Pages

27 September 2016

പ്രാദേശിക പാര്‍ട്ടികളിലെ കുടുംബ വാഴ്ച


ഉത്തര്‍പ്രദേശിലെ ഭരണകക്ഷിയായ സമാജ്വാദി പാര്‍ട്ടിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉരുള്‍പ്പൊട്ടലായിരുന്നു.എന്തെങ്കിലും ജനകീയ പ്രശ്നങ്ങളുടെ പേരിലായിരുന്നില്ല, മറിച്ച് കിച്ചണ്‍ കാബിനറ്റിലെ മേല്‍ക്കോയ്മയുടെ പേരിലായിരുന്നുവെന്ന് മാത്രം. ഇതു സമാജ്വാദി പാര്‍ട്ടിയുടെ മാത്രം ഉള്‍പ്പാര്‍ട്ടി പ്രശ്നമാണെന്ന് പറഞ്ഞ് തള്ളികളയാന്‍ വരട്ടെ. രാജ്യത്തെ ഏതാണ്ട് എല്ലാ പ്രാദേശിക പാര്‍ട്ടികളിലും ഇപ്പോള്‍ കുടുംബ വാഴ്ചയുടെ കാലമാണ്. അതില്ലാത്തത് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ അണ്ണാ ഡി എം കെ മാത്രമാണെന്ന് പറയാം.
നേരത്തെ കോണ്‍ഗ്രസിലെ കുടുംബ വാഴ്ചയായിരുന്നു ദേശിയ തലത്തില്‍ വലിയ ചര്‍ച്ചയായിരുന്നത്. അതിപ്പോഴും മാറ്റമില്ലാതെ തുടരുന്നു. ഇതിന് ചുവട് പിടിച്ച് പല  പാര്‍ട്ടികളിലും മക്കള്‍ രാഷ്ട്രിയം ചുട് പിടിച്ച ചര്‍ച്ചയായിരുന്നു. എന്നാല്‍, ഇപ്പോള്‍ പ്രാദേശിക പാര്‍ട്ടികളിലൊക്കെ കുടുംബ ഭരണമാണ്.
പിന്നാക്കക്കാരുടെ മിശിഹ എന്നാണ് ഉത്തര്‍പ്രദേശില മൂലയംസിങ് യാദവിനെ വിശേഷിപ്പിച്ചിരുന്നത്. അദേഹത്തിന് പിന്നാലെ മകന്‍ അഖിലേഷ് യാദവ് മുഖ്യമന്ത്രിയായി. മരുമകള്‍ പാര്‍ലമെന്‍റില്‍. സഹോദരന്‍ മന്ത്രി. കുടുംബാംഗങ്ങളൂടെ അധികാര തര്‍ക്കമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ദേശിയ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തത്. അവിടെ ബി.എസ്.പിയുടെ അവസാനവാക്കായ മായാവതി അവിവാഹിയാണെങ്കിലും അടുത്ത ബന്ധുക്കളില്‍ ചിലര്‍ അനന്തരാവകാശിയായി ഉണ്ടെന്ന് കേട്ടിരുന്നു.
ഇങ്ങ്, നമ്മൂടെ തൊട്ടപ്പുറത്തെ തമിഴ്നടില്‍ ഡി.എം.കെയിലുണ്ടായ കൊട്ടാര വിപ്ളവം ഓര്‍മ്മയില്ളേ? എം.കരുണാനിധിയുടെ മക്കളായ അഴഗിരിയും സ്റ്റാലിനും കനിമൊഴിയും തമ്മിലടിച്ച് അവസാനം അഴഗിരി പാര്‍ട്ടിക്ക് പുറത്തായി. മാരന്‍ സഹോദരന്മാരും ഇവരുടെ കുടുംബത്തില്‍ നിന്നുള്ളവര്‍. ഡോ.രാമദാസ് പട്ടാളി മക്കള്‍ കക്ഷി രൂപീകരിച്ചത് തന്നെ മകന്‍ ഡോ.അന്‍പുമണിക്ക് വേണ്ടിയാണോയെന്നാണ് സംശയം. കേന്ദ്ര മന്ത്രിയായിരുന്ന മകനെ കഴിഞ്ഞ തവണ മുഖ്യമന്ത്രിയാക്കാനാണ് ‘ഡോക്ടറയ്യ’ ശ്രമിച്ചത്. നടന്‍ വിജയകാന്തിന്‍െറ പാര്‍ട്ടിയില്‍ ഭാര്യയാണ് നേതാവ്. മുമ്പ് എം.ജി.ആര്‍ മരിച്ചപ്പോള്‍ ഭാര്യ ജാനകി മുഖ്യമന്ത്രി കസേരയിലും പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദവിയിലും എത്തിയെങ്കിലും ക്ളച്ച് പിടിച്ചില്ല. പാര്‍ട്ടി ജയലളിതക്കൊപ്പം പോയി. ജയലളിത അവിവാഹിതയായത് കൊണ്ടായിരിക്കാം പിന്‍ഗാമിയെ പ്രഖ്യാപിച്ചിട്ടില്ല.
