Pages

12 September 2017

വളരെ ഗൗരവമായ ചർച്ചക്കായി സമർപ്പിക്കുന്നു


മൂന്നാറിലെ ഭൂമി പ്രശ്​നം തെക്ക്​ പടിഞ്ഞാറൻ മൺസുൺ പോലെയാണ്​. ഇടക്ക്​ ശക്​തിപ്പെടും. അപ്പോൾ കരുതും ഇപ്പോൾ എല്ലാം ശരിയാകുമെന്ന്​. ഉടൻ ശാന്തമാകും. വീണ്ടും പഴയത്​ പോലെ. ഭൂമി പ്രശ്​നം പരിഹരിക്കാൻ പലർക്കും താൽപര്യമില്ല. പ്ലാവില കാട്ടി ആടിനെ കൊണ്ടു പോകുന്നത്​ പോലെ നീളുന്നു. അല്ലെങ്കിൽ പിഴ ഇൗടാക്കി അനധികൃത ക​യ്യേറ്റങ്ങൾക്ക്​ നിയമസാധുത നൽകാനുള്ള  നിർദേശം അംഗീകരിക്കുമായിരുന്നല്ലോ.
പക്ഷെ, എനിക്ക്​ പയറാനുള്ളത്​ അതല്ല. മൂന്നാറിലെ ഭൂമി പ്രശ്​നത്തിലെ വലിയൊരു നീതി നിഷേധവും മനുഷ്യാവകാശ ലംഘനവുമുണ്ട്​. കണ്ണൻ ദേവൻ മലകളെ സംരക്ഷിച്ചത്​ നമ്മുടെ പൂർവികരാണ്​. ഇവിടെ തേയിലചെടി നടാൻ വന്നവരും മരുന്നടിക്കാൻ എത്തിയവരും ഫാക്​ടറി ജീവനക്കാരും സ്​റ്റാഫും തുടങ്ങി ടൗണിലെ കച്ചവടക്കാരും ചുമട്ടുകാരും ടാക്​സി ഡ്രെവറന്മാരും ഒക്കെ ചേർന്നാണ്​ ഇൗ ഭൂമി സംരക്ഷിച്ചത്​. അവർ കൂര വെക്കാനോ പച്ചക്കറി നടാനോ ഭൂമി കയ്യേറാതെ ഇരുന്നതിനാലാണ്​ ഇപ്പോൾ റിസോർട്ട്​ ഉയർന്നത്​. മൂന്നാറിൽ ജനിച്ച്​ വളർന്നവരുടെ മുൻതലമുറ കയ്യേറാതെ സംരക്ഷിച്ച ഭൂമി മലകയറി വന്നവർ ഉദ്യോഗസ്​ഥരുടെ സഹായത്തോടെ ​വ്യാജമായും അല്ലാതെയും സ്വന്തമാക്കി. ഇതിൽ കടുത്ത മനുഷ്യവകാശ ലംഘനമുണ്ട്​. ഇൗ മണ്ണിൽ ജനിച്ച്​ വളർന്നവർ വീട്​ വെക്കാൻ സ്​ഥലമില്ലാതെ അലയു​േമ്പാഴാണ്​ മുന്നാറുമായി യാതൊരു ബന്ധവുമില്ലാത്തവർ ഭൂമി വ്യാജ രേഖയിലൂടെ സ്വന്തമാക്കിയത്​. ഇത്​ നിലവിലെ മിച്ചഭൂമി വിതരണ നിയമത്തി​െൻറയും ലംഘനമാണ്​. മിച്ചഭൂമി വിതരണം ചെയ്യു​േമ്പാൾ ആ വില്ലേജിലുള്ളവർക്കാണ്​ മുൻഗണന.ഇവിടെ കണ്ണൻ ദേവൻ വില്ലേജ​ിലെ പട്ടികജാതിക്കാരായ ഭവന രഹിതരെ പോലും  അധികൃതർ അവഗണിച്ചു.  പണവും സ്വാധീനവും ഉപയോഗിച്ചുള്ള അവഗണന.ഇതാണ്​ പരിഹരിക്കേണ്ടത്​. കെ.ഡി.എച്ച്​ വില്ലേജിൽ ജനിച്ച്​ വളർന്നവർക്ക്​ വീടും ഭൂമിയും നൽകിയിട്ട്​ മതി സർക്കാർ ഭൂമി റിസോർട്ട്​ മാഫിയക്ക്​ പതിച്ച്​ നൽകാൻ. ഇതിന്​ ഏതൊക്കെ രാഷ്​ട്രിയ കക്ഷികൾ രംഗത്ത്​ വരുമെന്ന്​ നോക്കി കാണാം. 

08 September 2017

മൂന്നാറിനെ അറിയുന്ന കണ്ണന്താനം മൂന്നാറിൻറ രക്ഷകനാകുമോ​


അൽഫോൺസ്​ കണ്ണന്താനത്തെ മൂന്നാറും ദേവികുളവും അറിയില്ലെങ്കിലും കെ.ജെ.അൽഫോൺസ്​ എന്ന ​െഎ.എ.എസുകാരനെ അറിയും. കെ.ജെ.അൽഫോൺസ്​ എന്ന ​​െഎ.എ.എസുകാര​െൻറ ആദ്യ നിയമനം ദേവികുളം സബ്​ കല്​കറായിട്ടായിരുന്നല്ലോ? 1981 മുതൽ 83 വരെയുള്ള കാലയളവിലാണ്​ അദേഹം ദേവികുളം സബ്​ കലക്​ടറായി പ്രവർത്തിച്ചത്​. ദേവികുളം,ഉടുമ്പഞ്ചോല, പീരുമേട്​ എന്നി മൂന്ന്​ താലൂക്കുകൾ ഉൾപ്പെടുന്ന ദേവികുളം സബ്​ഡിവിഷ​െൻറ അധിപൻ എന്ന നിലയിൽ ഏറെ സജീവമായിരുന്നു അദേഹം. ജനകീയ പങ്കാളിത്തത്തോടെ മൂന്നാർ മേളയെന്ന ടൂറിസം ഫെസ്​റ്റ്​ നടത്തിയത്​ തന്നെയാണ്​ എടുത്ത്​ പറയാവുന്ന പ്രവർത്തനങ്ങൾ.  1983ലെ കുറിഞ്ഞി കാലത്തായിരുന്നു ​രണ്ടാമത്​ മേള. മൂന്നാറിൽ ഭിന്നശേഷിക്കാർക്ക്​ പെട്ടിക്കട നൽകിയതും അക്കാലത്ത്​. സ്​ഥലത്തുള്ളപ്പോഴൊക്കെ മൂന്നാർ ടൗണിൽ എത്തിയിരുന്ന അദേഹം.അത്​ ഒരർഥത്തിൽ ക്രമസമാധാന പ്രശ്​നങ്ങൾക്കും പരിഹാരമായിരുന്നു. തമിഴ്​നാട്​ സർക്കാർ ബസിലെ അനധികൃത സീറ്റ്​ പിടുത്തം  തടയാനും ബസിൽ നിന്നും ബാക്കി വാങ്ങി നൽകാനുമൊക്കെ ഇൗ  ​െഎ.എ.എസുകാരൻ ഉണ്ടായിരുന്നു. സബ്​​ കലക്​ടർക്ക്​ വേണ്ടി മൂന്നാറിലെ വിവിധ രാഷ്​ട്രിയ പാർട്ടികൾ മാർച്ച്​ നടത്തിയതും പൊതുസമ്മേളനം നടത്തിയതും ഇദേഹത്തിന്​ വേണ്ടിയാണ്​. 1983ലെ മുന്നാർ മേളയുമായി ബന്ധപ്പെട്ട്​ അന്നത്തെ എം.എൽ.എയുമായുണ്ടായ അഭിപ്രായ വിത്യാസത്തെ തുടർന്നായിരുന്നു സ്​ഥലംമാറ്റം. കണ്ണുർ ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ തസ്​തികയിലേക്ക്​. ഇതിനിടെ അദേഹം, ചിലർക്ക്​ ദേവികുളത്തും മൂന്നാറിലുമൊക്കെ കുത്തകപാട്ട വ്യവസ്​ഥയിൽ ഭൂമി നൽകിയിരുന്നു. അതൊക്കെ ഇപ്പോൾ വലിയ റിസോർട്ടുകളായി മാറി.
പിന്നിട്​ കെ.എൽ.ഡി. ബോർഡ്​ മ​ാനേജിംഗ്​ ഡയറക്​ടർ എന്ന നിലയിലും അദേഹം മുന്നാറും മാടുപ്പെട്ടിയും ഇടക്കിടെ സന്ദർശിച്ചു. ഇത്രയും പറഞ്ഞത്​ അദേഹത്തി​െൻറ മൂന്നാർ ബന്ധം പറയാൻ മാത്രം.
ഒരർഥത്തിൽ അദേഹം സബ്​ കലക്​ടർ ആയിരിക്കെയാണ്​ ടൂറിസത്തിന്​ വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്​. 1981-83ൽ അദേഹം കണ്ട മൂന്നാറും ഹൈ​റേഞ്ചുമല്ല, ഇപ്പോഴുള്ളത്​. പരിസ്​ഥിതി വലിയ തോതിൽ നശിപ്പിക്കപ്പെട്ടു. ആസൂത്രണമില്ലാത്ത ടൂറിസം പ്രവർത്തനങ്ങൾ ഇൗ കുന്നുകളെ നാശത്തിലേക്ക് നയിക്കുന്നു. മൂന്നാറി​െൻറ ജൈവ​ൈവവിധ്യം നശിപ്പിക്കപ്പെട്ടതോടെ കാലാവസ്​ഥയിൽ കാര്യമായ മാറ്റങ്ങൾ കണ്ടു തുടങ്ങി. അനിയന്ത്രിതമായി എത്തുന്ന വാഹനങ്ങളുടെ പുക സൃഷ്​ടിക്കുന്ന ​പ്രശ്​നങ്ങൾ വേറെ. പ്ലസ്​റ്റിക്ക്​ നിരോധിച്ചിട്ടുണ്ടെങ്കിലും ഫലമില്ല. മനുഷ്യ മാലിന്യമടക്കം പുഴകളി​ലേക്ക്​ ഒഴുകുന്നു. അടുത്ത വർഷം നീല​കുറിഞ്ഞി പൂക്കുന്നതോടെ മൂന്നാറിൽ ജനങ്ങൾക്ക്​ കാല്​കുത്താൻ ഇടമുണ്ടാകില്ല.അത്രക്ക്​ വാഹനമായിരിക്കും എത്തുക. മൂന്നാറിനെയും ഇടുക്കിയേയും നന്നായി അറിയുന്ന കേന്ദ്ര ടൂറിസം മന്ത്രിക്ക്​ മൂന്നാറിൻറ രക്ഷകനാകാൻ കഴിയുമോ. ജനങ്ങൾ പ്രതീക്ഷിക്കുന്നതും അതാണ്​.  

07 July 2017

അൽ​ഫോൺസും ജോസും, ഇപ്പോൾ ശ്രീറാമുംകേരളത്തിലെ പഴക്കം ചെന്ന റവന്യു ഡിവിഷനാണ്​ ദേവികുളം. ഇൗ ഡിവിഷ​െൻറ അധിപന്​ അതിനനുസരിച്ച് പ്രൗഡിയും. വരുമാനത്തിലും മുന്നിലായിരുന്നു.1931ൽ 4,52.857 രൂപയായിരുന്നു നികുതി പരിവ്​ എന്നറിയു​​േമ്പാൾ ത​െന്ന കാര്യങ്ങൾ മനസിലാകുമല്ലോ?
 രാജഭരണകാലത്തെ തിരുവിതാംകൂറി​​െൻറ വേനൽക്കാല കച്ചേരിയാണ്​ റവന്യു ഡിവിഷൻ ആഫീസായി മാറിയത്​. ബംഗ്ലാവിനും രാജകീയ ​പ്രൗഡിയുണ്ടായിരുന്നു. 107വർഷം മുമ്പ്​ കൊല്ല വർഷം 1085ലാണ്​ ദേവികുളം ഡിവിഷൻ രൂപീകരിക്കുന്നത്​. കോട്ടയം ഡിവിഷ​ൻ വിഭജിച്ചായിരുന്നു പുതിയ ഡിവിഷൻ വന്നത്​. മുണ്ടക്കയവും കാഞ്ഞിരപ്പള്ളിയും തുടങ്ങി വടക്കും കിഴക്കും തമിഴ്​നാട്​ അതിർത്തി വരെ. മറുഭാഗത്ത്​ കോതമംഗലവും അതിർത്തി തിരിച്ചു. ദേവികുളവും പീരുമേടുമായിരുന്നു താലുക്കുകൾ.
ആദ്യകാലത്ത്​ കമ്മീഷണർമാരായിരുന്നു റവന്യു ഡിവിഷൻ ഭരണാധികാരികൾ. കേരള പിറവിക്ക്​ ശേഷമാണ്​ ഡപ്യൂട്ടി കലക്​ടർമാരായ റവന്യു ഡിവിഷണൽ ആഫീസർമാർ ഭരണത്തലവനായത്​. ​െഎ.എ.എസുകാരനെങ്കിൽ സബ്​ കലക്​ടർ എന്നറിയപ്പെടും. ആർ.ഡി.ഒമാർ റവന്യു ഡിവിഷണൽ മജിസ്​​ത്രേട്ടുമാരും സബ്​ കലക്​ടർമാർ സബ്​ ഡിവിഷണൽ മജിസ്​​​ത്രേട്ടുമാരുമാണ്​.
ആലപ്പുഴ ജില്ലയേക്കാൾ വിസ്​തൃതിയുള്ള ഉടുമ്പുഞ്ചോലയും ദേവികുളവും പീരുമേടുമായിരുന്നു അടുത്ത കാലം വരെ ദേവികുളം റവന്യു ഡിവിഷ​െൻറ അധികാര പരിധിയിൽ. തമിഴ്​ ഭൂരിപക്ഷ മേഖലകൾ. തേയിലയും ഏലവും തുടങ്ങി വൈദ്യുതിയും അണക്കെട്ടുകളും വരെ. സുഗന്ധവിളകളുടെയും നാണ്യവിളകളുടെയും വൈദ്യുതിയുടെയും നാട്​.പുറമെ വന്യ ജീവിസ​േങ്കതങ്ങളും.
ഇപ്പോൾ പീരുമേട്​ ഇടുക്കി റവന്യു ഡിവിഷന്​ കീഴിലാക്കിയതോടെ വിസ്​തൃതി കുറഞ്ഞു. മുല്ലപ്പെരിയാറും മംഗളദേവിയും വാഗമണ്ണും കൈവിട്ടു.
ഒ​േട്ടറെ പ്രഗൽഭർ ദേവികുളം സബ്​ കലക്​ടറുടെ കസേരയിൽ ഇരുന്നിട്ടുണ്ട്​. പിൽക്കാലത്ത്​ ചീഫ്​ സെക്രട്ടറിമാരായവരും ഇൗ പട്ടികയിലുണ്ട്​.ദേവികുളത്ത്​ സബ്​ കലക്​ടറായി നിയമിക്കപ്പെടുകയെന്നത്​ ​െഎ.എ.എസുകാരെ സംബന്ധിച്ചിടത്തോളം അംഗീകാരമാണ്​. കാടും മേടും വിസ്​തൃതിയും കൊണ്ടായിരിക്കാം വനിതകൾ നിയമിക്കപ്പെട്ടതായി അറിയില്ല.
എ​െൻറ ഒാർമ്മയിൽ ആക്​ടീവായ ചില സബ്​ കലക്​ടർമാരുണ്ട്​. അവരൊക്കെ അധികകാലം ഇരിക്കാതെ സ്​ഥലം മാറ്റപ്പെടുകയും ചെയ്​തതാണ്​ ചരിത്രം. അൽഫോൺസ് കണ്ണന്താനമെന്ന കെ.ജെ.അൽഫോൺസ്​  ദേവികുളം സബ്​ കലക്​ടറായിരിക്കെയാണ്​, പൊതുജന സമ്പർക്കവും മൂന്നാർ മേളയും അങ്ങനെ പലതുമായി ജനങ്ങൾക്കടിയിലേക്ക്​ ഇറങ്ങിയത്​. മുന്നാർ മേളയുമായി ബന്ധപ്പെട്ട്​ പൊതുമരാമത്ത്​ എൻജിനിയർമാരുമായി റോഡിൽ സംഘർമുണ്ടായതും അന്നത്തെ എം.എൽ.എ ജി.വരദൻ (സി.പി.എം അംഗമായിരുന്ന ഇദേഹം പിന്നിട്​ കോൺഗ്രസിൽ ചേർന്നു) സബ്​ കലക്​ടർക്കെതിരെ പത്രസമ്മേളനംനടത്തിയതും അന്നത്തെ സംഭവങ്ങൾ. സബ്​ കലക്​ടറെ പിന്തുണച്ച്​ രാഷ്​ട്രിയ കക്ഷികൾ യോഗം നടത്തുകയും പൊതുമരാമത്ത്​ ആഫീസിലേക്ക്​ മാർച്ച്​ നടത്തുകയും ചെയ്​തിരുന്നു.പക്ഷെ, വൈകാതെ സബ്​കലക്​ടർ തെറിച്ചു. കണ്ണുർ ജില്ല വ്യവസായ കേ​​ന്ദ്രം ജനറൽ മാനേജറായാണ്​ മാറ്റിയത്​. ദേവികുളത്തും മൂന്നാറിലും ചില ഇഷ്​ടക്കാർക്ക്​ കുത്തകപാട്ടത്തിന്​ സർക്കാർ ഭൂമി നൽകിയാണ്​ അദേഹം ദേവികുളം വിട്ടത്​.ആ ഭൂമിയിൽ ഇപ്പോൾ വലിയ റിസോർട്ടുകളുണ്ട്​.
വി.എസ്​.സെന്തിലും മൈക്കിൾ വേദശിരോമണിയും സജീവമായിരുന്നുവെങ്കിലും മേളകളിലും ഒാണാഘോഷങ്ങളിലുമൊക്കെയാണ്​ ശ്രദ്ധിച്ചത്​.ജയിംസ്​ വർഗീസ്​ വന്നതോടെ, കുറച്ച്​കൂടി സജീവമായി. ഇടുക്കിയെ കഞ്ചാവ്​ വിമുക്​തമാക്കുന്നതിന്​ തുടക്കമിട്ടത്​ അദേഹമാണ്​. ജനകീയ പങ്കാളിത്തത്തോടെയായിരുന്നു കഞ്ചാവ്​ വേട്ടകൾ. ആദിവാസി കോളണികളും കയറിയിറങ്ങി. എന്നാൽ, ഇദേഹത്തിൻറ പിൻഗാമി ടി.കെ.ജോസ്  കഞ്ചാവിന്​ പുറമെ അനധികൃത ചാരായ​ കടകൾക്കും എതിരെ   തിരിഞ്ഞു​. കാടിന്ക​ പുറത്തെ കഞ്ചാവ്​ തോട്ടങ്ങൾ വെട്ടിനിരത്തിയതോടെ പലർക്കും വേദനിച്ചു.     ചാരായവും മുഖ്യഅജണ്ടയാക്കി. നായാനാർ ഭരണമായിരുന്നു അന്ന്​.പലയിടത്തും സബ്​ കലക്​ടറെ തടഞ്ഞു.  ബംഗ്ലാവിന്​ നേരെയും രാത്രിയിൽ ആക്രമണമുണ്ടായി.   ഒടുവിൽ ദിവസങ്ങൾക്കകം സബ്​കലക്​ടർക്ക്​ മൂവാറ്റുപുഴക്ക്​ മാറ്റം നൽകി എല്ലാം ശാന്തമാക്കി. പന്നിട്​ 1993ൽ വ്യാജ പട്ടയങ്ങൾ റദാക്കി അൽകേഷ്​ കുമാർ ശർമ്മയും ‘ആക്​ടിവിസ്​റ്റായി’.അന്ന്​ റദാക്കിയ പട്ടയങ്ങൾക്ക്​ വീണ്ടും പട്ടയം വാങ്ങി അവിടെങ്ങളിൽ ബഹുനില റിസോർട്ടുകൾ നിർമ്മിച്ചു പിന്നീട്​. സർക്കാർ ഭൂമിയിലെ ക​യ്യേറ്റം ഒഴിപ്പിക്കൽ വിവാദമായത്​ ഇപ്പോൾ മാത്രമാണ്​.അതാക​െട്ട, കയ്യേറ്റ ഭൂമിയിൽ റിസോർട്ടുകൾ വന്നതിന്​ ശേഷവും.സാമ്പത്തിക മേഖലയായി ഭൂമി മറിയതണ്​ കാരണം. കയ്യേറ്റ ഭൂമിയി​െൽ റിസോർട്ടുകൾ സംരക്ഷിക്കാൻ ചില രാഷ്​ട്രിയക്കാർക്ക്​ വിയർപ്പ്​ ഒാഹരിയുള്ളതയും പറയുന്നു. വട്ടവടയിൽ സർക്കാർ ഭൂമി ഒഴിപ്പിക്കാൻ പേയ റവന്യു സംഘത്തെ ആക്രമിക്കപ്പെട്ടതും വലിയ പഴക്കമില്ലാത്ത വർത്തമാനം.
ഇപ്പോൾ ശ്രീറാമും കയ്യേറ്റക്കാരുടെയും അവരെ പിന്തുണക്കുന്നവരുടെയും കരടായി മാറി. സബ്​ കലക്​ടർ കാലാവധി കഴിയുന്നുവെന്ന കാരണം പറഞ്ഞ്​ സ്​ഥലം മാറ്റുകയും ചെയ്​തു. പൊതുഭരണം മുഖ്യമന്ത്രിയുടെ വകുപ്പായതിനാൽ റവന്യു മന്ത്രി അറിയാതെയായിരുന്നു നീക്കമെന്നാണ്​ ഉയരുന്ന ആക്ഷേപം. ശ്രീറാം മാറുന്നതേടെ പകരം നിയമിക്കേണ്ട ഡപ്യൂട്ടി കലക്​ടർമാരുടെ പട്ടിക റവന്യു വകുപ്പ്​ തയ്യാറാക്കിയിരുന്നു. ഡപ്യുട്ടി കലക്​ടർ ​െഎ.എ.എസ്​ അല്ലാത്തതിനാൽ പൊതുഭരണ വകുപ്പിന്​ കീഴിൽ വരില്ലെന്നുണ്ട്​. റവന്യു മന്ത്രിയുടെ നിയന്ത്രണത്തിൽ കാര്യങ്ങൾ നീങ്ങും.അത്​ മുൻകൂട്ടി അറിഞ്ഞായിരിക്കണം, മുഖ്യമന്ത്രി ഒരു മുഴം മു​േമ്പ നീട്ടിയെറിഞ്ഞത്​.പകരം, സ്​ഥലം എം.എൽ.എ കണ്ടെത്തിയ പ്രാദേശിക ഭാഷ സംസാരിക്കുന്ന ​െഎ.എ.എസുകാരനെ നിയമിക്കുകയും ചെയ്​തതിലൂടെ ദേവികുളം റവന്യു ഡിവിഷൻ മുഖ്യമന്ത്രിയുടെ പൂർണ നിയന്ത്രണത്തിലാക്കി.

 

