Pages

09 September 2016

അട്ടപ്പാടി പദ്ധതിയെ എതിര്‍ക്കുന്നതോടെ ജയലളിത ലക്ഷ്യമിടുന്നത് കരുണാനിധിയുടെ കരാര്‍


അട്ടപ്പാടി പദ്ധതിയെ എതിര്‍ക്കുന്നതോടെ ജയലളിത ലക്ഷ്യമിടുന്നത് കരുണാനിധിയുടെ കരാര്‍

അട്ടപ്പാടി ജലസേചന പദ്ധതിയെ  തമിഴ്നാട് മുഖ്യമന്ത്രി ജയലളിത എതിര്‍ക്കുന്നതോടെ തള്ളിപ്പറയുന്നത് എം.കരുണാനിധി അംഗീകരിച്ച കരാറിനെ. കോയമ്പത്തുര്‍ മേഖലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ശിരുവാണിപുഴിയില്‍ അണക്കെട്ട് നിര്‍മ്മിക്കാനും 1.3 ടി.എം.സി അടി (ആയിരം ദശലക്ഷം ഘനയടി) വെള്ളം നല്‍കാനും തീരുമാനിച്ചതിനൊപ്പമാണ് അട്ടപ്പാടി ജലസേചന പദ്ധതിക്കും തീരുമാനമായത്. 1969 മെയ് 10ന് തിരുവനന്തപുരത്ത്് കേന്ദ്ര ജലസേചന-വൈദ്യുതി മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍  ചേര്‍ന്ന കേരള,തമിഴ്നാട് മുഖ്യമന്ത്രിമാരുടെ യോഗമാണ് ശിരുവാണി ജലം പങ്കിടുന്നതിനെ കുറിച്ച് തീരുമാനമെടുത്ത്.അന്ന് കേരളത്തില്‍ അന്ന് കേരളത്തില്‍ ഇ.എം.എസും തമിഴ്നാടില്‍ എം. കരുണാനധിയും. ഡി.എം.കെ സ്ഥാപക നേതാവ് സി.എന്‍.അണ്ണാദുരൈയുടെ മരണത്തിന്‍റ തൊട്ടു പിന്നാലെയാണ് എം.കരുണാനധി  മുഖ്യമന്ത്രിയായത്. അന്ന് ഡി.എം.കെ പിളര്‍ന്നിരുന്നില്ല.
കോയമ്പത്തുര്‍  മേഖലയിലേക്ക് ഭവാനി നദിതടത്തിലെ  ശിരുവാണി പുഴയില്‍ നിന്ന് 1.3 ടി.എം.സി അടി വെള്ളം നല്‍കാനും ഇതിനായി ശിരുവാണിയില്‍ അണക്കെട്ട് നിര്‍മിക്കാനും അന്ന് തീരുമാനിച്ചു. ശിരുവാണി ജലസംഭരണിയുടെ നിര്‍മ്മാണം പൂര്‍ത്തികരിച്ച ശേഷം അട്ടപ്പാടി താഴ്വരയുടെ ജലസേചനത്തിനായി 2.5 ടി.എം.സി അടി വെള്ളം ഉപയോഗിക്കാനും  അന്ന് ധാരണയായി. എങ്കിലും കരാര്‍ ഒപ്പിട്ടത് 1973 ആഗസ്ത് ഒന്നിന്. അന്ന് സി. അച്യുതമോനോയിരുന്നു മുഖ്യമന്ത്രി. തമിഴ്നാടില്‍ എം.കരുണാധിയും. എന്നാല്‍ അപ്പോഴെക്കും ഡി.എം.കെ പിളര്‍ന്ന് എം.ജി.ആറിന്‍റ നേതൃത്വത്തില്‍ അണ്ണാ ഡി.എം.കെ രൂപവല്‍ക്കരിക്കപ്പെട്ടിരുന്നു. അട്ടപ്പാടി ജലസേചന പദ്ധതിക്കായി അണക്കെട്ട് നിര്‍മ്മിക്കാന്‍ തീരുമാനിച്ചതിനൊപ്പം ഇടുക്കി ജില്ലയില്‍ നിന്നും കിഴക്കോട്ട് ഒഴുകുന്ന പാമ്പാറില്‍ 0.6 ടി.എം.സി വെള്ളം മറയുര്‍ മേഖലയിലെ ജലസേചനത്തിനായി ഉപയോഗിക്കാനും കരാറില്‍ വ്യവസ്ഥ ചെയ്തു.
അട്ടപ്പാടി ജലസേചന പദ്ധതി കേരളം തയ്യാറാക്കിയതോടെ തമിഴ്നാട് എതിര്‍പ്പുമായി രംഗത്ത് വരികയായിരുന്നു. ഇതിനിടെ അട്ടപ്പാടിയിലെ ആദിവാസി പ്രശ്നങ്ങള്‍ പഠിച്ച ടി.മാധവ മേനോന്‍ കമ്മിറ്റി ശിപാര്‍ശ പ്രകാരം 2006 ജനുവരി രണ്ടിലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അട്ടപ്പാടി ജലസേചന പദ്ധതിയുടെ നിര്‍മ്മാണ ജോലികള്‍ നിറുത്തിവെച്ചു. പിന്നിട് 2006 ഡിസംബര്‍ അഞ്ചിന് അന്നത്തെ ജലവിഭവ മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കാനും ജലസേചന പദ്ധതിയുടെ നിര്‍മ്മാണം തുടങ്ങാനും തീരുമാനിച്ചത്.