കേരളത്തില്‍ സി.പി.ഐയിലായിരുന്നു ഏറെ പേര്‍ അവരുടെ മക്കളെ രാഷ്ട്രിയത്തിലേക്ക് കൈപിടിച്ച് കൊണ്ടു വന്നത്. കേരള കോണ്‍ഗ്രസിലാകട്ടെ മാണി,പിള്ള, ജോര്‍ജ് വിഭാഗങ്ങളിലാണ്  മക്കള്‍ രാഷ്ട്രിയം.  കെ.എം.മാണിയുടെ മകന്‍ ജോസ് കെ മാണി പാര്‍ലമെന്‍റംഗമാണ്. ആര്‍.ബാലകൃഷ്ണപിള്ളയുടെ മകന്‍ ഗണേശ്കുമാര്‍ രണ്ടു തവണ മന്ത്രിയായി. ഇപ്പോഴും എം.എല്‍.എയായി തുടരുന്നു. കേരള കോണ്‍ഗ്രസ് സ്ഥാപക ചെയര്‍മാന്‍ കെ.എം.ജോര്‍ജിന്‍റ മകന്‍ ഫ്രാന്‍സിസ് ജോര്‍ജ് നേരത്തെ ലോകസഭംഗമായിരുന്നു. ഇപ്പോള്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍. കേരള കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി.സി.തോമസിന്‍റ പിതാവ് മുന്‍ ആഭ്യന്തര മന്ത്രി പി.ടി.ചാക്കോ കോണ്‍ഗ്രസ് നേതാവായിരുന്നുവെങ്കിലും ഇദേഹത്തിന്‍റ നിലപാടുകളായിരന്നു കേരള കോണ്‍ഗ്രസ് രൂപീകരത്തിന് കാരണമായത്. പി.സി ജോര്‍ജ് എം.എല്‍.എയുടെ മകനും കേരള കോണ്‍ഗ്രസ് നേതാവാണ്. മുസ്ളിം ലീഗില്‍ നിരവധി പേരുണ്ട്-പിതാക്കളുടെ തണിലില്‍. സി.എച്ച് മുഹമ്മദ് കോയയുടെ മകന്‍ ഡോ.എം.കെ.മുനീര്‍, അവുക്കാദര്‍ കുട്ടി നഹയുടെ മകന്‍ പി.കെ.അബ്ദുറബ്ബ്, സീതി ഹാജിയുടെ മകന്‍ പി.കെ.ബശീര്‍ തുടങ്ങിയവര്‍. ആര്‍.എസ്.പിയൂടെ കരുത്തനായിരുന്ന ബേബി ജോണിന്‍റ മകന്‍ ഷിബു..........അങ്ങനെ.
കര്‍ണാടകത്തില്‍ ദേശിയ പാര്‍ട്ടിയെന്ന് പറയാവുന്ന ജനതാദളില്‍ മുന്‍ പ്രധാനമന്ത്രി ദേവഗൗഡയൂടെ മകന്‍ കുമാരസ്വാമി രാഷ്ട്രിയത്തില്‍ നിറഞ്ഞ് നില്‍ക്കുന്നു. ആന്ധ്രയില്‍ ഭാര്യാപിതാവ് എന്‍.ടി.രാമറാവുവിന്‍റ  ചുവട് പിടച്ചല്ല, മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു രാഷ്ട്രിയത്തില്‍ വന്നത്. കോണ്‍ഗ്രസിലൂടെ മന്ത്രിയായെങ്കിലും പിന്നിട് ഭാര്യാപിതാവിന്‍റ പാര്‍ട്ടിയുടെ സുപ്രിമായി. അദേഹത്തിന്‍റ മകന്‍ ഇപ്പോള്‍ ടി ഡി പിയുടെ അമരത്തുണ്ട്. തെലുങ്കാനയില്‍ മുഖ്യമന്ത്രി  ചന്ദ്രശേഖര റാവുവിന്‍റ മകളാണ് കുടുംബവാഴ്ച നിലനിര്‍ത്തുന്നതിന് രംഗത്തുള്ളത്. ബീഹാറില്‍ ലല്ലു പ്രസാദിന്‍റ ഭാര്യ റാബ്റി ഇടക്കാലത്ത് മുഖ്യമന്ത്രിയായിരുന്നു. ഇപ്പോള്‍ മക്കള്‍ മന്ത്രിമാരാണ്. കുടുംബം ഒന്നാകെ രാഷ്ട്രിയത്തിലുണ്ട്.
