Pages

22 April 2016

ഒരു മരം നടാം ഭൂമിക്ക് വേണ്ടി" ഒരു തൈ നടാം നമുക്കമ്മയ്ക്ക് വേണ്ടി ..
ഒരു തൈ നടാം കൊച്ചു മക്കള്‍ക്ക് വേണ്ടി ..
ഒരു തൈ നടാം നൂറു കിളികള്‍ക്ക് വേണ്ടി..
ഒരു തൈ നടാം നല്ല നാളേക്ക് വേണ്ടി..
ഇതു പ്രാണ വായുവിനായ് നടുന്നു..
ഇത് മഴയ്ക്കായ് തൊഴുതു നടുന്നു.
അഴകിനായ്, തണലിനായ് , തേന്‍ പഴങ്ങള്‍ക്കായ് ...
ഒരു നൂറു തൈകള്‍ നിറഞ്ഞു നടുന്നു ..
 ചൊരിയും മുലപ്പാലിന്നൊര്‍മയുമായ് ..
പകരം തരാന്‍ കൂപ്പുകൈ മാത്രമായ് ..
ഇതു ദേവി ഭൂമി തന്‍ ചൂടല്പ്പം മാറ്റാന്‍ ..
നിറ കണ്ണുമായ് ഞങ്ങള്‍ ചെയ്യന്ന പൂജ.... എന്ന സുഗതകുമാരി കവിതയാണ് ഈ ഭൗമദിനത്തില്‍ ഏറെ പ്രസക്തമാകുന്നത്.
 കുന്നും മലയും ഇടിച്ചും തണ്ണീര്‍ത്തടങ്ങള്‍ വിനോദസഞ്ചാര വ്യവസായത്തിന് കൈമാറിയും മരങ്ങള്‍ വെട്ടിനരത്തി കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഉയര്‍ത്തുകയും ചെയ്യുന്ന മലയാളിക്ക് മുന്നില്‍ ചോദ്യങ്ങള്‍ ഉയര്‍ത്തിയാണ് ചൂടു വര്‍ദ്ധിക്കുന്നതിനിടെയാണ് ഭൗമദിനം ചടങ്ങുകള്‍. എന്നാല്‍, ഹൗ എന്തൊരു ചൂടെന്ന് പറയുന്ന മലയാളി, ഭൂമിയെ തണുപ്പിക്കുന്ന പദ്ധതിക്കൊപ്പമില്ല.
ജനങ്ങളില്‍ പരിസ്ഥിതിയെക്കുറിച്ച് അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ 1970 ഏപ്രില്‍ 22നു അമേരിക്കന്‍ ഐക്യനാടുകളില്‍ ആണ് ആദ്യത്തെ ഭൗമദിനം ആചരിച്ചത്. തുടര്‍ന്ന് ഇത് ലോകമങ്ങും ആചരിക്കുകയായിരുന്നു. മനുഷ്യന്‍ അടക്കമുള്ള ജീവജാലങ്ങളുടെ ഏക ആവസസ്ഥലമായ ഭൂമിയെ സംരക്ഷിക്കേണ്ട പ്രാധാന്യം തന്നെയാണ് ഭൗമദിനം ഓര്‍മ്മിക്കുന്നത് അതിനാല്‍ അടുത്ത തലമുറയ്ക്കും കൂടി കരുതേണ്ടതാണ് ഭൂമിയിലെ വിഭവങ്ങള്‍. ലോകത്ത് എര്‍ത്ത് ഡേ നെറ്റ്വര്‍ക്ക് എന്ന സംഘടനയുടെ പേരിലാണ് ഭൗമദിനം ആചരിക്കുന്നത്. ഭൂമിക്ക് വേണ്ടി വൃക്ഷങ്ങള്‍ എന്നതാണ് ് ഇത്തവണത്തെ ഭൗമദിന സന്ദേശം.
കേരളത്തില്‍ ഇത്തവണ രണ്ടു ഡിഗ്രി വരെ ചൂട് കുടുതലാണെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്‍റ റിപ്പോര്‍ട്ട്. കേരളമാകെ ചൂട് കുടി വരുന്നു. എല്‍ നിനോ പ്രതിഭാസം മൂലം ചൂട് ഇനിയും കൂടും. കടല്‍വെള്ളത്തിന് ചൂടു കൂട്ന്നതോടെ കാലാവസ്ഥയില്‍ നാടകീയ മാറ്റങ്ങള്‍ വരുന്നതാണ് എല്‍ നിനോ പ്രതിഭാസം.  ഇടക്കിടെ മഴ ലഭിക്കുമെങ്കിലും ചുട് കുറയില്ല. താപനില 40 ഡിഗ്രി കവിയുന്നത് അന്തരീക്ഷത്തിലെ ഈര്‍പ്പം ഇല്ലാതാക്കി വേനല്‍മഴയുടെ സാധ്യത കുറയ്ക്കുകയും ചെയ്യം. എല്‍ നിനോയ്ക്കോപ്പം ആഗോള താപനവും കൂടിയായതോടെ ഏറ്റവും ചൂടുള്ള വര്‍ഷമെന്ന നിലയിലേക്കാണ് 2016-ന്‍റെ പോക്ക്. പലക്കാട് ജില്ലയിലാണ് ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയിട്ടുള്ളത്. മുണ്ടൂരില്‍ 40.5 ഡിഗ്രി സെല്‍ഷ്യേസ് രേഖപ്പെടുത്തി. 2011ല്‍ 42 ഡിഗ്രി വരെ എത്തിയിട്ടുണ്ട്. കേരളത്തില്‍ ഓരോ വര്‍ഷവും അന്തരീക്ഷ ഊഷ്മാവ് 0.01 ഡിഗ്രി സെല്‍ഷ്യസ് വര്‍ധിക്കുന്ന പ്രവണതയും മാറി. സംസ്ഥാനത്തിന്‍റ കുറഞ്ഞ താപ നിലയിലും കൂടിയ താപനിലയിലും കാര്യമായ മാറ്റം സംഭവിച്ചു. തിരുവനന്തപരുത്ത് 1987ല്‍ കുടിയ താപ നില 32 ഡിഗ്രി ആയിരുന്നത് ഇപ്പോള്‍ 33 ഡിഗ്രിയിലത്തെി. കുറഞ്ഞ താപ നില 22 ഡിഗ്രിയില്‍ നിന്നും 26 ഡിഗ്രിയിലുമത്തെി. ചുടിനെ പ്രതിരോധിക്കാനും കാലാവസ്ഥ വ്യതിയാനം നേരിടാനും മരങ്ങളാണ് പ്രതിവിധി എന്ന തിരിച്ചറിവില്‍ സംസ്ഥാന വനം വകുപ്പ് വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തുവെങ്കിലും അതൊന്നും ലക്ഷ്യം കണ്ടില്ല. ഇതിനിടെയാണ് വന്‍തോതിലുള്ള വനനശീകരണവും തണ്ണീര്‍ത്തടങ്ങള്‍ നികത്തലും. ഒപ്പം വന്‍തോതില്‍ ഉയരുന്ന ഫ്ളാറ്റുകളും അന്തരീക്ഷത്തിലെ ചുട് വര്‍ദ്ധിപ്പിക്കുന്നു.

No comments:

Post a Comment