിയും സര്‍ക്കാര്‍ ഏറ്റെടുത്തതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍, മൂന്നാര്‍ ടൗണിലേതടക്കം ഭൂമി വ്യാജപട്ടയത്തിന്റെ മറവില്‍ റിസോര്‍ട്ട് മാഫിയ സ്വന്തമാക്കിയത് തടയുന്നതില്‍ റവന്യുവകുപ്പ് പരാജയപ്പെട്ടു.

29 June 2012

നായയുടെ സ്നേഹത്തിന് മുന്നില്‍ കണ്ണീരോടെ.............

കഴിഞ്ഞ ദിവസം രാത്രി ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് പാളയം മുസ്ളിം പള്ളിക്ക് മുന്നിലെ ചെറിയ ആള്‍ക്കൂട്ടം ശ്രദ്ധയില്‍പ്പെട്ടത്. അര്‍ദ്ധരാത്രി 12 മണിക്കുള്ള ആള്‍ക്കുട്ടം വാര്‍ത്തയാകുമെന്ന സ്വഭാവികമായ ചിന്തയാണ് എന്നെയും ബൈക്ക് നിര്‍ത്താന്‍ പ്രേരിപ്പിച്ചത്. സത്യത്തില്‍ അവിടെ കണ്ട കാഴ്ച ഏതൊരാളെയും ദു:ഖിപ്പിക്കുന്നതായിരുന്നു. ഏതോ വാഹനമിടിച്ച് റോഡിന് നടുവില്‍ മരണത്തോട് മല്ലടിക്കുന്ന പെണ്‍പട്ടിയെ രക്ഷിക്കാനുള്ള ആണ്‍പട്ടിയുടെ ശ്രമമാണ് അവിടേക്ക് കാഴ്ചക്കാരെ ആകര്‍ഷിച്ചത്. വാഹനങ്ങള്‍ ഒന്നൊന്നായി വരുമ്പോഴും കരുതലോടെയാണ് ആണ്‍പട്ടിയുടെ നില്‍പ്. വണ്ടി കയറിയിറങ്ങുമെന്ന തിരിച്ചറിവ് കൊണ്ടായിരിക്കും പരിക്കേറ്റ പട്ടിയെ റോഡരികിലേക്ക് വലിച്ച് നീക്കാന്‍ ഒറ്റൊക്ക് ശ്രമം നടത്തുന്നുണ്ട്. അപ്പോഴെക്കും ഞാന്‍ ഓഫീസില്‍ വിളിച്ച് ജില്ലാ വെറ്ററനറി ആശുപത്രിയില വിവരം അറിയിക്കാന്‍ പറഞ്ഞു.പക്ഷെ, ആശുപത്രിയില്‍ നിന്നുള്ള മറുപടി ഒട്ടും തൃപ്തികരമായിരുന്നില്ല. രാത്രി എട്ടിന് ഡോക്ടര്‍ പോകും, അതിനാല്‍ നായയെ കൊണ്ട് വന്നാലും ചികില്‍സ നല്‍കാന്‍ കഴിയില്ല. എങ്കിലും ഓഫീസിലെ എന്‍െറ സുഹൃത്തുക്കള്‍ ശ്രമം തുടര്‍ന്നു. ഭരതനൂര്‍ ഷമീര്‍ പരിചയക്കാരനായ വെറ്ററനറി ഡോക്ടറെ വിളിച്ചുണര്‍ത്തി സഹായം അഭ്യര്‍ഥിച്ചു. അദ്ദേഹം മൃഗ സ്നേഹികളായ തന്‍െറ സുഹൃത്തുക്കളെ വിവരം അറിയിമെന്ന് ഉറപ്പ് നല്‍കി.
ഇതിനിടെ, അവിടെ കൂടിനിന്നവരില്‍ ചിലര്‍ ഗതാഗതം നിയന്ത്രണം ഏറ്റെടുത്തു. വാഹനങ്ങള്‍ ശ്രദ്ധയോടെ കടന്ന് പോയി.അപ്പോഴെക്കും അവിടെ കൂടിയവരില്‍ വടക്കേ ഇന്‍ഡ്യന്‍ തൊഴിലാളികളിലൊരാള്‍ ഒരു കഷണം കയറുമായി എത്തി. അതുമായി പരിക്കേറ്റ പട്ടിയുടെ അടുത്തേക്ക് നീങ്ങിയപ്പോള്‍  കാവല്‍ നിന്നിരുന്ന ആണ്‍പട്ടി മാറി നിന്നു. അവന് തോന്നിയിരിക്കാം തന്‍െറ സുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഈ മനുഷ്യരെന്ന്. കയര്‍ പരിക്കേറ്റ നായുടെ കാലില്‍ കുരുക്കി റോഡിന്‍െറ സൈഡിലേക്ക് വലിച്ച് മാറ്റി. അപ്പോഴെക്കും മടങ്ങിയത്തെിയ ആണ്‍പട്ടി കടിച്ചും പിടിച്ച് വലിച്ചും ആകുന്ന രീതിയില്‍ പരിക്കേറ്റ പട്ടിയെ എഴുന്നേല്‍പ്പിക്കാനുള്ള ശ്രമം തുടര്‍ന്നു. ഏറെ നേരം ഇത്  തുടര്‍ന്നു. ഒടുവില്‍ അനക്കമില്ളെന്ന് കണ്ടത് കൊണ്ടായിരിക്കാം ആ ശവത്തിന് കാവലിരിക്കുകയായിരുന്നു അവന്‍. ഞാന്‍ വീണ്ടും ഓഫീസില്‍ പോയി അര മണിക്കൂറിന് ശേഷം മടങ്ങി വരുമ്പോഴെക്കും അവന്‍ കാവല്‍ക്കാരനായി തൊട്ടുടുത്തുണ്ടായിരുന്നു. രാവിലെ ഞാന്‍ വീണ്ടും അവിടെ എത്തിയെങ്കിലും നയായെ കാണാനായില്ല.
റോഡില്‍ വാനമിടിച്ച് പരിക്കേറ്റ് മനുഷ്യര്‍ വീണാല്‍ തിരിച്ച് നോക്കാത്തവര്‍ ഈ നായയെ കണ്ട് പഠിച്ചിരുന്നെങ്കില്‍.....