മഹാരാഷ്ട്രയില്‍ ശിവസേന കുടുംബ പാര്‍ട്ടിയാണ്. ദേശിയ പാര്‍ട്ടിയായ എന്‍.സി.പിയിലും സ്ഥിതി വ്യത്യസ്തമല്ല, പാര്‍ട്ടി സുപ്രിം ശരത് പവാറിന്‍റ മകളും അടുത്ത ബന്ധുക്കളും അധികാരത്തിന്‍റ ഭാഗം. ജമ്മു-കാശമീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് എന്ന പാര്‍ട്ടി തലമുറ തലമുറ കൈമാറിയാണ് അധികാരം നിലനിര്‍ത്തിയിരുന്നത്. മൂന്ന് തലമുറ അവിടെ മുഖ്യമന്ത്രിയായി. ഇപ്പോള്‍ അധികാരത്തിലുള്ള പി.ഡി.പിയിലും സ്ഥിതിക്ക് മാറ്റമില്ല. തലമുറ കൈമാറി കിട്ടിയതാണ് മെഹബുബക്ക് മുഖ്യമന്ത്രി പദവി. പശ്ചിമ ബംഗാളില്‍ അവിവാഹിതയായ മമതയാണ് മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസിന്‍റ മേധാവിയും. എന്നാല്‍, മമതയുടെ അടുത്ത ബന്ധു പാര്‍ട്ടിയുടെ നേതൃത്വത്തില്‍ എത്തുന്നുവെന്നാണ് സൂചന.വടക്കന്‍ കിഴക്കന്‍ സംസ്ഥാനങ്ങളിലും ഇങ്ങനെയൊക്കെ തന്നെയാണ്. മുന്‍ സ്പീക്കര്‍ പി.എ.സംഗ്മയുടെ മകള്‍ കേന്ദ്ര സഹമന്ത്രിയായിരുന്നു.
അധികാര പാരമ്പര്യം നിലനിര്‍ത്താന്‍ ദേശിയ പാര്‍ട്ടിയേക്കാള്‍ സൗകര്യമാണ് പ്രാദേശിക പാര്‍ട്ടിയെന്നാണ് ഇതൊക്കെ നല്‍കുന്ന സൂചന.


16 September 2016

കാവേരിയും കേരളവും


കര്‍ണാടകയിലെ മെര്‍ക്കാറയില്‍നിന്നും ഉല്‍ഭവിച്ച് ബംഗാള്‍ ഉള്‍ക്കടലില്‍ ചേരുന്ന കാവേരിയിലും കേരളത്തിലും പങ്കാളിത്തമുണ്ട്. 800 കിലോമീറ്ററാണ് കാവേരിയുടെ നീളം. കേരള, കര്‍ണാടക, തമിഴ്നാട്, പുതുശേരി സംസ്ഥാനങ്ങളിലായി കാവേരി വ്യാപിച്ച് കിടക്കുന്നു. 2866 ചതുരശ്ര കിലോമീറ്ററാണ് കേരളത്തിലെ വൃഷ്ടി പ്രദേശം. കര്‍ണാടകം -34273 ചതുരശ്ര കിലോമീറ്റര്‍, തമിഴ്നാട് -43868 ചതുരശ്ര കിലോമീറ്റര്‍, പുതുശേരി -148 ചതുരശ്ര കിലോമീറ്റര്‍ എന്നിവയടക്കം 81155 ചതുരശ്ര കിലോമീറ്ററാണ് വൃഷ്ടിപ്രദേശം.കബനി, ഭവാനി, പാമ്പാര്‍ എന്നിവയാണ് കാവേരിയുടെ കേരളത്തിലെ പോഷക നദികള്‍.
കേരളത്തില്‍ നിന്നും കിഴക്കോട്ട് ഒഴുകുന്ന മൂന്ന് നദികളാണ് കാവേരിയില്‍ ചേരുന്നത്. കബനിയില്‍  നിന്നും 97 ടി. എം. സിയും ഭവാനിയില്‍ നിന്നും 35 ടി. എം. സിയും പാമ്പാറില്‍ നിന്നും 15 ടി. എം. സിയും വെള്ളമാണ് കാവേരിയില്‍ എത്തുന്നത്. 147 ടി. എം. സിയാണ് കേരളത്തിന്‍െറ സംഭാവനയെങ്കിലും ഇത് കാവേരിയിലെ ആകെ ജലത്തിന്‍െറ 20 ശതമാനം വരും. ഇതനുസരിച്ച് 99.8 ടി. എം. സി വെള്ളത്തിന് കേരളത്തിന് അവകാശമുണ്ടെങ്കിലും ആ പരിഗണനയൊന്നും ലഭിച്ചില്ല.