03 July 2017

ഞങ്ങൾ, മൂന്നാറുകാർക്കും വേണ്ടേ കിടപ്പാടം

http://www.marunadanmalayali.com/opinion/response/mj-babu-on-munnar-issue-77317

http://www.mediaonetv.in/column/general/58-nyngng-muunnaarrukaakkun-veennttee-kittppaattn/
കഴിഞ്ഞ മാസമാണ്​ മൂന്നാറിലെ ട്രേഡ്​ യൂണിയൻ,രാഷ്​ട്രിയ നേതാക്കളും വ്യാപാരി പ്രതിനിധികളും എം.എൽ.എയും മറ്റും ചേർന്ന്​ കേരള മുഖ്യമന്ത്രിക്ക്​ നിവേദനം നൽകിയത്​. വളരെ ചെറിയ ആവശ്യമാണ്​ അവർ ഉന്നയിച്ചത്​. നേരത്തെ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിലെ തീരുമാനങ്ങൾ ദേവികുളം സബ്​ കലക്​ടർ നടപ്പാക്കുന്നില്ല.  കുത്തകപാട്ട കലാവധി കഴിഞ്ഞ ഭൂമി തിരിച്ച്​പിടിക്കാൻ ശ്രമിക്കുന്നു.മറ്റൊന്ന്​ കൂടി നിവേദനത്തിൽ പറയുന്നുണ്ട്​.കഴിഞ്ഞ ഇടതുമുന്നണി സർക്കാരിൻറ കാലത്ത്​ മൂന്നാർ ടൗൺ കമ്പനിയിൽ നിന്നും ഏറ്റെടുക്കാൻ ബില്ല്​ തയ്യറാക്കിയിരുന്നു. അതു നിയമസഭയിൽ അവതരിപ്പിച്ചില്ല.  അതിനാൽ, വീണ്ടുമൊരു സർവകക്ഷി യോഗം വിളിച്ച്​ ഇൗ പ്രശ്​നങ്ങൾ ചർച്ച ചെയ്യണം. അങ്ങനെയൊരു സർവകക്ഷിയോഗം വിളിച്ചാൽ ഇൗ നിവേദനത്തിൽ ഒപ്പിട്ടവരിൽ ആർ​ക്കെങ്കിലും പ​െങ്കടുക്കുവാൻ കഴിയുമോയെന്നറിയില്ല. എന്തായാലും ജൂലൈ ഒന്നിന്​ സർവകക്ഷി യോഗം ചേരുന്നുണ്ട്​. റവന്യൂ മന്ത്രി അറിയാതെയാണ്​ യോഗം വിളിച്ചത്​ എന്നതിൻറ പേരിൽ ഭരണമുന്നണിയിലെ രണ്ടാം കക്ഷിയായ സി.പി.​െഎ യോഗത്തിൽ സംബന്ധിക്കില്ലെന്ന്​ അറിയിച്ചിട്ടുണ്ട്​. ഇതിൻറ പേരിൽ വല്യേട്ടനും കൊച്ചേട്ടനും തമ്മിൽ ഭരണമുന്നണിക്കകത്ത്​ വാക്ക്​ തർക്കമാണ്​. കെ.പി.സി.സി വൈസ്​പ്രസിഡൻറ്​ എ.കെ.മണിയും ലീഗ്​ പ്രതിനിധിയും നിവേദനത്തിൽ ഒപ്പിട്ടതിൻറ പേരിൽ യു.ഡി.എഫിലും കലഹമുണ്ട്​.
കുത്തകപാട്ട കാലാവധി കഴിഞ്ഞ ഭൂമിയുടെ പ്രശ്​നവുമായി ബന്ധപ്പെട്ട്​ സർവകക്ഷി യോഗം വിളിക്കണമെന്ന്​ ആവശ്യപ്പെട്ടവർ എന്ത്​ കൊണ്ട്​, മുന്നാറി​െൻറ സമ്പദ്​ഘടനയെ സംരക്ഷിക്കുന്ന തോട്ടംതൊഴിലാളികളെയും ജീവനക്കാരെയും മറന്നുവെന്നതാണ്​ ഉയരുന്ന ചോദ്യം.മൂന്നാറിലെ ട്രേഡ്​ യൂണിയനുകളെയും വ്യാപാരികളെയും നിലനിർത്തിയിരുന്നത്​ ഇൗ തോട്ടം തൊഴിലാളികളാണ്​.ഇതിന്​ പുറമെ മുന്നും നാലും തലമുറകളായി മുന്നാർ മേഖലയിൽ ജീവിക്കുന്ന വ്യാപാരികൾ, ചുമട്ട്​ തൊഴിലാളികൾ, ഡ്രൈവറന്മാർ തുടങ്ങി നിരവധി ആളുകളുണ്ട്​. അവർക്ക്​ കയറി കിടക്കാൻ സ്വന്തമായി കൂര വേണ്ടതല്ലേ. വാടക നൽകി റിസോർട്ടുകളിൽ അവർക്ക്​ കുടുംബസമേതം ജീവിക്കാൻ കഴിയില്ലല്ലോ? അപ്പോൾ അവരുടെ കാര്യം കൂടി നിവേദനത്തിൽ പറയേണ്ടതായിരുന്നി​ല്ലേ. സംസ്​ഥാനത്തെ തോട്ടം തൊഴിലാളികൾക്ക്​ വേണ്ടി ലൈഫ്​ പദ്ധതിയിൽ ഉൾപ്പെടുത്തി ഫ്ലാറ്റ്​ സമുച്ചയം നിർമ്മിക്കാൻ സംസ്​ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്​. എന്നാൽ, മൂന്നാർ മേഖലയിലെ തൊഴിലാളികൾക്ക്​ ഫ്ലാറ്റല്ല, ഭൂമിയും വീടുമാണ്​ നൽകേണ്ടത്​. കാരണം, അവരാണ്​ ഇത്രയും കാലം മൂന്നാറിലെ ഭൂമി സംരക്ഷിച്ചത്​. കഴിഞ്ഞ ഇടതു മുന്നണി സർക്കാർ വിതരണം ചെയ്​ത കുട്ടിയാർവാലിയിലെ ഭൂമി ഇപ്പോഴും അളന്ന്​ തിരിച്ച്​ നൽകിയിട്ടില്ല. പട്ടയം കിട്ടിയവർ ഭൂമി ഏതെന്ന്​ അറിയാതെ നടക്കുന്നു.ഇതിൽ ​െഎക്യ കേരളത്തിലെ ആദ്യ പൊലീസ്​ വെടിവെയ്​പിൽ(1958 ഒക്​ടോബർ 20ലെ ഗൂഡാർവിള) മരിച്ച ഹസൻ റാവുത്തറുടെ മകൻ ഖാദറും ഉൾപ്പെടുന്നു.
1878ൽ കണ്ണൻ വേൻ കുന്നുകളിൽ തേയില കൃഷി ആരംഭിച്ചത്​ മുതൽ തോട്ടം തൊഴിലാളികളുടെ വരവ്​ ആരംഭിച്ചു. ആദ്യകാലത്ത്​ തമിഴ്​നാടിൽ നിന്ന്​ എത്തിയ തൊഴിലാളികൾ കങ്കാണിമാരുടെ കീഴിൽ ജോലി ചെയ്​തുവെങ്കിൽ പിന്നിട്​ കുടുംബസമേതം ഇവിടെ താമസമാക്കി. അന്ന്​ മുതൽ അവരുടെ തലമുറ എസ്​റ്റേറ്റ്​ ലായങ്ങളിൽ കഴിയുന്നു. റിട്ടയർ ചെയ്​തവർ തൊട്ടടുത്ത പഞ്ചായത്തിൽ എവിടെയെങ്കിലും ചെറിയ സ്​ഥലം വാങ്ങി വീട്​ നിർമ്മിക്കുമെങ്കിലും അവരുടെ ജീവിതം തോട്ടങ്ങളിലാണ്​.ഇപ്പോൾ സമീപ പഞ്ചായത്തിൽ എന്നല്ല, എങ്ങും ഭൂമി കിട്ടാനില്ല. ഉള്ളതിന്​ പൊന്നുവിലയും. തലമുറകൾ പിന്നിട്ട്​ തൊഴിലാളികളും തിരുവിതാംകൂറിലെ വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ സ്​റ്റാഫംഗങ്ങളും മറ്റ്​ ജീവനക്കാരും കമ്പനിയുടെ ലായങ്ങളിലും ക്വാർ​​േട്ടഴ്​സുകളിലും കഴിയുകയാണിപ്പോഴും. 1999ന്​ ശേഷം മൂന്നാർ മേഖലയിൽ വ്യാപകമായ ഭൂമി കയ്യേറ്റം നടന്നപ്പോഴും കാഴ്​ചക്കാരായി നിന്നവരാണ്​ തോട്ടം ​തൊഴിലാളികളും സ്​റ്റാഫ്​ ജീവനക്കാരും.അങ്ങനെയുള്ളവർക്കും മൂന്നാർ, ദേവികുളം തുടങ്ങിയ ടൗണുകളിൽ തലമുറകളായി കഴിയുന്നവർക്കും എന്ത്​ കൊണ്ട്​ ഒരു തുണ്ട്​ ഭൂമി കിടപ്പാടത്തിനായി നൽകി കൂട? കണ്ണൻ ദേവൻ കമ്പനിയിൽ നിന്നും ഏറ്റെടുത്ത ഭൂമി ഏങ്ങനെ വിനിയോഗിക്കണമെന്നത്​ സംബന്ധിച്ച്​ 1975ൽ സർക്കാർ പറുത്തിറക്കിയ ഉത്തരവിൽ മുന്നാറിലും ദേവികുളത്തും മാർക്കറ്റ്​ വിലക്ക്​ ഭൂമി നൽകണമെന്ന്​ പറയുന്നുണ്ട്​. എന്നാൽ, ഇതനുസരിച്ച്​ നൽകിയ അപേക്ഷകൾ പോലും റവന്യു വകുപ്പ്​ പരിഗണിച്ചിട്ടില്ല. ഭവന പദ്ധതി നടപ്പാക്കുന്നതിന്​ ഭവന നിർമ്മാണ ബോർഡിന്​ നീക്കി വെച്ച ഭൂമി അവർ ഏറ്റെടുത്തില്ല. അപ്പോൾ ആ പ്രതീക്ഷയും വേണ്ട.
കണ്ണൻ ദേവൻ, തലയാർ, ഹാരിസൺ എസ്​റ്റേറ്റുകൾ എന്നിവിടങ്ങളിലയി 14000ത്തോളം തൊഴിലാളികളുണ്ടാകും. 350ഒാളം സ്​റ്റാഫ്​ ജീവനക്കാരും. തലമുറകളായി മൂന്നാറിൽ കഴിയുന്ന ഭവനരഹിതരായ 700ഒാളം പേരുമുണ്ടാകും. ഇവർക്ക്​ അഞ്ച്​ സെൻറ്​ ഭൂമി വീതം നൽകിയാൽ എത്രയാണ്​ വേണ്ടി വരിക-750-800 ഏക്കർ. ഇതിൽ പലരും ഭൂമിക്ക്​ വില നൽകാനും സന്നദ്ധരായിരിക്കും. കണ്ണൻ ദേവൻ കമ്പനിയിൽ നിന്നും ഏറ്റെടുത്ത ഭൂമി ഇപ്പോഴും മൂന്നാർ മേഖലയിലുണ്ട്​. പല സ്​ഥലങ്ങളിലായി നൽകിയാൽ അവിടം വികസിക്കും. എന്നാൽ, അതേ കുറിച്ച്​ ആരും ചിന്തിക്കുന്നില്ല. മറിച്ച്​ റിസോർട്ടുകാർക്ക്​ വേണ്ടിയാണ്​ ശബ്​ദം ഉയരുന്നത്​. 2006ലെ പി.സി.സനൽകുമാർ റിപ്പോർട്ട്​ പ്രകാരം സർക്കാർ ഭൂമി തിരിച്ച്​ പിടിക്കാത്തതും ഇതു കൊണ്ടാണല്ലോ? പാട്ടകലാവധി കഴിഞ്ഞ 100 കേസുകൾ ഉണ്ടെന്നാണ്​ റിപ്പോർട്ടിൽ പറഞ്ഞത്​. ഇതിൽ പത്തെണ്ണത്തിൻറ രേഖകൾ മാത്രമാണ്​ അന്ന്​ ലഭിച്ചത്​. ഇൗ ഭൂമി തിരിച്ച്​ പിടക്കാൻ കലക്​ടർക്ക്​ നിർദേശം നൽകണമെന്ന്​ പറഞ്ഞിരുന്നു.എന്നാൽ, ഇതിൽ പലതും മറിച്ച്​ വിറ്റു.  500ഒാളം വ്യാജ പട്ടയങ്ങളുടെ പേരു വിവരങ്ങൾ റിപ്പോർട്ടിലുണ്ട്​. ഇവർ കൈവശം വെച്ചിരിക്കുന്നത്​ 150 ഏക്കറോളം ഭൂമി. സർക്കാർ ഭൂമിക്ക്​ പട്ടയം നൽകിയത്​ തുടങ്ങി ഒരു കുടുംബത്തിലെ മൂന്നംഗങ്ങൾക്ക്​ കലക്​ടറുടെ പേരിൽ പതിച്ച്​ നൽകിയത്​ അടക്കമുള്ള വിവരങ്ങൾ റിപ്പോർട്ടിൽ പറയുന്നു. അതും അതിന്​ ശേഷവുമുള്ള കയ്യേറ്റങ്ങൾ സംരക്ഷിക്കു​േമ്പാഴാണ്​ മുന്നാറിൽ തലമുറകളായി കഴിയുന്നവർ സ്വന്തമായി ഒരു മേൽവിലാസത്തിന്​ വേണ്ടി ഭൂമിക്ക്​ വേണ്ടി കാത്തിരിക്കുന്നത്​.അവരുടെ പ്രശ്​നങ്ങളാണ്​ അവരുടെ നേതാക്കൾ ഉന്നയി​ക്കേണ്ടത്​. അതില്ലാതെ മാസവരി മാത്രം വാങ്ങാൻ ചെല്ലു​േമ്പാഴാണ്​ മറ്റ്​ സംഘടനകൾ തോട്ടങ്ങളിൽ കടന്ന്​ കയറുക.

20 June 2017

കേരളത്തിലെ തോട്ട ഭൂമി ചരിത്രവും വർത്തമാനവും

വെൽഫയർ പാർട്ടി 2017 മെയ്​ 11.12 തിയതികളിൽ തിരുവനന്തപുരത്ത്​ സംഘടിപ്പിച്ച ലാൻഡ്​ സമ്മിറ്റിൽ അവതരിപ്പിച്ച പ്രബന്ധം
-------------------------------------------------------------------------------------------------------------------------

കേരളത്തിലെ തോട്ട ഭൂമി ചരിത്രവും വർത്തമാനവും

കേരളത്തിലെ തോട്ടങ്ങളുമായി ബന്ധ​പ്പെട്ട ഭൂമിപ്രശ്​നം ഏറെ സങ്കീർണമാണ്​. സ്വതന്ത്ര്യത്തിന്​ മുമ്പ്​ തോട്ടങ്ങളായി മാറ്റപ്പെട്ട ഭൂമി ഇപ്പോഴും പലരിലൂടെ കൈമാറി അങ്ങനെ തന്നെ നിലനിൽക്കുന്നു. റവന്യൂ, വനം വകുപ്പുകളാണ്​ ഭൂമി പാട്ടത്തിന്​ നൽകിയിട്ടുള്ളത്​. എന്നാൽ, എത്ര ഭൂമി ഏതൊക്കെ വ്യവസ്​ഥകൾ പ്രകാരം പാട്ടത്തിന്​ നൽകിയെന്ന വിവരം ലഭ്യമല്ല എന്നതാണ്​ അവസ്​ഥ. ഇതു സംബന്ധിച്ച്​ നിയമസഭയിൽ വന്നിട്ടുള്ള ചോദ്യങ്ങൾക്ക്​ പോലും വിവരം ശേഖരിച്ച്​ വരുന്നുവെന്ന മറുപടിയാണ്​ നൽകിയിട്ടുള്ളത്​.
കേരളത്തില്‍ മഹാരാജാക്കന്‍മാരുടെ ഭരണകാലത്താണ്​  തോട്ടങ്ങള്‍ നിര്‍മിച്ചെടുക്കാനായി നീണ്ടകാലത്തേക്ക് ചുരുങ്ങിയ പാട്ടത്തിന് വന്‍തോതില്‍ ഭൂമി നല്‍കിയത്​. പാട്ടക്കാലാവധി കഴിഞ്ഞവരുടെ രേഖകള്‍ പരിശോധിക്കുമ്പോള്‍ ആ ഭൂമിയില്‍ പലതും ലഭ്യമല്ല എന്നതാണ് ഇന്നത്തെ അവസ്​ഥ. സ്വകാര്യ സംരംഭകരെ പ്രോല്‍സാഹിപ്പിക്കാനാണ് തോട്ടം വ്യവസായത്തിന്റെ പേരില്‍ ഭൂമി വിട്ടുകൊടുത്തതെങ്കിലും അവര്‍ പാട്ടത്തിനെടുത്ത ഭൂമിയോട് ചേര്‍ന്നുള്ള സര്‍ക്കാര്‍ ഭൂമി കൂടി കൈയേറിയ അനുഭവമാണുള്ളത്. ഈ ഭൂമിയുടെ നിയമപരമായ അവസ്ഥ കുഴഞ്ഞുമറിഞ്ഞിരിക്കുന്നു. ഭൂപരിഷ്‌കാര നിയമം ഇത്തരം ഭൂമികളുടെ മേല്‍ നിയന്ത്രണമുള്ള തോട്ടം മുതലാളിമാരെ നിയന്ത്രിക്കാന്‍ അപര്യാപ്തമാണ്. ഇവര്‍ ഭൂപരിധി നിയമത്തിനുള്ളില്‍ വരുന്നില്ല. ദേശിയ ആസൂത്രണ കമ്മിഷൻറ്​ നിർദേശ പ്രകാരമാണ്​തോട്ടങ്ങളെ ഭൂപരിഷ്​രണത്തിൽ നിന്നും ഒഴിവാക്കിയത്​.
കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ആസൂത്രണ കമ്മീഷന്‍ നിയോഗിച്ച ഒരു പഠന ഗ്രൂപ്പ് നല്‍കിയ പ്രധാന നിര്‍ദേശമുണ്ട്. വന്‍കിട തോട്ടങ്ങളില്‍ യഥാര്‍ഥത്തില്‍ തൊഴിലെടുക്കുന്നവരുടെ എണ്ണം കണക്കാക്കി തോട്ടം മുതലാളിമാര്‍ ഉപയോഗിക്കുന്ന ഭൂമിയുടെ അളവ് നിര്‍ണയിക്കണമെന്നതാണ് ആ നിര്‍ദേശം. കൃഷി ചെയ്യാതെ തോട്ടം മുതലാളിമാര്‍ കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചെടുത്ത് ഭൂരഹിതരായവര്‍ക്കും ഭവന രഹിതരായവര്‍ക്കും വിതരണം ചെയ്യുകയോ സമൂഹത്തിനാകെ ഉപയോഗപ്രദമായ വിധത്തില്‍ സർക്കാർ വിനിയോഗിക്കുകയോ വേണമെന്നായിരുന്നു നിര്‍ദേശം.
കേരളത്തിന്റെ പരിസ്ഥിതിയില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന കുന്നിന്‍ പ്രദേശങ്ങളും മലനിരകളുമാണ് തോട്ടം ഭൂമിയായുള്ളത്. ഇപ്പോള്‍ ‘റിസോർട്ട്​ എസ്‌റ്റേറ്റ്’ മാഫിയ ഇവിടെയാണ് കണ്ണ്​ വെച്ചിട്ടുള്ളത്​.ഇവിടെങ്ങളിലാണ്​വൻതോതിൽ ഭൂമി കയ്യേറപ്പെടുന്നതും.മൂന്നാറും വാഗമണും ഉദാഹരണം.
 രാജ്യത്തിന്​ സ്വതന്ത്ര്യം ലഭിക്കുന്നതിന്​ മുമ്പായി സംസ്​ഥാനത്താ​കെ പാട്ടത്തിന്​ നൽകിയതിൽ 225087.457 ​ഏക്കർ ഭുമി ഇപ്പോഴും വിവിധ സ്​ഥാപനങ്ങളുടെ കൈവശം  ഉണ്ടെന്നാണ്​ ലഭ്യമായ വിവരം. ഇതേസമയം, 7888.417 ഏക്കർ ഭുമിയാണ്​ പാടത്തിന്​ നൽകിയിട്ടുള്ളതെന്ന്​ റവന്യു വകുപ്പ്​  നിയമസഭയിൽ നൽകിയ മുറപടിയിൽ പറയുന്നു.പാട്ട കാലവധി കഴിഞ്ഞ 1231.45 ഏക്കർ ഭൂമി തിരി​കെ ഏറ്റെടുത്തിട്ടുമില്ല. 2013 വരെ പാട്ട കുടിശിക ഇനത്തിൽ 61 കോടി രൂപ കിട്ടാനുമുണ്ട്​. പാട്ട ഭൂമി സംബന്ധിച്ച്​ സർക്കാർ നിയോഗിച്ച സ്​പെഷ്യൽ ഒാഫീസർ എം.ജി.രാജമാണിക്കം ആവശ്യപ്പെട്ടിട്ടും എല്ലായിടത്ത്​ നിന്നും വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നാണ്​ മനസിലാക്കുന്നത്​. പാട്ട ഭൂമിയിൽ 112384.99 ഏക്കറും ഇടുക്കി ജില്ലയിലാണ്​. ഹാരിസൺ, ടാറ്റാ ടീ കമ്പനി തുടങ്ങിയ വൻകിട കമ്പനികളും ഭൂമി കൈവശം വെച്ചിട്ടുള്ളവരിൽ ഉൾപ്പെടുന്നു. ഭൂപരിഷ്​കരണ നിയമത്തിലെ ഭൂപരിധിയായ 15 ഏക്കറിലധികം കൈവശം വെച്ചിട്ടുളളത്​ 1499 തോട്ടം ഉടമകളാണ്​. ഇതേസമയം, പൊതുമേഖലാ സ്​ഥാപനങ്ങൾ, സർക്കാർ ഏജൻസികൾ, വ്യക്​തികൾ, തോട്ടങ്ങൾ എന്നിവക്കായി 1,19,178.88 ഏക്കർ വനഭൂമി പാട്ടത്തിന്​നൽകിയിട്ടുളതായി വനം വകുപ്പിൻറ രേഖകളിലുണ്ട്​.സംസ്​ഥാന ഫാമിംഗ്​ കോർപ്പറേഷൻ,കെ.എഫ്​.ഡി.സി, റിഹാബിലേറ്റഷൻ പ്ലാ​​േൻറഷൻ എന്നിവ ഉൾപ്പെടുന്നു. ഫാമിംഗ്​ കോർപ്പറേഷന്​ റബ്ബർ പ്ലാൻറഷന്​ വേണ്ടി 1820 ഹെക്​ടർ നൽകിയിട്ടുണ്ട്​. കൊല്ലം ജില്ലയിലാണിത്​.
1964​ലെ സിരിമാവോ- ലാൽബഹദുർ ശാസ്​ത്രി കരാർ പ്രകാരം ഇൻഡ്യൻ വംശജരായ ശ്രീലങ്കൻ അഭയാർഥികളെ പുനരധിവസിപ്പിക്കാനാണ്​ ആർ.പി.എൽ ആരംഭിച്ചത്​.  2070 ഹെക്​ടർ ഭൂമി പാട്ടത്തിന്​നൽകിയിട്ടുണ്ട്​ ആർ.പി.എല്ലിന്​.
കേരള വനം വികസന കോർപ്പറേഷനും ശ്രീലങ്കൻ അഭയാർഥികളെ പുനരധിവസിപ്പിച്ചിട്ടുണ്ട്​.1979ൽ വയനാടിൽ ​400 ഹെക്​ടറിൽ തേയിലകൃഷിയും ആരംഭിച്ചു. ഏലവും കാപ്പിയും കെ.എഫ്​.ഡി.സിക്കുണ്ട്​.
തിരുവിതാംകുർ,കൊച്ചി, മലബാർ രാജ്യങ്ങളുടെ സമ്പദ്​ഘടയിൽ വലിയ മാറ്റങ്ങൾ വരുത്തിയതാണ്​ തോട്ടങ്ങളുടെ വരവ്​ എന്ന്​ കാണാം. തേയില, കാപ്പി, റബ്ബർ എന്നിവയുടെ വരവാണ്​ ജീവിത നിലവാരത്തിൽ മാറ്റങ്ങൾ വരുത്തിയത്​. ഏലം കൃഷി കേരളത്തിൻറ കിഴക്കൻ മേഖലയിലാണെങ്കിലും അതിൻറ ഗുണഭോക്​താക്കൾ തമിഴ്​നാട്ടുകാരാണ്​. ആദ്യകാലത്ത്​ മുഴുവൻ പ്ലാ​േൻറഷനുകളും ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിലായിരുന്നു. ഭൂ ഉടമകളായ മലയാളികൾ പരമ്പരാഗത കൃഷി രീതികളുമായി മുന്നോട്ട്​ പോയപ്പോൾ കടൽകടന്ന്​ എത്തിയ ബ്രിട്ടീഷ്​ പ്ലാൻറർമാർ കാട്​ വെട്ടി തെളിച്ച്​ കാപ്പിയും തേയിലയും റബ്ബറും വളർത്തി. മലമ്പനിക്കുള്ള മരുന്നിനുള്ള സി​​േങ്കാണ കൃഷിയുമായാണ്​ സായ്​പ്​ മല കയറിയത്​. പിന്നിടാണ്​ കാപ്പിയിലേക്കും കാപ്പിക്ക്​ ​രോഗം ബാധിച്ചപ്പോൾ തേയിലയിലേക്കും തണുപ്പ്​ കുറഞ്ഞ പ്രദേശങ്ങളിൽ റബ്ബറിലേക്കും തിരിഞ്ഞത്​. ഇതിൽ റബ്ബർ മാത്രം മലയാളികളിൽ എത്തി. അതിന്​ രണ്ട്​ പത്രങ്ങളുടെ നിർണായക സ്വാധീനവുമുണ്ട്​.മലയാളികളുടെ ജീവിത നിലവാരത്തിലും സാമ്പത്തിക രംഗത്തും വലിയ മാറ്റങ്ങൾ വരുത്തിയാണ്​ തോട്ടം വ്യവസായം വേരൂന്നിയതെങ്കിലും മറുഭാഗത്ത്​ നമ്മുടെ ഭക്ഷ്യസുരക്ഷക്ക്​ അന്നേ വെല്ലുവിളി ഉയർന്നു. നെല്ല്​ ഉൽപാദനം കുറഞ്ഞ്​ തുടങ്ങുന്നത്​ റബ്ബറിൻറ വരവോടെയാണ്.
1860-1940 കാലയാളവിനെയാണ്​ പ്ലാ​േൻറഷൻ കാലമെന്ന്​ വിശേഷിപ്പിക്കപ്പെടുന്നത്​. ഇൗ കാലയളവിലാണ്​ തോട്ടങ്ങൾ സ്​ഥാപിക്കപ്പെടുന്നത്​. ആദ്യ അഞ്ചു വർഷത്തേക്ക്​ കരം കൂടാതെയും തുടർന്ന്​ പയറ്റുപാട്ടമായും ഭൂമി പതിച്ച്​ പാട്ടത്തിന്​ നൽകുകയായിരുന്നു.ഭൂമിയുടെ തറക്ക്​ മാത്രം പാട്ടം ഇൗടാക്കുന്ന രീതിയാണിത്​. ഹൈ​േറഞ്ചുകളിലെ ഭൂമിയാണ്​ ഇത്തരത്തിൽ പാട്ടത്തിന്​ നൽകിയത്​. ഏറ്റവും ഉയരത്തിൽ തേയില, അതിന്​ താഴെ കാപ്പി, അതിനും താഴെ റബ്ബർ എന്നത്​ കൊണ്ടായിരിക്കണം മലകൾ തേടി ബ്രിട്ടീഷുകാർ എത്തിയത്​. നമ്മുടെ മീനച്ചിലുകാർ പുതിയ കൃഷിയിടങ്ങൾ തേടി കുടിയേറിയത്​ പോലെ 19-ാം നുറാണ്ടിൻറ ആദ്യ പകുതി തുടങ്ങി ബ്രിട്ടീഷുകാർ പുതിയ കൃഷി ഭൂമി തേടിയുള്ള യാത്രയായിരുന്നു. അത്​ അവസാനിച്ചത്​ മലയാള നാട്ടിലും.ഇതിനും പുറമെ തോട്ടകൃഷി വശമില്ലാതിരുന്ന അന്നത്തെ കർഷകർ മലകളെ തരിശിട്ടിരിക്കുകയായിരുന്നു. ഒരർഥത്തിൽ കോളോണിയൽ സംസ്​കാരവും എത്തിപ്പെടുകയായിരുന്നു. വയനാട്​,ഇടുക്കി എന്നിവിടങ്ങളിലെ ടൗണുകളുടെ വികസനം, കുതിരപന്തയം, ക്ലബ്ബ്​ സംസ്​കാരം എന്നിവയും തോട്ടങ്ങളുടെ ബാക്കിപത്രമാണ്​. സംസ്​ഥാനത്താകെ 352955.09 ഏക്കറാണ്​ തോട്ടങ്ങൾ.എന്നാൽ,കൃഷി വകുപ്പിൻറ രേഖകൾ പ്രകാരം റബ്ബർ, തേയില, കാപ്പി, ഏലം എന്നിവയുടെ വിസ്​തൃതി 7.05 ലക്ഷം ഹെക്​ടറാണ്​.

കാപ്പി
1767ൽ കണ്ണുരിലെ  അഞ്ചരക്കണ്ടിയിൽ ഇൗസ്​റ്റ്​ ഇൻഡ്യ കമ്പനി എസ്​റ്റേറ്റ്​ സ്​ഥാപിക്കുന്നതോടെയാണ്​ കാപ്പി കൃഷിയുടെ തുടക്കമെന്ന്​ കരുതുന്നു. എന്നാൽ, കാപ്പി എവിടെ നിന്നും എത്തിയെന്നതിനെ കുറിച്ച്​ വ്യക്​തമായ വിവരമില്ല. അറേബ്യൻ നാടുകളിൽ നിന്നും മലബാറിലെത്തിയതാണ്​ കാപ്പിയെന്നാണ്​ പറയപ്പെടുന്നത്​. തുടർന്നാണ്​ വയനാടിലേക്ക്​ എത്തുന്നത്​. ക്യാപ്​ടൻ ബേവൻറ നേതൃത്വത്തിലാണ്​ മാനന്തവാടിയിൽ കാപ്പി പരീക്ഷിച്ചതെന്നാണ്​ ചരിത്രം.അഞ്ചരക്കണ്ടിയിൽ നിന്നാണ്​ കാപ്പി വിത്ത്​ എത്തിച്ചത്​. പട്ടാള എസ്​റ്റേറ്റിൻറ വിജയമാണ്​ കാപ്പി വ്യാപകമാകാൻ കാരണമായത്​. അന്നത്തെ കലക്​ടർ W ഷെഫീൽഡ്​ കാപ്പി കൃഷിയെ പ്രോൽസാഹിപ്പിച്ചു. വയനാടിൽ കാപ്പി എത്തുന്നതിന്​ മുമ്പ്​ ഇവിടെ വനത്തിൽ ഏലമുണ്ടായിരുന്നു. ഇൗ കാട്ടു ഏലം ശേഖരിച്ച്​ വിൽപന നടത്തിയാണ്​ ആദിവാസികൾ ജീവിച്ചിരുന്നത്​. കോഴിക്കോട്​ നിന്നുള്ള വ്യാപാരികൾ ഇൗ കാട്ടു ഏലം വാങ്ങി കയറ്റുമതി ചെയ്യുകയായിരുന്നു.65 ഇനം ഏലം വയനാടൻ കാടുകളിൽനിന്നും ശേഖരിച്ചിരുനനതായി ഫ്രാൻസിസ്​ ബുച്ചനാൻ രേഖപ്പെടുത്തിയിട്ടുണ്ട്​.(A journey from Madras through Malabar,Mysore and soutyh Canara,Vol II.) വലിയ തോതിൽ ബ്രിട്ടിഷ്​ പ്ലാൻറർമാർ വയനാടിൽ എത്തിയതും ഇൗ കാലഘട്ടത്തിലാണ്​.കുറഞ്ഞ കൂലിക്ക്​ തൊഴിലാളികളെ ലഭിക്കുമെന്നത്​ മറ്റൊരു ഘടകമായിരുന്നു. ആയിരകണക്കിന്​ ഏക്കർ വനഭൂമി കൃഷി യോഗ്യമാക്കിയെന്ന്​ 1857ൽ കലക്​ടറായിരുന്ന റോബിൺസൺ രേഖപ്പെടുത്തിയിട്ടുണ്ട്​.19-ാം നൂറ്റാണ്ടിൻറ മധ്യത്തോടെ വയനാടിൽ 30,000 ഏക്കർ സ്​ഥലത്തായി 36കാപ്പി ​എസ്​റ്റേറ്റുകൾ രൂപപ്പെട്ടിരുന്നു. കെന്നഡി 1080 ഏക്കർ, ലക്കിഡി 1600 ഏക്കർ, പൂക്കോട്ട്​ 350 ഏക്കർ, കുള്ളി 2500 ഏക്കർ, വൈത്തിരി 2200ഏക്കർ, വെർണൻ 1200 ഏക്കർ, പാരി ആനറ്​ കമ്പനി 831 ഏക്കർ എന്നി സൗത്ത്​ വയനാടിലെ ആദ്യ കാല തോട്ടങ്ങളാണ്​. ലോപ്പസ്​ 150ഏക്കർ, മാനന്തവാടി 1100 ഏക്കർ, ദിണ്ഡിമാൽ 2300 ഏക്കർ, മേയ്​ 450 ഏക്കർ, റിച്ചമോണ്ട്​ 450 ഏക്കർ, ബ്രൗൺ 351 ഏക്കർ, തിരുനെല്ലി 200 ഏക്കർ, പിള്ളൈ 160ഏക്കർ എന്നി നോർത്ത്​ വയനാടിലെയും ആദ്യ കാല എസ്റ്റേറ്റുകൾ. വയനാടിന്​ പുറമെ ഇടുക്കിയിലെ കുമളി മേഖലയിലും കാപ്പി വ്യാപിച്ചു.എന്നാൽ, കാപ്പി ഇലക്കുണ്ടായ രോഗവും തണൽ മരങ്ങൾ ഇല്ലാതെയുള്ള കൃഷി രീതിയും കാപ്പിയെ പ്രതികൂലമായി ബാധിച്ചു. സ്വർണം തേടിയുള്ള ഖനനമാണ്​ മലബാറിലെ കാപ്പി വ്യവസായത്തിൻറ തകർച്ചക്ക്​ വഴിയൊരുക്കിയത്​. ഇപ്പോൾ 85359 ഹെക്​ടറിലാണ്​ കാപ്പി കൃഷി.1956-57ൽ 18640 ഹെക്​ടറിലായിരുന്നു.
പ്ലാ​േൻറഷൻറ പരിധിയിൽ വരില്ലെങ്കിലും നിലമ്പുർ തേക്ക്​ തോട്ടവും പാട്ട ഭൂമിയാണ്​. കപ്പൽ നിർമ്മിക്കാൻ തേക്ക്​ തടിക്ക്​ വേണ്ടിയാണ്​ ബ്രിട്ടീഷുകാർ തോട്ടം സ്​ഥാപിച്ചത്​.

