Pages

11 June 2012


പട്ടയ ഭൂമി 25 വര്‍ഷത്തേക്ക് കൈമാറാന്‍ പാടില്ളെന്ന വ്യവസ്ഥ നീക്കുന്നു

പതിച്ച് കിട്ടുന്ന ഭൂമി 25 വര്‍ഷത്തേക്ക് കെമാറ്റം ചെയ്യാന്‍ പാടില്ളെന്ന 1964ലെ ഭൂമി പതിവ് നിയമത്തിലെ വ്യവസ്ഥകള്‍ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. 1977 ജനുവരി ഒന്നിന് മുമ്പ് വനഭൂമിയില്‍ പ്രവേശിച്ചവര്‍ക്ക് നല്‍കുന്ന പട്ടയം ഭൂമി അന്യാധീനപ്പെടുത്താന്‍ പാടില്ളെന്ന 1993ലെ നിയമത്തിലെ വ്യവസ്ഥകളും ഭേദഗതി ചെയ്യും. മന്ത്രി കെ.എം.മാണിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് റിയല്‍ എസ്റ്റേറ്റ് ലോബിക്ക് ഗുണകരമാകുന്ന ഈ നടപടികള്‍. പ്രതിപക്ഷ നേതാവിന്‍െറ ബന്ധു സോമന് ഭൂമി നല്‍കിയത് വിവാദമാകാന്‍ കാരണമായതും ഈ വ്യവസ്ഥയാണ്.
1964ലെ ഭൂമിപതിവ് നിയമത്തില്‍ 2009ല്‍ കൊണ്ട് വന്ന ഭേദഗതിപ്രകാരം പതിച്ച് കിട്ടുന്ന ഭൂമി 25വര്‍ഷത്തേക്ക് കൈമാറാന്‍ പാടില്ളെന്ന് വ്യവസ്ഥ ചെയ്യുന്നു. ഭൂമി പരമ്പരാവകാശമാണെന്നും പറയുന്നു. ഇതേ സമയം, വായ്പക്ക് വേണ്ടി ധനകാര്യ സ്ഥാപനങ്ങളില്‍ ഭൂമി ഈട് വെക്കാം. പതിച്ച് കിട്ടിയ ഭൂമി  25വര്‍ഷത്തേക്ക് കൈമാറ്റം ചെയ്യാന്‍ പാടില്ളെന്ന വ്യവസ്ഥയില്‍ ഇളവ് തേടി സോമന്‍ നല്‍കിയ അപേക്ഷയാണ് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെ ഭൂദാന കേസില്‍പ്പെടുത്തിയത്. കൈമാറ്റം ചെയ്യാന്‍ പാടില്ളെന്ന വ്യവസ്ഥ നീക്കം ചെയ്യുന്നതോടെ പട്ടയം ലഭിച്ച് തൊട്ടടുത്ത ദിവസം ഭൂമി വില്‍ക്കാം. ഭൂരിഹതര്‍ക്ക് അടക്കം പതിച്ച് നല്‍കുന്ന ഭൂമിയില്‍ കണ്ണുള്ള റിയല്‍ എസ്റ്റേറ്റ് ലോബിക്ക് വേണ്ടിയാണ് ഈ വ്യവസ്ഥ നീക്കം ചെയ്യുന്നതെന്ന് പറയുന്നു.
വൈദ്യുതി പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുത്തതിന് ശേഷം ഉപേക്ഷിക്കപ്പെട്ട പ്രദേശങ്ങളിലെ കൈവശക്കാര്‍ക്ക് 1964ലെ നിയമം പ്രകാരം പട്ടയം നല്‍കുന്നതിനും സര്‍ക്കാര്‍ ആലോചിക്കുന്നു. 1977 ജനുവരി ഒന്നിന് മുമ്പ് വനഭൂമിയില്‍ പ്രവേശിച്ചവരെ കണ്ടത്തൊന്‍ അക്കാലത്ത് വനം -റവന്യു വകുപ്പുകള്‍ സംയുക്തമായി നടത്തിയ പരിശോധനയില്‍ പദ്ധതി പ്രദേശത്തെ കൈവശക്കാര്‍ ഉള്‍പ്പെട്ടിരുന്നില്ളെന്നത് മറികടക്കാന്‍ വേണ്ടിയാണിത്.  ഉപേക്ഷിക്കപ്പെട്ട പദ്ധതി പ്രദേശങ്ങള്‍ മുമ്പ് വനഭൂമിയായിരുന്നതിനാല്‍, കേന്ദ്രം വനം പരിസ്ഥിതി മന്ത്രാലയത്തിന്‍െറ അനുമതി വേണ്ടി വരുമെന്നും അതിന് പകരം 1964ലെ നിയമമനുസരിച്ച് പട്ടയം നല്‍ന്നത് നിയമ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും ചുണ്ടിക്കാട്ടുന്നു.ഇവര്‍ക്ക് നാലേക്കര്‍ വരെ ഭൂമി പതിച്ച് നല്‍കുന്നതിന് 1964ലെ നിയമത്തില്‍െ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യും. ഇപ്പോഴത്തെ വ്യവസ്ഥകള്‍ പ്രകാരം പരമവാധി പതിച്ച് നല്‍കാവുന്നത് ഒരേക്കര്‍ ഭൂമിയാണ്.