കാവേരി തര്‍ക്കം -അല്‍പം ചരിത്രം
ചോള രാജാക്കന്മാര്‍ കാവേരിക്ക് കുറുകെ അണകെട്ടുന്നതോടെ തുടങ്ങുന്നു കാവേരിയിലെ ജല ഉപയോഗം. തഞ്ചാവൂരിലെ തമിഴ്നാടിന്‍െറ നെല്ലറയാക്കിയത് കാവേരി വെള്ളമാണ്. 19-ാം നൂറ്റാണ്ടില്‍ ജലസേചന പദ്ധതികള്‍ക്ക് മൈസൂര്‍ സ്റ്റേറ്റ് തുടക്കമിട്ടതോടെയാണ് തര്‍ക്കത്തിന്‍െറ ഉല്‍ഭവം. ഇതേ തുടര്‍ന്ന് 1892-ല്‍ മദിരാശിയും മൈസൂരും കരാറില്‍ ഏര്‍പ്പെടുകയും ചെയ്തു. പിന്നീട് ഇരു രാജ്യങ്ങളും വന്‍ പദ്ധതികളെ കുറിച്ച് ചിന്തിച്ചപ്പോള്‍ 1924-ല്‍ മറ്റൊരു കരാറും ഒപ്പിട്ടു. ഇതനുസരിച്ചാണ് മൈസൂര്‍ സര്‍ക്കാര്‍ 44.827 ടി.എം.സി അടി ശേഷിയുള്ള കൃഷ്ണരാജ സാഗര്‍ അണക്കെട്ടും മദിരാശി സര്‍ക്കാര്‍ 93.5 ടി.എം.സി അടി ശേഷിയുള്ള മേട്ടൂര്‍ അണക്കെട്ടും നിര്‍മിച്ചത് ഈ കരാറിന്‍െറ അടിസ്ഥാനത്തിലാണ്. മൈസൂരില്‍ 2,35,000 ഏക്കര്‍ ആയക്കെട്ടിലും മദിരാശിയില്‍ 3,01,000 ഏക്കര്‍ ആയക്കെട്ടിലുമാണ് 1924-ലെ കരാര്‍ പ്രകാരം ജലസേചനം ലഭ്യമായത്. 50 വര്‍ഷത്തിന് ശേഷം പുനരവലോകനത്തിന് വ്യവസ്ഥ ചെയ്യുന്നുണ്ട്. അധിക ജലമുണ്ടെങ്കില്‍ അത് പങ്കിടാനും നിര്‍ദേശിക്കുന്നു. എന്നാല്‍, 1924-ലെ കരാറില്‍ കാവേരി താഴ്വരയിലെ മുഴുവന്‍ പ്രദേശങ്ങളും ഉള്‍പ്പെട്ടിരുന്നില്ല.
മദിരാശി, മൈസൂര്‍ സര്‍ക്കാറുകള്‍ ഒപ്പിട്ട കരാറില്‍ നിന്നും തിരുവിതാംകൂറും കൂര്‍ഗും ഒഴിവാക്കപ്പെട്ടു. 1956-ല്‍ സംസ്ഥാനങ്ങളുടെ പുനരേകീകരണത്തോടെ കാവേരി കരാര്‍ പുതുക്കണമെന്ന ആവശ്യവും ഉയര്‍ന്നു. ഇതേസമയം 1958-‘68 കാലഘട്ടത്തില്‍ കര്‍ണാടകം നാല് സംഭരണികളുടെ നിര്‍മാണം പൂര്‍ത്തയാക്കി. ഹരംഗി, കബിനി, ഹേമാവതി, സുവര്‍ണവതി എന്നിവയാണ് ഈ അണക്കെട്ടുകള്‍. 59.1 ടി.എം.സി അടിയാണ് സംഭരണ ശേഷി 13.25 ലക്ഷം ഏക്കര്‍ പ്രദേശത്ത് ജലസേചനം ലക്ഷ്യമിട്ടിരുന്നു. ഈ അണക്കെട്ടുകളുടെ നിര്‍മാണത്തെ തമിഴ്നാട് എതിര്‍ത്തിരുന്നു. ഇതേ തുടര്‍ന്ന് 1968 ആഗസ്റ്റില്‍ അന്നത്തെ തമിഴ്നാട് പൊതുമരാമത്ത് മന്ത്രി എം. കരുണാനിധി, കര്‍ണാടക മുഖ്യമന്ത്രി വീരേന്ദ്രപാട്ടില്‍ എന്നിവരുമായി കേന്ദ്ര ജലവിഭവ മന്ത്രി ഡോ. കെ.എല്‍. റാവു ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് 1969 ഏപ്രില്‍ 16-ന് തമിഴ്നാട് പ്രധാനമന്ത്രിക്ക് കത്ത് നല്‍കി. 1924-ലെ കരാര്‍ പാലിക്കണമെന്നും നിര്‍മാണ ജോലികള്‍ നിര്‍ത്തിവെക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു കത്ത്. ഇതനുസരിച്ച് ചര്‍ച്ച നടന്നുവെങ്കിലും ഫലം കാണാതെ വന്നതോടെ, തര്‍ക്കം ട്രൈബ്യൂണലിന് വിടണമെന്നാവശ്യപ്പെട്ട് 1970 ഫെബ്രുവരിയില്‍ തമിഴ്നാട് കേന്ദ്രത്തിന് കത്ത് നല്‍കി. ഇതിന്‍െറ തുടര്‍ച്ചയെന്നോണം നടന്ന ചര്‍ച്ചകളില്‍ കേരളത്തെയും ക്ഷണിച്ചിരുന്നു.