തേയില
​തിരുവിതാംകൂറിൻറ സമ്പദ്​ഘടനയെ മാറ്റിമറിച്ചതാണ്​ തേയിലയുടെ വരവ്​.1849ൽ തിരുവിതാംകുർ ദിവാനും വില്യം ഹാക്​സുമാനുമായി ഒപ്പിട്ട പത്തനാപുരം കൺസഷനാണ്​ തിരുവിതാംകുറിലെ തേയില കൃഷിക്ക്​ തുടക്കം. പത്തനാപുരം, ചെ​​​േങ്കാട്ട മേഖലയിലെ പത്തു ചതുരശ്ര ​മൈൽ പ്രദേശം ഹാക്​സുമാണ്​ പാട്ടത്തിന്​ നൽകുന്നതാണ്​ 1849 ജൂലൈ ഒമ്പതിന്​ ഒപ്പിട്ട കരാർ. ഇതനുസരിച്ച്​ ഇവിടെ തേയില കൃഷിക്ക്​ തുടക്കമിട്ടുവെങ്കിലും അതൊരു പരാജയപ്പെട്ട പരീക്ഷണമായിരുന്നു. തുടർന്ന്​ 1852ൽ ഇൗ ഭൂമി ബിന്നി ആൻറ്​ കമ്പനിക്ക്​ കൈമാറി.30 വർഷത്തെ പാട്ടത്തിന്​ തിരുവതാംകൂർ രാജകൊട്ടാരം ഭൂമി നൽകിയെന്നാണ്​ ചരിത്രം.പിന്നിട്​ ഇൗ ഭൂമി മലയാളം പ്ലാ​േൻറഷനിൽ എത്തി.അമ്പനാട്​ മലകൾ ഇൗ കരാറിൻറ ഭാഗമാണ്​.
പീരുമേടിലും തേയില കൃഷി ആരംഭിച്ചിരുന്നു. മദ്രാസ്​ സ്​​റ്റേറ്റിലൂടെ എത്തിചേരാനുള്ള സൗകര്യമായിരിന്നിരിക്കണം പീരുമേടും മൂന്നാറും തെരഞ്ഞെടുക്കാൻ ബ്രിട്ടീഷുകാരെ പ്രേരിപ്പിച്ചത്​.1885-89 കാലയളവിൽ പീരുമേടിൽ 3000 ഏക്കറിലും 1895-99 കാലഘട്ടത്തിൽ 15000 ഏക്കറിലും തേയില കൃഷി ഉണ്ടായിരുന്നുവെന്ന്​ രേഖപ്പെടുത്തിയിട്ടുണ്ട്​.
എങ്കിലും തേയിലക്ക്​ പ്രശസ്​തി പകർന്നത്​ കണ്ണൻ ദേവൻ കമ്പനിയുടെ കീഴിൽ മൂന്നാറിൽ എസ്​റ്റേറ്റുകൾ തുറക്കുന്നതോടെയാണ്​. 1877ൽ പൂഞ്ഞാർ ഒന്നാം കരാർ പ്രകാരം പൂഞ്ഞാർ തമ്പരാൻറ ​​ൈകവശമുണ്ടായിരുന്ന കണ്ണൻ ദേവൻ കുന്നുകൾ 5000 രൂപ രൊക്കമായും 3000 രൂപ വാർഷിക പാട്ടത്തിനുമാണ്​ ജോൺ മൺട്രോക്ക്​ നൽകിയത്​. ആദ്യം സി​േങ്കാണയും റബ്ബറുമൊക്കെയാണ്​ പരീക്ഷിച്ചത്​. പിന്നിട്​ തേയിലയിൽ എത്തി. ബ്രിട്ടീഷിൻഡ്യയിൽ തേയില കൃഷി വ്യാപിപ്പിക്കാനും ​​പ്രത്യേക കാരണമു​ണ്ടായിരുന്നു. സൂര്യൻ അസ്​തമിക്കാത്ത സാമ്രാജ്യമായിരുന്നുവെങ്കിലും തേയില വ്യവസായത്തിൽ ബ്രിട്ടീഷുകാർ പിന്നിലായിരുന്നു. ചൈനക്കായിരുന്നു ആധിപത്യം. തേയില സംസ്​കരിക്കാൻ ചൈനക്കാർക്കെ അറിയൂവെന്നതായിരുന്നു അക്കാലത്തെ അവസ്​ഥ. ചൈനയിൽ നിന്നും തേയില കുരുവിനൊപ്പം ഒരു സംഘത്തെയും ഇൻഡ്യയിൽ എത്തിച്ചാണ്​ ബ്രിട്ടീഷുകാർ ഇതിനെ നേരിട്ടത്​.അതിലൊരു ചൈനക്കാരൻ മൂന്നാറിലും എത്തി -ജോൺ അജൂ. ജോൺ അജുവിൻറ വരവും മൂന്നാറിൻറ കാലാവസ്​ഥയും ഭൂപ്രകൃതിയുമാണ്​​ കണ്ണൻ ദേവൻ തേയിലക്ക്​ പ്രിയം വർദ്ധിപ്പിച്ചത്​. തേയില ബോർഡിൻറ കണക്കനുസരിച്ച്​ ഇപ്പോൾ ദേവികുളം സബ്​ ഡിവിഷനിൽ 11619.73 ഹെക്ടറിലും പീരുമേട്​ സബ്​ ഡിവിഷനിൽ 10394.03 ഹെക്​ടറിലും തേയില കൃഷിയുണ്ട്​. സമസ്​ഥാനത്താകെ 35010 ഹെക്​ടറിൽ​ തേയിലയുണ്ട്​.

റബ്ബർ
1902ൽ മുന്നാറിനടുത്ത്​ ആനക്കുളത്താണ്​ റബ്ബർ കൃഷിക്ക്​ തുടക്കം. മർഫി സായ്​പെന്ന ജോൺ ജോർജ്​ മർഫിയാണ്​ ഇൻഡ്യയിലെ റബ്ബറിൻറ പിതാവ്​. 1957ൽ കോട്ടയം ജില്ലയിലെ ഏന്തയാറിലാണ്​ ഇദ്ദേഹം മരണമടഞ്ഞത്​.
കാപ്പിയും തേയിലും പോലെ റബ്ബർ കൃഷി ആരംഭിച്ചതും ബ്രിട്ടീഷുകാരാണ്​. എന്നാൽ, റബ്ബറിന്​ കാര്യമായ തണുപ്പ്​ ആവശ്യമില്ലാത്തതിനാൽ ഇടനാടി​ലാണ്​ ബ്രിട്ടീഷുകാർ എത്തിയത്​.എങ്കിലും തദ്ദേശിയർ വിട്ടു നിന്നു. ആലപ്പുഴയിലെ വ്യവസായായിരുന്ന പി.ജോണിൻറ നേതൃത്വത്തിൽ 1905ൽ കാളിയാറിൽ എസ്​റ്റേറ്റ്​ സ്​ഥാപിക്കുന്നതോടെയാണ്​ തദ്ദേശിയർ ഇൗ രംഗത്ത്​ വരുന്നത്​.സിറിയൻ കൃസ്​ത്യൻ വിഭാഗം റബ്ബർ കൃഷിയെ പ്രോൽസാഹിപ്പിക്കുകയും സമുദായ അംഗങ്ങളോട്​ റബ്ബറിലേക്ക്​ തിരിയാൻ ആവശ്യപ്പെടുകയും ചെയ്​തിരുന്നു. 1925ൽ മലയാളികളുടെ 53 എസ്​റ്റേറ്റുകൾ സ്​ഥാപിക്കപ്പെട്ടു. 1934ൽ മലയാളികൾക്കായി മുൻതൂക്കം. കൃസ്​ത്യൻ മിഷനറിമാരുടെ പങ്ക്​ വളരെ വലുതാണ്​. ഇത്​ നെൽ കൃഷി കുറയാൻ കാരണമായി. 1931ൽ 696474 ഏക്കറിലായിരുന്നു നെൽകൃഷിയെങ്കിൽ 1941ൽ 649906 ഏക്കറായി കുറഞ്ഞു. പിന്നിടുള്ള വർഷങ്ങളിൽ നെൽ കൃഷി കുറയുകയായിരുന്നു. തിരുവിതാംകൂർ സർക്കാർ റബ്ബറിന്​ നികുതി ഇളവ്​ നൽകി. കൃഷി പരിവർത്തനവും കൃസ്​ത്യൻ മിഷനറിമാരും എന്നതായിരുന്നു അക്കാലത്തെ ലൈൻ. സഭക്ക്​ പലയിടത്തും റബ്ബർ കൃഷിയുണ്ടായിരുന്നു.സഭയുടെ വരുമാനം തന്നെ റബ്ബർ ആയിരുന്നു. ഇപ്പോൾ 549955 ഹെക്​ടറിലാണ്​ റബ്ബർ.

ഏലം
ഇന്നത്തെ ഇടുക്കി ജില്ലയി​ലെ ഉടു​ഞ്ചോല താലൂക്കിലാണ്​ പ്രധാനമായും ഏലം കൃഷി ചെയ്യുന്നത്​. ദേവികുളം, പീരുമേട്​ താലൂക്കുകളിലും ഏലം കൃഷി ചെയ്​തിരുന്നു. 19-ാം നൂറ്റാണ്ടിൻറ അവസാനമാണ്​ ഏലംകൃഷി ആരംഭിക്കുന്നത്​. ബ്രിട്ടീഷുകാരാണ്​ കൃഷി തുടങ്ങിയതെങ്കിലും വൈകാതെ അവർ രംഗം വിട്ടു. അതിർത്തിക്കപ്പുറത്ത്​ തമിഴ്​നാടിൽ നിന്നുള്ളവരാണ്​ കൃഷിക്കായി എത്തിയത്​. തൊഴിലാളികളും അവിടെ നിന്നും വന്നു. 39730 ഹെക്​ടറിൽഏലമുണ്ടെന്നാണ്​ കൃഷി വകുപ്പിൻറ കണക്ക്​. 1988-89ൽ 64000ഹെക്​ടറിൽ ഏലമുണ്ടായിരുന്നു.

ഭൂമി പ്രശ്​നം

"ഈ ഭൂമി സ്വകാര്യവ്യക്തികളുടേതല്ല, രാഷ്‌ട്രങ്ങളുടേതല്ല, ഭൂമിയിൽ ജീവിക്കുന്ന മുഴുവൻ മനുഷ്യരെയുമെടുത്താൽ, അവരുടേതുമല്ല. നാം അതിന്റെ ഗുണഭോക്താക്കൾ മാത്രമാണ്‌. നമുക്കു കിട്ടിയതിനേക്കാൾ മെച്ചപ്പെട്ട രീതിയിൽ വരുംതലമുറകൾക്ക്‌ കൈമാറാൻ നാം ബാധ്യസ്ഥരാണ്‌ - നല്ല തറവാട്ടുകാരണവന്മാരെപ്പോലെ."
(കാൾ മാർക്‌സ്‌, മൂലധനം) ഇതു സാധ്യമാക്കുന്ന തരത്തിലാണോ കേരളത്തിലെ കാര്യങ്ങൾ. ഏതൊ കാലത്ത് തോട്ടങ്ങൾക്കായി പാട്ടത്തിന്​ വാങ്ങിയ ഭൂമി സ്വകാര്യ ഭൂമിയെന്ന നിലയിൽ മുറിച്ച്​ വിൽക്കുന്നു.മറ്റാവശ്യങ്ങൾക്കായി പരിവർത്തനം ചെയ്യുന്നു. എന്നാൽ, സർക്കാരിന്​ യാതൊന്നും ചെയ്യാൻ കഴിയുന്നില്ല. ആമുഖമായി പറഞ്ഞത്​ പോലെ ഭൂമിയെ സംബന്ധിച്ച വിവരങ്ങൾ പോലും സർക്കാർ ആവശ്യപ്പെട്ടാലും താഴെ തട്ടിൽ നിന്നും ലഭിക്കുന്നില്ല.
എം.ജി.രാജമാണിക്കം കമ്മിറ്റിക്ക്​ ലഭിച്ച വിവരം അനുസരിച്ച്​ 225087.457 ഏക്കർ സ്വതന്ത്ര്യന്​ മുമ്പ്​ പാട്ടത്തിന്​ നൽകിയത്​ ആയതിനാൽ ഇത​ത്രയും തിരിച്ച്​ എടുക്കാവുന്ന സർക്കാർ ഭൂമിയാണ്​. ഇതിൽ കണ്ണൻ ദേവൻ, ഹാരിസൺ ഭൂമിയും ഉൾപ്പെടുന്നു. അതായത്​ ഇൻഡ്യ ഇൻഡിപ്പൻറസ്​ ആക്​ട്​ ഭൂമി പാട്ടത്തിന്​ നൽകിയ കാര്യത്തിലും ബാധമകാണെന്ന വാദമാണ്​ രാജമാണിക്കം ഉയർത്തുന്നത്​.ഇതിനായി പ്രത്യേക നിയമനിർമ്മാണം വേണമെന്ന്​ അദേഹം ശിപാർശ നൽകിയിട്ടുണ്ട്​.എന്നാൽ,നിയമ വകുപ്പിൻറ അഭിപ്രായം മറിച്ചാണ്​. ഇൻഡിപ്പൻറൻസ്​ ആക്​ട്​ ബാധകമാകില്ലെന്ന നിയമ ഉപദേശമാണ്​ ലഭിച്ചിട്ടുള്ളതെന്നാണ്​ അറിയുന്നത്​.
ഇടുക്കിയിൽ പീരുമേട്​ താലൂക്കിൽ 44740.04 ഏക്കർ, ദേവികുളം താലൂക്കിൽ 68759.56ഏക്കർ  തിരുവനന്തപുരത്ത്​ 4566.98 ഏക്കർ, പാലക്കാട്​ പോബ്​സണിന്​ 855 ഏക്കർ, തൃശുർ 2777.6 ഏക്കർ, കോഴിക്കോട്​ 2604.08 ഏക്കർ, കൊല്ലം 682.22ഏക്കർ, വയനാട്​ 20433.118 ഏക്കർ, കാസറഗോഡ്​ 3002.31 ഏക്കർ എന്നിങ്ങനെയാണ്​ പാട്ട ഭൂമിയുടെ വിസ്​തൃതി. ഇതിൽ ബഹുഭൂരിപക്ഷവും ബ്രിട്ടിഷുകാർ പാട്ടത്തിന്​ വാങ്ങി കൈമാറിയതാണ്​. ഇടുക്കി ഒഴി​െക മറ്റ്​ ജില്ലകളിലെ ഹാരിസൺ ഭൂമി ഇതിൽ ചേർത്തിട്ടില്ല.
1973ലെ ഫെറ നിയമമാണ്​ (ഫോറിൻ എക്​സ്​ചേഞ്ച്​ റെഗുലേഷൻ ആക്​ട്​) ആണ്​ വിദേശികളെ ഭൂമി കൈമാറ്റത്തിന്​ പ്രേരിപ്പിച്ചത്​. ഇതിൽ പലതിൻറ കൈമാറ്റം പോലും അനധികൃതമാണ്​. ഭൂമിയുടെ സ്​റ്റാറ്റസ്​ സംബന്ധിച്ചും തർക്കം നിലനിൽക്കുന്നു. പാട്ട ഭൂമി  വ്യാജ ആധാരത്തിലുടെ വൻതോതിൽ വിൽപന നടത്തിയിട്ടുണ്ട്​. അഞ്ച്​ ശതമാനം ​ടുറിസം അല്ലെങ്കിൽ മറ്റാവശ്യങ്ങൾക്ക്​  ഉപയോഗിക്കാനുളള അനുമതിയുടെ മറവിലാണ്​ ​പാട്ട ഭൂമി തുണ്ടമാക്കി മാറ്റുന്നത്​.
വൻതോതിൽ പരിവർത്തനം ചെയ്യപ്പെടുകയും ഭൂ മാഫിയയുടെ കൈവശം വന്നു ചേരുകയും ചെയ്​താണ്​ കാർഡമം ഭൂമി അഥവാ സി.എച്ച്​.ആർ. 19-ാം നൂറ്റാണ്ടിൻറ അവസാനം മുതൽ പാട്ടത്തിന്​ നൽകി തുടങ്ങിയതാണ്​. 1896,1899,1900,1913,1944 തുടങ്ങി പലതവണ സി.എച്ച്​.ആർ ഭൂമിയുമായി ബന്ധപ്പെട്ട നിയമങ്ങൾ വന്നു.പാട്ട ഭൂമിക്ക്​ പരിധി നിശ്ചയിച്ചു.പാട്ടക്കാലവധിയും പുതുക്കി നിശ്ചയിച്ചു. 1961​ലെ ഉത്തരവ്​ പ്രകാരം ഏഴ മുതൽ 20വർഷത്തേക്കാണ്​പാട്ടം. ഇപ്പോഴത്തെ പല തോട്ടങ്ങളുടെയും പാട്ടക്കലാവധി അവസാനിച്ചു. ഇതിനിടെ 1.1.1977ന്​ മുമ്പ്​ ഏലമിതര കൃഷിക്കായി ഉപയോഗിച്ച ഭൂമിക്ക്​ പട്ടയം നൽകാൻ കേന്ദ്ര സർക്കാർ അനുമതിയും നൽകി. 25000ഹെക്​ടർ സ്​ഥലമാണ്​ ഇത്തരത്തിൽ പട്ടയത്തിന്​ അർഹത നേടിയത്​. എന്നാൽ, അതിന്​ ശേഷം കൺവർട്ട്​ ചെയ്യപ്പെട്ടതാണ്​ തച്ചങ്കരിയുടെ കോളജും ഇന്ന്​ കാണുന്ന റിസോർട്ടുകളും. നിയമ പ്രകാരം പാട്ട വ്യവസ്​ഥ ലംഘിച്ച ഇൗ ഭൂമി സർക്കാരിന്​ ഏറ്റെടുക്കാം. ഇതിനിടെ സഹകരണ ഏലത്തോട്ടം സ്വകാര്യ ഭൂമിയായി മാറിയതും ഇടുക്കിയിലാണ്​. പള്ളിവാസൽ സഹകരണ ഏല​സംഘത്തിൻറ ഉടമസ്​ഥയിൽ ഉണ്ടായിരുന്ന തോട്ടം ഇപ്പോൾ സ്വകാര്യവ്യക്​തി സ്വന്തമാക്കി. സഹകരണ സംഘവുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും സഹകരണ വകുപ്പിൽ ലഭ്യമല്ല.

ഹാരിസൺ ഭൂമി
ഏറെ ചർച്ച ചെയ്യുന്നതാണ്​ ഹാരിസൺ മലയാളം ഭൂമി പ്രശ്​നം. ലണ്ടനിൽ രജിസ്​റ്റർ ചെയ്​ത മലയാളം പ്ലാ​​േൻറഷൻസും ഹാരിസൺ ആൻറ്​​ ക്രോസ്​ ഫീൽഡ്​ കമ്പനിയും ലയിച്ചാണ്​ ഹാരിസൺ മലയാളം പ്ലാ​േൻറഷൻസ്​ ആകുന്നത്​.കൊല്ലം, പത്തനംതിട്ട,കോട്ടയം, ഇടുക്കി, എറണാകുളം, തൃശുർ, കോഴിക്കോട്​, വയനാട്​ ജില്ലകളിലായി 76769.80ഏക്കർ സ്​ഥലം ഇവരുടെ കൈവശമുണ്ട്​. തിരുവിതാംകൂറിൽ 47092.65 ഏക്കറിൽ 6646.07 ഏക്കറിന്​പട്ടയമുണ്ടെന്ന്​ ഹാരിസൺ അവകാശപ്പെടുന്നു.മലബാറിൽ 23608.33 ഏക്കറിൽ 4355.98 ഏക്കറിന്​ പട്ടയമുണ്ടെന്നാണ്​ അവകാശം. കൊച്ചിയിൽ 6068.82 ഏക്കറാണ്​ പാട്ടഭൂമി. ഇതിൽ 1845.22 ഏക്കർ മിച്ചഭൂമിയാണെന്ന്​ 1982ൽ വൈത്തിരി ലാൻഡ്​ ബോർഡ്​ കണ്ടെത്തിയിരുന്നു.1400 ഹെക്​ടർ വനഭൂമിയാണെന്ന്​ ഫോറസ്​റ്റ്​ ട്രൈബ്യുണലും ക​ണ്ടെത്തി.
 കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ 38170.95 ഏക്കർ ഭൂമി സർക്കാർ ഏറ്റെടുത്തുവെങ്കിലും കമ്പനി ഹൈ കോടതിയെ സമീപിച്ചതിനാൽ തുടർ നടപടികൾ സ്​റ്റേ ചെയ്യപ്പെട്ടു.ഇതിൽ നാലു ജില്ലകളിലായി ഹാരിസൺസ്‌ മലയാളം ലിമിറ്റഡ്‌ കൈവശം വയ്ക്കുന്ന 30,01,995 ഏക്കർ ഭൂമിയും മറ്റു കമ്പനികളും കയ്യേറ്റക്കാരും കൈവശം വയ്ക്കുന്ന 8150.97 ഏക്കർ ഭൂമിയും ഉൾപ്പെടുന്നു. കേരള ഭൂ സംരക്ഷണ നിയമത്തിൻറ ലംഘനം ചുണ്ടിക്കാട്ടിയാണ്​ ഭൂമി ഏറ്റെടുത്തത്​. സെക്​ഷൻ 2(43)പ്രകാരം വ്യക്​തികളുടെ നിർവചനത്തിൽ കമ്പനി വരില്ല. 51A, B, 72(1),86,86(4) എന്നിവ പ്രകാരവുമാണ്​ നടപടികൾ.
 ഭൂ സമരക്ഷണ നിയമത്തിലെ 87 പ്രകാരം തോട്ടങ്ങൾക്ക്​ നൽകിയ ഭൂമി ആ ആവശ്യത്തിന്​ വിനിയോഗിച്ചില്ലെങ്കിൽ താലൂക്ക്​ ലാൻഡ്​ ബോർഡിന്​ നടപടിയെടുക്കാം. ഭൂമി മിച്ചഭൂമിയായി ​പ്രഖ്യാപിക്കുകയും ചെയ്യാം. സെക്​ഷൻ 81 പ്രകാരം ഭൂപരിധി ഒഴിവാക്കി നൽകിയ ഭൂമി തുണ്ടുകളാക്കി കൈമാറ്റം നടത്താനും കഴിയില്ല. എന്നാൽ ഹാരിസൺ വൻ തോതിലാണ്​ ഭൂമി വിൽപന നടത്തിയത്​. പീരുമേടിൽ 1665.16 ഏക്കർ, പുനലൂരിൽ206.50 ഏക്കർ, ചെറുവള്ളിയി​ലെ 2263.06 ഏക്കർ, കൊല്ലം 4041.79 ഏക്കർ, മലബാറിൽ 4409.32 ഏക്കർ എന്നിങ്ങനെ 12658.16 ഏക്കർ ഭൂമി കമ്പനി വിൽപന നടത്തി.കേരള ഭൂസംരക്ഷണ നിയമം 1963, 1970 എന്നി വർഷങ്ങളിലെ ചട്ടങ്ങൾ പ്രകാരംഭൂമി വിറ്റത്​ നിയമവിരുദ്ധമാണ്​.
കമ്പനിയുടെത്​ വ്യാജ ആധാരമാണെന്നും ക​ണ്ടെത്തിയിട്ടുണ്ട്​. 2005ൽ നിയമിക്കപ്പെട്ട റവന്യു, വനം വകുപ്പുകളുടെ ഉന്നതതല സമിതിയാണ്​ ഭൂമി ഏറ്റെടുക്കണമെന്ന്​ ആദ്യം നിർദേശം നൽകിയത്​.
ഇടുക്കിയില്‍ കൊക്കയാര്‍ വില്ലേജില്‍  പാരിസണ്‍ കമ്പനിയുടെ കയ്യിലുള്ള ഇപ്പോഴത്തെ ബോയ്‌സ് എസ്റ്റേറ്റ് സ്ഥിതി ചെയ്യുന്ന 1666 ഏക്കര്‍ ഹാരിസണ്‍ വിറ്റതാണ്. ഇടുക്കി ഗൂഡംപാറ എസ്റ്റേറ്റിലെ 606 ഏക്കര്‍ പെനിസുലാര്‍ പ്ലാന്റേഷന്‍ എന്ന കമ്പനിക്ക് നല്‍കിയിട്ടുണ്ട്. പെനിസുലാര്‍ കമ്പനിയുടെ സഹോദര സ്ഥാപനമായ ട്രാവന്‍കൂര്‍ റബ്ബര്‍ ടീ എസ്റ്റേറ്റിന് കൊല്ലം അമ്പനാട്ടിലെ 2699.97 ഏക്കര്‍ ഭൂമിയും കൈമാറി. തെന്മലയിലെ 206.50 ഏക്കര്‍ മുംബൈ ആസ്ഥാനമായുള്ള റിയാ റിസോര്‍ട്ട്‌സിനാണ് ഹാരിസണ്‍ കൈമാറിയിരിക്കുന്നത്. കൊല്ലം ആര്യങ്കാവ് എസ്റ്റേറ്റ് ഉള്‍പ്പെടുന്ന 707 ഏക്കര്‍ വ്യാജ ആധാരമുപയോഗിച്ചാണ് കൈമാറ്റം ചെയ്തിരിക്കുന്നതെന്നാണ്​ കണ്ടെത്തൽ.
ഇടുക്കി കോടികുളം വില്ലേജിലെ കാളിയാര്‍ എസ്റ്റേറ്റില്‍പ്പെടുന്ന 1470.51 ഏക്കര്‍ സ്ഥലം എസ്എഫ്ഒ ടെക്‌നോളജീസിന് ഹാരിസണ്‍ മറിച്ചുവിറ്റിട്ടുണ്ട്. സ്‌പെഷ്യല്‍ ഓഫീസര്‍ പരിശോധന നടത്താനുള്ള വയനാട് ജില്ലയില്‍ തൃക്കൈപ്പറ്റ വില്ലേജില്‍പ്പെടുന്ന 403 ഏക്കര്‍ ഭൂമി ജയ്ഹിന്ദ് ഏജന്‍സീസിനാണ് കൈമാറ്റം ചെയ്തിട്ടുള്ളത്.