23 June 2012

അട്ടപ്പാടി; തമിഴ്നാട് വാദം 1969ലെ കരാറിന് വിരുദ്ധം
 അട്ടപ്പാടി മേഖലയിലെ ജലക്ഷാമം നേരിടാന്‍ ശിരുവാണി പുഴയില്‍ അണക്കെട്ട് നിര്‍മ്മിക്കുന്നതിന് എതിരെയുള്ള തമിഴ്നാട് മുഖമന്ത്രി ജയലളിതയുടെ നിലപാട് 1969ലെ കേരള^തമിഴ്നാട് കരാറിന് വിരുദ്ധം. 1969 മെയ് 10ന് തിരുവനന്തപുര്ധ് കേന്ദ്ര ജലസേചന^വൈദ്യുതി മന്ത്രിയുടെ സാന്നിദ്ധ്യ്ധില്‍ ചേര്‍ന്ന കേരള,തമിഴ്നാട് മുഖ്യമന്ത്രിമാരുടെ യോഗമാണ് ശിരുവാണി ജലം പങ്കിടുന്നതിനെ കുറിച്ച് തീരുമാനമെട്ധ്ു.
കോയമ്പ്ധൂര്‍ മേഖലയിലേക്ക് ഭവാനി നദിതട്ധിലെ ശിരുവാണി പുഴയില്‍ നിന്ന് 1.3 ടി.എം.സി വെള്ളം നല്‍കാനും ഇതിനായി ശിരുവാണിയില്‍ അണക്കെട്ട് നിര്‍മിക്കാനും അന്ന് തീരുമാനിച്ചു. ശിരുവാണി ജലസംഭരണിയുടെ നിര്‍മ്മാണം പൂര്ധ്‍ികരിച്ച ശേഷം അട്ടപ്പാടി താഴ്വരയുടെ ജലസേചന്ധിനായി 2.5 ടി.എം.സി വെള്ളം ഉപയോഗിക്കാനും അന്ന്ധ കരാറില്‍ പറയുന്നു. ഇതിനായി അട്ടപ്പാടി ജലസേചന പദ്ധതി കേരളം തയ്യാറാക്കിയതോടെ തമിഴ്നാട് എതിര്‍പ്പുമായി രംഗ്ധ് വരികയായിരുന്നു. ശിരുവാണിയില്‍ നിന്ന് 1.3 ടി.എം.സി വെള്ളമാണ് കോയമ്പ്ധൂര്‍ മേഖലക്കായി അനുവദിച്ചതെങ്കിലും തമിഴ്നാട് ഇതിന്റെ ഇരട്ടിയിലേറെ വെള്ളം കൊണ്ട് പോകുന്നു. ശിരുവാണി വെള്ളം കുപ്പിയിലാക്കി വാണിജ്യാടിസ്ഥാന്ധില്‍ വില്‍പന നട്ധുന്നത് തടയാനും കേരള്ധിന് കഴിഞ്ഞിട്ടില്ല. ഇതിനിടെയാണ് കാവേരി തര്‍ക്ക്ധില്‍ അട്ടപ്പാടി ജലസേചന പദ്ധതിതെ തമിഴ്നാട് എ്ധിച്ചത്.  അട്ടപ്പാടി ജലസേചന പദ്ധതിക്കായി 2.87 ടി.എം.സി വെള്ളമാണ് കാവേരി ട്രൈബ്യൂണല്‍ അനുവദിച്ചത്.പക്ഷെ, ഈ അവാര്‍ഡ് ഇനിയും നിലവില്‍ വന്നിട്ടില്ല. കേരളവും കര്‍ണാടകയും അവാര്‍ഡിനെ ചോദ്യം ചെയ്ത് സുപ്രിം കോടതിയില്‍ ഹരജി  നല്‍കിയിട്ടുണ്ട്. ഇതോടെ, കാവേരി ട്രൈബ്യൂണല്‍ അവാര്‍ഡിന് വിരുദ്ധമായി കേരളം അണക്കെട്ട് നിര്‍മ്മിക്കുന്നുവെന്ന ജയലളിതയുടെ വാദവും നിലനില്‍ക്കില്ല.
അട്ടപ്പാടി ജലസേചന പദ്ധതിനടപ്പാക്കിയാല്‍ 4900 ഹെക്ടര്‍ പ്രദേശ്ധ് ജലസേചനം നട്ധാന്‍ കഴിയുമെന്ന് ചൂണ്ടിക്കാട്ടുന്നു. ആദിവാസി മേഖലയായ അട്ടപ്പാടിയിശല്‍ എല്ലാ പഞ്ചായ്ധിലും കുടിവെള്ളമ്ധിെക്കാനും മൂന്ന് മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനും കഴിയും. ഇപ്പോള്‍ തമിഴ്നാടിന് നല്‍കി വരുന്ന വെള്ള്ധിന്റെ അളവില്‍ ഒരു കുറവും വരില്ലെന്നും ചൂണ്ടിക്കാട്ടുന്നു.
ഇതേസമയം, കഴിഞ്ഞ നൂറ്റാണ്ടില്‍ ശിരുവാണി ജലം കോയമ്പ്ധൂരിലേക്ക് തിരിച്ച് വിടാന്‍ ശ്രമം നടന്നപ്പോള്‍ തന്നെ അതിനെഅന്ന് എതിര്ധ്‍ിരുന്നതായി പറയുന്നു.
 അന്ന് ഈ പ്രദേശം മദിരാശിയുടെ ഭാഗമായ മലബാറില്‍ ആയിരുന്നു. ശിരുവാണിയിലെ ഇപ്പോഴ്ധ അണക്കെട്ടിന് കുറച്ചകലെയായി മേസനറി ഡാം നിര്‍മ്മിച്ച് ജലം കോയമ്പ്ധൂരിലേക്ക് തിരിച്ച് വിടാന്‍ 1915 ഫെബ്രുവരിയില്‍ ശ്രമം തുടങ്ങി. എന്നാല്‍ സമീപ്ധ ഗ്രാമങ്ങളില്‍ നിന്ന് എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണത്രെ നിര്‍മ്മാണം ആരംഭിക്കാന്‍ കഴിഞ്ഞില്ല. ജലമത്രയും കോയമ്പ്ധൂരിലേക്ക് ഒഴുക്കുന്നതോടെ ഗ്രാമങ്ങള്‍ വരള്‍ച്ചയിലാകുമെന്ന ആശങ്കയാണ് അന്ന് ഉയര്‍ന്നത്. 1927ലാണ് അണക്കെട്ടിന്റെ നിര്‍മ്മാണം ആരംഭിക്കാന്‍ കഴിഞ്ഞത്. അന്ന്ധ ചെറിയ അണക്കെട്ടിന് നിയമസാധുത നല്‍കി തമിഴ്നാടിന്റെ ചെലവില്‍ കേരളം അണക്കെട്ട് നിര്‍മ്മിക്കണമെന്ന് കരാര്‍ ഒപ്പിട്ടത് 1969ലും.തമിഴ്നാടിന് സൌജന്യമായാണ് ശിരുവാണി ്വള്ളം നല്‍കുന്നത്. ജലസംഭരണി സ്ഥിതി ചെയ്യുന്ന ഭൂമിയുടെ പാട്ടം മാത്രമാണ് കേരള്ധിന് ലഭിക്കുന്നത്. ഇതിനിടെയാണ് അട്ടപ്പാടിയെ വരള്‍ച്ചയില്‍ നിന്ന് രക്ഷിക്കാനുള്ള പദ്ധതിക്കെതിരായ തമിഴ്നാട് നീക്കം.