1970 ഏപ്രില്‍, മെയ്, ജുലൈ മാസങ്ങളില്‍ നടന്ന ചര്‍ച്ചകളില്‍ കേരള മുഖ്യമന്ത്രിയും പങ്കെടുത്തിരുന്നു.
1971 ആഗസ്റ്റിലാണ് തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഒ.എസ്. 1/71 നമ്പറിലായിരുന ഹരജി. ഇതിന് പിന്നാലെ ഒ.എസ് 2/71 എന്ന നമ്പറില്‍ കേരളവും ഹരജി നല്‍കി.
എന്നാല്‍, പിറ്റേ വര്‍ഷം തമിഴ്നാട് ഹരജി പിന്‍വലിച്ചു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നിര്‍ദേശ പ്രകാരം 1972 മെയ് 29-ന് കേരള, തമിഴ്നാട്, കര്‍ണാടക മുഖ്യമന്ത്രിമാരുടെ യോഗം കേന്ദ്ര ജലവിഭവ മന്ത്രി വിളിച്ച് കൂട്ടുകയും വസ്തുതാ പരിശോധന കമ്മിറ്റിയെ നിയോഗിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. 1972 ജൂണില്‍ വസ്തുതാ പരിശോധന കമ്മിറ്റിയെ നിയോഗിക്കുകയും അതേവര്‍ഷം ഡിസംബര്‍ 15-ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. 1973 ആഗസ്റ്റ് 14-ന് അഡീഷണല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍, തമിഴ്നാട് റിപ്പോര്‍ട്ടുകള്‍ നിരാകരിച്ചു. എങ്കിലും ചര്‍ച്ചകള്‍ തുടര്‍ന്നു. 1976 ആഗസ്റ്റ് 27-ന് കേന്ദ്ര കൃഷി -ജലസേചന മന്ത്രി ജഗജീവന്‍റാം പാര്‍ലിമെന്‍റില്‍ കാവേരിജലം പങ്കിടലുമായി ബന്ധപ്പെട്ട് പ്രസ്താവന നടത്തി. തമിഴ്നാട് രാഷ്ട്രപതി ഭരണത്തിലിരിക്കെയായിരുന്നു ഇത്. തമിഴ്നാടിന് 489 ടി.എം.സി, കര്‍ണാടകക്ക് 177 ടി.എം.സി, കേരളത്തിന് അഞ്ച്  ടി.എം.സിയും അധികം വരുന്ന ജലം 30:53:17 എന്ന തരത്തില്‍ തമിഴ്നാടിനും കര്‍ണാടകത്തിനും കേരളത്തിനുമായി പങ്കിടാനും നിര്‍ദേശിക്കപ്പെട്ടു. എന്നാല്‍, തമിഴ്നാടും കര്‍ണാടകയും ഈ നിര്‍ദേശം അംഗീകരിച്ചില്ല. തുടര്‍ന്നും കൂടിയാലോചനകളും ചര്‍ച്ചകളും നീണ്ടു.