കണ്ണൻ ദേവൻ ഭൂമി
മൂന്നാറിൽ കണ്ണൻ ദേവൻ കമ്പനിയുടെ ഭൂമിയിൽ പശുവായി ജനിച്ചിരുന്നുവെങ്കിൽ എന്നാഗ്രഹിക്കുന്നവരാണ്​ മൂന്നാറിൽ ജനിച്ചവർ. കാരണം, പശുക്കൾക്കായി 18 സെൻറ്​ വീതം ഭൂമി നീക്കി വെച്ചുവെങ്കിലും തോട്ടം തൊഴിലാളികൾ ഒരു മുറിയും അടുക്കുളയും മാത്രമുള്ള ലായങ്ങളിലാണ്​ കഴിയുന്നത്​.
കണ്ണൻ ദേവൻ, ചിന്നക്കനാൽ, പള്ളിവാസൽ വില്ലേജുകളിലാണ്​ കണ്ണൻ ദേവൻ കമ്പനിക്ക്​ ഭൂമി പാട്ടത്തിന്​ നൽകിയത്​. 1877ൽ പൂഞ്ഞാർ തമ്പുരാൻറ കാലത്താണ്​ തേയില കൃ
ഷിക്ക്​ തുടക്കമെന്ന്​ നേര​ത്തെ സൂചിപ്പിച്ചല്ലോ. കണ്ണൻ ദേവൻ കമ്പനിക്ക്​ പാട്ടത്തിന്​നൽകിയ ഭൂമി പൂർണമായും കൃഷിക്ക്​ ഉപയോഗിക്കുന്നില്ലെന്ന കണ്ടെത്തലിനെ തുടർന്നാണ്​ 1971ലെ കണ്ണൻ ദേവൻ ഭൂമി ഏറ്റെടുക്കൽ നിയമ പ്രകാരം കെ ഡി എച്ച്​ വില്ലേജിലെ മുഴുവൻ ഭൂമിയും കമ്പനിയിൽ നിന്നും സർക്കാർ ഏറ്റെടുത്തത്​.ഇതിന്​ എതിരെ കമ്പനി സുപ്രിം കോടതിയെ സമീപിച്ചുവെങ്കിലും അനുകൂല വിധി ലഭിച്ചില്ല.
കെ.ഡി.എച്ച്​ വില്ലേജിലെ ആകെ ഭൂമി-1,37,606.04 ഏക്കർ
 കൺസഷൻ ലാൻഡിന്​ പുറത്തുള്ള മാങ്കുളം 182.02
കമ്പനിയുടെ കൈവശ ഭൂമി 1,37,424.02
സർവേ വിത്യാസംകഴിച്ച്​ 1,37,431.02
കമ്പനി വിറ്റതും സമ്മാനമായി നൽകിയതും 6944.62
സർക്കാർ ഏജൻസികൾക്ക്​ നൽകിയത്​ 2611.38
സർക്കാരിൽനിക്ഷിപ്​തമാക്കിയത്​ 70522.12 ഏക്കർ
കമ്പനിക്ക്​ തിരികെ നൽകിയത്​ 57359.14 ഏക്കർ
തേയില- 23239.06
വിറക്​ കൃഷി 16898.91
കന്നുകാലികൾക്ക്​ മേയാൻ- 1220.77
കെട്ടിടം,റോഡ്​, പച്ചക്കറി തോട്ടം-2617.69
അരുവികൾ തോടുകൾ 2465.20
കൃഷി ചെയ്യാത്തത്​ 6393.59
എസ്​റ്റേറ്റുകൾക്ക്​ഇടയിലുള്ള ഭൂമി-4523.92 ഏക്കർ
ആകെ 57359.14ഏക്കർ
ഇതു കെ ഡി എച്ച്​ വില്ലേജിലെ ഭൂമി മാത്രം. പള്ളിവാസൽ വില്ലേജിലെ പള്ളിവാസൽ, ചിന്നക്കനാൽ വി​ല്ലേജിലെ പെരിയകനാൽ എന്നി എസ്​റ്റേറ്റുകളുടെ ഭൂമിയെ കുറിച്ച്​ വ്യക്​തത ഇല്ല.
ഏറ്റെടുത്ത 70522.12 ഏക്കർ ഭൂമി എന്ത്​ ചെയ്യണമെന്ന്​ സംബന്ധിച്ച്​ 1975​​ലെ സർക്കാർ ഉത്തരവിലുടെ വ്യക്​തമാക്കിയിരുന്നു.മാങ്കുളത്തെ 5189 ഏക്കർ ഭൂമി ഭുരിഹതർക്ക്​ പതിച്ച്​ നൽകണമെന്ന്​ നിർദേശിച്ചു. ഇതിനായി പ്ര​ത്യേകമായ നിയമവും കൊണ്ടു വന്നു. ഒരു കുടുംബത്തിന്​ ഒരു ഹെക്​ടർ വീതം ഭൂമി പതിച്ച്​ നൽകാനാണ്​ നിയമത്തിൽ പറഞ്ഞത്​.1980ലും 1985ലുമായി ഏതാണ്ട്​ 2500 ഒാളം ഹെക്​ടർ ഭൂമി വിതരണം ചെയ്​തു. പിന്നിട്​ കോടതിയും തർക്കവും ഒക്കെയായി വിതരണം തടസപ്പെട്ടു. ഭൂമിയുടെ വിസ്​തൃതി ഒരേക്കറായി കുറച്ചു. 524 പേർക്ക്​ പട്ടയം നൽകിയെന്നും 1016 പേർക്ക്​ പട്ടയംനൽകാനുള്ള നടപടികൾ 1998ൽ ആരംഭിച്ചുവെങ്കിലും കേസുകൾ തടസമായെന്നാണ്​ അടുത്ത നാളിൽ നിയമസഭയിൽ മറുപടി പറഞ്ഞത്​.ഭൂരഹിതർക്ക്​ പതിച്ച്​നൽകേണ്ട ഭൂമി അന്യാധീനപ്പെടുകയും ചെയ്യു​ന്നു. മൂന്നാറിൽ ഏ​റ്റെടുത്തതിൽ അവശേഷിക്കുന്ന ഭൂമിയിൽ ക്ഷീര വികസന പദ്ധതിക്ക്​ 3824.85 ഏക്കർ, മൂന്നാറിൽ ഭവന രഹിതർക്ക് 162 ഏക്കർ, 10ഉം15 ഉം ​സെൻറ്​ വീതമുള്ള പ്ലോട്ടുകളാക്കി വിലക്ക്  നൽകാൻ 272.21 ഏക്കർ, മൂന്നാർ ടൗണിൽ ഹൗസിംഗ് കോളണി നടപ്പാക്കുന്നതിന് ഭവന നിർമ്മാണ ബോർഡിന് കൈമാറാൻ 70.83 ഏക്കർ, താലൂക്കാസ്ഥാനമായ ദേവികുളത്ത് 110.21 ഏക്കർ അങ്ങനെ 1125.25 ഏക്കർ ഭൂമിയാണ് ഇപ്പോഴത്തെ കെ.ഡി.എച്ച് വില്ലേജിൽ മാറ്റി വെച്ചത്. ബാക്കി ഭൂമി വനംവകുപ്പിന്​ കൈമാറാൻ നിർ​ദേശിച്ചതിലും 852 ഏക്കർ കുറച്ചാണ്​ വിജ്ഞാപനം ചെയ്​തതു. ഇതൊക്കെ ക​​യ്യേറ്റക്കാർ സ്വന്തമാക്കി. നേരത്തെ 500ഏക്കർ പാർപ്പിട പദ്ധതിക്കായി സർക്കാർ ഏറ്റെടുത്തിരുന്നു.അതാണ്​ മൂന്നാർ കോളനിയും ലക്ഷം വീടും.

കണ്ണൻ ദേവൻ ഭൂമി തിരിച്ച്​ പിടിക്കാമോ
1974ൽ ലാൻഡ്​ ബോർഡ്​ അവാർഡ്​ പ്രകാരം നൽകിയതിനാൽ കണ്ണൻ ദേവൻ ഭൂമി തിരിച്ച്​ പിടിക്കാമോ എന്നതാണ്​ തർക്ക വിഷയം. ഹാരിസൺ ഭൂമി ഏറ്റെടുക്കാമെങ്കിൽ ഇപ്പോൾ ടാറ്റയുടെ കൈവശമുള്ള ഭൂമിയും തിരിച്ച്​ പിടിക്കാമെന്നാണ്​ നിയമ വിദഗ്​ധർ പറയുന്നത്​. 1974ൽ ഭൂമി നൽകിയത്​ സ്​കോട്ട്​ലാൻറിൽ രജിസ്റ്റർ ചെയ്​ത കണ്ണൻ ദേവൻ കമ്പനിക്കാണ്​. ഫെറ നിയമത്തിന്​ വിരുദ്ധമായിരുന്നു തീരുമാനമെന്നാണ്​ ചൂണ്ടിക്കാട്ടുന്നത്​. പിന്നിടാണ്​ ടാറ്റയെ കുടി ചേർത്ത ടാറ്റ ഫിൻലേ ആയതും തുടർന്ന്​ ടാറ്റ ടീ കമ്പനി ആയതും. 1974ന്​ ശേഷവും പാട്ട ഭൂമി തുണ്ടമാക്കി വിൽപന നടത്തി. ഹാരിസണി​െൻറ കേസ്​ പ്രകാരമെങ്കിൽ ഇൗ കൈമാറ്റങ്ങൾക്ക്​ നിയമസാധുതയില്ല. കേരള ഭൂ സംരക്ഷണ നിയമത്തിലെ 1963ലെയും 1970ലെയും ചട്ടങ്ങൾ ബാധകമാണ്​. കമ്പനി വിറ്റ ഭൂമി സർക്കാരിന്​ ഏറ്റെടുക്കുകയും ചെയ്യാം.
ടാറ്റയുടെ കൈവശമുള്ള 28758.27 ഏക്കര്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന്​ 2010 നിയമിക്കപ്പെട്ട ബിജു പ്രഭാകരൻ കമ്മിറ്റി ശിപാര്‍ശ നൽകിയിരുന്നു.​ കന്നുകാലികള്‍ക്ക് മേച്ചിലിനും കമ്പനിക്ക് വിറകാവശ്യത്തിന് മരങ്ങള്‍ നട്ടുവളര്‍ത്താനും ഉള്‍പ്പെടെ നല്‍കിയ ഭൂമി തിരിച്ചുപിടിക്കണമെന്നാണ് ഭൂമി കേരളം ഡയറക്​ടറായിരുന്ന ബിജു പ്രഭാകരൻ ശിപാര്‍ശ നല്‍കിയത്. കന്നുകാലികള്‍ക്ക് മേച്ചിലിന് വേണ്ടി 1220.77 ഏക്കറാണ് ലാന്‍ഡ് ബോര്‍ഡ് അവാര്‍ഡ് പ്രകാരം കമ്പനിക്ക് നല്‍കിയത്. 6750 കന്നുകാലികളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്രയും ഭൂമി ആവശ്യപ്പെട്ടത്. ഒരു പശുവിന് 18 സെന്റ് എന്ന കണക്കിലാണ്​ ഇങ്ങനെ നല്‍കിയത്. ഇപ്പോള്‍ മൂന്നാറിലെ ടാറ്റാ കമ്പനിയില്‍ ഇത്രയും കന്നുകാലികള്‍ ഇല്ല. കന്നുകാലികളെ വളർത്താൻ അനുവദിക്കുന്നുമില്ല. മൂന്നാറില്‍ കന്നുകാലി സെന്‍സസ് നടത്തണമെന്ന നിര്‍ദേശവും സര്‍ക്കാര്‍ പരിഗണിച്ചില്ല.
തോട്ടം തൊഴിലാളികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് പാചകത്തിനും തേയില ഫാക്ടറികള്‍ക്ക് ഇന്ധനമാക്കാനും വിറകിന് മരങ്ങള്‍ നട്ടുവളര്‍ത്താന്‍ 16893.91 ഏക്കര്‍ നല്‍കിയിരുന്നു. പാചകവാതകം വ്യാപകമാകുകയും തേയില ഫാക്ടറികളുടെ പ്രവര്‍ത്തനത്തിന് ഫര്‍ണസ് ഓയില്‍ ഉപയോഗിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വിറകിന് മരങ്ങള്‍ വളര്‍ത്തേണ്ട.
നേരത്തെ തോട്ടം തൊഴിലാളികളെ ചൂണ്ടിക്കാട്ടിയാണ്​ ഭൂമി ഏറ്റെടുക്കുന്നത്​ തടസപ്പെടുത്തിയത്​. എന്നാൽ, 2005ൽ ടാറ്റ ടീ കമ്പനി തേയില വ്യവസായത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന്​ തൊഴിലാളികളും സ്​റ്റാഫ്​ ജീവനക്കാരും ഒാഹരി ഉടമകളാണ്​ കമ്പനി നടത്തുന്നത്​.
മൂന്നാറിൽ ജനിച്ച തോട്ടം തൊഴിലാളികൾ, സ്​റ്റാഫ്​ ജീവനക്കാർ,കച്ചവടക്കാർ, മറ്റ്​  വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർ തുടങ്ങി ഭൂരിഹതരായ 15000പേരുണ്ടാകുമെന്നാണ്​ കണക്കാക്കുന്നത്​.അവർക്ക്​ നാലു സെൻറ്​ വീതം നൽകാൻ വേണ്ടി വരുന്നത്​ 600 ഏക്കർ ഭൂമി മാത്രമാണ്​.പിന്നെയും ഭൂമിയുണ്ടാകും. മൂന്നാറിൽ.ഇതു ഒരു ഉദാഹരണം മാത്രം.


05 June 2017

ആൻഡ്രൂസിൻറ ഗുരുദക്ഷിണ
വല്ലാത്തൊരു അനുഭവമായിരുന്നു അത്​, നാൽപത്​ വർഷത്തിന്​ ശേഷം അന്നത്തെ പത്താം ക്ലാസ്​ വിദ്യാർഥി, അധ്യാപികയുടെ കാലിൽ വീണ്​ മാപ്പ്​ അപേക്ഷിക്കുകയെന്നത്​.ടീച്ചറിൻറ പാദങ്ങൾ കണ്ണീർകൊണ്ട്​ നനഞ്ഞപ്പോൾ, ഒരുപക്ഷെ ഒരു അധ്യാപികക്ക്​ ജീവിതത്തിൽ ലഭിക്കാവുന്ന ഏറ്റവും വലിയ ഗുരുദക്ഷിണയായി മാറിയിരിക്കാം​.മുന്നാർ ഗവ.ഹൈസ്​കുളി​ലെ 1976-77 ബാച്ച്​എസ്​.എസ്​.എൽ.സി വിദ്യാർഥികൾ നാലുപതിറ്റാണ്ടിന്​ ശേഷം സംഗമിച്ചപ്പോഴാണ്​ അപൂർവ്വമായ മാപ്പ്​ പറച്ചിലും ഉണ്ടായത്​.ഇക്കഴിഞ്ഞ മെയ്​ 27നായിരുന്നു മൂന്നാർ ഗവ.ഹൈസ്​കുളിൽ ഒത്ത്​ചേരൽ സംഘടിപ്പിച്ചത്​. സ്വാഗതവും അധ്യക്ഷ പ്രസംഗവും കഴിഞ്ഞ്​, ഹാജർ വിളിച്ച്​ തുടങ്ങി. ഹാജർ വിളിക്കുന്നതിനൊപ്പം അന്നത്തെ ഗണിതാധ്യാപിക പാൻസി വില്യം ഒാരോത്തർക്കും പൂച്ചെട്ട്​ സമ്മാനിക്കും. ആൻഡ്രൂസിൻറ പേരു വിളിച്ചതോടെ, ടീച്ചറിൻറ പക്കൽ നിന്നും പൂച്ചെട്ട്​ വാങ്ങിയതിനൊപ്പം കൈപിടിച്ച്​ ഒരു നിമിഷം മൗനം. പിന്നെ അടക്കി പിടിച്ച കരച്ചിൽ . അടുത്ത നിമിഷം ടീച്ചറിൻറ കാൽക്കൽ വീണ്​- ‘പഠിക്കു​​േമ്പാൾ ഒത്തിരി ഉപദ്രവിച്ചിട്ടുണ്ട്​,മാപ്പ്​ തരണം, ശപിക്കരുത്​, അന്ന്​ പഠിക്കാൻ ഉപദേശിച്ചപ്പോൾ അനുസരിച്ചില്ല’ആൻ​ഡ്രുസിൻറ പശ്ചാത്താപമായിരുന്നു കേട്ടത്​.  ആൻ​ഡ്രുസിൻറ കരച്ചിലിൽ ചടങ്ങ്​ നടന്ന ഹാൾ നിശബ്​ദമായി. മറ്റുള്ളവരുടെ കണ്ണുകളും നനഞ്ഞു. ഒപ്പം ടീച്ചറിൻറയും. വേദിയിലുണ്ടായിരുന്ന അന്നത്തെ കായികാധ്യാപകൻ ഒ.പി.പോൾ സാർ ഇടപ്പെട്ടാണ്​ ആൻഡ്രുസിനെ സ്വന്തം ഇരിപ്പിടത്തിലേക്ക്​ മടക്കിയത്​. പഠിക്കു​േമ്പാൾ ക്ലാസിലെ സീനിയർ ആയിരുന്നു ആൻഡ്രുസ്​. ടീച്ചറാക​െട്ട ആ വർഷമാണ്​ മൂന്നാർ ഹൈസ്​കൂളിൽ അധ്യാപികയായി എത്തിയത്​.
ടീച്ചറിൻറ മറുപടിയാണ്​ ആൻഡ്രൂസിനടക്കം എല്ലാവർക്കും തണലായത്​. ഒരു അധ്യാപകർക്കും​ ആരെയും ശപിക്കാനാകില്ല. അവർ ശകാരിച്ചാലും പിണങ്ങിയാലും  അത്​ അപ്പോഴത്തേക്ക്​ മാത്രമാണ്​. വിദ്യാർഥികൾ എത്ര വളർന്നാലും അവർ അധ്യാപകർക്ക്​ കുഞ്ഞുങ്ങൾ മാത്രമാണ്​-പാൻസി ടീച്ചർ പറഞ്ഞു.
നാൽപത്​ വർഷം മനസിൽ കൊണ്ട്​ നടന്ന സ്വകാര്യ ദു:ഖമാണ്​ ആൻഡ്രുസ്​ ആ വേദിയിൽ കണ്ണീരിലൂടെ ഇല്ലാതാക്കിയത്​​.പതിറ്റാണ്ടുകൾ കഴിഞ്ഞാലും ഗുരു-ശിഷ്യ ബന്ധത്തിന്​ അതിൻറതായ അർഥമുണ്ടെന്ന്​ ഒരിക്കൽ കൂടി തെളിയിക്കപ്പെടുകയായിരുന്നു. പ്രായവും സ്​ഥാനവും ഗുരു-ശിഷ്യബന്ധത്തിന്​ തടസമാകുന്നില്ല.
1977ൽ മലയാളം മീഡിയത്തിൽ പഠിച്ച 31പേരിൽ 18പേരും ഒമ്പതാം ക്ലാസിൽ നിന്നും മറ്റ്​ സ്​കൂളിലേക്ക്​ പോയ മൂന്നു പേരുമാണ്​ ചടങ്ങിനെത്തിയത്​.അന്നത്തെ കുട്ടികളിൽ ചിലരിന്ന്​ അധ്യാപികമരാണ്​, മാധ്യമ പ്രവർത്തകർ, ബിസിനസുകാർ തുടങ്ങി സ്വയംതൊഴിൽ കണ്ടെത്തിയവർ വരെയുണ്ട്​. പലരും കുടുംബവുമായി എത്തി. ചിലരുടെ വിരൽതുമ്പിൽ പേരക്കുട്ടികളുണ്ടായിരുന്നു.

30 May 2017

മലയാളിക്ക് മഴ അനുഭവം മാത്രമല്ല

വീണ്ടുമൊരു മഴക്കാലം എത്തുമ്പോള്‍. 2012 ജൂലൈ ലക്കത്തിലെ യോജന മാസികയില്‍ പ്രസിദ്ധികരിച്ച ലേഖനമാണിത്. പുനര്‍വായനക്ക് സമര്‍പ്പിക്കുന്നു.മഴ.........മലയാളിക്ക് മഴ അനുഭവം മാത്രമല്ല, സംസ്കാരവുമാണ്. ലോകത്ത് ഏത് കോണിലുള്ള മലയാളിയും മറ്റൊരു മലയാളിയെ കണ്ടാലും നാട്ടിലേക്ക് ഫോണ്‍ ചെയ്താലും ചോദിക്കുക നാട്ടില്‍ മഴയുണ്ടോ എന്നായിരിക്കും. തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ ജൂണ്‍ ഒന്നിന് പെയ്തിറങ്ങിയില്ളെങ്കിലും മലയാളിക്ക് ആശങ്കയാണ്.  മഴയെ ആശ്രയിച്ച് കൃഷി ചെയ്തിരുന്ന തലമുറയില്‍ പകര്‍ന്ന് കിട്ടിയതാകാം മഴയോടുള്ള മലയാളിയുടെ ഈ പ്രണയം. എന്നാല്‍, മറുഭാഗത്ത് മഴ വില്ലനാണ്. മഴക്കായി കാത്തരിക്കുന്നവര്‍ തന്നെ ആശങ്കപ്പെടുന്നു-മഴക്കെടുതികളെ ഓര്‍ത്ത്.
തെക്ക് പടിഞ്ഞാറ് കാലവര്‍ഷം അഥവാ ഇടവപ്പാതി, വടക്ക് കഴിക്ക് കാലവര്‍ഷം അഥവാ തുലവര്‍ഷം എന്നിങ്ങനെ രണ്ട് തവണയാണ് കേരളത്തില്‍ മഴ ലഭിക്കുന്നത്. ഇതില്‍ ഇടവപ്പാതിയാണ് പ്രധാനം. 2215.8 മില്ലി മീറ്റര്‍ മഴ ഇടവപ്പാതിയില്‍ ലഭിക്കുമ്പോള്‍ തുലാവര്‍ഷത്തിന്‍െറ സംഭവന 450.8 മില്ലി മീറ്ററാണ്.
ഓരോ വര്‍ഷവും മഴ കേരളത്തില്‍ നിന്ന് വിടവാങ്ങുന്നത് ഒട്ടേറെ ജീവനുകള്‍ കവര്‍ന്നും, വന്‍ നാശ നഷ്ടം വരുത്തിയുമാണ്. കോടിക്കണക്കിന് രൂപയുടെ നാശങ്ങളാണ് മഴ വരുത്തി വെക്കുന്നത്. പ്രളയം, ഉരുള്‍പ്പൊട്ടല്‍, പകര്‍ച്ചവ്യാധികള്‍,കൃഷി നാശം അങ്ങനെ മഴയുടെ സൃഷ്ടിക്കുന്ന നാശനഷ്ടങ്ങളുടെ കണക്ക് നീളുന്നു. ഇടവപ്പാതിയും തുലാവര്‍ഷവും മാസങ്ങള്‍ നീണ്ട് നില്‍ക്കുന്നതാണെങ്കിലും നാശം വിതക്കുന്നത് എതാനം ദിവസം മാത്രം പെയ്യുന്ന തോരാമഴയാണ്. ഇടവേളയില്ലാതെ ഏതാനം ദിവസത്തേക്ക് പെയ്തിറങ്ങുന്ന മഴ ശമിക്കുന്നത് മലയാളികളുടെ മനസില്‍ വേദനകള്‍ സമ്മാനിച്ചായിരിക്കും. മുല്ലപ്പെരിയാര്‍ അണക്കെട്ട് അപകടവാസ്ഥയിലാണെന്ന വാര്‍ത്തകള്‍ വന്നതോടെ തുലാവര്‍ഷം കേരളത്തിലാകെ ഭീതി പരത്തുന്നു. വടക്ക് കിഴക്ക് മണ്‍സുണിലാണ് മുല്ലപ്പെരിയാര്‍ മേഖലയില്‍ കനത്ത മഴ ലഭിക്കുന്നതും അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതും.
2011 മെയ് 27 മുതല്‍ ജൂണ്‍ ആറ് വരെ പെയ്ത കനത്ത മഴ അവസാനിച്ചപ്പോള്‍ നഷ്ടമായത് 25 മനുഷ്യ ജീവനുകളായിരുന്നു. 1012.2 കോടി രൂപയുടെ നാശനഷ്ടമാണ് ആകെ കണക്കാക്കപ്പെട്ടത്. 1780 ഹെക്ടര്‍ പ്രദേശത്തെ നെല്‍കൃഷി നശിച്ചു. ഭാഗികമായും പൂര്‍ണമായും വീടുകള്‍ തകര്‍ന്നയിനത്തില്‍ 112.18 കോടി രൂപയുടെ നഷ്ടം സംഭവിച്ചു. 132 വില്ളേജുകളിലായി 13900 പേരെ 4017 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റേണ്ടി വന്നു. 143 മില്ലി മീറ്റര്‍ മഴ ലഭിക്കേണ്ടയിടത്ത് 406 മില്ലി മീറ്റര്‍ മഴ പെയ്തപ്പോഴാണ് ഇത്രയും വലിയ നാശം.
2009ല്‍ ജൂലൈ 14 മുതല്‍ 19 വരെ അഞ്ച് ദിവസം പെയ്ത കനത്ത മഴയില്‍ 33 മരണമാണുണ്ടായത്. ആ ദിവസങ്ങളിലായി 169.8 മില്ലി മീറ്റര്‍ മഴയാണ് കിട്ടേണ്ടിയിരുന്നത്്. എന്നാല്‍,പെയ്തത് 459.45 മില്ലി മീറ്റര്‍ മഴയും. ഇതേസമയം, കഴിഞ്ഞ വര്‍ഷമാകെ പ്രകൃതിക്ഷോഭത്തില്‍ സംസ്ഥാനത്തുണ്ടായ മരണം 152 ആണ്. 531 കന്നുകാലികളും ചത്തു.14222 വീടുകള്‍ ഭാഗികമയോ പൂര്‍ണമായോ തകര്‍ന്നു. 1.18ലക്ഷം ഹെക്ടര്‍ സ്ഥലത്തെ കൃഷികളും നശിച്ചു.
മലയോര ജില്ലകളെ സംബന്ധിച്ചിടത്തോളം ഉരുള്‍പ്പൊട്ടലിനെ ഭീതിയോടെയാണ് ഓര്‍ക്കുന്നത്. ഒരു പ്രദേശത്തെയാകെ തുടച്ച് നീക്കുമ്പോള്‍ അതിനൊപ്പം കുടുംബങ്ങള്‍ ഒന്നിച്ചാണ് വിസ്മൃതിയലാകുന്നത്. മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളും കുട്ടികളെ നഷ്ടപ്പെട്ടവരും മലയോര ജില്ലകളിലുണ്ട്. തൊടുപുഴക്കടുത്ത് ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടമായ പ്രശസ്ത ഫോട്ടോ ജേര്‍ണലിസ്റ്റ് വിക്ടര്‍ ജോര്‍ജ് ഇപ്പോഴും മലയാളികളുടെ ദൂ:ഖമാണ്. 1961 മുതല്‍ 2009 വരെ ഉരുള്‍പ്പൊട്ടലില്‍ സംസ്ഥാനത്ത് പൊലിഞ്ഞത് 257 ജീവനുകളാണ്. മഴക്കൊപ്പമാണ് മിന്നലും എത്തുന്നത്. മിന്നലേറ്റുള്ള മരണ നിരക്ക് കേരളത്തില്‍ കൂടുതലാണ്. പ്രതിവര്‍ഷം 70 പേര്‍ മിന്നലേറ്റ് മരിക്കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
പ്രളയമാണ് മഴ സമ്മാനിക്കുന്ന മറ്റൊരു ദുരന്തം. സമുദ്ര നിരപ്പിന് തഴെയുള്ള കേരളത്തിന്‍െറ നെല്ലറയായ കുട്ടനാടിനെയാണ് പ്രളയം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. വേമ്പനാട് കായല്‍ കവിഞ്ഞൊഴുകി കുട്ടനാടിന്‍െറ അഴുക്കുകളെ അറബി കടലില്‍ തള്ളിയിരുന്ന ഒരു കാലമുണ്ടായിരുന്നു. കുട്ടനാടിനെ സംബന്ധിച്ചിടത്തോളം വെള്ളപ്പൊക്കം ആ നാടിനെ ശുചിയാക്കുമായിരുന്നു. എന്നാല്‍, കുട്ടനാടിനെ അറബികടലുമായി ബന്ധിപ്പിക്കുന്ന തോടുകളുടെ ഒഴുക്ക് തടസപ്പെടുകയോ തോട് നികത്തപ്പെടുകയോ ചെയ്തതോടെ മഴ കുട്ടനാടിനെ വെള്ളത്തിലാക്കുന്നു. വന്‍ കൃഷി നാശത്തിനാണ് ഇത് കാരണമാകുന്നത്.
പകര്‍ച്ച വ്യാധികള്‍ ഏറ്റവും കൂടുതലായി പിടിപ്പെടുന്നതും മഴക്കാലത്താണെന്ന് 2011ലെ  പട്ടിക വ്യക്തമാക്കുന്നു.
ഇത്തവണ മഴക്കൊപ്പം പകര്‍ച്ച വ്യാധികളും ശക്തപ്പെടാനാണ് സാധ്യത. സംസ്ഥാന പ്രധാന നഗരങ്ങളിലെങ്ങും മാലിന്യങ്ങള്‍ നീക്കം ചെയ്യപ്പെടുന്നില്ളെന്നതാണ് കാരണം. മഴ പെയ്യുന്നതോടെ മാലിന്യങ്ങള്‍ റോഡിലൂടെ ഒഴുകുന്ന അവസ്ഥയാണ്. ഇതോടെ മാലിന്യങ്ങള്‍ താവളമാക്കിയ എലികളും പുറത്തിറങ്ങും. ഇപ്പോള്‍ തന്നെ ഓടകള്‍ മാലിന്യങ്ങള്‍ കൊല്‍് നിറഞ്ഞു.
വൈദ്യുതിക്കും കുടിവെള്ളത്തിനും മഴ കിട്ടിയെ തീരൂ.പക്ഷെ മഴ കെടുതികള്‍? 