11 June 2012


പട്ടയ ഭൂമി 25 വര്‍ഷത്തേക്ക് കൈമാറാന്‍ പാടില്ളെന്ന വ്യവസ്ഥ നീക്കുന്നു

പതിച്ച് കിട്ടുന്ന ഭൂമി 25 വര്‍ഷത്തേക്ക് കെമാറ്റം ചെയ്യാന്‍ പാടില്ളെന്ന 1964ലെ ഭൂമി പതിവ് നിയമത്തിലെ വ്യവസ്ഥകള്‍ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. 1977 ജനുവരി ഒന്നിന് മുമ്പ് വനഭൂമിയില്‍ പ്രവേശിച്ചവര്‍ക്ക് നല്‍കുന്ന പട്ടയം ഭൂമി അന്യാധീനപ്പെടുത്താന്‍ പാടില്ളെന്ന 1993ലെ നിയമത്തിലെ വ്യവസ്ഥകളും ഭേദഗതി ചെയ്യും. മന്ത്രി കെ.എം.മാണിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് റിയല്‍ എസ്റ്റേറ്റ് ലോബിക്ക് ഗുണകരമാകുന്ന ഈ നടപടികള്‍. പ്രതിപക്ഷ നേതാവിന്‍െറ ബന്ധു സോമന് ഭൂമി നല്‍കിയത് വിവാദമാകാന്‍ കാരണമായതും ഈ വ്യവസ്ഥയാണ്.
1964ലെ ഭൂമിപതിവ് നിയമത്തില്‍ 2009ല്‍ കൊണ്ട് വന്ന ഭേദഗതിപ്രകാരം പതിച്ച് കിട്ടുന്ന ഭൂമി 25വര്‍ഷത്തേക്ക് കൈമാറാന്‍ പാടില്ളെന്ന് വ്യവസ്ഥ ചെയ്യുന്നു. ഭൂമി പരമ്പരാവകാശമാണെന്നും പറയുന്നു. ഇതേ സമയം, വായ്പക്ക് വേണ്ടി ധനകാര്യ സ്ഥാപനങ്ങളില്‍ ഭൂമി ഈട് വെക്കാം. പതിച്ച് കിട്ടിയ ഭൂമി  25വര്‍ഷത്തേക്ക് കൈമാറ്റം ചെയ്യാന്‍ പാടില്ളെന്ന വ്യവസ്ഥയില്‍ ഇളവ് തേടി സോമന്‍ നല്‍കിയ അപേക്ഷയാണ് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെ ഭൂദാന കേസില്‍പ്പെടുത്തിയത്. കൈമാറ്റം ചെയ്യാന്‍ പാടില്ളെന്ന വ്യവസ്ഥ നീക്കം ചെയ്യുന്നതോടെ പട്ടയം ലഭിച്ച് തൊട്ടടുത്ത ദിവസം ഭൂമി വില്‍ക്കാം. ഭൂരിഹതര്‍ക്ക് അടക്കം പതിച്ച് നല്‍കുന്ന ഭൂമിയില്‍ കണ്ണുള്ള റിയല്‍ എസ്റ്റേറ്റ് ലോബിക്ക് വേണ്ടിയാണ് ഈ വ്യവസ്ഥ നീക്കം ചെയ്യുന്നതെന്ന് പറയുന്നു.
വൈദ്യുതി പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുത്തതിന് ശേഷം ഉപേക്ഷിക്കപ്പെട്ട പ്രദേശങ്ങളിലെ കൈവശക്കാര്‍ക്ക് 1964ലെ നിയമം പ്രകാരം പട്ടയം നല്‍കുന്നതിനും സര്‍ക്കാര്‍ ആലോചിക്കുന്നു. 1977 ജനുവരി ഒന്നിന് മുമ്പ് വനഭൂമിയില്‍ പ്രവേശിച്ചവരെ കണ്ടത്തൊന്‍ അക്കാലത്ത് വനം -റവന്യു വകുപ്പുകള്‍ സംയുക്തമായി നടത്തിയ പരിശോധനയില്‍ പദ്ധതി പ്രദേശത്തെ കൈവശക്കാര്‍ ഉള്‍പ്പെട്ടിരുന്നില്ളെന്നത് മറികടക്കാന്‍ വേണ്ടിയാണിത്.  ഉപേക്ഷിക്കപ്പെട്ട പദ്ധതി പ്രദേശങ്ങള്‍ മുമ്പ് വനഭൂമിയായിരുന്നതിനാല്‍, കേന്ദ്രം വനം പരിസ്ഥിതി മന്ത്രാലയത്തിന്‍െറ അനുമതി വേണ്ടി വരുമെന്നും അതിന് പകരം 1964ലെ നിയമമനുസരിച്ച് പട്ടയം നല്‍ന്നത് നിയമ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും ചുണ്ടിക്കാട്ടുന്നു.ഇവര്‍ക്ക് നാലേക്കര്‍ വരെ ഭൂമി പതിച്ച് നല്‍കുന്നതിന് 1964ലെ നിയമത്തില്‍െ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യും. ഇപ്പോഴത്തെ വ്യവസ്ഥകള്‍ പ്രകാരം പരമവാധി പതിച്ച് നല്‍കാവുന്നത് ഒരേക്കര്‍ ഭൂമിയാണ്.
ജലസംഭരണികളോട് ചേര്‍ന്നുള്ള പത്ത് ചെയില്‍ പ്രദേശങ്ങളില്‍ പട്ടയം നല്‍കാനുള്ള തീരുമാനം 1993ലെ കേന്ദ്ര വനാ പരിസ്ഥിതി മന്ത്രാലയത്തിന്‍െറ ഉത്തരവിന് വിരുദ്ധമാണ്. 1977 ജനുവരി ഒന്നിന് മുമ്പ് വനഭൂമിയില്‍ പ്രവേശിച്ചവര്‍ക്ക് പട്ടയം നല്‍കായി 1993 മാര്‍ച്ച് 23ന് കേന്ദ്രം വനം പരിസ്ഥിതി മന്ത്രാലയം നല്‍കിയ 118/86/ എഫ് സി നമ്പര്‍ ഉത്തരവ് പ്രകാരം ജലസംഭരണികളുടെ വൃഷ്ടി പ്രദേശത്ത് പട്ടയം നല്‍കരുതെന്നും ഇവിടെങ്ങളില്‍ മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും പറയുന്നു. പെരിയാര്‍ കടുവാ സങ്കേതം, വന്യ ജീവി സങ്കേതങ്ങള്‍ എന്നിവക്കക്കത്തെ കൈവശക്കാരെ മാറ്റി പാര്‍പ്പിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, ഇതിന് വിരുദ്ധമായാണ് പത്ത് ചെയില്‍ പ്രദേശത്ത് പട്ടയം നല്‍കാനുള്ള തീരുമാനം. കേന്ദ്ര ഉത്തരവിനെ മറികടക്കാന്‍ ഇവിടെയും 1964ലെ ഭൂമി പതിവ് നിയമത്തെയാണ് കൂട്ട് പിടിക്കുന്നത്.
വനഭൂമി കൈവശപ്പെടുത്തിയവര്‍ക്ക് പട്ടയം നല്‍കാന്‍ കേന്ദ്ര വനം പരിസ്ഥിതിമന്ത്രാലയത്തിന്‍െറ ഉത്തരവ് പ്രകാരം 1993ല്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ട് വന്ന പ്രത്യേക നിയമം നിലനില്‍ക്കെയാണിത്. റവന്യൂ മന്ത്രിയായിരിക്കെ കെ.എം.മാണിയാണ് ഈ നിയമം കൊണ്ട് വന്നത്. ഇതനുസരിച്ച് പട്ടയം ലഭിച്ച ഭൂമി അന്യാധീനപ്പെടുത്താന്‍ പാടില്ളെന്ന വ്യവസ്ഥയും നീക്കം ചെയ്യുകയാണ്. ഇപ്പോഴത്തെ വ്യവസ്ഥകള്‍ പ്രകാരം കൃഷി, വീട് നിര്‍മ്മാണം, കടകളുടെ നിര്‍മണം എന്നിവക്ക് മാത്രമെ പട്ടയ ഭൂമി ഉപയോഗിക്കാന്‍ പാടുള്ളു. ഇതനുസരിച്ച് ഇടുക്കിയിലെയടക്കം നൂറ് കണക്കിന് റിസോര്‍ട്ടുകള്‍ അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നത്. അന്യാധീനപ്പെടുത്താന്‍ പാടില്ളെന്ന വ്യവസ്ഥ നീക്കുന്നതോടെ ഭൂമികച്ചവടത്തിന് നിയമസാധുത ലഭിക്കും. ഇപ്പോള്‍ ധനകാര്യ സ്ഥാപനങ്ങളില്‍ മാത്രമാണ് പണയപ്പെടുത്താന്‍ കഴിയുന്നത്. ഇതിന്പുറമെ അനന്തരവകാശികള്‍ക്കും ഭൂമി കൈമാറാം.
1977 ജനുവരി ഒന്നിന് മുമ്പ് കൃഷി ഭൂമിയായി മാറിയ 28588.159 ഹെക്ടര്‍ വനഭൂമിക്ക് പട്ടയം നല്‍കാനാണ് 1993 മാര്‍ച്ചില്‍ കേന്ദ്രം അനുമതി നല്‍കിയത്. ഇതില്‍ 20384.59 ഹെക്ടര്‍ 1977 ജനുവരി ഒന്നിന് മുമ്പ് ഏലമിതര കൃഷിക്കായി മാറ്റിയ ഇടുക്കിയിലെ ഏലമലക്കാടുകളാണ്. പതിച്ച് നല്‍കാന്‍ അനുമതി നല്‍കിയ ഭൂമിയുടെ വിസ്തൃതി ഇപ്രകാരമായിരുന്നു-വനം ഡിവിഷന്‍ അടിസ്ഥാനത്തില്‍ (ഹെക്ടറില്‍). ചാലക്കുടി-380 , തൃശുര്‍-2340, മൂന്നാര്‍-365, കോതമംഗലം-2590, മലയാറ്റൂര്‍-440, കോട്ടയം (ഇടുക്കി)-1560, പെരിയാര്‍-480, കോന്നി-60, തെന്മല-70. ഇതത്രയും വനം-റവന്യു വകുപ്പുകള്‍ നടത്തിയ സംയുക്ത പരിശോധനയില്‍ ഉള്‍പ്പെട്ട ഭൂമിയാണ്. 1993 മാര്‍ച്ചില്‍ അന്നത്തെ കേന്ദ്ര മന്ത്രി കമല്‍നാഥ് ഇടുക്കിയിലെ നെടുങ്കണ്ടത്ത്  എത്തിയാണ് മുഖ്യമന്ത്രി കെ.കരുണാകരന് കേന്ദ്രാനുമതി കൈമാറിയത്. എന്നാല്‍,സുപ്രിം കോടതി വരെ നീണ്ട കേസിനെ തുടര്‍ന്ന് പട്ടയ വിതരണം പൂര്‍ത്തിയായിട്ടില്ല.