1990 ജൂണ്‍ രണ്ടിലെ അസാധാരണ ഗസറ്റ് വിജ്ഞാപന പ്രകാരമാണ് ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ചിത്തതോഷ് മുഖര്‍ജി ചെയര്‍മാനായി കാവേലി ജല തര്‍ക്ക ട്രൈബ്യൂണല്‍ നിയമിക്കപ്പെടുന്നത്. അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്.ഡി. അഗര്‍വാള്‍, പാറ്റ്ന ഹൈക്കോടി ജഡ്ജി ജസ്റ്റിസ് എന്‍.എസ്. റാവു എന്നിവര്‍ അംഗങ്ങളായിരുന്നു. 1983-ല്‍ ‘തമിഴ്നാട് കാവേരി നീര്‍പാസന വിലൈപെരുള്‍കള്‍ വ്യവസായികള്‍ നല ഉരിമൈ പാതുകാപ്പ് സംഘം’ നല്‍കിയ ഹരജിയിലെ സുപ്രീം കോടതി വിധിയനുസരിച്ചായിരുന്നു ട്രൈബ്യൂണറലിന്‍െറ നിയമനം. 1990 മെയ് നാലിലെ വിധിയനുസരിച്ച് ഒരു മാസത്തിനകം ട്രൈബ്യൂണല്‍ രൂപവത്കരിച്ച് ഉത്തരവിറക്കണമായിരുന്നു. തുടക്കത്തില്‍ ജസ്റ്റിസ് ചിത്തതോഷ് മുഖര്‍ജിയായിരുന്നു ചെയര്‍മാനെങ്കിലും 1996 ജൂണില്‍ അദ്ദേഹം രാജിവെച്ചു. തുടര്‍ന്ന് ‘96 ഡിസംബര്‍ 11-ന് ജസ്റ്റിസ് എന്‍.പി. സിംഗിനെ ചെയര്‍മാനായി നിയമിച്ചു. 2002 നവംബര്‍ 26-ന് ജിസ്റ്റിസ് എസ്.ഡി. അഗര്‍വാല്‍ അന്തരിച്ചതിനെ തുടര്‍ന്ന് ജസ്റ്റിസ് സുധീര്‍ നാരായന്‍ പകരക്കാരനായി ട്രൈബ്യൂണലിന്‍െറ ആദ്യ സിറ്റിംഗില്‍ തന്നെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന് തമിഴ്നാട് ആവശ്യപ്പെട്ടുവെങ്കിലും അതിന് അധികാരമില്ളെന്ന് പറഞ്ഞ് അപേക്ഷ നിരസിച്ചു. പിന്നീട് സുപ്രീം കോടതി നിര്‍ദേശപ്രകാരം ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. 205 ടി.എം.സി വെളളം ഓരോ വര്‍ഷവും തമിഴ്നാടിന് മേട്ടൂര്‍ ഡാമില്‍ നല്‍കണമെന്നായിരുന്നു ഉത്തരവ്. ഇതില്‍ ആറ് ടി.എം.സി പോണ്ടിച്ചേരിക്ക് തമിഴ്നാട് നല്‍കുകയും വേണം.
കാവേരി ട്രൈബ്യൂണല്‍ 580 സിറ്റിംഗ് നടത്തിയും ആയിരക്കണക്കിന് രേഖകള്‍ പരിശോധിച്ചുമാണ് അവസാന ഉത്തരവ് പുറപ്പെടുവിച്ചത്.

09 September 2016

അട്ടപ്പാടി പദ്ധതിയെ എതിര്‍ക്കുന്നതോടെ ജയലളിത ലക്ഷ്യമിടുന്നത് കരുണാനിധിയുടെ കരാര്‍


അട്ടപ്പാടി പദ്ധതിയെ എതിര്‍ക്കുന്നതോടെ ജയലളിത ലക്ഷ്യമിടുന്നത് കരുണാനിധിയുടെ കരാര്‍

അട്ടപ്പാടി ജലസേചന പദ്ധതിയെ  തമിഴ്നാട് മുഖ്യമന്ത്രി ജയലളിത എതിര്‍ക്കുന്നതോടെ തള്ളിപ്പറയുന്നത് എം.കരുണാനിധി അംഗീകരിച്ച കരാറിനെ. കോയമ്പത്തുര്‍ മേഖലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ശിരുവാണിപുഴിയില്‍ അണക്കെട്ട് നിര്‍മ്മിക്കാനും 1.3 ടി.എം.സി അടി (ആയിരം ദശലക്ഷം ഘനയടി) വെള്ളം നല്‍കാനും തീരുമാനിച്ചതിനൊപ്പമാണ് അട്ടപ്പാടി ജലസേചന പദ്ധതിക്കും തീരുമാനമായത്. 1969 മെയ് 10ന് തിരുവനന്തപുരത്ത്് കേന്ദ്ര ജലസേചന-വൈദ്യുതി മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍  ചേര്‍ന്ന കേരള,തമിഴ്നാട് മുഖ്യമന്ത്രിമാരുടെ യോഗമാണ് ശിരുവാണി ജലം പങ്കിടുന്നതിനെ കുറിച്ച് തീരുമാനമെടുത്ത്.അന്ന് കേരളത്തില്‍ അന്ന് കേരളത്തില്‍ ഇ.എം.എസും തമിഴ്നാടില്‍ എം. കരുണാനധിയും. ഡി.എം.കെ സ്ഥാപക നേതാവ് സി.എന്‍.അണ്ണാദുരൈയുടെ മരണത്തിന്‍റ തൊട്ടു പിന്നാലെയാണ് എം.കരുണാനധി  മുഖ്യമന്ത്രിയായത്. അന്ന് ഡി.എം.കെ പിളര്‍ന്നിരുന്നില്ല.