15 April 2017

മൂന്നാർ കൈയേറ്റവും സി.പി.എം-സി.പി.​െഎ തർക്കവുംhttp://www.madhyamam.com/opinion/open-forum/munnar-land-encroachment-and-cpm-cpi-dispute/2017/apr/15/257506

എന്ത് കൊണ്ടാണ് മുന്നാറിലെ ഭൂമി പ്രശ്നത്തിൽ സി.പി.എമ്മും സി.പി.ഐയും രണ്ടു തട്ടിൽ. സംസ്ഥാനത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ എത്തുമ്പോഴൊക്കെ മൂന്നാറിലെ സി.പി.എം–സി.പി.ഐ തർക്കം വാർത്തകളിൽ സ്ഥാനം പിടിക്കാറുണ്ട്. 1980ൽ അന്ന് മുന്നാർ പഞ്ചായത്തിെൻറ ഭാഗമായിരുന്ന മാങ്കുളത്തെ മിച്ചഭൂമി വിതരണം സംബന്ധിച്ചായിരുന്നു തർക്കമെങ്കിൽ 2007ൽ ഇടതു മുന്നണി ഭരണത്തിൻ കീഴിൽ തന്നെ മൂന്നാറിലെ സി.പി.ഐ ഒാഫീസിെൻറ നേർക്ക് ജെ.സി.ബി എത്തിയതോടെ തർക്കം പുതിയ തലത്തിലെത്തി. യഥാർഥത്തിൽ 1964ൽ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ പിളർപ്പ് മുതൽ തോട്ടം മേഖലയിൽ ഇരു പാർട്ടികളുമായി നിലനിൽക്കുന്ന പോരാട്ടത്തിൻറ പുതിയ മുഖമാണ് മുന്നണിക്കകത്ത് നിന്നും ഉയരുന്ന ഭൂമി വിവാദം.
മൂന്നാർ മേഖലയിൽ ചെങ്കൊടി സംഘമെന്നാൽ എ.ഐ.ടി.യു.സിയും സി.പി.ഐയുമാണ്.  തോട്ടം തൊഴിലാളികൾക്കിടയിൽ എ.ഐ.ടി.യു.സി അറിയപ്പെടുന്നതും അങ്ങനെതന്നെ. തോട്ടം മേഖലയായ മൂന്നാർ, ദേവികുളം, ചിന്നക്കനാൽ തുടങ്ങിയ പഞ്ചായത്തുകളിലെ വലിയ പാർട്ടി സി.പി.ഐ തന്നെയെന്ന് സമ്മതിക്കാതെ തരമില്ല. ഒരു പക്ഷെ, സി.പി.ഐക്ക് ഏറ്റവും കുടുതൽ സ്വാധീനമുള്ള മേഖലയാണിവിടം. അതാണ് സി.പി.എമ്മിനെ പ്രകോപിപ്പിക്കുന്നത്. എന്നാൽ, മന്ത്രി എം.എം.മണിയുടെ നേതൃത്വത്തിലുള്ള പ്രവർത്തനത്തിലുടെ സി.പി.എം. വളരുന്നത് തങ്ങൾക്ക് ഭീഷണിയാകുമെന്ന് സി.പി.ഐയും ഭയക്കുന്നു. ജാതിയും മതവും ഭാഷയുമൊക്കെ മൂന്നാർ രാഷ്ട്രിയത്തിലെ ഘടകമാണെന്ന് തിരിച്ചറിവിലാണ് ഇരു പാർട്ടികളും. 1980ൽ സംസ്ഥാന തലത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപവൽക്കരിക്കും വരെ രണ്ടു മുന്നണിയിലായിരുന്ന സി.പി.ഐയും സി.പി.എമ്മും പരസ്പരം അടിച്ചും ആയുധമേന്തിയുമാണ് മുന്നേറിയത്. തോട്ടം തൊഴിലാളികൾക്കിടയിൽ ആധിപത്യം ഉറപ്പിക്കാനുള്ളതായിരുന്നു പോരാട്ടം. ഇടതുപക്ഷ ജനാധിപത്യ മുന്നണി നിലവിൽ വന്നത് മുതൽ മൂന്നാർ ഉൾപ്പെടുന്ന ദേവികുളം നിയോജകമണ്ഡലം സി.പി.എമ്മിനാണ്. ഇരു പാർട്ടികളും ഒരു മുന്നണിയിലാണെങ്കിലും മോരും മുതിരയും പോലെ. പരസ്പരം വിശ്വാസകുറവ് പോലെ.
കുട്ടിയാവർവാലിൽ 2006ലെ ഇടതുപക്ഷ സർക്കാർ നാലായിരത്തോളം പേർക്ക് ഭുമി നൽകിയിരുന്നു. ഇവരിൽ ഏറെയും തോട്ടം തൊഴിലാളികൾ. എല്ലാവർക്കും പട്ടയം നൽകിയെങ്കിലും ഭുമി അളന്ന് തിരിച്ച് നൽകിയില്ല. അന്തോണിയാർ കോളനിയിലും കുറച്ച് പേർക്ക് ഭൂമി നൽകാൻ സ്ഥലം കണ്ടെത്തി. ഇതിപ്പോൾ കയ്യേറ്റക്കാരുടെ പക്കൽ. ദേവികുളത്ത് കച്ചേരിസെറ്റിൽമെൻ്റിൽ നാല്  സെൻറ് വീതം ഭവനരഹിതർക്ക് നൽകാൻ കണ്ടെത്തിയ ഭൂമിയിലും കയ്യേറ്റമുണ്ട്. ഈ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് റവന്യു വകുപ്പിനോട് സി.പി.ഐ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു സി.പി.ഐയുടെ െക്രഡിറ്റാകുമോയെന്ന ആശങ്ക സി.പി.എമ്മിന് ഇല്ലാതില്ല. സി.പി.ഐക്ക് ഇഷ്ടമില്ലാത്ത കയ്യേറ്റങ്ങൾ ഒഴിപ്പിക്കപ്പെടുമോയെന്നും മറ്റുള്ളവർ ഭയക്കുന്നു.
സി.ഐ.ടി.യു നേതൃത്വത്തിലുള്ള ദേവികുളം എസ്റ്റേറ്റ് യൂണിയന് 2006ൽ കണ്ണൻ ദേവൻ കമ്പനിയിൽ അംഗീകാരം ലഭിക്കുന്നത് വരെ, അംഗീകാരം എന്ന ആവശ്യം ഉയർത്തിയായിരുന്നു തർക്കം. മൂന്നാമതൊരു യുണിയന് അംഗീകാരം നൽകുന്നതിനെ എ.ഐ.ടി.യു.സി.യും ഐ.എൻ.ടി.യു.സി.യും ഒരുപോലെ എതിർത്തതാണ് തർക്കത്തിൻറ അടിസ്ഥാന കാരണം. പല തവണ റഫറണ്ടം നടന്നുവെങ്കിലും 2006ലാണ് സി.ഐ.ടി.യു യൂണിയനും അംഗീകാരമായത്. അന്നു മുതൽ പോരാട്ടം ആധിപത്യത്തിന് വേണ്ടിയായി. എങ്കിലും ഐ.ഐ.ടി.യു.സി യൂണിയൻറ ചങ്ങാത്തം ഐ.എൻ.ടി.യു.സി യൂണിയനോടാണ്. പൊമ്പളൈ ഒരുമൈ നേതൃത്വത്തിൽ മൂന്നാറിൽ സമരം നടക്കുമ്പോൾ അതേ ആവശ്യം ഉന്നയിച്ച് സി.പി.എമ്മിലെ എസ്.രാജേന്ദ്രൻ എം.എൽ.എ നിരാഹാരം കിടന്നതും മറ്റു യൂണിയനുകൾക്ക് ഇഷ്പ്പെട്ടിരുന്നില്ല.
എല്ലാ കാലത്തും റവന്യൂ വകുപ്പ് സി.പി.ഐ കൈകാര്യം ചെയ്യുന്നതിനാൽ അവരെ അടിക്കാനുള്ള വടിയായി ഭൂമി പ്രശ്നം മാറിയെന്ന് വേണം കരുതാൻ. 1971ലെ കണ്ണൻ ദേവൻ ഭൂമി ഏറ്റെടുക്കൽ നിയമ പ്രകാരം മിച്ചഭൂമിയായി സർക്കാരിൽ നിക്ഷിപ്തമാക്കിയ മാങ്കുളത്തെ 5189 ഏക്കർ ഭൂമി ഭൂരഹിതർക്ക് പതിച്ച് നൽകുന്നതുമായി ബന്ധപ്പെട്ടായിരുന്നു 1980ലെ വിവാദം. അന്ന് ഭരണത്തിന് നേതൃത്വം നൽകിയ സി.പി.എമ്മും രണ്ടാം  കക്ഷിയായ കോൺഗ്രസ്–യുവും റവന്യൂ വകുപ്പ് കൈകാര്യം ചെയ്ത സി.പി.ഐക്ക് എതിരെ രംഗത്തുണ്ടായിരുന്നു. 1980ൽ 524 പേർക്ക് പട്ടയം നൽകി.1016 ഗുണഭോക്താക്കളുടെ പട്ടിക 1998ൽ പ്രസിദ്ധികരിച്ചുവെങ്കിലും ഭൂമി വിതരണം ഇനിയും ആയിട്ടില്ല.എന്നാൽ, മാങ്കളം കാർഷിക മേഖലയായതിനാൽ അവിടെ ഭൂമിയുടെ പേരിലുള്ള രാഷ്ട്രിയ മൽസരമില്ല. മൂന്നാർ അങ്ങനെയല്ല, തോട്ടം തൊഴിലാളികളുടെ പിന്തുണ നേടണം. മറുഭാഗത്ത് ടൂറിസവും റിസോർട്ടും സമ്പത്തിന് കാരണമാകുമെന്നുവെന്നതിനാൽ രാഷ്ട്രിയ കക്ഷികൾക്കും താൽപര്യം കൂടുന്നു.
1996ലെ ഇടതുപക്ഷ സർക്കാരാണ് മൂന്നാർ മേഖലയിൽ പട്ടയം നൽകാൻ തീരുമാനിച്ചത്. അപ്പോഴും സി.പി.ഐക്കായിരുന്നു റവന്യൂ വകുപ്പ്. സി.പി.എമ്മും സി.പി.ഐയും അവരുടെ മൂന്നാർ ആഫീസുകൾക്കും പട്ടയം വാങ്ങിയതും 1999ലാണ്. നേതാക്കൾ കൈവശപ്പെടുത്തിയ ഭൂമിക്കും പട്ടയം വാങ്ങി. സി.പി.എം നേതാക്കളായിരുന്നു ഇക്കാര്യത്തിൽ മുന്നിൽ. സി.പി.ഐ, ഐ.എൻ.ടി.യു.സി നേതാക്കൾക്ക് തോട്ടം മാനേജ്മെൻറ് വീട് നൽകിയിരുന്നതിനാൽ അന്നവർ സർക്കാർ ഭൂമിയിൽ താൽപര്യം കാട്ടിയില്ല. 2006ൽ വി.എസ്.അച്യൂതാനന്ദൻറ നേതൃത്വത്തിലുള്ള ഇടതു മുന്നണി സർക്കാർ അധികാരത്തിൽ വരുന്നത് വരെ മൂന്നാർ മേഖലയിൽ ഭൂമി കയ്യേറ്റവും കയ്യേറിയ ഭൂമിക്ക് പട്ടയം നൽകലും പോക്ക് വരവ് ചെയ്യലും റിസോർട്ട് നിർമ്മാണവുമൊക്ക തടസമില്ലാതെ പോയി. ഇതിനിടെ വ്യാജ പട്ടയങ്ങൾ സംബന്ധിച്ച് വാർത്തകൾ വരികയും അന്വേഷണ കമ്മീഷനുകൾ റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. എന്നാൽ, കാര്യമായ ഒഴിപ്പിക്കൽ നടന്നിരുന്നില്ല.
2007ൽ വി.എസിൻറ ദൗത്യസംഘം ജെ.സി.ബിയുമായി മലകയറിയതോടെയാണ് മൂന്നാർ ഭൂമി കയ്യേറ്റം വാർത്തകളിലെത്തുന്നത്. അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിച്ചും വ്യാജ പട്ടയ ഭൂമിയിലെ റിസോർട്ടുകൾ പൊളിച്ച് നീക്കിയും വി.എസിെൻറ പൂച്ചകൾ മുന്നേറിയപ്പോൾ സാംസ്കാരിക കേരളം ഒപ്പം നിന്നു. സി.പി.ഐ കൈകാര്യം ചെയ്തിരുന്ന റവന്യൂ വകുപ്പിനെ കാഴ്ചക്കാരാക്കിയായിരുന്നു വി.എസിൻറ മുന്നേറ്റം. റവന്യൂ വകുപ്പുമായി ആലോചിക്കാതെയുള്ള കുടിയൊഴിപ്പിക്കലുമായി സഹകരിക്കാതെ ചില മുതിർന്ന റവന്യു ഉദ്യോഗസ്ഥർ അവധിയിൽ പോകുകയും ചെയ്തു.
എന്നാൽ, ദൗത്യ സംഘത്തിൻറ സംഘത്തിൻറ  ജെ.സി.ബി സി.പി.ഐ ഓഫീസിലേക്ക് നീങ്ങിയതോടെയാണ് കയ്യേറ്റത്തിൻറ പേരിലുള്ള സി.പി.എം–സി.പി.ഐ തർക്കം സംസ്ഥാന തലത്തിലെത്തുന്നത്. കണ്ണൻ ദേവൻ കമ്പനിയിൽ നിന്ന് വാങ്ങിയ കെട്ടിടത്തിന് 1999ലായിരുന്നു പി.കെ.വാസുദേവൻ നായരുടെ പേരിൽ പട്ടയം വാങ്ങിയത്. ദേശിയപാതയിലേക്ക് നീണ്ട ഈ കെട്ടിടത്തിൻറ പൂമുഖം പൊളിച്ച് നീക്കാനാണ് ജെ.സി.ബി എത്തിയത്. ഇത് വലിയ വിവാദമായി. അതോടെ ദൗത്യം അവസാനിപ്പിച്ച് പൂച്ചകൾ മലയിറങ്ങി. പക്ഷെ, അതിൻറ പേരിൽ ആരംഭിച്ച വിവാദം ഇപ്പോഴും തുടരുന്നു. പാർട്ടി ആഫിസിൻറ മുകൾ നിലകൾ ലോഡ്ജാണെന്ന ആരോപണം ഉയർന്നു. സി.പി.ഐ ഭൂമി കയ്യേറി പി.കെ.വിയുടെ പേരിൽ പട്ടയം വാങ്ങിയെന്നും ആക്ഷേപം ഉയർന്നു. സി.പി.എം ആഫീസും ചൂണ്ടിക്കാട്ടിയാണ് ആരോപണങ്ങളെ സി.പി.ഐ പ്രതിരോധിച്ചത്. സി.പി.എം ആഫീസിൻറ മുകൾ ഭാഗവും സ്വകാര്യ വ്യക്തിക്ക് റിസോർട്ടിനായി നൽകിയിരിക്കുകയാണ്. ഗസ്റ്റ് ഹൗസിന് മുന്നിലെ സി.പി.എം പാർട്ടി ഗ്രാമം വി.എസും ദൗത്യ സംഘവും കണ്ടില്ലെന്നായിരുന്നു ആരോപണം. സി.പി.എം സഹയാത്രികരായ ചില റിസോർട്ട് ഉടമകളുടെ കയ്യേറ്റവും ഇതിനിടെ പുറത്തു വന്നു. ദൗത്യസംഘത്തിനും മുഖ്യമന്ത്രി വി.എസിനും എതിരെ അന്ന് സി.പി.എം ജില്ല സെക്രട്ടറിയായിരുന്ന മന്ത്രി എം.എം.മണി പരസ്യമായി രംഗത്ത് വന്നതും സി.പി.എം ഓഫിസിന് സമീപത്തെ കയ്യേറ്റം പൊളിക്കാൻ വന്ന ദൗത്യസംഘത്തെ സി.പി.എം നേരിട്ടതും അക്കാലത്തായിരുന്നു.
ഇതേസമയത്ത് തന്നെയാണ് 1971ലെ നിയമപ്രകാരം ഏറ്റെടുത്ത ഭൂമി വനം വകുപ്പിന് കൈമാറനുള്ള ശ്രമം സി.പി.ഐക്കരായ റവന്യൂ–വനം മന്ത്രിമാരായ കെ.പി.രാജേന്ദ്രനും ബിനോയ് വിശ്വവും ആരംഭിച്ചത്. 17022 ഏക്കർ ഭൂമിയാണ് കെ.ഡി.എച്ച് വില്ലേജിൽ വനം വകുപ്പിന് സംരക്ഷിത വനമാക്കാൻ കൈമാറിയത്. ഇതിന് സി.പി.എം അനുകുലമായിരുന്നില്ലെന്നാണ് പറയുന്നത്. റവന്യൂ മന്ത്രി കെ.പി.രാജേന്ദ്രൻ മുന്നോട്ട് വെച്ച നവീന മൂന്നാർ എന്ന ആശയവും മറ്റൊരു തർക്കത്തിന് കാരണമായി. മൂന്നാർ ടൗണിലെ വ്യാപാരികൾ തുടങ്ങി വസിക്കുന്ന വീടുകളും മാർക്കറ്റും കടകളും അടക്കമുള്ള 1073.5 ഏക്കർ കമ്പനിയിൽ നിന്നും ഏറ്റെടുത്ത് നൽകാനും അനധികൃത റിസോർട്ടുകളിൽ നിന്നും പിഴയടക്കം ഈടാക്കി നവീന മൂന്നാർ നിർമ്മിക്കാനുമായിരുന്നു ലക്ഷ്യം. ഇതിനായി ഓർഡിനൻസ് തയ്യാറായെങ്കിലും നിയമപ്രശ്നമുണ്ടെന്ന മുഖ്യമന്ത്രി വി.എസിൻറ അഭിപ്രായത്തോടെ കോൾഡ് സ്റ്റോറേജിലായി. നവീന മൂന്നാർ എന്ന ആശയം നടപ്പാകുന്നതിലൂടെ ടൗണിൽ ജീവിക്കുന്ന ഭവന രഹിതർ, കമ്പനിയുടെ വീടുകളിലും  കടകളിലും കഴിയുന്നവർ എന്നിവരുടെ പിന്തുണ സി.പി.ഐക്കാകുമെന്നും അനധികൃത റിസോർട്ടുകൾക്ക് നിയമസാധുത നൽകുകയും ഏറ്റെടുക്കുന്ന ഭൂമിയിൽ ബാക്കി റിസോർട്ടുകൾക്ക് നൽകുന്നതിലും റവന്യൂ വകുപ്പിന് മേൽക്കോയ്മ ലഭിക്കുമെന്ന സി.പി.എം ഭയം മൂലം ഓർഡിനൻസിനെ അട്ടിമറിച്ചുവെന്നാണ് സി.പി.ഐ ആരോപിക്കുന്നത്.
ഇപ്പോൾ ഇടതു മുന്നണി സർക്കാർ വന്നതോടെ പഴയ സംഭവങ്ങൾ വീണ്ടും ആവർത്തിക്കുന്നു. മൂന്നാർ ടൗണിൽ വൻകിട കയ്യേറ്റങ്ങൾ ഇല്ലെങ്കിലും സമിപ പഞ്ചായത്തുകളിൽ കയ്യേറ്റമുണ്ട്. ചിന്നക്കനാൽ, വട്ടവട,ദേവികുളം പഞ്ചായത്തുളകിലെ കയ്യേറ്റങ്ങൾക്ക് പിന്നിൽ സി.പി.എം ആണെന്ന ആരോപണമാണ് സി.പി.ഐ ഉന്നയിക്കുന്നത്. മൂന്നാറിൽ മാത്രം ആയിരകണക്കിന് ഏക്കർ ഭൂമി അന്യാധീനപ്പെട്ടിട്ടുണ്ട്.
1877 ജൂലൈ 11ന് ജോൺ ഡാനിയൽ മൺേട്രാ എന്ന സായ്പ് പൂഞ്ഞാർ രാജാവിൽ നിന്നും കണ്ണൻ ദേവൻ കുന്നുകൾ പാട്ടത്തിന് എടുക്കുന്നതോടെയാണ് ഇപ്പോഴത്തെ മൂന്നാറിെൻറ ചരിത്രം ആരംഭിക്കുന്നത്. പിന്നിട് പലരിലൂടെയായി കണ്ണൻ ദേവൻ കമ്പനിയിലും തുടർന്ന് ടാറ്റാ കമ്പനിയിലും ഭൂമി എത്തിപ്പെട്ടു. 1971ല കണ്ണൻ ദേവൻ (ഭൂമി ഏറ്റെടുക്കൽ) നിയമ പ്രകാരം  കണ്ണൻ ദേവൻ കമ്പനിയുടെ കൈവശമുണ്ടായിരുന്ന മുഴുവൻ ഭൂമിയും സർക്കാർ തിരിച്ച് എടുക്കുകയും തേയില കൃഷിക്കും അനുബന്ധാവശ്യങ്ങൾക്കും വേണ്ടി വരുന്ന ഭൂമി തിരിച്ച് പാട്ടത്തിന് നൽകുകയും ചെയ്തു.    കണ്ണൻ ദേവൻ (ഭൂമി ഏറ്റെടുക്കൽ) നിയമം–1971 പ്രകാരം കമ്പനിയുടെ കൈവശമുണ്ടായിരുന്ന മുഴുവൻ ഭൂമിയും സർക്കാരിൽ നിക്ഷിപ്തമാക്കി. 137606 ഏക്കറാണ് സർക്കാർ ഏറ്റെടുത്തത്?. 57359.14 ഏക്കർ കമ്പനിക്ക് തിരിച്ച് നൽകി. തേയല കൃഷിക്കായി 23239.06 ഏക്കർ, വിറക ്കൃഷി നടത്താൻ 16898.9 ഏക്കർ, കന്നുകാലി മേയ്ക്കുന്നതിന് 1220.77 ഏക്കർ, കെട്ടിടങ്ങളും റോഡുകളും സ്ഥിതി ചെയ്യുന്ന 2617.69 ഏക്കർ എന്നിങ്ങനെയായിരുന്നു ഇത്. 65 സർവേ നമ്പരുകളിലായി 70522.12 ഏക്കർ സർക്കാരിൽ നിക്ഷിപ്തമാക്കി. ഈ ഭൂമിയുടെ വിനിയോഗം എങ്ങനെയായിരിക്കണമെന്ന് പഠിച്ച് റിപ്പോർട്ട് നൽകാൻ ഒരു സമിതിയേയും സർക്കാർ നിയോഗിച്ചു. ഈ സമിതിയുടെ നിർദേശങ്ങളാണ് 1975ൽ സർക്കാർ ഉത്തരവായി പുറത്തിറക്കിയത്. ഇരവികുളം വന്യജീവിസങ്കേതത്തിനും വനവൽക്കരണത്തിനും ഭൂമി നീക്കി വെച്ചു. മാങ്കുളത്ത്  ഭൂരഹിതർക്ക് പതിച്ച് നൽകാൻ 5189 ഏക്കർ, ക്ഷീരവികസനത്തിന് 3824.85 എന്നിങ്ങനെ നീക്കിവെച്ചു. സ്കുൾ, എഫ്.സി.ഐ, കെ.എസ്.ആർ.ടി.സി തുടങ്ങിയ സർക്കാർ സ്ഥാപനങ്ങൾക്കും ഭൂമി വകയിരുത്തി.
ഭവന പദ്ധതിക്കായി 1956 ഏപ്രിൽ 27ന്  216.58 ഏക്കർ, 1965 ജൂലൈ ഏഴിന് 283 ഏക്കർ എന്നിങ്ങനെ അന്നത്തെ കണ്ണൻ ദേവൻ കമ്പനി നൽകി. 1975ലെ സർക്കാർ ഉത്തരവ് പ്രകാരം മൂന്നാറിൽ ഭവന രഹിതർക്ക് 162 ഏക്കർ, 10ഉം15 ഉം സൈൻറ് വീതമുള്ള പ്ലോട്ടുകളാക്കി വിലക്ക്  നൽകാൻ 272.21 ഏക്കർ, മൂന്നാർ ടൗണിൽ ഹൗസിംഗ് കോളണി നടപ്പാക്കുന്നതിന് ഭവന നിർമ്മാണ ബോർഡിന് കൈമാറാൻ 70.83 ഏക്കർ, താലൂക്കാസ്ഥാനമായ ദേവികുളത്ത് 110.21 ഏക്കർ അങ്ങനെ 1125.25 ഏക്കർ ഭൂമിയാണ് ഇപ്പോഴത്തെ കെ.ഡി.എച്ച് വില്ലേജിൽ മാറ്റി വെച്ചത്. എന്നാൽ 1975ലെ സർക്കാർ ഉത്തരവ് നടപ്പായില്ല. ഭവന രഹിതർക്ക് നൽകേണ്ട ഈ ഭൂമി റിസോർട്ടുകൾ സ്വന്തമാക്കി. ഇപ്പോഴും വാണിജ്യാടിസ്ഥാനത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുവെങ്കിലും അതു തടയുന്നില്ല.