09 May 2012

മുല്ലപ്പെരിയാര്‍; വിയോജന കുറിപ്പ്
 സുപ്രിം കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയിലെ കേരള പ്രതിനിധിയുടെ വിയോജന കുറിപ്പ് മുല്ലപ്പെരിയാര്‍ കേസില്‍ കേരള്ധിന് തിരിച്ചടിയാകും. മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഇപ്പോഴ്ധ 136 അടിയില്‍ നിന്ന് ഉയര്ധ്‍ുന്നതിന് എതിരെ നിര്ധുന്ന കാരണങ്ങളാണ് തിരിച്ചടിയാകുന്നത്.
1886ല്‍ കരാര്‍ ഒപ്പിടുമ്പോള്‍ തിരുവിതാംകൂറിന് ജല്ധിന് ആവശ്യമുണ്ടായിരുന്നില്ലെന്നും എന്നാല്‍, 1970 ല്‍ ഇടുക്കി അണക്കെട്ട് നിര്‍മ്മിച്ചതോടെ വലിയ അളവില്‍ ജലം വേണ്ടി വരുന്നുവെന്നുമാണ് വിയോജന കുറിപ്പില്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് അതവരിപ്പിക്കുന്ന കണക്കുകളാണ് തമിഴ്നാടിന് ഗുണകരമായേക്കാവുന്നത്.
ഇടുക്കി അണക്കെട്ടിന്റ സംഭരണശേഷി 75 ടി.എം.സിയാണെന്നും 54 ടി.എം.സിയുടെ മുകളില്‍ ഇന്ന് വരെ വെള്ളം സംഭരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നുമാണ് വിയോജനകുറിപ്പില്‍ രേഖപ്പെട്ധുിയിട്ടുള്ളത്. മുല്ലപ്പെരിയാര്‍ ജലനിരപ്പ് 136 അടിയില്‍ നിന്നുയര്ധ്‍ിയാല്‍ ഇടുക്കിയില്‍ 54ടി.എം.സിയില്‍ കൂടുതല്‍ വെള്ളമ്ധിെല്ലെന്നാണ് രേഖപ്പെട്ധുിയിട്ടുള്ളത്.
ഇടുക്കിയുടെ സംഭരണശേഷി 70.5 ടി.എം.സിയാണെന്നിരിക്കെയാണ് ഈ തെറ്റായ കണക്ക്. കെ.എസ്.ഇ.ബിയുടെ കണക്കുകള്‍ പ്രകാരം 1976ല്‍ ഇടുക്കി കമ്മീഷന്‍ ചെയ്തതിന്ശേഷം 21തവണ 54 ടി.എം.സിയില്‍ കൂടുതല്‍ വെള്ളം സംഭരിച്ചിട്ടുണ്ട്. 1982 നവംബര്‍ 13നും 1992 നവംബര്‍ 18നും ഇടുക്കിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. 2007,2005,1998,1994 വര്‍ഷങ്ങളില്‍ ജലനിരപ്പ് 95ശതമാന്ധില്ധിെ.
ഇതിനും പുറമെ മുല്ലപ്പെരിയാര്‍ അണക്കെട്ട് ഉള്‍പ്പെടുന്ന പ്രദേശമാണ് ഇടുക്കിയുടെ വൃഷ്ടി പ്രദേശമെന്നും കുറിപ്പില്‍ പറയുന്നു. യഥാര്‍ഥ്ധില്‍ മുല്ലപ്പെരിയാറില്‍ നിന്നുള്ള 95 ശതമാനം വെള്ളവും തമിഴ്നാടിലേക്ക് തിരിച്ച് വിടുകയാണ്. അണക്കെട്ടിലെ ജലനിരപ്പ് 136 അടി കവിയുമ്പോള്‍ മാത്രമാണ്  ഇടുക്കിയിലേക്ക് വെള്ളം കവിഞ്ഞൊഴുകുന്നത്.  കെ.എസ്.ഇ.ബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം 1979നും 2010നും ഇടയില്‍ ഏതാണ്ട് 35 ടി.എം.സി വെള്ളം മാത്രമാണ് മുല്ലപ്പെരിയാറില്‍ നിന്ന് ഇടുക്കിയില്ധിെയത്.
ഇടുക്കി അണക്കെട്ടില്‍ ആവശ്യ്ധിന് വെള്ളം കിട്ട്ധാതിനാല്‍ പൂര്‍ണതോതില്‍ വൈദ്യൂതി ഉല്‍പാദിപ്പിക്കാന്‍ കഴിയ്ധാത് മൂലമാണ് മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്ധ്‍ാന്‍ അനുവദിക്ക്ധാതെന്ന തമിഴ്നാട് ആരോപണ്ധിനിടെയാണ്, കേരള പ്രതിനിധിയും ഇതേകാര്യം പറയുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ അവിടെ നിന്നുള്ള വെള്ളമത്രയും താങ്ങാനുള്ള ശേഷി ഇടുക്കി അണക്കെട്ടിനില്ലെന്ന കേരള്ധിന്റെ വാദ്ധിനും ഇടുക്കിയില്‍ ഒരിക്കലും 54 ടി.എം.സില്‍ കൂടുതല്‍ വെള്ളമ്ധിെയിട്ടില്ലെന്ന കണ്ട്ധെല്‍ തിരിച്ചടിയാകും. വിയോജന കുറിപ്പ് തയ്യാറാക്കാന്‍ വിവരങ്ങള്‍ നല്‍കിയവരാണ് ഇക്കാര്യ്ധില്‍ പ്രതിക്കൂട്ടിലാകുന്നത്. ഇതിന് സമാനമായ വാദമാണ് ഹൈകോടതിയില്‍ നേര്ധ അഡ്വക്കേറ്റ് ജനറല്‍ നട്ധിയത്. മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ അവിടെ നിന്നുള്ള വെള്ളം ഉള്‍ക്കൊള്ളാന്‍ ഇടുക്കി അണക്കെട്ടിന് ശേഷിയുണ്ടെന്ന വാദം ഏറെ വിവാദം ഉയര്ധ്‍ിയിരുന്നു.

05 May 2012

മുല്ലപ്പെരിയാര്‍; രാഷ്ട്രിയ സമവായമെന്നത് അടഞ്ഞ അദ്ധ്യായം


 മുല്ലപ്പെരിയാര്‍ പ്രശ്ന പരിഹാര്ധിന് രാഷ്ട്രിയ സമവായം വേണമെന്ന കേരള്ധിന്റെ ആവശ്യം പ്രയോഗികമാകില്ലെന്ന് മുന്‍അനുഭവങ്ങള്‍ തെളിയിക്കുന്നു. മുല്ലപ്പെരിയാര്‍ കേസ് സുപ്രിം കോടി പരിഗണിച്ചപ്പോഴാണ് രാഷ്ട്രിയ സമവായം വേണമെന്ന അഭിപ്രായം കേരളം രേഖപ്പെട്ധുിയത്.
മുല്ലപ്പെരിയാര്‍ പ്രശ്ന്ധില്‍ കേന്ദ്ര ഇടപ്പെടല്‍ ഒരിക്കലും തമിഴ്നാട് ഗൌരവമായി കണ്ടിരുന്നില്ല. ഏറ്റവും ഒടുവില്‍ കഴിഞ്ഞ വര്‍ഷം ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് ഇരു സംസ്ഥാനങ്ങളെയും കേന്ദ്രം ചര്‍ച്ചക്ക് ക്ഷണിച്ചുവെങ്കിലും തമിഴ്നാട് ബഹിഷ്കരിക്കുകയായിരുന്നു. മുല്ലപ്പെരിയാര്‍ തര്‍ക്കം ചര്‍ച്ച ചെയ്യാന്‍ പലതവണ ഇരു സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാരെ കേന്ദ്രം ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും ധാരണയില്‍ എ്ധാന്‍ കഴിഞ്ഞിട്ടുമില്ല.2000 ഏപ്രില്‍ നാലിന് തിരുവനന്തപുര്ധായിരുന്നു ആദ്യ യോഗം.ജലനിരപ്പ് ഉയര്ധ്‍ണമെന്ന തമിഴ്നാട് ആവശ്യ്ധിലായിരുന്നു യോഗം. തുടര്‍ന്ന് സുപ്രിം കോടതി നിര്‍ദേശ പ്രകാരം 2000 എപ്രില്‍ 28ന് വീണ്ടും മുഖ്യമന്ത്രിമാരുടെ യോഗം കേന്ദ്ര ജല വിഭവ മന്ത്രി വിളിച്ചു. മെയ് 19ന് ഇരു സംസ്ഥാനങ്ങളിലെ ജലവിഭവ മന്ത്രിമാരുടെ യോഗ്ധിലും ധാരണയില്‍ എ്ധിയില്ല.
തമിഴ്നാടിന് വെള്ളം കേരള്ധിന് സുരക്ഷ എന്ന കേരള്ധിന്റെ ആവശ്യം ചര്‍ച്ച ചെയ്യാന്‍ 2006 നവംബര്‍ 29ന് മുഖ്യമന്ത്രിമാരുടെ യോഗം കേന്ദ്രം വിളിച്ചുവെങ്കിലും പുതിയ അണക്കെട്ട് എന്ന ആശയ്ധാട് തമിഴ്നാട് യോജിച്ചില്ല.2006 ഡിസംബര്‍ 18ന് ചേര്‍ന്ന ജലവിഭവ മന്ത്രിമാരുടെ യോഗ്ധിലും പുതിയ അണക്കെട്ടിനെ സംബന്ധിച്ച് തീരുമാനമെടുക്കാനായില്ല. ഇതേ തുടര്‍ന്നാണ് കേന്ദ്രം ചര്‍ച്ചകളില്‍ നിന്ന് പിന്‍വാങ്ങിയത്.കോടതി തീരുമാനിക്കട്ടെയെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.
അണക്കെട്ട് സുരക്ഷിതമാണെന്നും ജലനിരപ്പ് ഇപ്പോഴ്ധ 136 അടിയില്‍ നിന്ന് 152 അടിയായി ഉയര്ധ്‍ാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെടുന്ന തമിഴ്നാടിന് മുന്നില്‍ സമവായ്ധിന് പ്രസക്തിയില്ലെന്ന് ചൂണ്ടിക്കാട്ടുന്നു^പ്രത്യേകിച്ച് ജയലളിത മുഖ്യമന്ത്രിയായിരിക്കെ. സമവായ ചര്‍ച്ചക്ക് പോയാല്‍ തമിഴ്നാടിന്റെ രാഷ്ട്രിയ സ്വാധീനവും കേരള്ധിന് എതിരാകുമെന്ന് പറയുന്നു.