കോയമ്പത്തുര്‍  മേഖലയിലേക്ക് ഭവാനി നദിതടത്തിലെ  ശിരുവാണി പുഴയില്‍ നിന്ന് 1.3 ടി.എം.സി അടി വെള്ളം നല്‍കാനും ഇതിനായി ശിരുവാണിയില്‍ അണക്കെട്ട് നിര്‍മിക്കാനും അന്ന് തീരുമാനിച്ചു. ശിരുവാണി ജലസംഭരണിയുടെ നിര്‍മ്മാണം പൂര്‍ത്തികരിച്ച ശേഷം അട്ടപ്പാടി താഴ്വരയുടെ ജലസേചനത്തിനായി 2.5 ടി.എം.സി അടി വെള്ളം ഉപയോഗിക്കാനും  അന്ന് ധാരണയായി. എങ്കിലും കരാര്‍ ഒപ്പിട്ടത് 1973 ആഗസ്ത് ഒന്നിന്. അന്ന് സി. അച്യുതമോനോയിരുന്നു മുഖ്യമന്ത്രി. തമിഴ്നാടില്‍ എം.കരുണാധിയും. എന്നാല്‍ അപ്പോഴെക്കും ഡി.എം.കെ പിളര്‍ന്ന് എം.ജി.ആറിന്‍റ നേതൃത്വത്തില്‍ അണ്ണാ ഡി.എം.കെ രൂപവല്‍ക്കരിക്കപ്പെട്ടിരുന്നു. അട്ടപ്പാടി ജലസേചന പദ്ധതിക്കായി അണക്കെട്ട് നിര്‍മ്മിക്കാന്‍ തീരുമാനിച്ചതിനൊപ്പം ഇടുക്കി ജില്ലയില്‍ നിന്നും കിഴക്കോട്ട് ഒഴുകുന്ന പാമ്പാറില്‍ 0.6 ടി.എം.സി വെള്ളം മറയുര്‍ മേഖലയിലെ ജലസേചനത്തിനായി ഉപയോഗിക്കാനും കരാറില്‍ വ്യവസ്ഥ ചെയ്തു.
അട്ടപ്പാടി ജലസേചന പദ്ധതി കേരളം തയ്യാറാക്കിയതോടെ തമിഴ്നാട് എതിര്‍പ്പുമായി രംഗത്ത് വരികയായിരുന്നു. ഇതിനിടെ അട്ടപ്പാടിയിലെ ആദിവാസി പ്രശ്നങ്ങള്‍ പഠിച്ച ടി.മാധവ മേനോന്‍ കമ്മിറ്റി ശിപാര്‍ശ പ്രകാരം 2006 ജനുവരി രണ്ടിലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അട്ടപ്പാടി ജലസേചന പദ്ധതിയുടെ നിര്‍മ്മാണ ജോലികള്‍ നിറുത്തിവെച്ചു. പിന്നിട് 2006 ഡിസംബര്‍ അഞ്ചിന് അന്നത്തെ ജലവിഭവ മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കാനും ജലസേചന പദ്ധതിയുടെ നിര്‍മ്മാണം തുടങ്ങാനും തീരുമാനിച്ചത്.
കാവേരിയുടെ പോഷക നദിയാണ് ഭവാനിയെന്നതാണ് പിന്നിട് അട്ടപ്പാടി പദ്ധതിക്ക് തടസമായത്. പദ്ധതിക്കായി 2.5 ടി.എം.സി വെള്ളം കാവേരി നദിജല തര്‍ക്ക ട്രൈബ്യുണലില്‍ കേരളം ആവശ്യപ്പെട്ടപ്പോള്‍ തന്നെ തമിഴ്നാട് തടസമുന്നയിച്ചു. എങ്കിലും അവസാന ഉത്തരവില്‍ 2.87 ടി.എം.സി വെള്ളം അട്ടപ്പാടി പദ്ധതിക്കായി കാവേരി ട്രൈബ്യൂണല്‍ അനുവദിച്ചു. ഇതിനെയും ചോദ്യം ചെയ്താണ് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ നടപടികള്‍. നേരത്തെയും അവര്‍ പദ്ധതിക്കെതിരെ രംഗത്ത് വന്നിരുന്നു.