07 April 2017

പരിഹരിക്കപ്പെടണം, മൂന്നാർ പ്രശ്നം


മുന്നാർ പ്രശ്നത്തിന് ശാശ്വത പരിഹാരമാണ് വേണ്ടത്. അതല്ലെങ്കിൽ ഹിമാലയത്തിന് തെക്ക് ഏറ്റവും ഉയരംകുടിയ ആനമുടിയിലും നാളെ റിസോർട്ട് ഉയർന്ന് വരും. വിനോദ സഞ്ചാരികൾക്ക് വേണ്ടി ടെൻറുമായി കാട് കയറുന്ന കച്ചവട കണ്ണുള്ള ചിലർ ആനമുടിയെ വെറുതെ വിടുമെന്ന് ചിന്തിക്കാൻ കഴിയുന്നില്ല. 1975ലെ സർക്കാർ ഉത്തരവ് നടപ്പാക്കുകയാണ് ഇതിന് പരിഹാരം. അന്ന് നിർദേശിക്കപ്പെട്ട ഭൂമി പ്ലോട്ടുകളാക്കി വിൽപന നടത്തണം. ആവശ്യക്കാർ വിലക്ക് വാങ്ങ​െട്ട. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പതിച്ച് നൽകണം. ഇങ്ങനെ പതിച്ച് കിട്ടുന്ന ഭൂമി മറിച്ച് വിൽക്കാൻ പാടില്ലെന്ന വ്യവസ്ഥ വേണം. ഒരു കാര്യം കുടി. കെ.ഡി.എച്ച് വില്ലേജിൽ ജനിച്ചവർക്കായിരിക്കണം ഭൂമി നൽകേണ്ടത്. ടുറിസത്തിൻറ മറവിൽ മല കയറി വന്ന് തിരിച്ചിറിയൽ കാർഡ് സമ്പാദിച്ചവരെ ഇക്കാര്യത്തിൽ പരഗണിക്കരുത്.
1975ലെ സർക്കാർ ഉത്തരവ് പ്രകാരം മൂന്നാർ ടൗണിൽ 272.21 ഏക്കറും ദേവികുളത്ത് 110.21 ഏക്കറും ഭവന രഹിതർക്ക് വേണ്ടി നീക്കിവെച്ചിരുന്നു. സ്വന്തമായി വീടില്ലാത്ത മൂന്നാർ നിവാസികൾക്കും 10-15 സെൻറ് വീതം മാർക്കറ്റ് വിലക്ക് നൽകാനും ടൂറിസ്​റ്റുകൾക്ക് സൗകര്യമൊരുക്കാനുമാണ് ഭൂമി വിലക്ക് നൽകാൻ നിർദേശിച്ചത്. ഇതിന്പുറമെ മുന്നാറിൽ 70.83 ഏക്കർ ഭവന നിർമ്മാണ ബോർഡിനും നീക്കിവെച്ചു.എന്നാൽ, ഇതൊന്നും പാലക്കപ്പെട്ടില്ല.
മൂന്നാറിലെ അനധികൃത ഭൂമിക്ക്​, പിഴയും വിലയും ഇൗടാക്കി നിയമസാധുത നൽകാനാകുമോയെന്ന്​ പരിശാധിക്കണം.
.1971 കണ്ണൻ ദേവൻ ഭൂമി ഏറ്റെടുക്കൽ നിയമം വരുന്നതിന് മുമ്പായി കമ്പനി ചില സ്വകാര്യ വ്യക്തികൾക്കും മത സ്ഥാപനങ്ങൾക്കും മറ്റും ഭൂമി നൽകിയിരുന്നു. കെ.എസ്.ആർ.ടി.സി, എഫ്.സി.െഎ തുടങ്ങിയ സ്ഥാപനങ്ങൾക്കും ഭൂമിനൽകി. 232.30 ഏക്കറാണ് ഇങ്ങനെ നൽകിയത്. 1971ന് ശേഷം 161പേർക്കും ഭൂമി കൈമാറി. എന്നാൽ, ഇതിൻറ നിയമസാധുത അന്നും ഇന്നും തർക്കത്തിലാണ്. കുത്തകപാട്ട വ്യവസ്ഥ പ്രകാരം കമ്പനിക്ക് ലഭിച്ച ഭൂമി അവർ എങ്ങനെ മറിച്ച് വിൽക്കുമെന്നതാണ് തർക്കം.
മൂന്നാറിലെ കയ്യേറ്റങ്ങൾ വർദ്ധിച്ചതോടെയാണ് നവീന മൂന്നാർ എന്ന ആശയം വരുന്നത്.തേയില കമ്പനിയുടെ നിയന്ത്രണത്തിലുള്ള മൂന്നാർ മാർക്കറ്റും ടൗണും അടക്കം 1073.50ഏക്കർ ഭൂമി ടൂറിസം വികസനത്തിനും നവീന മൂന്നാർ നിർമ്മാണത്തിനുമായി ഏറ്റെടുക്കാൻ 2010ൽ ബിൽ തയ്യാറാക്കി.
മൂന്നാറിൽ എത്തുന്ന സഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും വർദ്ധിച്ച് വരുന്ന ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും ബില്ലിൽ ലക്ഷ്യമിട്ടു. അനധികൃത റിസോർട്ടുകൾക്കടക്കം നിയമസാധുത നൽകുന്നതിലൂടെ പിഴയായും  ഭൂമിയുടെ മാർക്കറ്റ് വിലയായും ലഭിക്കുന്ന 200 കോടിയിലേറെ രൂപ നവീന മൂന്നാർ നിർമ്മാണത്തിന് ഉപയോഗിക്കാമെന്നും കണക്ക് കൂട്ടി. എന്നാൽ, നിയമപ്രശ്നമുണ്ടെന്ന അന്നത്തെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻറ അഭിപ്രായത്തെ തുടർന്ന് ബില്ല് നിയമസഭയിൽ എത്തിയില്ല.
ഇടക്കിടെ മൂന്നാർ കയ്യേറ്റം ചർച്ചയാകുന്നു. ഇതേസമയം മറുഭാഗത്ത് കയ്യേറ്റം തുടരുന്നു. ചിലർക്ക് ഇതൊരു അക്ഷയപാത്രമാണ്. അവർ സാധാരണക്കാരെ മുന്നിൽ നിർത്തി കയ്യേറ്റത്തെ സംരക്ഷിക്കാൻ ശ്രമിക്കുന്നു. കയ്യേറ്റമെന്നത് യാഥാർഥ്യമാണ്. കൊച്ചിയെയും മുംബൈയേയും വെല്ലുന്ന ബഹുനില മന്ദിരങ്ങളാണ് ഉയരുന്നത്. ഹൈറേഞ്ചാണ് എന്ന ഒരു പരിഗണയും നൽകാതെയാണ് കെട്ടിട നിർമ്മാണം. ഇതു വരാനിരിക്കുന്ന ദുരന്തമാണ് എന്നത് എല്ലാവരും സമ്മതിക്കുന്നു. പ്രത്യേകിച്ച് ഹൈറേഞ്ച് മേഖലയിലെ ഭൂമിക്ക് ഉരുൾപ്പൊട്ട സാധ്യത ഏറെയാണ്.മൂന്നാർ ടൗണിലെ ചില സ്ഥലങ്ങൾക്ക് ഭൂചലന പ്രവണതയുമുണ്ട്. 1980കളിൽ ഇങ്ങനെ ചില കെട്ടിടങ്ങൾ തകർന്നിട്ടുണ്ട്. മരങ്ങളും പുൽമേടുകളുമാണ് ഇൗ മലകളെ സംരക്ഷിച്ച് പോന്നിരുന്നത്. അവിടെയാണ് ഇത്രയേറെ ഭാരം ഭൂമിക്ക് നൽകുന്നത്.ഇടുങ്ങിയ റോഡുകളാണ് മൂന്നാറിലേകുള്ളത്. ദുരന്തമുണ്ടായാൽ രക്ഷാപ്രവർത്തനം പോലും അസാധ്യമാണ്.ആകാശമാർഗമുള്ള രക്ഷാപ്രവർത്തനങ്ങൾ ചിലയിടങ്ങളിൽ മാത്രമാണ് സാധ്യമാകുക. ഇതൊക്കെ പരിഗണിച്ച് വേണം ഹൈറേഞ്ചിലെ ഭൂമി പ്രശ്നം കൈകാര്യം ചെയ്യേണ്ടത്.
തോട്ടം തൊഴിലാളികൾ തമിഴ് വംശരാണെങ്കിലും അവർ വന്നത് 1900ത്തിൻറ  തുടക്കത്തിലാണ്.ചിലർക്കെങ്കിലും ഇപ്പോഴും തമിഴ്നാടുമായി ബന്ധമുണ്ട്.എന്നാൽ, ഭൂരിപക്ഷവും അങ്ങനെയല്ല, അവരുടെ കുട്ടികളെ തമിഴ്നാടിൽ പഠിപ്പിക്കാൻ അയക്കുന്നുവെങ്കിലും ബന്ധം ഇൗ മണ്ണിൽ തന്നെ. കമ്പനിയിൽ നിന്നും വിരമിക്കുന്ന തൊഴിലാളികൾ കിട്ടുന്ന പണം ഉപയോഗിച്ച് മറയൂർ,കാന്തല്ലൂർ, ആനച്ചാൽ, തോക്കുപാറ എന്നിവിടങ്ങളിൽ സ്ഥലം വാങ്ങിയിരുന്നു. ടൂറിസത്തിൻറ പേരിൽ ഭൂമി വില കുതിച്ചുയർന്നതോടെ അതിന് കഴിയാതെ വരുന്നു. ഇവർക്ക് ജനിച്ച മണ്ണിൽ പാർപ്പിടംവേണം.
അതു പോലെ തന്നെയാണ് കമ്പനിയുടെ സ്റ്റാഫ് ജീവനക്കാരുടെ അവസ്ഥയും. മധ്യതിരുവിതാംകുറിൽ നിന്നുള്ളവരാണിവരുടെ മുൻതലമുറ. തൊഴിലാളികളെ പോലെ പരമ്പരാഗതമായി കമ്പനിയുടെ ക്വാർേട്ടഴ്സുകളിൽ കഴിയുന്നു. ഇവർക്കും കിടപ്പാടം വേണം. വ്യാപാരികൾ, അവിടെങ്ങളിലെ തൊഴിലാളികൾ, ഡ്രൈവർമാർ തുടങ്ങി ജീവിതത്തിൻറ വിവിധ തുറകളിലുള്ളവരുണ്ട്. ഇവർക്കും ഭൂമി വേണം.
വൻകിട കയ്യേറ്റങ്ങളും അതിലെ റിസോർട്ടുകളും യഥാർഥ്യമാണ്. ഇവരിൽ ഭൂരിഭാഗവും വഞ്ചിക്കപ്പെട്ടവരാണ്. പട്ടയമുണ്ടെന്ന് പറഞ്ഞ് വ്യാജ പട്ടയം നലകി ഭൂമി വിൽപന നടത്തിയത് ഭുമാഫിയ-ഉദ്യോഗസ്ഥ കൂട്ടുകെട്ടാണ്. ഭൂമിക്ക് രേഖയില്ലാത്തവരിൽ നിന്നും മാർക്കറ്റ് വിലയും പിഴയും ഇൗടാക്കിയാൽ നവീന മൂന്നാർ നിർമ്മാണത്തിന് വേറെ പണം കണ്ടെത്തേണ്ടി വരില്ല. ഒപ്പം ഭൂമി സർവേ നടത്തി അവശേഷിക്കുന്ന സർക്കാർ ഭൂമി ജണ്ട കെട്ടി സംരക്ഷിക്കണം.
തേയില,ഏലം വ്യവസായം പ്രതിസന്ധിയലാണെന്നത് സമ്മതിക്കാം. ഏലത്തിന് ബദൽമാർഗം കണ്ടെത്തണം. മരങ്ങൾ നശിപ്പിക്കാതെ എക്കോ ടൂറിസം പദ്ധതി ആസൂത്രണം ചെയ്യാം. ഒൗഷധ കൃഷിയും പരിഗണിക്കാം.  മുന്നാർ മേഖലയിൽ കന്നുകാലി വളർത്തൽ പ്രോൽസാഹിപ്പിക്കണം. മൂന്നാറിലെ ടൂറിസം പ്രദേശിക തലത്തിൽ തൊഴിൽ നൽകുന്നുവെന്ന് പറയാൻ കഴിയില്ല. റിസോർട്ടുകളിലെ ക്ലിനിംഗ് ജോലിയിൽ അവശേഷിക്കുന്നു പ്രാദേശിക തൊഴിൽ. സ്വന്തമായി വീടുള്ളവർ ഹോം സ്റ്റേ നടത്തുന്നു.

ഹൈറേഞ്ച് സംരക്ഷിക്കപ്പെടണം
മഴക്കാടുകൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഏലമലക്കാടുകളും പുൽമേടുകളും സംരക്ഷിക്കപ്പെടണം. ടുറിസത്തിൻറ പേരിലുള്ള വികസനം കാലാവസ്ഥയിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഇനിയെങ്കിലും മുൻകരുതൽ എടുത്തില്ലെങ്കിൽ കാലാവസ്ഥ മാറും. പുൽമേടുകൾ നശിപ്പിക്കപ്പെട്ടതോടെ ജലക്ഷാമം അനുഭവപ്പെട്ടു തുടങ്ങി. വരും ദിവസങ്ങളിൽ രൂക്ഷമാകും. കാലാവസ്ഥ മാറിയാൽ മൂന്നാർ ഇല്ലാതാകും. മല കയറി വന്നവർക്ക് പണവുമായി മടങ്ങുകയെന്ന ഏക ലക്ഷ്യമാണുള്ളത്. എന്നാൽ, മൂന്നാർ നിലനിൽക്കേണ്ടത് 1999വരെ കയ്യേറ്റക്കാരിൽ നിന്നും ഇൗമണ്ണിനെ സംരക്ഷിച്ച, ഇവിടെ ജനിച്ച് വളർന്നവരുടെ ആവശ്യമാണ്.1980കളിൽ മൂന്നാർ ടൗണിനെ അപ്പാടെ വെള്ളത്തിലാക്കുന്ന മൂന്നാർ ഹൈഡാം അടങ്ങുന്ന ജലവൈദ്യുത പദ്ധതി തയ്യറാക്കിയപ്പോൾ അതിനെ ചെറുത്ത് തോൽപ്പിച്ചവരാണ് മൂന്നാർ ജനത. ആ ആവേശം മൂന്നാർ സംരക്ഷിക്കുന്നതിലും ഉണ്ടാകണം. 1975ലെ സർക്കാർ ഉത്തരവും 2010ൽ നിർദേശിക്കപ്പെട്ട നവീന മുന്നാറും എന്നതാണ് മുന്നാർ പ്രശ്നം പരിഹരിക്കാനുള്ള ഒറ്റമൂലി. ബഹുനില കെട്ടിട നിർമ്മാണത്തിന് പരിസ്ഥിതി ആഘാത പഠനവും നിർബന്ധമാക്കണം.

05 April 2017

മൂന്നാർ മാർക്കറ്റും ടൗണുമടക്കം ഏറ്റെടുക്കാനുള്ള നീക്കം അട്ടിമറിച്ചതിൽ ദുരൂഹത


\ തേയില കമ്പനിയുടെ നിയന്ത്രണത്തിലുള്ള മൂന്നാർ മാർക്കറ്റും ടൗണും അടക്കം 1073.50ഏക്കർ ഭൂമി ടൂറിസം വികസനത്തിനും നവീന മൂന്നാർ നിർമ്മാണത്തിനുമായി ഏറ്റെടുക്കാൻ 2010ൽ തയ്യറാക്കിയ ഒാർഡിനൻസ്​ നിയമമാക്കാത്തിന്​ പിന്നിലും ദുരൂഹത. അന്നത്തെ റവന്യു മന്ത്രി കെ.പി.രാജേന്ദ്രൻ താൽപര്യമെടുത്താണ്​ ബില്ല്​ തയ്യറാക്കിയത്​. വർഷങ്ങളായി മൂന്നാറിലുള്ള കച്ചവടക്കാരുടെയും ഭവന രഹിതരുടെയും നിരന്തരമായ ആവശ്യത്തെ തുടർന്നായിരുന്നു നിയമ നിർമ്മാണത്തിനുള്ള നീക്കം.അനധികൃത റിസോർട്ടുകളിൽ നിന്നും പിഴയായി ലഭിക്കുന്ന തുക നവീന മൂന്നാർ നിർമ്മാണത്തിന്​ ഉപയോഗിക്കാനും ആലോചിച്ചിരുന്നു.
മൂന്നാറിലെ പച്ചക്കറി മാർക്കറ്റ്​, തലമുറകളായി വ്യാപാരികളുടെ കൈവശമുള്ള കടകളും വീടുകളും തുടങ്ങി 1073.5 ഏക്കർ ഭൂമിയാണ്​ ഏറ്റെടുക്കാൻ നിർ​േദശിച്ചത്​.  339,480,488,527,604,627,628,893,894,336,609,615,572,613.629,1022,1023,611,614,248,160,62,55,61 തുടങ്ങി കണ്ണൻ ദേവൻ വില്ലേജിലെ വിവിധ സർവേ നമ്പരുകളിൽ ഒാരോന്നിലും ഏറ്റെടുക്കുന്ന ഭൂമി എത്രയെന്നും വ്യക്​തമാക്കിയിരുന്നു. മൂന്നാർ ടൗൺ, നല്ലതണ്ണി റോഡ്​, മറയുർ റോഡ്​, സ്​പോർട്​സ്​ ​ഗ്രൗണ്ട്​ ഒഴികെയുള്ള പഴയമൂന്നാർ, ഗ്രാംസ്​ലാൻറ്​ റോഡ്​ എന്നിവിടങ്ങളിലാണ്​ സ്​ഥലം ഏറ്റെടുക്കാൻ വ്യവസ്​ഥ ചെയ്​ത്​. ഇതിൽ ഏറെയും ടാറ്റ കമ്പിയുടെ കൈവശമുള്ള ഭൂമിയാണ്​. ഇതിലെ ദേഹണ്ഡങ്ങൾക്ക്​ നഷ്​ടപരിഹാരം നൽകുന്നതിന്​ അഞ്ച്​ കോടി രൂപ വേണ്ടി വരുമെന്നും കണക്കാക്കിയിരുന്നു.ഇപ്പോൾ ഇൗ ഭൂമിയിൽ പലയിടത്തും വൻകിട ഹോട്ടലുകളും റിസോർട്ടുകളുമാണ്​. 
മൂന്നാറിൽ എത്തുന്ന സഞ്ചാരികൾക്ക്​ അടിസ്​ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും വർദ്ധിച്ച്​ വരുന്ന ഗതാഗത പ്രശ്​നങ്ങൾക്ക്​ പരിഹാരം കാണുന്നതിനും ബില്ലിൽ ലക്ഷ്യമിട്ടു. അന്നത്തെ റവന്യു അഡീഷണൽ ചീഫ്​ സെക്രട്ടറി നിവേദിത പി.ഹരൻറ നേതൃത്വത്തിൽ നടത്തിയ പഠനത്തിൻറ അടിസ്​ഥാനത്തിലാണ്​ നവീന മൂന്നാർ എന്ന ആശയവും മുന്നോട്ട്​ വെച്ചത്​.മൂന്നാർ ടൗണിലൂടെ ഒഴുകുന്ന മുതിരപ്പുഴയാറിൻറ സംരക്ഷണത്തിനായി തീരം വനം വകുപ്പിന്​ കൈമാറാനും ബോട്ടാണിക്കൽ ഗാർഡൻ വികസിപ്പിക്കാനും പദ്ധതി തയ്യാറാക്കി. മൂന്നാർ ടൗണിൽ ഏറ്റെടുക്കുന്ന കുന്നുകൾ പ്രകൃതിക്കനുസരിച്ച്​ ഡിസൈൻ ചെയ്​ത്​ ടൗൺഷിപ്പിനും പാർക്കിംഗിനുമായി ഉപയോഗിക്കാനായിരുന്നു നിർദ്ദേശം.
അനധികൃത റിസോർട്ടുകൾക്ക്​ നിയമസാധുത നലകുന്നതിലൂടെ പിഴയായും  ഭൂമിയുടെ മാർക്കറ്റ്​ വിലയായും ലഭിക്കുന്ന 200 കോടിയിലേറെ രൂപ നവീന മൂന്നാർ നിർമ്മാണത്തിന്​ ഉപയോഗിക്കാമെന്നും കണക്ക്​ കൂട്ടി. എന്നാൽ, നിയമപ്രശ്​നമുണ്ടെന്ന അന്നത്തെ മുഖ്യമ​​ന്ത്രി വി.എസ്​.അച്യുതാനന്ദൻറ അഭിപ്രായ​ത്തെ തുടർന്ന്​ ബില്ല്​ നിയമസഭയിൽ എത്തിയില്ല. സർക്കാർ അറിയാതെ ചില ​െഎ.എ.എസ്​ ഉദ്യോഗസ്​ഥർ ദൽഹിയിൽ പ്രമുഖ അഭിഭാഷകനിൽ നിന്നും ബില്ലിന്​ എതിരെ നിയമോപദേശം തേടിയെന്നാണ്​ ആരോപണം. ഏതാവശ്യത്തിനാണോ ഏറ്റെടുക്കുന്നത്​ ആ ആവശ്യത്തിന്​ തന്നെ ഭൂമി വിനി​യോഗിക്കണമെന്ന കാര്യത്തിലാണത്രെ നിയമ ഉപദേശം തേടിയത്​.
അന്ന്​ ഇൗ ബില്ല്​ നിയമമായിരുന്നുവെങ്കിൽ മൂന്നാറിലെ വ്യാപാരികളടക്കം പതിറ്റാണ്ടുകളായി അനുഭവിക്കുന്ന പ്രശ്​നം പരിഹരിക്കുമായിരുന്നു. കയ്യേറ്റങ്ങളും അവസാനിക്കുമായിരുന്നു. 1975​ലെ സർക്കാർ ഉത്തരവനുസരിച്ച്​ ഭവന, ടുറിസംപദ്ധതികൾക്കായി നൽകുന്നതിനായി ഭൂമി നീക്കി വെച്ചിരുനനു. ഭവന നിർമ്മാണ ബോർഡിനും ഭൂമി ​കൈമാറി ഉത്തരവിറങ്ങി. എന്നാൽ, അ​െതാക്കെ അട്ടിമറിച്ചിരുന്നു

01 April 2017

ഞങ്ങൾ,മൂന്നാറുകാർ കയ്യേറ്റക്കാരല്ലമൂന്നാറിനെ കുറിച്ചാണ്​ ചർച്ച. മൂന്നാറുകാരെയാകെ ക​യ്യേറ്റക്കാരായി ചിത്രികരിക്കുകയാണ്​ ചിലരെങ്കിലും. മൂന്നാറിനെ കുറിച്ചറിയാത്തവരാണ്​ ഇങ്ങനെ കരുതുന്നത്​ എന്ന്​ പറയാതെ വയ്യ. കാരണം, മുന്നാറുകാർ ഭൂമി കയ്യേറിയിട്ടില്ല. കയ്യേറിയവർ മല കയറി വന്നവരാണ്​. അവർ ഞങ്ങളുടെ ഭൂമി മാത്രമല്ല, മൂന്നാറിൻറ തനത്​ സംസകാരവും നശിപ്പിച്ചു. ഇംഗ്ലിഷും മലയാളവും തമിഴും ചേരുന്നതായിരുന്നു മൂന്നാറിൻറ സംസ്​കാരം. അവർ ഞങ്ങളുശട സ്കുളുടെ ഭൂമിയും കളിസ്​ഥലവും കയ്യേറി. ഞങ്ങളുടെ പുഴ ഇല്ലാതാക്കി. അതു മാലിന്യപ്പെടുത്തി. മല കയറി വന്നവർക്കൊപ്പം മൂന്നാറിലെ ചിലരും കൂട്ടു നിന്നു. കോടികൾ സമ്പാദിച്ചു. അതേ  ഇൗ കയ്യേറ്റക്കാരൊന്നും മൂന്നാറുകാരല്ല, അവർക്ക്​​​ മൂന്നാറിൻറ പൈതൃകം അവകാശപ്പെടാനാകില്ല.അവർ ആരായായലും മൂന്നാറിൻറ ശത്രുക്കളാണെന്ന്​ തിരിച്ചറിയണം.

1877 ജൂലൈ 11ന് ജോണ്‍ ഡാനിയല്‍ മണ്‍ട്രോ എന്ന സായ്പ്​ പൂഞ്ഞാര്‍ തമ്പുരാനില്‍ നിന്നും കണ്ണന്‍ ദേവന്‍ കുന്നുകള്‍ പാട്ടത്തിന് എടുക്കുന്നതോടെയാണ് ഇപ്പോഴത്തെ മൂന്നാറിൻറ ചരിത്രം ആരംഭിക്കുന്നത്. പിന്നിട് പലരിലൂടെയായി കണ്ണന്‍ ദേവന്‍ കമ്പനിയിലും തുടര്‍ന്ന് ടാറ്റാ കമ്പനിയിലും ഭൂമി എത്തിപ്പെട്ടു.തേയില കൃഷി ആരംഭിക്കുന്നതോടെയാണ്​ തമിഴ്​നാടിൽ നിന്നും തൊഴിലാളികൾ എത്തുന്നത്​. തിരുവിതാംകൂറിലെ മറ്റു ഭാഗങ്ങളിൽ നിന്നും ഉദ്യോഗസ്​ഥരും എത്തി. വൈകാതെ വ്യാപാരികളും എത്തി. ഇവരൊക്കെ കമ്പനി നൽകിയ പരിമിതമായ സൗകര്യങ്ങളിൽ തകര വീടുകളിൽ കഴിഞ്ഞപ്പോഴും മൂന്നാറിലെ ഭൂമി ക​യ്യേറി സ്വന്തമായി കൂര നിർമ്മിക്കണമെന്ന്​ ആഗ്രഹിച്ചില്ല.  കഴിഞ്ഞ നൂറ്റാണ്ടിൽ കുടിയേറ്റമുണ്ടായപ്പോഴും മൂന്നാർ മലകൾ അതിൽ നിന്നും വേറിട്ട്​ നിന്നു. മൂന്നാർ ടൗണിൽ നിന്നും പത്തു കിലോമിറ്റർ മാത്രം അകലെയുള്ള പോതമേടിലും പള്ളിവാസൽ രണ്ടാം മൈലിലും ചെകുത്താൻമുക്കിലും മറയൂരിലും മറ്റും കുടിയേറ്റമുണ്ടയപ്പോഴും ഞങ്ങളുടെ മുൻതലമുറ ഭൂമി തേടി പോയില്ല. ഒന്നറിയുക, ഞങ്ങളുടെ മുൻതലമുറ കുടിയേറ്റം നടത്താൻ തീരുമാനിച്ചിരുന്നുവെങ്കിൽ കണ്ണൻ ദേവൻ കുന്നുകളിൽ റിസോർട്ട്​ മാഫിയക്ക്​ കയ്യേറാൻ സ്​ഥലമുണ്ടാകുമായിരുന്നില്ല. എന്നാൽ, ചില ഒറ്റപ്പെട്ട കുടിയേറ്റമുണ്ടായിട്ടുണ്ട്​. ചുമട്ട്​ തൊഴിലാളികൾ തുടങ്ങിയവർ അവർക്ക്​ കൂര നിർമ്മിക്കാൻ വേണ്ടി രണ്ടും മൂന്നു സെൻറ് ക​​യ്യേറി. താലൂക്കാസ്​ഥനമായ ദേവികുളത്തെ വക്കീൽ ഗുമസ്​ഥർ,അവിടുത്തെ വ്യാപാരികൾ തുടങ്ങിയവർ വീടിനും സ്​ഥലം കണ്ടെത്തി.
രണ്ടാം ഘട്ടം ആരംഭിക്കുന്നത് 1971ല കണ്ണന്‍ ദേവന്‍ (ഭൂമി ഏറ്റെടുക്കല്‍) നിയമം വരുന്നതോടെയാണ്. കണ്ണന്‍ ദേവന്‍ കമ്പനിയുടെ കൈവശമുണ്ടായിരുന്ന മുഴുവന്‍ ഭൂമിയും സര്‍ക്കാര്‍ തിരിച്ച് എടുക്കുകയും തേയില കൃഷിക്കും അനുബന്ധാവശ്യങ്ങള്‍ക്കും വേണ്ടി വരുന്ന ഭൂമി തിരിച്ച് പാട്ടത്തിന് നല്‍കുന്നതിന് വ്യവസ്ഥ ചെയ്യുന്നതുമാണ് നിയമം. ‘കേരളത്തിലെ ജനലക്ഷങ്ങളുടെ അഭിലാഷങ്ങള്‍ക്ക് രൂപം നല്‍കാനുള്ള സര്‍ക്കാരിന്‍െറ നടപടികളുടെ ഭാഗമായിട്ടാണ് ഈ നിയമ നിര്‍മ്മാണത്തെ കാണുന്നതെന്നാണ് 1971 മാര്‍ച്ച് 30ന് ബില്‍ അവതരിപ്പിച്ച് കൊണ്ടു അന്നത്തെ റവന്യു മന്ത്രി ബേബി ജോണ്‍ നിയമസഭയില്‍ പറഞ്ഞത്. തലചായ്ക്കാന്‍ ഇടമില്ലാതെ കടത്തിണ്ണയില്‍ കിടന്നുറങ്ങുന്ന, രാവിലെ മുതല്‍ വൈകുന്നരേം പണിയെടുത്തു കിട്ടുന്ന കൂലി സ്വന്തം കുഞ്ഞുങ്ങളുടെ വിശപ്പടക്കാന്‍ പോലും തികയാത്ത, ശതസഹസ്രം പട്ടിണിപാവങ്ങളുടെ ചിത്രം മുന്നിലുണ്ടായിരുന്നുവെന്നും അദേഹം നിയമസഭയില്‍ പറഞ്ഞു. നിയമനിര്‍മ്മാണം കഴിഞ്ഞിട്ട് ഇപ്പോള്‍ പതിറ്റാണ്ടുകൾ കഴിഞ്ഞിരിക്കുന്നു.അന്നത്തെ ചര്‍ച്ചയില്‍ പങ്കെടുത്ത എ.കെ.ആന്‍റണി, വി.എസ്.അച്യുതാന്ദന്‍ എന്നിവര്‍ മുഖ്യമന്ത്രി കസേരയില്‍ എത്തി. കെ.ആര്‍.ഗൗരിയും കെ.എം.മാണിയും അടക്കം പലരും പിട്ടിന് മന്ത്രിമാരായി. പക്ഷെ, ഭൂരഹിതർക്ക്​ ഭൂമി കിട്ടിയില്ല. മൂന്നാറിൻറ തലമുറ ഇപ്പോഴും കമ്പനിയുടെ ക്വാർ​​േട്ടഴ്​സുകളിലുാ തകര വീടുകളിലും പരാതിയും പരലിഭവവുമിിലാതെ കഴിയുന്നു. എന്നാൽ, വൻകിടക്കാർ റി​സോർട്ടുകൾക്കായി ആയിരകണക്കിന്​ ഏക്കർ സ്വന്തമാക്കി.