മുല്ലപ്പെരിയാറിലുള്ള കേരള്ധിന്റെ അവസാന പ്രതീക്ഷയും അസ്തമിച്ചു

മുല്ലപ്പെരിയാറിലുള്ള കേരള്ധിന്റെ അവസാന പ്രതീക്ഷയും അസ്തമിച്ചു
ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ടിലൂടെ മുല്ലപ്പെരിയാറിലുള്ള കേരള്ധിന്റെ അവസാന പ്രതീക്ഷയും അസ്തമിച്ചു. ജലനിരപ്പ് ഉയര്ധ്‍ാനുള്ള 2006ലെ സുപ്രിം കോടതി വിധിയെ ചോദ്യം ചെയ്ത് കേരളം സമര്‍പ്പിച്ച റിവ്യു ഹരജി തള്ളിയതോടെ കേരള്ധിന്റെ മുല്ലപ്പെരിയാര്‍ പ്രതീക്ഷ അവസാനിച്ചതായിരുന്നു. എന്നാല്‍ കേരള നിയമസഭ പാസാക്കിയ അണക്കെട്ട് സുരക്ഷാ നിയമ്ധ ചോദ്യം ചെയ്ത തമിഴ്നാട് സമര്‍പ്പിച്ച ഹരജിയിലൂടെയാണ് കേസിന് വീണ്ടും ജീവന്‍ വെച്ചതും  സുപ്രിം കോടതി മുന്‍ ചീഫ് ജസ്റീസ് ചെയര്‍മാനായി ഇന്നതാധികാര സമിതിയെ നിയമിച്ചതും. എന്നാല്‍, മുല്ലപ്പെരിയാര്‍ താഴ്വരയിലെ ലക്ഷക്കണക്കിന് ജീവനുകളുടെ പ്രാര്‍ഥനക്കും കേരള്ധിന്റെ വാദ്ധിനും ഫലമില്ലാതെ പോയതോടെ മുല്ലപ്പെരിയാര്‍ തര്‍ക്ക്ധില്‍ കേരളം വീണ്ടും പരാജയപ്പെട്ടു.ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് തമിഴ്നാടിന് അനുകൂലമായിരിക്കുമെന്ന് നേര്ധ കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരം പ്രസ്താവിച്ചത് ഇപ്പോള്‍ ശരിവെച്ചിരിക്കുകയാണ്.
മൂല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണെന്നും ജലനിരപ്പ് 142അടിയാക്കി ഉയര്ധ്‍ാമെന്നുമുള്ള 2006 ഫെബ്രുവരി 27ലെ സുപ്രിം കോടതി വിധി ശരിവെക്കുന്നതാണ് ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ട്. ഇരു സംസ്ഥാനങ്ങുടെയും പ്രതിനിധികളായി റിട്ട. സുപ്രിം കോടതി ജഡ്ജിമാര്‍ അംഗങ്ങളായിരുന്നുവെന്നതിനാല്‍ ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ടിനെ മറികടന്ന് ഈ കേസില്‍ വിധിയുണ്ടാകില്ലെന്ന് പറയുന്നു.ഫല്ധില്‍ മുല്ലപ്പെരിയാര്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ഭീഷണിയായി മാറുകയാണ്.
മുല്ലപ്പെരിയാര്‍ തര്‍ക്ക്ധിന് ശാശ്വതമായ പരിഹാരം കാണണമെന്ന നിര്‍ദ്ദശേ്ധാടെയാണ്  മുന്‍ സുപ്രിം കോടതി ചീഫ് ജസ്റീസ് എ. എസ്. ആനന്ദ് ചെയര്‍മാനായ സമിതിയെ സുപ്രിം കോടതി നിയോഗിച്ചത്.  സുപ്രിം കോടതിയില്‍ തോറ്റ കേസില്‍ നിന്നാണ് കേരളം അനുകൂല വിധി നേടിയത് എന്നതായിരുന്നു അന്ന് ഏറെ ശ്രദ്ധേയം.  അതിനാകട്ടെ, അന്ന്ധ ജലവിഭവ മന്ത്രി എന്‍. കെ. പ്രേമചന്ദ്രന്റെ നേതൃത്വ്ധില്‍ മന്ത്രി തന്നെ താല്‍പര്യമെട്ധ്ു രൂപവല്‍ക്കരിച്ച മുല്ലപ്പെരിയാര്‍ സെല്ലിലെ ഉദ്യോഗസ്ഥര്‍ മാസങ്ങളോളം ന്യൂദല്‍ഹിയില്‍ തമ്പടിച്ച് പ്രവര്ധ്‍ിച്ചു. അന്ന്ധ പ്രതിപക്ഷ കക്ഷികളടക്കം ഈ പ്രവര്ധ്‍നങ്ങള്‍ക്ക് പിന്തുണ നല്‍കി. എന്നാല്‍, കേരള്ധിന്റെ വാദമുഖങ്ങള്‍ ഉന്നതാധികാര സമിതിക്ക് മുമ്പാകെ ഫലപ്രദമായി അവതരിപ്പിക്കുന്നതില്‍ പരാജയപ്പെട്ടതായി നേര്ധ വിലയിര്ധുപ്പെട്ടിരുന്നു. ഇതിനും പുറമെ ഉന്നതാധികാര സമിതിക്ക് സാങ്കേതിക ഉപദേശം നല്‍കാന്‍ കേന്ദ്ര ജല കമീഷന്‍ മുന്‍ ചെയര്‍മാനടക്കം നിയമിക്കപ്പെട്ടതും ആശങ്കക്കക് കാരണമായിരുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ട് ബലപ്പെട്ധുാന്‍ നിര്‍ദ്ദേശിച്ചതും പിന്നിട് അണക്കെട്ട് സുരക്ഷിതമാണെന്ന് റിപ്പോര്‍ട്ട് നല്‍കിയതും ജല കമീഷനായിരുന്നു. അവരുടെ റിപ്പോര്‍ട്ട് ശരയായിരുന്നുവെന്ന് സ്ഥാപിക്കാന്‍ അവര്‍ക്ക് ലഭിച്ച അവസരം പ്രയോജനപ്പെട്ധുുമെന്ന് കേരളം നേര്ധ ചൂണ്ടിക്കാട്ടിയിരുന്നു.
മുല്ലപ്പെരിയാര്‍ ജലനിരപ്പ ് ഉയര്‍ന്നതുമായി ബന്ധപ്പെട്ട് 1998 ല്‍ തുടങ്ങിയ കേസില്‍  2006ലാണ് വിധി വന്നത്. ഡാമില്‍ ചോര്‍ച്ച കണ്ടെതിനെ തുടര്‍ന്ന് 155 അടിയില്‍ നിന്ന് പലപ്പോഴായി 136 അടിയാക്കി കുറച്ച ജലനിരപ്പ് 142 അടിയാക്കി ഉയര്ധ്‍ാന്‍ തമിഴ്നാടിനെ അനുവദിക്കുന്നതായിരുന്നു വിധി. ഇതിനെ തുടര്‍ന്ന് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടിയാക്കി കേരളം കൊണ്ട് വന്ന നിയമ്ധിന് എതിരെ തമിഴ്നാട് നല്‍കിയ ഹരജിയിലാണ് ഉന്നതാധികാര സമിതി രൂപവല്‍ക്കരിക്കാനുള്ള  വിധി. കേരള നിയമസഭ പാസാക്കിയ നിയമം ഭരണഘടന വിരുദ്ധവും സുപ്രിം കോടതിയുടെ 2006 ലെ വിധിയെ മറികടക്കാനുള്ളതാണെന്നും ആരോപിച്ചാണ് 2006 മാര്‍ച്ച് 31ന് സുപ്രിം കോടതിയില്‍ തമിഴ്നാട്  ഹരജി നല്‍കിയത്. ജലനിരപ്പ് ഉയര്ധ്‍ാനുള്ള സുപ്രിം കോടതി വിധിക്കെതിരെ ഏപ്രില്‍ 15ന് കേരളം റിവ്യു പെറ്റിഷന്‍ നല്‍കിയെങ്കിലും അത് തള്ളിയിരുന്നു. ഇതോടെ തമിഴ്നാടിന്റെ കേസില്‍ തെളിവുകള്‍ ഹാജരാക്കാനും വിധി കേരള്ധിന് അനുകൂലമാക്കാനും കഴിയുമോയെന്ന ശ്രമമാണ് കേരളം നട്ധിയത്.
2005 നവംബറില്‍ കേസില്‍ വാദം പൂര്ധ്‍ിയാക്കിയെങ്കിലും 2006 ഫെബ്രുവരി 27^നാണ് സുപ്രീം കോടതി വിധി പ്രഖ്യാപിച്ചത്. ജലനിരപ്പ് 142 അടിയായി ഉയര്ധ്‍ാനും ബേബി ഡാമും എര്ധ്‍ന്‍ ഡാമും ബലപ്പെട്ധുുന്നതിന് അനുമതി നല്‍കാന്‍ കേരള്ധാട് നിര്‍ദേശിക്കുന്നതുമായിരുന്നു വിധി.
സുപ്രീം കോടതി വിധിയുടെ പശ്ച്ധാല്ധില്‍  2006 മാര്‍ച്ച് 14, 15 തിയതികളില്‍ കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം ചേര്‍ന്ന് 2003^ലെ കേരള ഇറിഗേഷന്‍ ആന്റ് വാട്ടര്‍ കണ്‍സര്‍വേഷന്‍ ആക്ട് ഭേദഗതി ചെയ്യുകയും  ഡാം സുരക്ഷാ അതോറിറ്റിക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുകയും ചെയ്തു. കേരള്ധിനക്ധ മുഴുവന്‍ ഡാമുകളുടേയും പട്ടികയില്‍ ഉള്‍പ്പെട്ധുി, ഓരോ ഡാമിന്റേയും പരമാവധി ജലനിരപ്പും നിശ്ചയിച്ചു. മുല്ലപ്പെരിയാര്‍ ഡാമിന്റെ പരമാവധി ജലനിരപ്പ് 136 അടിയായി നിജപ്പെട്ധുി. ഇതിനെ ചോദ്യം ചെയ്താമ്  തമിഴ്നാട് വീണ്ടും സുപ്രീം കോടതിയെ സമീപിച്ചതും കേസ് തുറന്ന് കിട്ടിയതും.
സ്വതന്ത്യ്ധ്രിന് മുമ്പ് ഉയര്‍ന്ന തര്‍ക്ക്ധില്‍ മാത്രമാണ് തിരുവിതാംകൂറിന് അനുകൂലമായി വിധി വന്നിട്ടുള്ളത്. കരാറിന് വിരുദ്ധമായി ജലസേചന്ധിന്നല്‍കിയ ജലം ഉപയോഗിച്ച് വൈദ്യുതഇ ഉല്‍പാദിപ്പിച്ചതിനെയാണ് അന്ന് ചോദ്യം ചെയ്ത്. കരാര്‍ പ്രകാരം അമ്പയാറായി നിയോഗിക്കപ്പെട്ട കല്‍ക്ക്ധാ ഹൈക്കോടതി ജഡ്ജിയായിരുന്ന സര്‍ നളിനി രഞ്ജന്‍ ചാറ്റര്‍ജി 1941 മെയ് 21^ന്  പുറപ്പെടുവിച്ച വിധിയില്‍  പെരിയാര്‍ പാട്ട കരാര്‍ അനുസരിച്ച് ജലസേചന്ധിന് നല്‍കിയ ജലം മറ്റൊരു ആവശ്യ്ധിന് ഉപയോഗിക്കാന്‍ പാടില്ലെന്ന് നിര്‍ദ്ദേശിച്ചു.  അമ്പയര്‍ മുമ്പാകെ തിരുവിതാംകൂറിന് വേണ്ടി വാദിച്ചത് സര്‍ സി.പി. രാമസ്വാമി അയ്യരാണ്. ജലസേചന്ധിന് വേണ്ടി നല്‍കിയ വെള്ളം കുടിക്കാന്‍ പോലും അവകാശമില്ലെന്ന്, വൈദ്യുത ഉല്‍പ്പാദന്ധ എതിര്ധ്‍ സര്‍ സി.പി വാദിച്ചു.