കാവേരിയുടെ പോഷക നദിയാണ് ഭവാനിയെന്നതാണ് പിന്നിട് അട്ടപ്പാടി പദ്ധതിക്ക് തടസമായത്. പദ്ധതിക്കായി 2.5 ടി.എം.സി വെള്ളം കാവേരി നദിജല തര്‍ക്ക ട്രൈബ്യുണലില്‍ കേരളം ആവശ്യപ്പെട്ടപ്പോള്‍ തന്നെ തമിഴ്നാട് തടസമുന്നയിച്ചു. എങ്കിലും അവസാന ഉത്തരവില്‍ 2.87 ടി.എം.സി വെള്ളം അട്ടപ്പാടി പദ്ധതിക്കായി കാവേരി ട്രൈബ്യൂണല്‍ അനുവദിച്ചു. ഇതിനെയും ചോദ്യം ചെയ്താണ് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ നടപടികള്‍. നേരത്തെയും അവര്‍ പദ്ധതിക്കെതിരെ രംഗത്ത് വന്നിരുന്നു.
 ശിരുവാണിയില്‍ നിന്ന് ഒരു തടസവും കൂടാതെ കോയമ്പത്തൂരിലേക്ക് വെള്ളം കൊണ്ടു പോകുമ്പോഴാണ് തമിഴ്നാട് മുഖ്യമന്ത്രി പദ്ധതിയെ എതിര്‍ക്കുന്നത്. 1.3 ടി.എം.സി വെള്ളമാണ് കോയമ്പത്തുര്‍ മേഖലക്കായി അനുവദിച്ചതെങ്കിലും തമിഴ്നാട് ഇതിന്‍്റെ ഇരട്ടിയിലേറെ വെള്ളം കൊണ്ട് പോകുന്നു. ശിരുവാണി വെള്ളം കുപ്പിയിലാക്കി വാണിജ്യാടിസ്ഥാനത്തില്‍  വില്‍പനയും നടത്തുന്നു.
അട്ടപ്പാടി ജലസേചന പദ്ധതിനടപ്പാക്കിയാല്‍ 4900 ഹെക്ടര്‍ പ്രദേശത്ത് ജലസേചനം നടത്താന്‍ കഴിയും. സംസ്ഥാനത്തെ ഏക പട്ടികവര്‍ഗ ബ്ളോക്കായ  അട്ടപ്പാടിയിലെ  എല്ലാ പഞ്ചായത്തിലും  കുടിവെള്ളമത്തെിക്കാനും മൂന്ന് മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനും കഴിയും. ഇപ്പോള്‍ തമിഴ്നാടിന് നല്‍കി വരുന്ന വെള്ളത്തിന്‍െറ  അളവില്‍ ഒരു കുറവും വരില്ളെന്നും ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ നൂറ്റാണ്ടില്‍ ശിരുവാണി ജലം കോയമ്പത്തൂരിലേക്ക് തിരിച്ച് വിടാന്‍ ശ്രമം നടന്നപ്പോള്‍ തന്നെ അതിനെ അന്ന് എതിര്‍ത്തിരുന്നതായി പറയുന്നു.  അന്ന് ഈ പ്രദേശം മദിരാശിയുടെ ഭാഗമായ മലബാറില്‍ ആയിരുന്നു. ശിരുവാണിയിലെ ഇപ്പോഴത്തെ  അണക്കെട്ടിന് കുറച്ചകലെയായി മേസനറി ഡാം നിര്‍മ്മിച്ച് ജലം കോയമ്പത്തൂരിലേക്ക് തിരിച്ച് വിടാന്‍ 1915 ഫെബ്രുവരിയില്‍ ശ്രമം തുടങ്ങി. എന്നാല്‍ സമീപ ഗ്രാമങ്ങളില്‍ നിന്ന് എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണത്രെ നിര്‍മ്മാണം ആരംഭിക്കാന്‍ കഴിഞ്ഞില്ല. ജലമത്രയും കോയമ്പത്തൂരിലേക്ക് ഒഴുക്കുന്നതോടെ ഗ്രാമങ്ങള്‍ വരള്‍ച്ചയിലാകുമെന്ന ആശങ്കയാണ് അന്ന് ഉയര്‍ന്നത്. 1927ലാണ് അണക്കെട്ടിന്‍്റെ നിര്‍മ്മാണം ആരംഭിക്കാന്‍ കഴിഞ്ഞത്. അന്നത്തെ  ചെറിയ അണക്കെട്ടിന് നിയമസാധുത നല്‍കി തമിഴ്നാടിന്‍്റെ ചെലവില്‍ കേരളം അണക്കെട്ട് നിര്‍മ്മിക്കണമെന്ന് കരാര്‍ ഒപ്പിട്ടത് 1969ലും. തമിഴ്നാടിന് സൗജന്യമായാണ് ശിരുവാണി വെള്ളം നല്‍കുന്നത്. ജലസംഭരണി സ്ഥിതി ചെയ്യുന്ന ഭൂമിയുടെ പാട്ടം മാത്രമാണ് കേരശത്തിന്് ലഭിക്കുന്നത്. ഇതിനിടെയാണ് അട്ടപ്പാടിയെ വരള്‍ച്ചയില്‍ നിന്ന് രക്ഷിക്കാനുള്ള പദ്ധതിക്കെതിരായ തമിഴ്നാട് നീക്കം. യഥാര്‍ഥത്തില്‍ ജയലളിത ലക്ഷ്യമിടുന്നത് ഡി.എം.കെ നേതാവ് മുത്തുവേല്‍ കരുണാനിധി ഒപ്പിട്ട കരാര്‍ അടടിമറിക്കുകയെന്നതല്ളേ..........
No comments:

Post a Comment