കണ്ണൻ ദേവൻ കുന്നുകൾ
ഇപ്പോഴത്തെ മൂന്നാർ,ദേവികുളം, മാങ്കുളം, ഇടമലക്കുടി പഞ്ചായത്തുകൾ ഉൾപ്പെടുന്നതായിരുന്നു കണ്ണൻ ദേവൻ ഹിൽസ്​ വില്ലേജ്​.ഇതിൽ മാങ്കുളം ഇപ്പോൾ മറ്റൊരു വില്ലേജ്​. എന്നാൽ, മൂന്നാർ ടുറിസം മേലയെന്നത്​ ഇതിന്​ പുറ​മെ പള്ളിവാസൽ, ബൈസൺവാലി, ചിന്നക്കനാൽ, ശാന്തമ്പാറ, മറയൂർ, കാന്തല്ലൂർ പഞ്ചായത്തുകളും ഉൾപ്പെടുന്നതും. ഇതിൽ ചിന്നക്കനാൽ, ബൈസൺവാലി, പള്ളിവാസൽ, ശാന്തമ്പാറ പഞ്ചായത്തുകളുടെ കുറച്ച്​ ഭാഗം ഏലമലക്കാടുകളുംബാക്കി കുടിയേറ്റ പ്രദേശവു​മാണ്​. മറയൂരും കാന്തല്ലുരും മൂന്നാറിന്​ മു​​േമ്പ ജനവാസം ആരംഭിച്ച അതിർത്തി പഞ്ചായത്തുകളും.
  കെ.ഡി.എച്ച്​ വില്ലേജിലെ തലയാർ, ലാകാർട്ട്​ എസ്​റ്റേറ്റുകൾ ഒഴിച്ചുള്ള മുളൂവൻ പ്രദേശങ്ങളും കണ്ണൻ ദേവൻ കമ്പനിയുടെ നിയന്ത്രണത്തിലായിരുന്നു. അവർക്ക്​ പാട്ടത്തിന്​ ലഭിച്ച പ്രദേശങ്ങൾ. എത്ര സ്​ഥലമുണ്ടെന്ന്​ കൃത്യമായ കണക്കുണ്ടായിരുന്നില്ല. അതിനാൽ തന്നെ കമ്പനി നിശ്ചയിച്ച പ്രദേശത്തിന്​ പാട്ടം വാങ്ങി. 1971വരെ ഇതു തുടർന്നു. കണ്ണൻ ദേവൻ (ഭൂമി ഏ​റ്റെടുക്കൽ) നിയമം-1971 പ്രകാരം കമ്പനിയുടെ കൈവശമുണ്ടായിരുന്ന മുഴുവൻ ഭൂമിയും സർക്കാരിൽ നിക്ഷിപ്​തമാക്കി. 137606 ഏക്കറാണ്​ സർക്കാർ ഏറ്റെടുത്തത്​. 57359.14 ഏക്കർ കമ്പനിക്ക്​ തിരിച്ച്​ നൽകി. തേയല കൃഷിക്കായി 23239.06 ഏക്കർ, വിറക്​ കൃഷി നടത്താൻ 16898.9 ഏക്കർ, കന്നുകാലി മേയ്​ക്കുന്നതിന്​ 1220.77 ഏക്കർ, കെട്ടിടങ്ങളും റോഡുകളും സ്​ഥിതി ചെയ്യുന്ന 2617.69 ഏക്കർ എന്നിങ്ങനെയായിരുന്നു ഇതു. 65 സർവേ നമ്പരുകളിലായി 70522.12 ഏക്കർ സർക്കാരിൽ നിക്ഷിപ്​തമാക്കി. ഇൗ ഭൂമിയുടെ വിനിയോഗം എങ്ങനെയായിരിക്കണമെന്ന്​ പഠിച്ച്​ റിപ്പോർട്ട്​ നൽകാൻ ഒരു സമിതി​യേയും സർക്കാർ നിയോഗിച്ചു. ഇരവികുളം വന്യജീവിസ​​േങ്കതത്തിനും വനവൽക്കരണത്തിനും മാങ്കുളത്ത്​ ഭൂരഹിതർക്ക്​ പതിച്ച്​നൽകാൻ 5189 ഏക്കർ, ക്ഷീരവികസനത്തിന്​ 3824.85 ഭവന പദ്ധതിക്ക്​ 272.71 ഏക്കർ തുടങ്ങി കൃത്യമായ റിപ്പോർട്ട്​ നൽകി. 1975ൽ ഇതു സംബന്ധിച്ച്​ സർക്കാർ ഉത്തരവിറങ്ങി.
ഇതിൽ മാങ്കുളത്തെ ഭൂമി മാത്രമാണ്​ വേർതിരിക്ക​പ്പെട്ടിരുന്നത്​. കാരണം അവിടെ തേയില കൃഷി ഉണ്ടായിരുന്നില്ല. ആദ്യകാലത്ത്​ റബ്ബർ കൃഷിയുണ്ടായിരുന്ന സ്​ഥലമായിരുന്നുവെങ്കിലും പിന്നിട്​ കാട്​ കയറി കാൽനടയാത്ര പോലും അസാധ്യമായിരുന്നുവെങ്കിലും അവിടെ കുടിയേറ്റം ആരംഭിച്ചു . കുടിയിറക്കം കുടിയേറ്റവും തുടരുന്നതിനിടെയാണ്​ മിച്ചഭൂമി വിതരണം ചെയ്യാൻ അപേക്ഷ ക്ഷിണിച്ചത്​. എന്നാൽ വിതരണം വൈകി.ഇതിനിടെ, വമ്പന്മാർ മാങ്കുളം കാടുകളിൽ  കയ്യേറ്റം ആരംഭിച്ചു. മാങ്കുളത്തിൻറ ഭാഗമായ നലതണ്ണി കല്ലാറിലും വനം കയ്യേറി.ഒരു രാഷ്​ട്രിയ പാർട്ടിയുടെ പിന്തണയും ഇതിനുണ്ടായിരുന്നു. 1978-79 കാലഘട്ടത്തിലായിരുന്നു ഇൗ ക​യ്യേറ്റം. ഇതിനെ നേരടാൻ എത്തിയത്​ അന്നത്തെ ഭരണകക്ഷിയായിരുന്ന കോൺഗ്രസിൻറ യുവജന സംഘടനയായിരുന്നുവെന്നത്​ ശ്രദ്ധേയം. യൂത്ത്​ കോൺഗ്രസ്​ ജില്ല പ്രസിഡൻറ്​ സി.പി.മാത്യുവിൻറ നേതൃത്വത്തിലുള്ള സംഘം കയ്യേറ്റ പ്രദേശങ്ങൾ രഹസ്യമായി സന്ദർശിച്ച്​ വിവരങ്ങൾ ശേഖരിച്ചു. തുടർന്ന്​ മൂന്നാറിൽ മാങ്കുളം സംരക്ഷണ കൺവൻഷൻ നടത്തി സമരം പ്രഖ്യാപിച്ചു. തൊഴിൽ രഹിത യുവജനങ്ങൾക്ക്​ ഭൂമി പതിച്ച്​ നൽകണമെന്നും ഇല്ലെങ്കിൽ മാങ്കുളം ഭൂമി പിടിച്ചെടുക്കുമെന്നും യൂത്ത്​ കോൺഗ്രസ്​ പ്രഖ്യാപിച്ചു. തുടർന്നാഇനിയണ്​ 1980​ലെ സർക്കാർ മാങ്കുളം ഭൂമി വിതരണം ചെയ്​തത്​.എന്നാൽ, ഭൂമി വിതരണം ഇനിയും പൂർത്തിയായിട്ടില്ല.

മുന്നാറിലേക്ക്​ മടങ്ങാം
കണ്ണൻ ദേവൻ കമ്പനിയിൽ നിന്നും ഏറ്റെടുത്ത ഭൂമി അവരുടെ തന്നെ സംരക്ഷണയിലായിരുന്നു. 17922 ഏക്കർ വനംവകുപ്പിന്​ കൈമാറുന്നതിന്​ 1980ൽ ഉത്തരവിറങ്ങിയെങ്കിലും അതും യാഥാർഥ്യമായില്ല. ഇതേ സമയം, ബ്രിട്ടിഷ്​ കമ്പനിയിൽ നിന്നും കണ്ണൻ ദേവൻറ നിയന്ത്രണം ടാറ്റയി​ലെത്തി. വിദേശികളുടെ സ്​ഥാനത്ത്​  മലയാളികളടക്കം കമ്പനിയുടെ തലപ്പത്ത്​ എത്തി.ഇക്കാലയളവിലാണ്​ മുന്നാർ ടൗണിലെ കൈവശ ഭൂമി കമ്പനി വിൽപന നടത്തി തുടങ്ങിയത്​. സ്വകാര്യ വ്യക്​തികൾക്കും മത സ്​ഥാപനങ്ങൾക്കും നേരത്തെ നൽകിയ ഭൂമി 1975ലെ സമിതി ശരിവെച്ചിരുന്നു.എന്നാൽ, ആ ഭൂമിയുടെ സ്​റ്റാറ്റസിനെ കുറിച്ച്​ പറഞ്ഞിരുന്നില്ല. കമ്പനിക്ക്​ ലഭിച്ചിരുന്ന കുത്തകപാട്ട അവകാശം അതേ രീതിയിൽ കൈമാറാമെന്നാണ്​ മനസിലാക്കേണ്ടത്​. പക്ഷെ, റവന്യൂ വകുപ്പ്​ ചെയ്​തത്​ ഇൗ ഭൂമിയൊക്കെ പോക്ക്​ വരവ്​ ചെയ്​ത്​ കരം വാങ്ങുകയായിരുന്നു. ഇതിൻറ തുടർച്ചയായി വേണം തുടർന്നുള്ള  ഭൂമി കൈമാറ്റത്തെയും കാണാൻ. 1971ന്​ ശേഷം 116പേർക്കാണ്​ കമ്പനി ഭൂമി കൈമാറിയത്​. ഇതൊക്കെ റവന്യു വകുപ്പ്​ പോക്ക്​ വരവ്​ ചെയ്​ത്​ കൊടുത്തു.1981ൽ ഇടുക്കി കലകട്റായി എത്തിയ എൻ.രാമകൃഷ്​ണൻ ഇൗ ഭൂമി കച്ചവടത്തെ ചോദ്യം ചെയ്​തു. കുത്തകപാട്ടത്തിന്​ ലഭിച്ച ഭൂമി കൈമാറാൻ പാടില്ലെന്നും ​ശെകമാറിയ ഭൂമി പോക്ക്​ വരവ്​ ചെയ്യരുതെന്നും അദേഹം പറഞ്ഞു.പക്ഷെ, പോക്ക്​ വരവ്​ ചെയ്​തത്​ അങ്ങനെ തുടർന്നു. ഭൂമി പതിവ്​ കമ്മിറ്റി ചേരാതെയും പട്ടയം നൽകാതെയും സർക്കാർ കുത്തകപാട്ട ഭൂമി പതിച്ച്​ നൽകി.
ഇതിനിടെ തന്നെ കമ്പനിയുടെ കൈവശമുള്ള ഭൂമി സംബന്ധിച്ചും തർക്കം ആരംഭിച്ചിരുനനു. സർക്കാർ നൽകിയതിനേക്കാളും അധികം ഭൂമി കൈവശമുണ്ടെന്നും പുതിയ സ്​ഥലങ്ങളിലേക്ക്​ തേയില കൃഷി വ്യാപിപ്പിക്കുന്നുവെന്നും പരാതി ഉയർന്നു. നിയമസഭ കമ്മിറ്റി അ​ന്വേഷണത്തിന്​ വന്നു. ഭൂമിയുടെ സർവേ എത്രയും വേഗം അവസാനിപ്പിക്കണമെന്ന്​ നിർദേശിച്ചു. 1974ൽ ആരംഭിച്ച സർവേ അപ്പോളും തുടരുകയായിരുന്നു. അതു അവസാനിച്ചത്​ 1992ലാണ്​.സ
ർവേ സംബന്ധിച്ച്​ പരാതി ഉയർന്ന സാഹചര്യത്തിലാണ്​ ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ച്​ 1996ൽ സർവേ ആരംഭിക്കുന്നത്​.
1975ലെ സർക്കാർ ഉത്തരവ്​ പ്രകാരം മൂന്നാറിലും ദേവികുളത്തും വീട്​ നിർമ്മിക്കുന്നതിനായി 10-15 സെൻറ്​ വീതം സ്​ഥലംപ്ലോട്ടുകളാക്കി മാർക്കറ്റ്​ വിലക്ക്​ നൽകാൻ നിർദേശിച്ചിരുന്നു. ദേവികുളത്തുാംമൂന്നാറിലും ഭവന നിർമ്മാണ ബോർഡിനും ഭുമി നീക്കി വെച്ചു. എന്നാൽ, അതൊക്കെ അട്ടിമറിച്ചു. ഇൗ സർക്കാർ ഉത്തരവ്​ പ്രകാരംഅഞ്ചു സെൻറ്​ ഭൂമിക്ക്​ ഞാന നൽകിയ അപേക്ഷ റവന്യൂ മന്ത്രിയുടെ ആഫീസ്​ റിപ്പോർട്ടിനായി ഇടുക്കികലക്​ടറേറ്റിലേക്ക്​ അയച്ചു. അത്​ എവിടെ പോയോ എന്തോ.

മൂന്നാറിൻറ മൂന്നാം ഘട്ടം അഥവാ നശീകരണ കാലം
1980കളുടെ രണ്ടാം പകുതിയിലാണ്​ വിനോദ സഞ്ചാരം എന്ന ആവശ്യത്തിലേക്ക്​ മൂന്നാറിൽ നിന്നും ശബ്​ദം ഉയർന്നത്​. മുന്നാർ സംസ്​കാര എന്ന സംഘടനയായിരുന്നു ഇതിന്​ പിന്നിൽ. ഹൈറേഞ്ച്​ മർച്ചൻറ്​ യൂത്ത്​ വിംഗും ഇവർക്കൊപ്പം കൂടി. സൈക്കിൾ യാത്ര നടത്തി അവർ മൂന്നാറിൻറ സനേദശം നാട്​ നിീളെ എത്തിച്ചു. ബ്രോഷർ തയ്യറാക്കി വിതരണം ചെയ്​തു. ഇടക്ക്​ നീലകുറിഞ്ഞി പൂത്തപ്പോൾ എത്തിയ സഞ്ചാരികളുടെ ഒഴുക്ക്​ കൂടി ആയതോടെ  ടൂറിസമെന്ന ആവശ്യത്തിന്​ ശക്​തിയേറി. ഹോട്ടലുകൾ വേണമെന്ന ആവശ്യം ഉയർന്നു. 1992ലെ കുറിഞ്ഞികാലത്ത്​ എത്തിയവർക്ക്​ താമസിക്കാൻ ഇടമില്ലായിരുന്നു.
അങ്ങനെയിരിക്കെയാണ്​ 1996ൽ സർവേ ആരംഭിക്കുന്നത്​.അതു ഭൂമി കയ്യേറ്റത്തിലേക്കുള്ള സർവേ ആയിരുന്നുവെന്ന്​ വേണം പറയാൻ. സർവേക്ക്​ എത്തിയ ചില ഉദ്യോഗസ്​ഥർ സർക്കാർ ഭൂമിയും കമ്പനി ഭൂമിയും വേർതിരിച്ച്​ കാണിച്ച്​ കൊടുത്തതോടെ അവരുടെ തന്നെ ഏജൻറുമാർ ഭൂമി കയ്യേറി.ഭൂമി സംരക്ഷണ നിയമ പ്രകാരം കേസെടുത്ത റവന്യു ഉദ്യോഗസ്​ഥർ, ഇതേ കേസ്​ മറയാക്കി കൈവശ സർട്ടിഫിക്കറ്റ്​ നൽകി. അതു ഉപയോഗിച്ചായിരുന്നു ഭൂമി കച്ചവടത്തിന്​ തുടക്കം.  1993ൽ അടിമാലയിലെ വൃന്ദാവൻ ഹോട്ടൽ കേന്ദ്രികരിച്ച്​ റവന്യു ഉദ്യോഗസ്​ഥർ നൽകിയ വ്യാജ പട്ടയങ്ങൾ പിന്നിട്​ റദ്ദാക്കിയെങ്കിലും അതു പൊടിത്തട്ടിയെടുത്തു.
ഇതിനിടെ മൂന്നാറിൽ പട്ടയംനൽകാൻ സർക്കാർ തീരുമാനിച്ചു. തൊടുപുഴയിൽ ജോലി ചെയ്​തിരുന്ന തൊടപുഴ സ്വദേശിയായ റവന്യൂ ഉദ്യോഗസ്​ഥനെ ഇതിനായി ദേവികുളത്തേക്ക്​ അയച്ചു.1999ൽ പട്ടയ വിതരണം തുടങ്ങി. 160അപേക്ഷകളാണ്​ കെ.ഡി.എച്ച്​ വില്ലേജിൽ നിന്നും എത്തിയത്​. ഇതിൽ ദേവികുളത്തെ കച്ചേരി സെറ്റിൽമെൻറ്​ എന്നറിയപ്പെടുന്ന ടൗൺ പ്രദേശവും ഉൾപ്പെട്ടിരുന്നു. പട്ടയ മേള അന്ന്​ അവസാനിച്ചുവെങ്കിലും ഇന്നും അന്നത്തെ തിയതിയിൽ പട്ടയം കിട്ടും. താലൂക്കാഫീസിൽ നിന്നും രേഖകളും സീലും അടക്കം മോഷണം പോയെന്നാണ്​ പറയുന്നത്​. എന്തായാലും ബാഗ്​ നിറയെ പണവുമായി മല കയറി വരുന്നവർ ദിവസങ്ങൾക്കകം റിസോർട്ട്​ ഉടമയായി മാറുകയാണ്​. ലക്ഷം വീട്​ കണ്ടാൽ ഞെട്ടും. അഞ്ചും ആറും നിലയിലാണ്​ ലക്ഷം വീട്​. സർക്കാർ ഉദ്യോഗസ്​ഥർ തടിച്ച്​കൊഴുക്കുന്നു. ഇതേസമയം, ഇന്നും രണ്ടും മൂന്നും സെൻറിൽ ​ കഴിയുന്ന ആദർശശാലികളായ റവന്യു ഉദ്യോഗസ്​ഥരുമുണ്ട്​. അവരിലാണ്​ ഇനി വിശ്വാസം.
ഇതേസമയം,ഏലമലക്കാടുകളിൽ എല്ലാ നിയമങ്ങളും ലംഘച്ച്​ മരങ്ങൾ മുറിച്ച്​ മാറ്റിയാണ്​ റിസോർട്ട്​ നിയമിക്കുന്നത്​. സർക്കാർ ഭൂമി ഇവിടെങ്ങളിലുംഅന്യാധീനപ്പെട്ടു. വൃന്ദാവൻ, രവീന്ദ്രൻ, അമ്മ അങ്ങനെ പല പേരുകളിലായി ഇൗ മേഖലയി​ലെ പട്ടയങ്ങൾ അറിയപ്പെടുന്നത്​.കെ.ഡി.എച്ച്​ വില്ലേജിൽമാത്രം 1200 ഏക്കർ ഭൂമി കയ്യേറിയിട്ടുണ്ട്​. ഇതിന്​എത്ര കോടിരൂപ വരുമെന്ന്​ വെറുതെ ആലോചിച്ച്​ നോക്കു............ഭൂമിയെ പോലെവിലുള്ളതാണ്​ കെട്ടിട നമ്പരിനും.പുതിയ കെട്ടി നിർമ്മാണത്തിന്​ അനുമതിയില്ലാത്തിനാൽ പഴയ കെട്ടി നമ്പർ ഉപയോഗിച്ചാണ്​ റിസോർട്ടുകൾ ഉയരുന്നത്​. അപ്പോൾ വൈദ്യുതി കണക്ഷനും ഉറപ്പ്​.

അവസാനിക്കാത്ത അന്വേഷണങ്ങൾ
വ്യാജ പട്ടയങ്ങൾ സംബന്ധിച്ച പരാതി ഉയർന്നതോടെ അന്വേഷണവും ആരംഭിച്ചു. എത്രയോ ഏജൻസികൾ, അവരൊക്കെ കൊടുത്ത റിപ്പോർട്ടുകൾ സെക്രട്ടറിയേറ്റിലെ ഏതെങ്കിലും റാക്കിലുണ്ടാകും. വി.എസ്​.അച്യുതാന്ദൻ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ ദൗത്യമാണ്​ മൂന്നാർ ഭൂമിതിരിച്ച്​ പിടിക്കാൻ നടത്തിയ ഏക നീക്കം. എന്നാൽ, അദേഹത്തിനൊപ്പം കുടിയ ചില ഉപദേശകർക്ക്​ അവരുടെതായ ഹിഡൻ അജണ്ടയുണ്ടായിരുന്നു.കയ്യേറ്റ ഭൂമിയിലെ റിസോർട്ടുകൾ സംരക്ഷിക്കേണ്ടത്​ അവരിൽ ചിലരുടെ ആവശ്യമായിരുന്നു. വിവാദങ്ങളിലൂടെ ആ ദൗത്യം അവസാനിച്ചു. അക്കാലത്ത്​ പ്രതിപക്ഷത്തായിരുന്ന യു.ഡി.എഫ്​ മുന്നാർ മേഖലയിലെ കയ്യേറ്റങ്ങൾ സന്ദർശിച്ചപ്പോൾ കരുതിയത്​ ഭരണത്തിൽ വന്നാൽ, മൂന്നാർ തിരിച്ച്​പിടിക്കുമെന്നാണ്​.പക്ഷെ, ഒന്നും സംഭവിച്ചില്ല. അവിടെവിടെ റവന്യൂ ഭൂമിയെന്ന ബോർഡ്​ സ്​ഥാപിച്ച്​ മടങ്ങി. പിന്നാലെ ബോർഡും പോയി.
ഭൂമി സംരക്ഷണത്തിനായി നിയമിക്ക​​പ്പെട്ട റവന്യു ആഫീസും ദ്രുതകർമ സേനയും റിയൽ എസ്​റ്റേറ്റ്​ മാഫയക്കൊപ്പം ചേർന്നു. 1993​ലെവൃന്ദാവൻ വ്യാജ പട്ടയ വാർത്ത പുറത്ത്​വന്നപ്പോൾ അഞ്ച്​ തഹിസിൽദാർമാരടക്കം നിരവധി ജീവനക്കാർ സസ്​പെൻഷനിലായി. എന്നാൽ, കേരളം കണ്ട ഏറ്റവും വലിയ ഭൂമി കുംഭകോണമാണ്​ മുന്നാർ മേഖലയിലേതെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. രാഷ്​ട്രിയക്കാരുടെ അമിത താൽപര്യമാണ്​ ഇതിലൂടെ പുറത്ത്​ വരുന്നത്​.

ജൈവവൈവിധ്യ പ്രാധാന്യം
 ഹൈറേഞ്ചിൻറ കാലവാസ്​ഥ മാറിയെന്ന് എല്ലാവരും സമ്മതിക്കുന്നു. ചുട് 2–2.5 ഡിഗ്രി സെൽഷ്യസ്​ ഉയർന്നു. പഴയകാലത്തെ മഴ ഇന്നില്ല, ഇപ്പോൾ 1270 മില്ലി മിറ്ററിൽ താഴെയാണ് മഴ. ചുട് കുടുന്നത് മൂന്നാറിൻറ ടുറിസത്തിനും വൈകാതെ തിരിച്ചടിയാകും.
പുകയില്ലാത്ത വ്യവസായമെന്ന നിലയിലാണല്ലോ ടുറിസത്തെ കാണുന്നത്. പുകയില്ലെങ്കിലും ടുറിസം സൃഷ്​ടിക്കുന്ന പാരിസ്​ഥിതിക പ്രശ്നങ്ങൾ ഏറെയാണ്. ഹോട്ടലുകൾക്ക് വേണ്ടിയുള്ള വനനശീകരണമാണ് ഇതിൽ പ്രധാനം. ജലേസ്രാതസുകളായ പുൽമേടുകളും വലിയ തോതിൽ നശിപ്പിക്കപ്പെട്ടു. മൂന്നാറിൽ മാത്രം 250ഓളം ഹോട്ടലുകളോ റിസോർട്ടുകളോ ഉണ്ട്. സംസ്​ഥാനത്ത് ഏറ്റവും കൂടുതൽ ഹോട്ടലുകളുള്ളത് പള്ളിവാസൽ പഞ്ചായത്തിലാണ്. ചിന്നക്കനാൽ, മറയുർ പഞ്ചായത്തുകളും ഹോട്ടലുകളുടെ കാര്യത്തിൽ പിന്നിലല്ല. അശാസ്​ത്രിയമാണ് ടൂറിസം പ്രവർത്തനങ്ങൾ. പരിസ്​ഥിതിക്കിണങ്ങാത്ത തരത്തിലള്ള ബഹുനില കെട്ടിടങ്ങൾ. അനിയന്ത്രിതമായ ി എത്തുന്ന വാഹനങ്ങളും പരിസ്​ഥിതി പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ചിന്നാർ വന്യജീവി സങ്കേതത്തിലൂടെ മാത്രം പ്രതിവർഷം രണ്ടു ലക്ഷം വാഹനങ്ങൾ കടന്നുപോകുന്നു. വരയാടുകളുടെ അഭയകേന്ദ്രമായ ഇരവികുളത്ത് അഞ്ചര ലക്ഷം സഞ്ചാരികളാണ് കഴിഞ്ഞ വർഷം എത്തിയത്. മൂന്നാറിൽ മാത്രം പ്രതിവർഷം 4745 ടൺ ഖരമാലിന്യം ഉൽപാദിപ്പിക്കപ്പെടുന്നു. ഇവ സംസ്​കരിക്കാൻ മാർഗമില്ല. ചില ഹോട്ടലുകളിൽ നിന്നുള്ള മനുഷ്യ വിസർജ്യം മുതിരപ്പുഴയാറിലേക്ക് തുറന്നു വിട്ടിരുന്നത് അടുത്തകാലത്താണ് കണ്ടെത്തിയത്. ടൂറിസം തിരിച്ചടിക്കാതിരിക്കണമെങ്കിൽ ചില സംരക്ഷണ പ്രവർത്തനങ്ങൾ ആവശ്യമാണെന്നതും തിരിച്ചറിയണം.
ഇരവികുളം, കുറിഞ്ഞിമല, പാമ്പാടുചോല,മതികെട്ടാൻ തുടങ്ങിയ വന്യജീവിസ​​േങ്കതങ്ങൾക്കിടയിലാണ്​ ഇൗ ഭൂമി കയ്യേറ്റവും വനനശീകരണവും കോൺക്രീറ്റ്​വൽക്കരണവും നടക്കുന്നത്​. കിഴക്കോട്ട്​ ഒഴുകുന്ന പാമ്പാർ, മുതിരപ്പുഴയാർ, മാങ്കുളത്തെ മേലച്ചേരിയാർ,പന്നിയാർ എന്നിവ ഉൽഭവിക്കുന്നത്​ ഇവിടെങ്ങളിൽ നിന്നാണ്​. ലക്ഷങ്ങൾക്ക്​ കുടിവെള്ളത്തിന്​ പുറമെ നിരവധി വൈദ്യുതി പദ്ധതികളും ഇൗ പുഴകളിൽ പ്രവർത്തിക്കുന്നു.
കേരളത്തിൻറ സമ്പദ്ഘടനയിൽ വലിയ മാറ്റം വരുത്തിയതാണ് തേയിലയുടെ വരവ്. ആയിരകണക്കിന് തൊഴിലാളികൾ, തദ്ദേശ സ്​ഥാപനങ്ങൾക്കും സർക്കാരിനും വരുമാനം. ഇതു തന്നെയാണ് ഏലത്തിൻറ അവസ്​ഥയും. അവിടെയും കോടികളുടെ വരുമാനം നടന്നിരുന്നു. പക്ഷെ, ഇന്ന് കാലാവസ്​ഥ മാറ്റം തോട്ടവിളകളെ ബാധിച്ചിരിക്കുന്നു. ഏലത്തോട്ടത്തിൽ തൊഴിൽ ദിനങ്ങളുടെ എണ്ണം കുറഞ്ഞു.
തേയിലക്കും ഏലത്തിനും കാലാവസ്​ഥ വലിയ ഘടകമാണ്. ഏറ്റവും ഉയരം കൂടിയ ഇടത്ത് തേയില, അതിന് താഴെ ഏലം, അതിനും താഴെ കാപ്പി എന്നാണല്ലോ. ഉയരം കൂടുന്നുവെന്നാൽ  തണുപ്പും വർദ്ധിക്കുന്നുവെന്നർഥം. അപ്പോൾ തണുപ്പില്ലാതെ ഉയരം കൂടിയിട്ടും കാര്യമില്ല. ആ മണ്ണ്  മറ്റു കൃഷികൾക്കായിരിക്കും അനുയോജ്യം.
ആവർത്തിക്കുന്നു.....ഞങ്ങൾ മൂന്നാറുകാർ കുടയേറ്റക്കാരല്ല. തേയില വ്യവസായവുമയി ബന്ധപ്പെട്ട്​ മൂന്നാർ എന്ന പ്ലാ​േൻറഷൻ ടൗണിൽ ജീവിക്കാൻ എത്തിയവരാണ്​ ഞങ്ങളുടെ മുൻതലമുറ. അവർ ഇൗ മണ്ണിനെ സംരക്ഷിച്ചു. ഞങ്ങളുടെ തലമുറയും ഭൂമി തേടി പോയില്ല.അതറിയണമെങ്കിൽ 1990ൽ നടന്ന സംഭവം കൂടിഅറിയണം. മൂന്നാർ ടൗണിൽ മദ്യശാലക്ക്​ ഭൂമി നൽകിയപ്പോൾ അതിൽ പ്രതിഷേധിച്ച്​ ടൗണിലെ സർക്കാർ ഭൂമിയിലാകെ കുടിൽ​കെട്ടി സമരം നടത്തി. ഒരുപക്ഷെ കേരളത്തിലെ ആദ്യ കുടിൽകെട്ടി സമരം. കേരളത്തിന്​പുറത്തായിരുന്ന സബ്​ കല്​കടർ എത്തി മദ്യശാലക്ക്​ പാട്ടത്തിന്​നൽകിയ ഭൂമി തിരിച്ചെടുത്തതോടെ കെട്ടിയ കുടിലുകൾ സ്വയം പൊളിച്ച്​ മാറ്റിയവരാണ്​ ഞങ്ങൾ. എന്നാൽ, മൂന്നാറുകാരല്ലാത്തവർ മൂന്നാറി​െൻറ നേതൃത്വത്തിൽ എത്തിയപ്പോൾ അവർ ഞങ്ങളുടെ മൂന്നാറിനെ നശിപ്പിച്ചു.
അവസാനമായി ഒരു കാര്യം കൂടി. മുന്നാറിലേക്കുള്ള റോഡുകൾ എന്നത്​ പഴയ പ്ലാ​േൻറഷൻ ടൗണിലേക്കുള്ളതാണ്​. ഇടുങ്ങിയ റോഡുകൾ. അവി​ടേക്കാണ്​ നുറുകണക്കിന്​ വാഹനങ്ങൾ എത്തുന്നത്​. കേരളത്തിൽ ഒരിടത്തും അനുഭവിക്കാത്ത ഗതാഗത കുരുക്കാണ്​ മൂന്നാർ നേരിടുന്നത്​. എതിരെ വരുന്ന വാഹനങ്ങൾക്ക്​ സൈഡ്​ നൽകണമെങ്കിൽ വീതി കൂടിയ ഇടം കണ്ടെത്തണം. ആംബുലൻസിനോ ഫയർഫോഴ്​സിനോ പോലും പോകാൻ കഴിയാത്ത തരത്തിലാണ്​ പലപ്പോഴും ഗതാഗത കുരുക്ക്​. അവിടെ ദുരന്തമുണ്ടായാൽ​ ആലോചിക്കാൻ കഴിയില്ല. ഹെലികോപ്​ടർ ഏ​ർപ്പെടുത്തിയാൽ പോലും രക്ഷാപ്രവർത്തനം സാധ്യമായിരിക്കും. ദേശിയ ദുരന്ത നിവാരണ അതോറിറ്റിയാണ്​ ഇക്കാര്യത്തിൽ ഇടപ്പെടേണ്ടത്​.