02 February 2012

ഒരു ഗ്രാമം കൂടി മരുഭൂമിയാകുന്നു

ആഗോള താപനത്തിന് മരമാണ് മറുപടി എന്നതാണ് കാലാവസ്ഥ വ്യതിയാനത്തിനുള്ള കേര വനം വകുപ്പിന്‍റ സന്ദേശം.എന്നാല്‍, മരങ്ങള്‍ തന്നെ നാട്ടിലെ വെള്ളം ഊറ്റിയെടുത്താലോ? അതും നീലകുറിഞ്ഞി സങ്കേതവും ഷോല ദേശിയ ഉദ്യാനവും ഉള്‍പ്പെടുന്ന വട്ടവട പഞ്ചായത്തില്‍.
ഏറ്റവും കൂടുതല്‍ ഇംഗ്ളിഷ് പച്ചക്കറികളും വെളുത്തുള്ളിയും ഉലപാദിപ്പിച്ചിരുന്ന പശ്ചിമഘട്ട മലനിരകളില്‍പ്പെട്ട ഗ്രാമമാണ് വട്ടവട.എന്നാല്‍, ‘വനവല്‍വല്‍ക്കരണത്തെ’ തുടര്‍ന്ന്  ഈ ഗ്രാമം വരള്‍ച്ചയിലാണ്. ഒരിക്കല്‍ കഞ്ചാവ് കൃഷിയിലുടെ കുപ്രസിദ്ധി നേടിയ വട്ടവടയില്‍ യൂക്കാലിയും ഗ്രാന്‍റിസും വ്യവസായികാടിസ്ഥാനത്തില്‍ നട്ടു വളര്‍ത്തിയതോടെയാണ് സംസ്ഥാനാതിര്‍ത്തിയിലെ ഈ ഗ്രാമത്തില്‍ ജലക്ഷാമം രൂക്ഷമായത്.
ഇതോടെ പച്ചക്കറി,വെളുത്തുള്ളി,ഉരുളകൃഷികള്‍ ഏതാണ്ട് അവസാനിച്ചു. കാവേരി ട്രൈബ്യൂണല്‍ അനുവദിച്ച പദ്ധതികള്‍ നടപ്പാക്കുന്നില്ളെങ്കില്‍ വട്ടവട മരുഭൂമിയായി മാറിയേക്കും.
ജനസംഖ്യയിലും വികസനത്തിനും ഏറ്റവും പിന്നിലാണെങ്കിലും ഇംഗ്ളിഷ് പച്ചക്കറി ഉല്‍പാദനത്തിലൂടെയാണ് വട്ടവട പഞ്ചായത്ത് ശ്രദ്ധിക്കപ്പെട്ടിരുന്നത്. കാരറ്റ്, കബേജ്, ബട്ടര്‍ ബീന്‍സ്, ബീന്‍സ്  തുടങ്ങിയവക്ക് പുറമെ, പ്രത്യേക തരം സൂചി ഗോതമ്പും ഉരുളകിഴങ്ങും വെളുത്തുള്ളിയും ധാരാളമായി ഇവിടെ ഉല്‍പാദിപ്പിച്ചിരുന്നു. പട്ടുനൂല്‍ പുഴു വളര്‍ത്തലിനായി മള്‍ബറി വ്യാപകമായപ്പോഴും വട്ടവടയിലെ പച്ചക്കറി കൃഷി അതേപോലെ തുടര്‍ന്നു. എന്നാല്‍, ഗ്രാന്‍റിസും യൂക്കാലിയുമാണ് വട്ടവടക്ക് ഭീഷണിയായത്.
എറണാകുളം, കോട്ടയം തുടങ്ങിയ ജില്ലകളില്‍ നിന്നുള്ളവരാണ്  ഏക്കര്‍ക്കണക്കിന് ഭൂമി വാങ്ങി അവിടെങ്ങളില്‍ യൂക്കാലിയും ഗ്രാന്‍റിസും നട്ടു വളര്‍ത്തുന്നത്. തുടക്കത്തില്‍ ഇതിന്‍െറ ഗൗരവം ഗ്രാമവാസികള്‍ക്ക് മനസിലാക്കിയില്ല. യൂക്കാലിയും ഗ്രാന്‍റിസും വളര്‍ന്ന് തുടങ്ങിയതോടെ സമീപ പ്രദേശങ്ങളില്‍ ജലക്ഷാമവും അനുഭവപ്പെട്ട് തുടങ്ങി. മൂന്ന് വര്‍ഷംമുമ്പ് കുണ്ടള അണക്കെട്ടില്‍ നിന്ന് ട്രാക്ടറിലും ജീപ്പിലും വെള്ളമത്തെിച്ചാണ് ക്ഷാമം നേരിട്ടത്. എങ്കിലും യൂക്കാലി,ഗ്രാന്‍റിസ് കൃഷിക്ക് യാതൊരു നിയന്ത്രണവുമില്ല. വിളവെപ്പ് നടക്കുമ്പോള്‍ തന്നെ മറുഭാഗത്ത് തൈകള്‍ നടുകയും ചെയ്യുന്നു. മരം വളര്‍ത്തല്‍ ലാഭകരമാണെന്ന് കണ്ടതോടെ ഇവിടെ ഭൂമി തേടി എത്തുന്നവരുടെ സംഖ്യയും വര്‍ദ്ധിച്ചു. ഭൂമിക്ക് വിലയും വര്‍ദ്ധിച്ചു.ഉയര്‍ന്ന വിലക്ക് ഭൂമി വിറ്റ് തമിഴ്നാടിലേക്ക് പാലായനം ചെയ്യുകയാണ് ഗ്രാമവാസികള്‍.വട്ടവട, കോവിലൂര്‍,പഴന്തോട്ടം, ചിലന്തിയാര്‍ തുടങ്ങിയ ഗ്രാമങ്ങളിലാണ് മരം വളരുന്നത്. പഞ്ചായത്ത് ആസ്ഥാനമായ കോവിലൂര്‍ ഗ്രാമത്തിലൂടെ ഒഴുകിയിരുന്ന തോട് വറ്റിവരുളുകളയും ചെയ്തു.
യൂക്കാലിയും ഗ്രാന്‍റിസും വെട്ടിതുടങ്ങിയതോടെ ഗ്രാമവാസികള്‍ പച്ചക്കറി കൃഷി ഉപേക്ഷിച്ചു. ദിവസം 350 രൂപ വരെ കൂലി ലഭിക്കുന്നതിനാല്‍, സ്ത്രീകള്‍ അടക്കമുള്ളവര്‍ കൂപ്പ് ജോലിക്ക് പോകുന്നു.
പഞ്ചായത്തിലെ മറുഭാഗത്ത് നിന്നുള്ള വട്ടവട, ചെങ്കലാര്‍ എന്ന അരുവികളില്‍ വിഭാവനം ചെയ്ത ജലസേചന പദ്ധതികള്‍ എത്രയും വേഗം നടപ്പാക്കിയില്ളെങ്കില്‍ വട്ടവട പഞ്ചായത്തില്‍ കുടിക്കാന്‍ പോലും വെള്ളമുണ്ടാകില്ല. ഈ രണ്ട് അരുവികളിലേയും വെള്ളം ഇപ്പോള്‍ തമിഴ്നാടിലേക്കാണ് ഒഴുകുന്നത്. അതിര്‍ത്തിക്കപ്പുറത്തെ മഞ്ഞപ്പെട്ടി, തളി എന്നിവിടങ്ങളിലൂടെ അമരാവതി അണക്കെട്ടില്‍ ചേരുന്നു. പിന്നിട് അമരാവതിയാറായി കാവേരിയില്‍ ചേരും. പാമ്പാര്‍ നദിതടത്തില്‍പ്പെടുന്ന ഈ രണ്ട് അരുവികളിലെയും ജലം ഉപേയോഗിക്കാന്‍ കാവേരി ട്രൈബ്യുണല്‍ കേരളത്തിന് അനുമതി നല്‍കിയിരുന്നു. എന്നാല്‍, ഇനിയും പദ്ധതികള്‍ തയ്യാറാക്കിയിട്ടില്ല. ജലസേചന പദ്ധതികള്‍ നടപ്പാക്കുന്നിനൊപ്പം  വെള്ളമൂറ്റുന്ന കൃഷിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും വേണം.
13 January 2012