 ശിരുവാണിയില്‍ നിന്ന് ഒരു തടസവും കൂടാതെ കോയമ്പത്തൂരിലേക്ക് വെള്ളം കൊണ്ടു പോകുമ്പോഴാണ് തമിഴ്നാട് മുഖ്യമന്ത്രി പദ്ധതിയെ എതിര്‍ക്കുന്നത്. 1.3 ടി.എം.സി വെള്ളമാണ് കോയമ്പത്തുര്‍ മേഖലക്കായി അനുവദിച്ചതെങ്കിലും തമിഴ്നാട് ഇതിന്‍്റെ ഇരട്ടിയിലേറെ വെള്ളം കൊണ്ട് പോകുന്നു. ശിരുവാണി വെള്ളം കുപ്പിയിലാക്കി വാണിജ്യാടിസ്ഥാനത്തില്‍  വില്‍പനയും നടത്തുന്നു.
അട്ടപ്പാടി ജലസേചന പദ്ധതിനടപ്പാക്കിയാല്‍ 4900 ഹെക്ടര്‍ പ്രദേശത്ത് ജലസേചനം നടത്താന്‍ കഴിയും. സംസ്ഥാനത്തെ ഏക പട്ടികവര്‍ഗ ബ്ളോക്കായ  അട്ടപ്പാടിയിലെ  എല്ലാ പഞ്ചായത്തിലും  കുടിവെള്ളമത്തെിക്കാനും മൂന്ന് മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനും കഴിയും. ഇപ്പോള്‍ തമിഴ്നാടിന് നല്‍കി വരുന്ന വെള്ളത്തിന്‍െറ  അളവില്‍ ഒരു കുറവും വരില്ളെന്നും ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ നൂറ്റാണ്ടില്‍ ശിരുവാണി ജലം കോയമ്പത്തൂരിലേക്ക് തിരിച്ച് വിടാന്‍ ശ്രമം നടന്നപ്പോള്‍ തന്നെ അതിനെ അന്ന് എതിര്‍ത്തിരുന്നതായി പറയുന്നു.  അന്ന് ഈ പ്രദേശം മദിരാശിയുടെ ഭാഗമായ മലബാറില്‍ ആയിരുന്നു. ശിരുവാണിയിലെ ഇപ്പോഴത്തെ  അണക്കെട്ടിന് കുറച്ചകലെയായി മേസനറി ഡാം നിര്‍മ്മിച്ച് ജലം കോയമ്പത്തൂരിലേക്ക് തിരിച്ച് വിടാന്‍ 1915 ഫെബ്രുവരിയില്‍ ശ്രമം തുടങ്ങി. എന്നാല്‍ സമീപ ഗ്രാമങ്ങളില്‍ നിന്ന് എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണത്രെ നിര്‍മ്മാണം ആരംഭിക്കാന്‍ കഴിഞ്ഞില്ല. ജലമത്രയും കോയമ്പത്തൂരിലേക്ക് ഒഴുക്കുന്നതോടെ ഗ്രാമങ്ങള്‍ വരള്‍ച്ചയിലാകുമെന്ന ആശങ്കയാണ് അന്ന് ഉയര്‍ന്നത്. 1927ലാണ് അണക്കെട്ടിന്‍്റെ നിര്‍മ്മാണം ആരംഭിക്കാന്‍ കഴിഞ്ഞത്. അന്നത്തെ  ചെറിയ അണക്കെട്ടിന് നിയമസാധുത നല്‍കി തമിഴ്നാടിന്‍്റെ ചെലവില്‍ കേരളം അണക്കെട്ട് നിര്‍മ്മിക്കണമെന്ന് കരാര്‍ ഒപ്പിട്ടത് 1969ലും. തമിഴ്നാടിന് സൗജന്യമായാണ് ശിരുവാണി വെള്ളം നല്‍കുന്നത്. ജലസംഭരണി സ്ഥിതി ചെയ്യുന്ന ഭൂമിയുടെ പാട്ടം മാത്രമാണ് കേരശത്തിന്് ലഭിക്കുന്നത്. ഇതിനിടെയാണ് അട്ടപ്പാടിയെ വരള്‍ച്ചയില്‍ നിന്ന് രക്ഷിക്കാനുള്ള പദ്ധതിക്കെതിരായ തമിഴ്നാട് നീക്കം. യഥാര്‍ഥത്തില്‍ ജയലളിത ലക്ഷ്യമിടുന്നത് ഡി.എം.കെ നേതാവ് മുത്തുവേല്‍ കരുണാനിധി ഒപ്പിട്ട കരാര്‍ അടടിമറിക്കുകയെന്നതല്ളേ..........