Pages

21 March 2014

ഉപതെരഞ്ഞെടുപ്പ് വന്ന വഴി.............കേരളത്തില്‍ ലോകസഭയിലേക്ക്ഉപശതരഞ്ഞെടുപ്പ് നടന്നത് അഞ്ചു തവണ. നാലുതവണയുംസിറ്റിംഗഏ്എം.പിയുടെ മരണത്തെ തുടര്‍ന്നാണെങ്കില്‍ ഒറ്റപ്പാലത്ത് ഉപതെരഞ്ഞെടുപ്പ് സിഠറ്റിംഗ് എം.പിയായിരുന്ന കെ.ആര്‍.നാരായണന്‍ ഉപരാഷ്ട്രപതിയായി തെരഞ്ഞെടക്കപ്പെട്ടതിനെ തുടര്‍ന്നും.  എറണാകുളത്ത് രണ്ടുതവണയാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
 ലോകസഭയിലേക്കുള്ള സംസ്ഥാനത്തെ ആദ്യ ഉപതെരഞ്ഞെടുപ്പ് നടന്നത് 1970ല്‍ മുകുന്ദപുരത്താണ്. കേന്ദ്ര മന്ത്രിയായിരുന്ന പ്രമുഖ കോണ്‍ഗ്രസ് നേതാവ് പനമ്പള്ളി ഗോവിന്ദമേനോന്‍െറ നിര്യാണത്തെ തുടര്‍ന്നാണ് മുകുന്ദപുരത്ത് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. 1962 മുതല്‍ മുകുന്ദപുരത്തിന്‍െറ പ്രതിനിധിയായിരുന്ന പനമ്പള്ളിയുടെ പിന്‍ഗാമിയായി ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചത് കോണ്‍ഗ്രസിലെ എ.സി.ജോര്‍ജും. സി.പി.എം പിന്തുണയുണ്ടായിരുന്ന  സ്വതന്ത്ര സ്ഥാനാര്‍ഥി ആനി തയ്യിലായിരുന്നു പ്രധാന എതിരാളി. 1967ലെ തെരഞ്ഞെടുപ്പില്‍ പനമ്പള്ളിയെ നേരിട്ട സി.ജി.ജനാര്‍ദ്ദന്‍, രാമുകുര്യാട്ടു എന്നിവര്‍ പത്രിക നല്‍കിയിരുന്നുന്നു. എന്നാല്‍, അവസാന നിമിഷം പിന്മാറി. എങ്കിലും അവര്‍ക്കും വോട്ടു കിട്ടി. തൃശുര്‍ പുതുക്കാട് സ്വദേശിയായ ആനി തയ്യില്‍ തിരുവിതാംക്കുര്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും രാജിവെച്ചാണ് രാഷ്ട്രിയത്തില്‍ എത്തിയത്. കൊച്ചി പ്രജാസഭാംഗമായിരുന്ന അവര്‍ 1964ല്‍ കോണ്‍ഗ്രസ് പിന്തണുയോടെ രാജ്യസഭയിലേക്ക് മല്‍സരിച്ചിരുന്നു. പിന്നിട് കോണ്‍ഗ്രസ് വിട്ട അവര്‍ 1967ല്‍ മൂവാറ്റുപുഴ ലോകസഭാ മണ്ഡലത്തിലും മല്‍സരിച്ചിരുന്നു.
1970ന്ശേഷം ഒറ്റപ്പാലത്താണ് അടുത്ത ഉപതെരഞ്ഞെടുപ്പ് നടന്നത്. ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട കെ.ആര്‍.നരായണന്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ബാബരി മസ്ജിദിന്‍െറ തകര്‍ച്ചക്ക് ശേഷം നടന്ന ഒറ്റപ്പാലം തെരഞ്ഞെടുപ്പ് വലിയ രാഷ്ട്രിയ ധ്രുവീകരണത്തിന് കാരണമായി. അന്നുവരെ ആരും അറിയപ്പെടാതിരുന്ന സി.പി.എമ്മിലെ എസ്.ശിവരാമനാണ് ജയിച്ചു കയറിയത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.കെ.ബാലകൃഷ്ണനാണ് പരാജയപെട്ടത്. അന്ന് ചരിത്രം കുറിച്ച ശിവരാമന്‍ ഇപ്പോള്‍ കോണ്‍ഗ്രസിലാണ്.
സേവ്യര്‍ അറക്കലിന്‍െറ നിര്യാണത്തെ തുടര്‍ന്ന് 1997ലാണ് എറണാകുളത്ത് ആദ്യത്തെ ഉപതെരഞ്ഞെടുപ്പ്. അഭിഭാഷകനായ സെബാസ്റ്റ്യന്‍ പോള്‍ മുഴൂവന്‍ സമയ പൊതു പ്രവര്‍ത്തന രംഗത്ത് എത്തുന്നത് ഈ തെരഞ്ഞെടുപ്പിലൂടെയാണ്. സെബാസ്റ്റ്യന്‍ പോളിലൂടെ ഇടതു മുന്നണി സീറ്റ് നിലനിര്‍ത്തി. പ്രൊഫ. ആന്‍റണി ഐസക്കിനെയാണ് കോണ്‍ഗ്രസ് മല്‍സരിപ്പിച്ചത്. കോണ്‍ഗ്രസ് നേതാവ് ജോര്‍ജ് ഈഡന്‍െറ മരണത്തെ തുടര്‍ന്ന് 2003ല്‍ രണ്ടാമത് ഉപതെരഞ്ഞെടുപ്പ്. ആലുവ നഗരസഭ ചെയര്‍മാനായിരുന്ന  കോണ്‍ഗ്രസിലെ എം.ഒ.ജോണിനെ പരാജയപ്പെടുത്തി സെബാസ്റ്റ്യന്‍ പോള്‍ വീണ്ടും ജയിച്ചു. കോണ്‍ഗ്രസിലെ ഗ്രുപ്പിസം പരസ്യമായി രംഗത്ത് വന്ന തെരഞ്ഞെടുപ്പായിരുന്നു 2003ലെത്.
പ്രമുഖ സി.പി.ഐ നേതാവ് പി.കെ.വാസുദേവന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്ന് 2005ല്‍ തിരുവനന്തപുരത്ത് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇപ്പോഴത്തെ സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇപ്പോഴത്തെ മന്ത്രി വി.എസ്.ശിവകുമാറാണ് പരാജയപ്പെട്ടത്. കെ.കരുണാകരന്‍െറ നേതൃത്വത്തില്‍ രൂപമെടുത്ത ഡി.ഐ.സിയുടെ പിന്തുണ സി.പി.ഐക്കായിരുന്നു.
ഇതേസമയം, സംസ്ഥാന നിയമസഭയിലേക്ക് 39 ഉപതെരഞ്ഞെടുപ്പുകള്‍ക്ക് കേരളം സാക്ഷ്യം വഹിച്ചു. 1958ല്‍ ദേവികുളം ദ്വയാംഗ മണ്ഡലത്തിലെ ജനറല്‍ സീറ്റിലേക്കായിരുന്നു ആദ്യ ഉപതെരഞ്ഞെടുപ്പ്. ഏറ്റവും അവസാനം നെയ്യാറ്റിന്‍കരയില്‍ 2012ലും. സി.പി.എം വിട്ടു കോണ്‍ഗ്രസില്‍ ചേര്‍ന്ന ആര്‍.സെല്‍വരാജ് എം.എല്‍.എ സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. സെല്‍വരാജാണ് തെരഞ്ഞെടുക്കപ്പെട്ടത്.

No comments:

Post a Comment