ഈ ഒറ്റമൂലി മുല്ലപ്പെരിയാറിന് വേണ്ടമുല്ലപ്പെരിയാര്‍ പ്രശ്നത്തിന് ഒറ്റമൂലി കണ്ടെത്തിയെന്ന് ഇനി കലൈഞ്ജര്‍ക്കും ആശ്വാസിക്കാം. മുല്ലപ്പെരിയാര്‍ അണക്കെട്ട് ഉയര്‍ത്തുന്ന അപകട ഭീഷണി നേരിടാന്‍ പുതിയ അണക്കെട്ട് വേണമെന്നും ഇപ്പോള്‍ തമിഴ്നാടിന് നല്‍കുന്ന അതേ അളവില്‍ വെള്ളം നല്‍കുമെന്നും കേരള സര്‍ക്കാര്‍  അറിയിച്ചതോടെ പ്രതിരോധത്തിലായ തമിഴ്നാട് പുതിയ അടവുകള്‍ തേടുന്നതിന് ഇടയിലാണ് ഒറ്റമൂലി കണ്ടെത്തിയത്^മുല്ലപ്പെരിയാര്‍ ഉള്‍പ്പെടുന്ന ഇടുക്കി ജില്ലയെ തമിഴ്നാടില്‍ ചേര്‍ക്കണമെന്ന ആവശ്യം ആദ്യം ഉന്നയിച്ചത് തമിഴ്നാടില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പിമാരായിരുന്നു. ഇപ്പോള്‍ ഡി.എം.കെ പ്രസിഡന്റും മുന്‍ മുഖ്യമന്ത്രിയുമായ കലൈഞ്ജര്‍ കരുണാനിധി പുതിയ ആവശ്യം ഉന്നയിച്ചിരിക്കുന്നു.മൂന്നാര്‍, പീരുമേട് പ്രദേശങ്ങള്‍ തമിഴ്നാടില്‍ ലയിപ്പിക്കണമെന്ന ആവശ്യമാണ് ഡി.എം.കെയുടെത്.
മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളത്തെ സമ്മര്‍ദ്ദത്തിലാക്കുകയെന്ന തന്ത്രമായി വേണം ഇതിനെ കരുതാന്‍. കാരണം ഇടുക്കി ജില്ലയിലെ തമിഴ് ഭൂരിപക്ഷ മേഖലകളില്‍ ഇതിന്റെ അലയൊലികള്‍ ഉണ്ടാകുമെന്ന് അദ്ദേഹത്തിന് അറിയാം.  ഇതേ ആവശ്യവുമായി മുന്നാറില്‍ തമിഴ് വംശജര്‍ പ്രകടനം നടത്തിയിരുന്നതും ഓര്‍ക്കുക. അര നൂറ്റാണ്ട് മുമ്പ് അവസാനിപ്പിച്ച വിഷയമാണ് കുത്തിപ്പൊക്കാന്‍ ശ്രമിക്കുന്നു.
1956 വരെ ഈ ആവശ്യം ഉന്നയിച്ച് മൂന്നാര്‍ കേന്ദ്രികരിച്ച് പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു. അക്കാലത്ത് തമിഴ്നാട് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന കെ.കാമരാജിന്റെയും ഡി.എം.കെ പ്രസിഡന്റായിരുന്ന സി.എന്‍.അണ്ണാദുരയുടെയും പിന്തുണയും ഈ പ്രക്ഷോഭങ്ങള്‍ക്കുണ്ടായിരുന്നു. എന്നാല്‍,1956ല്‍ സംസ്ഥാന പുനരേകീകരണ കമീഷന്‍ റിപ്പോര്‍ട്ട് വന്നതോടെ^തായ് മൊഴി തമിഴ്, തായ് നാട് ഇന്‍ഡ്യ (മാതൃ ഭാഷ തമിഴ്, മാതൃ രാജ്യം ഇന്‍ഡ്യ) എന്ന പ്രഖ്യാപനം നടത്തി സമരം അവസാനിപ്പിക്കുകയായിരുന്നു പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയിരുന്ന ഐ.എന്‍.ടി.യു.സി നേതാവ് ആര്‍.കുപ്പുസാമിയും അനുയായികളും. പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ രൂപീകരിച്ച തിരുവിതാകൂര്‍ തമിഴ്നാട് കോണ്‍ഗ്രസ് പിരിച്ച് വിട്ടു.
മുന്നാറിലേയും പീരുമേട് താലൂക്കിലേയും തോട്ടങ്ങളില്‍ ജോലി ചെയ്തിരുന്ന ബഹുഭൂരിപക്ഷം വരുന്ന തമിഴ് വംശജര്‍ക്ക് അവകാശങ്ങള്‍ നിഷേധിക്കപ്പെടുകുയും ബ്രിട്ടീഷുകാരായ മാനേജ്മെന്റ് വല്ലാതെ പീഡിപ്പിക്കുകയും ചെയ്തിരുന്നത് അന്നത്തെ തിരുവിതാകൂര്‍ കോണ്‍ഗ്രസ് ചോദ്യം ചെയ്യുന്നില്ലെന്ന പരാതിയില്‍ നിന്നാണ് തമിഴ് കോണ്‍ഗ്രസിന്റെ പിറവി. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച തോട്ടം തൊഴിലാളി യൂണിയന്‍ മാനേജ്മെന്റ് അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്ന ആക്ഷേപവും തമിഴ് തോട്ടം തൊഴിലാളികള്‍ക്കുണ്ടായിരുന്നു.
 1947 ഒക്ടോബര്‍ 23ന് മൂന്നാറില്‍ ചേര്‍ന്ന യോഗമാണ് തിരുവിതാകൂര്‍ സ്റ്റേറ്റ് തമിഴ്നാട് കോണ്‍ഗ്രസ് രൂപീകരിച്ചത്. സാമി അയ്യാ നാടാന്‍ പ്രസിഡന്റും വി.സുബ്ബയ്യ നാടാര്‍ സെക്രട്ടറിയുമായിരുന്നു. അന്ന് തമിഴ്നാട് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന കെ.കാമരാജ്, തമിഴ്നാട് ഐ.എന്‍.ടി.സി ജനറല്‍ സെക്രട്ടറി ജി.രാമാനുജം (പിന്നിട് ഐ.എന്‍.ടി.യു.സി ദേശിയ പ്രസിഡന്റും ഗവര്‍ണറുമായി )എന്നിവരുടെ പിന്തുണയോടെയാണ് തിരുവിതാംക്കൂര്‍ തമിഴ്നാട് കോണ്‍ഗ്രസ് രൂപീകരിച്ചത്.  തുടര്‍ന്ന് 1948 ഫെബ്രുവരി എട്ടിന് കെ.കാമരാജ് മൂന്നാറിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.ഇതിന്റെ തുടര്‍ച്ചയാണ് ഐ.എന്‍.ടി.യു.സി നേതൃത്വത്തിലുള്ള സൌത്ത് ഇന്‍ഡ്യന്‍ പ്ലാന്റേഷന്‍ വര്‍ക്കേഴ്സ് യൂണിയന്റെ പിറവി. 