ജലസംഭരണികളോട് ചേര്‍ന്നുള്ള പത്ത് ചെയില്‍ പ്രദേശങ്ങളില്‍ പട്ടയം നല്‍കാനുള്ള തീരുമാനം 1993ലെ കേന്ദ്ര വനാ പരിസ്ഥിതി മന്ത്രാലയത്തിന്‍െറ ഉത്തരവിന് വിരുദ്ധമാണ്. 1977 ജനുവരി ഒന്നിന് മുമ്പ് വനഭൂമിയില്‍ പ്രവേശിച്ചവര്‍ക്ക് പട്ടയം നല്‍കായി 1993 മാര്‍ച്ച് 23ന് കേന്ദ്രം വനം പരിസ്ഥിതി മന്ത്രാലയം നല്‍കിയ 118/86/ എഫ് സി നമ്പര്‍ ഉത്തരവ് പ്രകാരം ജലസംഭരണികളുടെ വൃഷ്ടി പ്രദേശത്ത് പട്ടയം നല്‍കരുതെന്നും ഇവിടെങ്ങളില്‍ മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും പറയുന്നു. പെരിയാര്‍ കടുവാ സങ്കേതം, വന്യ ജീവി സങ്കേതങ്ങള്‍ എന്നിവക്കക്കത്തെ കൈവശക്കാരെ മാറ്റി പാര്‍പ്പിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, ഇതിന് വിരുദ്ധമായാണ് പത്ത് ചെയില്‍ പ്രദേശത്ത് പട്ടയം നല്‍കാനുള്ള തീരുമാനം. കേന്ദ്ര ഉത്തരവിനെ മറികടക്കാന്‍ ഇവിടെയും 1964ലെ ഭൂമി പതിവ് നിയമത്തെയാണ് കൂട്ട് പിടിക്കുന്നത്.
വനഭൂമി കൈവശപ്പെടുത്തിയവര്‍ക്ക് പട്ടയം നല്‍കാന്‍ കേന്ദ്ര വനം പരിസ്ഥിതിമന്ത്രാലയത്തിന്‍െറ ഉത്തരവ് പ്രകാരം 1993ല്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ട് വന്ന പ്രത്യേക നിയമം നിലനില്‍ക്കെയാണിത്. റവന്യൂ മന്ത്രിയായിരിക്കെ കെ.എം.മാണിയാണ് ഈ നിയമം കൊണ്ട് വന്നത്. ഇതനുസരിച്ച് പട്ടയം ലഭിച്ച ഭൂമി അന്യാധീനപ്പെടുത്താന്‍ പാടില്ളെന്ന വ്യവസ്ഥയും നീക്കം ചെയ്യുകയാണ്. ഇപ്പോഴത്തെ വ്യവസ്ഥകള്‍ പ്രകാരം കൃഷി, വീട് നിര്‍മ്മാണം, കടകളുടെ നിര്‍മണം എന്നിവക്ക് മാത്രമെ പട്ടയ ഭൂമി ഉപയോഗിക്കാന്‍ പാടുള്ളു. ഇതനുസരിച്ച് ഇടുക്കിയിലെയടക്കം നൂറ് കണക്കിന് റിസോര്‍ട്ടുകള്‍ അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നത്. അന്യാധീനപ്പെടുത്താന്‍ പാടില്ളെന്ന വ്യവസ്ഥ നീക്കുന്നതോടെ ഭൂമികച്ചവടത്തിന് നിയമസാധുത ലഭിക്കും. ഇപ്പോള്‍ ധനകാര്യ സ്ഥാപനങ്ങളില്‍ മാത്രമാണ് പണയപ്പെടുത്താന്‍ കഴിയുന്നത്. ഇതിന്പുറമെ അനന്തരവകാശികള്‍ക്കും ഭൂമി കൈമാറാം.
1977 ജനുവരി ഒന്നിന് മുമ്പ് കൃഷി ഭൂമിയായി മാറിയ 28588.159 ഹെക്ടര്‍ വനഭൂമിക്ക് പട്ടയം നല്‍കാനാണ് 1993 മാര്‍ച്ചില്‍ കേന്ദ്രം അനുമതി നല്‍കിയത്. ഇതില്‍ 20384.59 ഹെക്ടര്‍ 1977 ജനുവരി ഒന്നിന് മുമ്പ് ഏലമിതര കൃഷിക്കായി മാറ്റിയ ഇടുക്കിയിലെ ഏലമലക്കാടുകളാണ്. പതിച്ച് നല്‍കാന്‍ അനുമതി നല്‍കിയ ഭൂമിയുടെ വിസ്തൃതി ഇപ്രകാരമായിരുന്നു-വനം ഡിവിഷന്‍ അടിസ്ഥാനത്തില്‍ (ഹെക്ടറില്‍). ചാലക്കുടി-380 , തൃശുര്‍-2340, മൂന്നാര്‍-365, കോതമംഗലം-2590, മലയാറ്റൂര്‍-440, കോട്ടയം (ഇടുക്കി)-1560, പെരിയാര്‍-480, കോന്നി-60, തെന്മല-70. ഇതത്രയും വനം-റവന്യു വകുപ്പുകള്‍ നടത്തിയ സംയുക്ത പരിശോധനയില്‍ ഉള്‍പ്പെട്ട ഭൂമിയാണ്. 1993 മാര്‍ച്ചില്‍ അന്നത്തെ കേന്ദ്ര മന്ത്രി കമല്‍നാഥ് ഇടുക്കിയിലെ നെടുങ്കണ്ടത്ത്  എത്തിയാണ് മുഖ്യമന്ത്രി കെ.കരുണാകരന് കേന്ദ്രാനുമതി കൈമാറിയത്. എന്നാല്‍,സുപ്രിം കോടതി വരെ നീണ്ട കേസിനെ തുടര്‍ന്ന് പട്ടയ വിതരണം പൂര്‍ത്തിയായിട്ടില്ല.

No comments:

Post a Comment