1948 മാര്‍ച്ച് 30നാണ് വി.സുബ്ബയ്യാ നാടാര്‍ പ്രസിഡന്റായി യൂണിയന്‍ നിലവില്‍ വരുന്നത്.തമിഴ്നാട് അനുകൂല യൂണിയന്‍ കൂടി വന്നതോടെ തിരുവിതാകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ നിന്ന് എതിര്‍പ്പ് വര്‍ദ്ധിച്ചു. ഇതേ സമയത്ത് തന്നെയാണ് തിരുവിതാംകൂറിലെ തമിഴ് ഭൂരിപക്ഷ പ്രദേശങ്ങളായ കന്യാകുമാരി, ചെങ്കോട്ട, ചിറ്റൂര്‍, പീരുമേട് തുടങ്ങിയ പ്രദേശങ്ങള്‍ തമിഴ്നാടില്‍ ചേര്‍ക്കണമെന്ന ആവശ്യവുമായി പ്രക്ഷോഭങ്ങള്‍ ആരംഭിക്കുന്നതും. മൂന്നാറില്‍ 'തമിഴ് തായ് നാട്' പ്രക്ഷോഭങ്ങള്‍ക്ക് സൌത്ത് ഇന്‍ഡ്യന്‍ പ്ലാന്റേഷന്‍ യൂണിയനാണ് നേതൃത്വം നല്‍കിയിരുന്നത്. തമിഴ് അനുകൂല സമരത്തിന് ചൂട് പകര്‍ന്നത് ആര്‍.കുപ്പുസാമിയുടെ വരവോടെയും.
തിരുവിതാംകൂര്‍ തമിഴ്നാട് കോണ്‍ഗ്രസിന്റെ അഭ്യര്‍ഥന പ്രകാരമാണ് അന്ന് ഐ.എന്‍.ടി.യു.സിയുടെ മധുര ജില്ലയിലെ ഓര്‍ഗനൈസറായി പ്രവര്‍ത്തിച്ചിരുന്ന കുപ്പുസാമിയെ ജി.രാമാനുജവും മറ്റും ചേര്‍ന്ന് മൂന്നാറിലേക്ക് അയക്കുന്നത്.1950 ജനുവരി മൂന്നിനാണ് കുപ്പുസാമി മൂന്നാറില്‍ എത്തുന്നത്.തുടര്‍ന്ന് സമരങ്ങളുടെ വേലിയേറ്റമായിരുന്നുവെന്ന് ചരിത്ര രേഖകള്‍ പറയുന്നു. ഇതോടെ കുപ്പുസാമിയെ വകവരുത്താനും പലതവണ ശ്രമം നടന്നു. കന്യാകുമാരിയെ തമിഴ്നാടില്‍ചേര്‍ക്കുന്നതിനുള്ള സമരത്തിന് നേതൃത്വം നല്‍കിയ നേശമണി, മറ്റ് തമിഴ്നാട് നേതാക്കള്‍ എന്നിവരൊക്കെ പിന്തുണയുമായി മൂന്നാറിലെത്തി. ഡി.എം.കെ. സ്ഥാപക നേതാവ് സി.എന്‍.അണ്ണാദുര ആര്‍.കുപ്പുസാമിയെ ചെന്നൈയിലേക്ക് വിളിച്ച് വരുത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
1952 മുതല്‍ നടന്ന തെരഞ്ഞെടുപ്പുകളിലും തമിഴ്നാട് കോണ്‍ഗ്രസിന്റെ കരുത്ത് കാട്ടി.എന്നാല്‍, സംസ്ഥാന പുനരേകീകരണ കമീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ അതംഗീകരിച്ച് കേരളത്തിന്റെ ഭാഗമായി തുടരാന്‍ തീരുമാനിക്കുകയായിരുന്നു തിരുവിതാംകൂര്‍ തമിഴ്നാട് കോണ്‍ഗ്രസ്. അന്ന് തിരുവിതാംകൂറിനും കേരളത്തിനും വേണ്ടി വാദിച്ചത് തമിഴ് വംശജനായ എന്‍.ഗണപതിയായിരുന്നു. തിരുഡകൊച്ചിയിലും ഐക്യ കേരളത്തിലും എം.എല്‍.എയായിരുന്ന ഗണപതിയെ 'തായ് നാട്ടൈ കാട്ടി കൊടുത്തവന്‍ '(മാതൃദേശത്തെ ഒറ്റിയവന്‍ )എന്നാണ് തിരുവിതാംകൂര്‍ തമിഴ്നാട് സ്റ്റേറ്റ് കോണ്‍ഗ്രസ് വിളിച്ചത്.ഗണപതി മരിക്കുന്നത് വരെ ചില തമിഴ് നേതാക്കള്‍ അദ്ദേഹത്തിന് അയിത്തം കല്‍പ്പിച്ചിരുന്നു.
അന്ന് ഐതിഹാസിക സമരങ്ങള്‍ക്കാണ് മൂന്നാര്‍ സാക്ഷ്യം വഹിച്ചതെങ്കിലും ഒരിക്കലും അത് തമിഴ്^മലയാളി സംഘര്‍ഷമായി മാറിയിരുന്നില്ലെന്ന് ചരിത്രം പറയുന്നു.ഇതിന്റെ പേരില്‍ മലയാളി തമിഴരെയോ തിരിച്ചോ ആക്രമിക്കാന്‍ ശ്രമം നടന്നില്ല. അന്ന് നടന്നത് രണ്ട് ഭാഷക്കാരോ സംസ്ഥാനങ്ങളോ തമ്മിലുള്ള തര്‍ക്കമായിരുന്നില്ല. ഭൂരിപക്ഷം വരുന്ന തമിഴ് വംശജര്‍ അവരുടെ സംസ്കാരവും ബന്ധങ്ങളും ചൂണ്ടിക്കാട്ടി തമിഴ്നാടിന്റെ ഭാഗമാകണമെന്ന് ആഗ്രഹിച്ചു. അതിനായി പ്രക്ഷോഭങ്ങള്‍ നടത്തി. പക്ഷ, കേന്ദ്ര സര്‍ക്കാര്‍ അതംഗീകരിച്ചില്ല.അതോടെ ആ അദ്ധ്യായം അവസാനിച്ചുവെന്നാണ് അന്ന് പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നവര്‍ പറയുന്നത്. എന്നാല്‍, പുതിയ നീക്കം മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ മാത്രം ലക്ഷ്യമിട്ടാണ്. അരനൂറ്റാണ്ട് അവസാനിപ്പിച്ച വിഷയം കുത്തിപ്പൊക്കാന്‍ ശ്രമിക്കുമ്പോള്‍ അതിലുള്ളത് ചില രാഷ്ട്രിയ ലക്ഷ്യവും. അതിന് കേരളത്തിലെ തമിഴ് വംശജരുടെ പിന്തുണയുണ്ടാകില്ല.കാരണം, അവര്‍ കേരളത്തിന്റെ ഭാഗമാണ്.അവരോട് ഇവിടെ ഒരു തരത്തിലും വേര്‍തിരിവില്ലെന്നും ജാതിയുടെയോ ഭാഷയുടെയോ പേരില്‍ ആരെയും മാറ്റി നിര്‍ത്തുന്നില്ലെന്നും അവര്‍ക്കറിയാം. അവരുടെ തായ് മൊഴി പഠിക്കാനും പഠിപ്പിക്കാനും അവരുടെ ആചാരങ്ങളും സംസ്കാരങ്ങളും സംരക്ഷിക്കാനും സംസ്ഥാന സര്‍ക്കാര്‍ അവര്‍ക്കൊപ്പമുണ്ട്.