mjbabu 9447465029

24 March 2017

ഇ.എസ്.എക്ക് സര്‍ക്കാര്‍ വക ദയാവധംവരള്‍ച്ച, ജലക്ഷാമം എന്നിവയെ കുറിച്ചാണ് കേരളം ചര്‍ച്ച ചെയ്യപ്പെടുന്നത്. ഇതേസമയം, മറുഭാഗ്ധ് പശ്ചിമഘട്ട സംരക്ഷണ്ധിന്റ ഭാഗമായ പരിസ്ഥിതി സംവേദന പ്രദേശ്ധിന് (ഇ.എസ്.എ) എതിരെ ഹര്‍്ധാലും സമരവും നടക്കുന്നു. നിലവിലെ സംരക്ഷിത വനഭൂമിയിലേക്ക് ഇ.എസ്.എയെ ചുരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ തീരുമാനിക്കുന്നു. എന്തിന് വേണ്ടിയാണോ പശ്ചിമഘട്ട സംരക്ഷണം എന്ന ആവശ്യ്ധിലേക്ക് നിങ്ങിയത് അതിന് ഘടക വിരുദ്ധമായ നിലപാടിലേക്ക് കേരളം നീങ്ങുന്നു. പരിസ്ഥിതി സംരക്ഷിക്കാന്‍ ചുമതലപ്പെട്ടവര്‍ തന്നെ പശ്ചിമഘട്ട സംരക്ഷണ്ധിന് ദയാവധം നല്‍കാന്‍ റിപ്പോര്‍ട്ട് നല്‍കുന്നു. ഈ പശ്ചാ്ധല്ധില്‍ വേണം വര്‍്ധമാനകാല പരിസ്ഥിതി സംഭവങ്ങള്‍ ചര്‍ച്ച ചെയ്യാന്‍. കേരള്ധിന്റ പടിഞ്ഞാറുള്ള ലക്ഷദ്വീപ് കടലില്‍ നിന്നും വെള്ളം ശുദ്ധികരിച്ച് സംസ്ഥാന്െധ ജലക്ഷാമം പരിഹരിക്കാന്‍ കഴിയില്ലെന്നിരിക്കെ, പശ്ചിമഘട്ട്െധയും അവിടെ നിന്നുള്ള ജലസ്രോതസിനെയും സംരക്ഷിക്കണമെന്ന പ്രാഥമിക പാ~മാണ് കേരളം മറക്കുന്നത്. സംസ്ഥാന്െധ  44 നദികളുടേയും വൃഷ്ടിപ്രദേശം പശ്ചിമഘട്ടമാണ്. ഇവയില്‍ 41ഉം ഉല്‍ഭവിക്കുന്നത് പശ്ചിമഘട്ട്ധില്‍ നിന്നാണ്. മഴക്കാല്ധ് പശ്ചിമഘട്ടമലകളിലെ വനങ്ങളില്‍ പെയ്യുന്ന മഴവെള്ള്ധിന് ഭൂമിയിലേക്ക് അരിച്ചിറങ്ങുവാന്‍ അവസരം നല്‍കുന്നു. ഇത് ഭൂമിക്കടിയിലൂടെ ഭൂഗര്‍ഭജലമായി ഭൂമിയുടെ ചരിവ് അനുസരിച്ച് നദികളുടെ വശങ്ങളിലൂടെയും മറ്റും ഉറവകളായി നദികളില്െധുന്നു. ഈ ഭൂഗര്‍ഭജലമാണ് നദികളിലെ വേനല്‍ക്കാല നീരൊഴുക്ക്. നദികളെ നിലനിര്‍്ധുന്നത് പശ്ചിമഘട്ടമാണ്. വനമേഖലയും പുല്‍മേടുകളും  ഇല്ലാതാകുന്നതോടെ മഴക്കാലങ്ങളില്‍ പെയ്യന്ന മഴവെള്ളം കു്ധിയൊലിച്ച് നേരിട്ട് നദികളില്െധുകയും അണക്കെട്ടുകള്‍ മഴക്കാല്ധ് തന്നെ നിറയുകയും  തുറന്നുവിടേണ്ട അവസ്ഥ വരികയും ചെയ്യന്നു. ഇത് വൈദ്യുതി ഉല്‍പാദന്ധിനും ജലസേചന്ധിനും കുടിവെള്ള്ധിനും കരുതലായി ഉപയോഗിക്കേണ്ട ജല്ധിന്റെ അളവ് ക്രമാതീതമായി കുറയ്ക്കുന്നു എന്നതാണ് വാസ്തവം. അതായത് പശ്ചിമഘട്ടം സംരക്ഷിക്കപ്പെട്ടാല്‍ മാത്രമെ, കേരള്ധില്‍ ജീവന്‍ നിലനില്‍ക്കുവെന്നര്‍ഥം.

കാടും പുല്‍മേടുകളും നശിപ്പിച്ച് ജല വൈദ്യുത പദ്ധതികള്‍ക്കവേണ്ടി അണക്കെട്ടുകള്‍ നിര്‍മ്മിച്ച വൈദ്യുതിബോര്‍ഡും പശ്ചിമഘട്ട്െധ സംരക്ഷിക്കണമെന്ന ആവശ്യ്ധിലേക്ക് എ്േധണ്ടി വന്നത് നീരൊഴുക്ക് കുറഞ്ഞ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമായപ്പോഴാണ്. ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കിയും ശബരിഗിരിയും അടക്കം  'വരള്‍ച്ച' നേരിടുകയാണ്. കേരള്ധിലെ നദികളില്‍ മഴക്കാലം കഴിഞ്ഞാലും വെള്ളം ഒഴുകുന്നതിനുള്ള പ്രധാനകാരണം പശ്ചിമഘട്ട മലമടക്കുകളാണ്.

ഖനനവും അനിയന്ത്രിതമായ ടൂറിസം പദ്ധതികളുമാണ് കേരള്ധിലെ  പശ്ചിമഘട്ടം നേരിടുന്ന പ്രധാന വെല്ലുവിളി. പാറമട വലിയ വ്യവസായമായി കേരള്ധില്‍ മാറിയിരിക്കുന്നു.  പാറ പൊട്ടിച്ച് കിഴക്കന്‍ മലകളുടെ ഉയരം പല സ്ഥലങ്ങളിലും കുറഞ്ഞുവരുന്നത് തമിഴ്‌നാട്ടില്‍ നിന്നുള്ള ചൂടു കാറ്റ് കടന്നു വരാന്‍ കാരണമാകുന്നു. കേരള്ധില്‍ പുകയില്ലാ്ധ വ്യവസായമായി ടൂറിസ്െധ മാറ്റിയപ്പോള്‍ പശ്ചിമഘട്ട്ധിന് സംഭവിച്ചേക്കാവുന്ന ആഘാത്െധ കുറിച്ച് ഒരുതര്ധിലുള്ള പ~നവും നട്ധിയിട്ടില്ല. ഹില്‍സ്റ്റേഷനുകളില്‍ മല വെട്ടിനിര്ധിയും മരങ്ങളുംപുല്‍മേടുകളും നശിപ്പിച്ചും  വന്‍കിട റിസോര്‍ട്ടുകള്‍ നിര്‍മ്മിച്ചതോടെ അവിടെങ്ങളിലെ കലാവസ്ഥക്ക് മാറ്റം വന്നിട്ടുണ്ട്. ഇവിടെയാണ് പശ്ചിമഘട്ടം സംരക്ഷിക്കപ്പെടണ്ടേതിന്റ ആവശ്യകത. ചിലരൊക്കെ പ്രചരിപ്പിക്കുന്നത് പോലെ നിലവിലെ താസമക്കാരെ കുടിയൊഴിപ്പിച്ചല്ല സംരക്ഷണ പ്രവര്‍്ധനങ്ങള്‍. കര്‍ഷകരെ മുഴുവന്‍ ഇറക്കി വിട്ട് അവിടെങ്ങളില്‍ വന്യജീവികളുടെ ആവാസ കേന്ദ്രമാക്കി മാറ്റണമെന്നും നിര്‍ദേശിക്കപ്പെടുന്നില്ല. മറിച്ച്,പശ്ചിമഘട്ട്ധില്‍ ചില നിയന്ത്രണങ്ങള്‍ വേണമെന്നാണ് ബന്ധപ്പെട്ട സമിതികള്‍ പറയുന്നത്.

മാധവ് ഗാഗ്ഡില്‍, കസ്തുരി രംഗന്‍ കമ്മിറ്റികള്‍

ഗുജറാ്ധ്, മഹാരാഷ്ട്ര, ഗോവ, കര്‍ണ്ണാടക, തമിഴ്‌നാട്, കേരളം എന്നി ആറു സംസ്ഥാനങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന പശ്ചിമഘട്ട്െധ സംരക്ഷിക്കുകയെന്ന ലക്ഷ്യ്േധാടെയാണ ഡോ. മാധവ് ഗാഡ്ഗില്‍ അദ്ധ്യക്ഷനായ സമിതിയെ 2010 മാര്‍ച്ച് നാലിന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം നിയോഗിച്ചത്. 2011 ആഗസ്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടുവെങ്കിലും വിവരാവകാശ പ്രകാരം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതോടെയാണ് പ്രസിദ്ധികരിക്കാന്‍ നിര്‍ബന്ധിതരായത്. എന്നാല്‍, കേരള്ധില്‍ നിന്നും ഉയര്‍ന്ന എതിര്‍പ്പുകള്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് തടസമായി. എതിര്‍പ്പ് ശക്തമായതോടെ ഡോ.കസ്തുരി രംഗന്‍ അദ്ധ്യക്ഷനായ മറ്റൊരു സമിതിയെ  2012 ആഗസ്ത് 17ന് നിയോഗിക്കുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍.

പശ്ചിമഘട്ട്െധ മൂന്നു സോണുകളാക്കി തിരിച്ച മാവധ്ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ നിന്നും വിത്യസ്തമായി  രണ്ടു ഭൂപ്രദേശങ്ങളായാണ് കസ്തുരിരംഗന്‍ കമ്മിറ്റി കണ്ടത്.  സംരക്ഷിത വനമേഖല, ലോകപൈതൃക പ്രദേശം, വന്യജീവി ഇടനാഴികള്‍ എന്നിവയെ  പരിസ്ഥിതി സംവേദന പ്രദേശമായി (ഇ.എസ്.എ) വിജ്ഞാപനം ചെയ്യണമെന്നാണ് കസ്തുരി രംഗന്‍ കമ്മിറ്റി ശിപാര്‍ശ ചെയ്തതു.

പരിസ്ഥിതിയെ നശിപ്പിക്കുന്നതും പാരിസ്ഥിതികമായി വലിയ ആഘാതം സൃഷ്ടിക്കുന്നതുമായ പ്രവര്‍്ധനങ്ങള്‍ ഉപേക്ഷിക്കണമെന്നും പരിസ്ഥിതി സൗഹാര്‍ദ വികസനം പ്രോല്‍സാഹിപ്പിക്കണമെന്നുമായിരുന്നു നിര്‍ദേശം. കാപ്പി,ഏലം എന്നിവ കൃഷി ചെയ്യുന്ന ഇടുക്കിയിലും വയനാടിലും മനുഷ്യരും പ്രകൃതിയും തമ്മില്‍ 'സൗഹാര്‍ദ്ദം'വേണമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

കാലാവസ്ഥ വ്യതിയാന്ധിന്റെ ഫലമായി പശ്ചിമഘട്ട മേഖലയില്‍ വര്‍ദ്ധിച്ചു വരുന്ന താപമേഖലകള്‍,മഴയുടെ ലഭ്യതയിലുണ്ടാകുന്ന മാറ്റങ്ങള്‍ ആവാസവ്യവസ്ഥയില്‍ തന്നെ കാര്യമായ മാറ്റങ്ങള്‍ വരു്ധിയേക്കാമെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഈര്‍പ്പം കൂടിയ പ്രദേശങ്ങള്‍ കുറയുകയും വരള്‍ച്ചയുടെ ഫലമായി ആവസാസവ്യവസ്ഥിയിലുണ്ടാകുന്ന പ്രതികൂല മാറ്റങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യും. താപനിലയിലുണ്ടാകുന്ന മാറ്റം, മഴയിലുകുന്ന കുറവ്, മറ്റ് കാലാവസ്ഥ വ്യതിയാനങ്ങള്‍ എന്നിവ സംബന്ധിച്ച് പ~നം നട്ധണം. വൃക്ഷവിളകളും സസ്യയിനങ്ങളും സംയുക്തമായി കൃഷി ചെയ്യുന്നത് പ്രോല്‍സാഹിപ്പിക്കുക, അധിക താപ്േധയും വരള്‍ച്ചയേയും പ്രതിരോധിക്കുന്ന സസ്യയിനങ്ങള്‍ നട്ടുവളര്‍്ധുക, പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട നയങ്ങള്‍ രൂപീകരിക്കുമ്പോള്‍ കാട്ടുതി സംബന്ധിച്ച്മുന്നറിയിപ്പ്  നല്‍കുന്ന സംവിധാനം ഏര്‍പ്പെടു്ധുക  തുടങ്ങിയവയും റിപ്പോര്‍ട്ടിലുണ്ട്.

എന്താണ് ഇ.എസ്.എ

മലയോര മേഖലയില്‍ ഏറെ തെറ്റിദ്ധാരണ പര്ധിയതാണ് ഇ.എസ്.എ എന്ന പരിസ്ഥിതി സംവേദന പ്രദേശം.  ഇ.എസ്.എക്ക് പൊതുവില്‍ സ്വീകാര്യമായ നിര്‍വചനമില്ലെന്നാണ് ഗാഡ്ഗില്‍ കമ്മിറ്റി പറഞ്ഞത്. പ്രകൃതിദ്ധമായ, പരിസ്ഥിതിക്ക് വളരെ എളുപ്പം നശിപ്പിക്കാന്‍ കഴിയുന്ന പരിസ്ഥിതി ഘടകങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശം എന്നൊരു നിര്‍വചനമുണ്ടെങ്കിലും അതു സ്വീകരിക്കുന്നില്ലെന്നും ഗാഡ്ഗില്‍ കമ്മിറ്റി വിലയിരു്ധി.

പരിസ്ഥിതി സംവേദന പ്രദേശങ്ങള്‍ പ്രഖ്യാപിക്കപ്പെടുന്നതോടെ കര്‍ഷകരെ കുടിയിറക്കുമെന്ന പ്രചരണമാണ് തെറ്റിദ്ധാരണക്ക് കാരണമായത്.  പാരിസ്ഥിതിക ദുര്‍ബ്ബല പ്രദേശങ്ങള്‍ സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനുമായി  സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന വന നിയമ്ധിലെ പരിസ്ഥിതി ദുര്‍ബല പ്രദേശം (ഇ എഫ് എല്‍) എന്നതിന് തുല്യമാണ് ഇ.എസ്.എയെന്ന പ്രചരണണ്ടായത്.  മുമ്പ് വനമായിരുന്ന ഒരു നിശ്ചിത പ്രദേശമാണ് ഇ.എഫ്.എല്‍ ആയി പ്രഖ്യാപിക്കുന്നത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് ഇ.എസ്.എ പ്രഖ്യാപിക്കുന്നത്. ഇന്‍ഡ്യയിലെ ആദ്യ ഇ.എസ്.എ മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍പ്പെട്ട മുറൂദ് ജന്‍ജിറ കടല്‍തീരമാണ്.

1972ല്‍ സ്റ്റോക്ക്‌ഹോമില്‍  ഐക്യ രാഷ്ട്രസഭ വിളിച്ച്‌ചേര്‍്ധ മനുഷ്യരുടെ നിലനില്‍പ്പുമായി ബന്ധപ്പെട്ട കണ്‍വന്‍ഷന്റെ തീരുമാന പ്രകാരമാണ് പരിസ്ഥിതി (സംരക്ഷണ)നിയമം കൊണ്ടുവന്നതെന്ന് നിയമ്ധിന്റെ ആമുഖ്ധില്‍ പറയുന്നു.ജലം, വായു, ഭൂമി, മനുഷ്യരുടെ നിലനില്‍പ്, മറ്റ് ജീവജാലകങ്ങള്‍, സസ്യം തുടങ്ങിയവയാണ് പരിസ്ഥിതിയെന്നും നിയമ്ധില്‍ പറയുന്നു. വനവും വന്യജീവികളുമായും വനം വകുപ്പുമായും പരിസ്ഥിതി (സംരക്ഷണ)നിയമ്ധിനും ഇ.എസ്.എക്കും  ബന്ധമില്ല. വന്‍തോതില്‍ പരിസര മലിനീകരണം സൃഷ്ടിക്കുന്ന വ്യവസായങ്ങള്‍, ഖനനം, ഭൂമിയുടെ ഘടന മാറ്റുന്നത്, മരങ്ങള്‍ മുറിക്കുന്നത് എന്നിവയാണ് ഇ.എസ്.എ പ്രകാരം തടയുന്നത്.

ഇ.എസ്.എയില്‍ ഖനനം, പാറ ഖനനം, മണല്‍ വാരല്‍ എന്നിവ നിരോധിക്കുകയും ഇപ്പോഴുള്ളവ അഞ്ചു വര്‍ഷ്ധിനകമോ പാട്ടകരാര്‍ അവസാനിക്കുന്നത് അനുസരിച്ചോ നിര്‍്ധലാക്കുകയും വേണമെന്ന ശിപാര്‍ശയാണ് യഥാര്‍ഥ്ധില്‍ റിപ്പോര്‍ട്ടുകള്‍ക്ക് വെല്ലുവിളിയായി മാറിയത്.ചുവപ്പ് കാറ്റഗറിയില്‍പ്പെട്ട വ്യവസായങ്ങള്‍ നിരോധിക്കണം. എന്നാല്‍, ഭക്ഷ്യ, ഫല സംസ്‌കരണ വ്യവസായങ്ങള്‍ക്ക് ഇളവ് നല്‍കണം. 20,000 ചതുരശ്ര മീറ്ററില്‍ കുടുതല്‍ വിസ്തൃതിയുള്ള കെട്ടിടങ്ങളും നിര്‍മ്മാണ പ്രവര്‍്ധനങ്ങളും അനുവദിക്കരുത്. പുതിയ ടൗണ്‍ഷിപ്പുകളും പ്രദേശ വികസന പദ്ധതികളും നിരോധിക്കണം.  പരിസ്ഥിതി ആഘാത പ~ന ഏജന്‍സിയുടെ സുക്ഷ്മപരിശോധനക്ക് ശേഷമായിരിക്കണം ഇ.എസ്.എ മേഖലകളില്‍ വികസന പ്രവര്‍്ധനങ്ങള്‍ക്ക് അനുമതി നല്‍കേണ്ടത്. താപ വൈദ്യുതി നിലയങ്ങള്‍ക്ക് അനുമതി നല്‍കരുത്. എന്നാല്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ജലവൈദ്യുത പദ്ധതികള്‍ക്ക് അനുമതിയാകാം. ഇ.എസ്.എ പ്രദേശങ്ങളുമായി ബന്ധപ്പെട്ട തീരുമാനങ്ങളില്‍ പ്രാദേശിക സമൂഹ്ധിന്റെ പങ്കാളി്ധം ഉറപ്പ് വരു്ധണം. ഇ.എസ്.എ പ്രദേശങ്ങളിലെ പദ്ധതികള്‍ക്ക് ഗ്രാമസഭയുടെ മുന്‍കൂട്ടിയുള്ള അനുമതിയും എന്‍.ഒ.സിയും നേടിയിരിക്കണം. വനാവകാശ ചട്ടവും കര്‍ശനമായി പാലിക്കണം തുടങ്ങിയവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍. ഇതില്‍ ഏതാണ് കര്‍ഷര്‍ക്ക് ദോഷമാകുന്നത്?

ഇ.എസ്.എക്ക് ദയാവധം നല്‍കുന്നു

 കസ്തുരി രംഗന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ 2013 ഒക്ടോബര്‍ 21ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗമാണ് ഇ.എസ്.എ അതിര്‍്ധികള്‍ പുന:പരിശോധിക്കാന്‍ സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ.ഉമ്മന്‍.വി.ഉമ്മന്‍ കമ്മിറ്റിയെ നിയോഗിക്കാനുള്ള തീരുമാനമെടു്ധത്. കേരള ശാസ്ത്രസാങ്കേതികപരിസ്ഥിതി കൗണ്‍സില്‍ എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ഡോ.വി.എന്‍.രാജശേഖരന്‍ പിള്ള, റബ്ബര്‍ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പി.സി.സിറിയക് എന്നിവരായിരുന്നു സമിതിയിലെ മറ്റംഗങ്ങള്‍. യഥാര്‍ഥ്ധില്‍ പശ്ചിമഘട്ട സംരക്ഷണ്ധിന് ദയാവധം നല്‍കാന്‍ നിയോഗിക്കപ്പെട്ടവരായിരുന്നു ഇവര്‍.

കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച രണ്ടു കമ്മിറ്റികളും ഇ.എസ്.എയായി കണ്ടെ്ധിയ പ്രദേശങ്ങളില്‍ ഫീല്‍ഡ് സര്‍വേ നട്ധി ജനവാസ കേന്ദ്രങ്ങളും കൃഷി ഭൂമിയും വനവും തോട്ടങ്ങളും വേര്‍തിരിക്കണമെന്ന ശിപാര്‍ശയാണ് പ്രധാനമായും ഉമ്മന്‍ കമ്മിറ്റി സമര്‍പ്പിച്ചത്. അതായത് വനം മാത്രമായി ഇ.എസ്.എ നിജപ്പെടു്ധണമെന്ന്. ആ നിര്‍ദേശമാണ് ഇപ്പോഴ്െധ സര്‍ക്കാര്‍ അംഗീകരിച്ചത്. വനമിതര ്രപദേശമായ 886.7 ചതുര്രശ കിലോമീറ്റര്‍  ഒഴിവാക്കുന്നതോടെ 9107 ചതുര്രശ കിലോമീറ്റര്‍ സംരക്ഷിത ്രപദേശം മാത്രമായിരിക്കും ഇ.എസ്.എ. യുടെ പരിധിയില്‍ വരുന്നത്. സംരക്ഷിത വനഭൂമിയില്‍ എന്തിന് ഇ.എസ്.എ എന്നതാണ് പുതിയ ചോദ്യം. സംസ്ഥാന സര്‍ക്കാരിന്റ തീരുമാനം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചാല്‍, പശ്ചിമഘട്ട സംരക്ഷണ്ധില്‍ നിന്നും കേരള്ധില്‍ ഇ.എസ്.എ ഇല്ലാതാകും.

കസ്തുരി രംഗന്‍ കമ്മിറ്റി സംസ്ഥാന്െധ നിര്‍ദേശിച്ച  13108 ചതുരശ്ര കിലോമീറ്ററില്‍ നിന്നാണ് ഇ.എസ്.എ വിസൃതി 9107 ചതുര്രശ കിലോമീറ്ററായി കുറയുന്നത്.

പശ്ചിമട്ട്ധിലെ മറ്റു പ്രദേശങ്ങളിലെ വനഭൂമിയും പുല്‍മേടുകളും പാറക്കെട്ടുകളും കാവുകളും കണ്ടെ്ധി അവ സംരക്ഷിക്കണമെന്നും പശ്ചിമഘട്ട മേഖലയില്‍ 500 മീറ്ററിന് മേല്‍ ഉയരുമുള്ള പ്രദേശങ്ങളില്‍ കെട്ടിടങ്ങളുടെ ഉയരം ഭൂമിയുടെ ഉപരിതല്ധില്‍ നിന്നും എട്ടു മീറ്ററായി പരിമിതപ്പെടു്ധണമെന്നും ഉമ്മന്‍ കമ്മിറ്റി നിര്‍ദേശിച്ചിരുന്നു.  സ്വകാര്യ ഭൂമിയലുളള മരങ്ങള്‍ മുറിക്കുന്നതിന് അനുവദം ആവശ്യമില്ല, പരിസ്ഥിതി സംരക്ഷണ പ്രവര്‍്ധനങ്ങള്‍ നട്ധുന്നവര്‍ക്ക് സംരക്ഷണ സേവന വേതനം നല്‍കണം, വനമായി സംരക്ഷിക്കേണ്ട പ്രദേശ്ധിനക്െധ ഖനനം നിരോധിക്കണം, അനുമതി കൂടാതെ പ്രവര്‍്ധിക്കുന്ന ക്വാറികള്‍ നിര്‍്ധലാക്കണം, അശസാസ്ത്രിയവും അനിയന്ത്രിതവുമായ കുഴല്‍ കിണര്‍ നിര്‍മ്മാണം തടയണം, യൂക്കാലി, അക്കേഷ്യ, തേക്ക് തുടങ്ങിയ ഏകവിള കൃഷികള്‍ നിരോധിക്കണം, സങ്കരയിനം പശുക്കളെ വളര്‍്ധുന്നതിന് നിരോധനം പാടില്ല തുടങ്ങിയ ശിപാര്‍ശകളാണ് സമര്‍പ്പിച്ചതെങ്കിലും അതാന്നും സര്‍ക്കാര്‍ പരിഗണിച്ചില്ല.

കേരള്ധിന്റ കലാവസ്ഥയില്‍ ഭൂവിനിയോഗ മാറ്റങ്ങളുണ്ടാക്കിയ പ്രത്യാഘാത്െധ കുറിച്ച് കോഴിക്കോട് ജലവിഭവ വികസന വിനിയോഗ കേന്ദ്രം കൃത്യമായി പറയുന്നുണ്ട്. 1940കളില്‍ സംസ്ഥാന്ധ് ഒമ്പത് ലക്ഷം ഹെക്ടര്‍ വനമുണ്ടായിരുന്നു.1970കളില്‍ എ്ധിയപ്പോള്‍ ഏഴര ലക്ഷം ഹെക്ടറായി കുറഞ്ഞു. 1081509 ഹെക്ടറാണ് ഇപ്പോഴ്െധ വിസ്തൃതി. ഭൂവിസ്തൃയുടെ 28 ശതമാനമാണിത്. വനവിസൃതി കുറയുന്നത് ജൈവവൈവധ്യ്െധയും കാര്‍ബണ്‍ ആഗിരണ്െധയും കാലവസ്ഥയെയും ജലലഭ്യതയും ബാധിക്കുന്ന ഘടകകങ്ങളാണ്. ഇതു പോലെ തന്നെയാണ് നെല്‍വയലുകളിലുണ്ടാകുന്ന കുറവ്. 196870 ഹെക്ടറിലാണ് നെല്‍കൃഷിയുള്ളതെന്ന് ആസൂത്രണ ബോര്‍ഡിന്റ കണക്കുകള്‍ പറയുന്നു. 1974ല്‍ 8.75 ലക്ഷം ഹെകട്‌റിലായിരുന്നു കൃഷിയെന്നറിയുക.ഭൂഗര്‍ഭ ജലപരിപോഷണം കുറയാന്‍ ഇതു കാരണമായിട്ടുണ്ട്. ഇതോടൊപ്പം അന്തരീക്ഷ താപനിലയിലും വര്‍ദ്ധനവുണ്ട്. ഒരു പരിധിവരെ ഇതിനൊക്കെയുള്ള പരിഹാരമാണ് പശ്ചിമഘട്ട സംരക്ഷണംഎന്നിരിക്കെയാണ്, വെള്ളവും വെളിച്ചവും ഭക്ഷ്യധാന്യങ്ങളും വേണ്ടവര്‍ തന്നെ അതിന് എതിരെ രംഗ്ധ് വരുന്നത്. അതും സംരക്ഷണ പ്രവര്‍്ധനങ്ങള്‍ കര്‍ഷകരെയും ജനജീവിത്െധയും ഒരുതര്ധിലും ബാധിക്കില്ലെന്നിരിക്കെ.അതേ, ഇനിഒരു തലമുറ കേരള്ധില്‍ ജീവിക്കണമോ എന്നതാണ് കാതലായ പ്രശ്‌നം


18 March 2017

‘‘എന്തുകൊണ്ട് മൂന്നാറിൽ മാത്രം’’


നിയമസഭാ കമ്മിറ്റി റിപ്പോർട്ടിനെ മറ്റൊരു കസ്​തുരി രംഗൻ റിപ്പോർട്ടാക്കി മാറ്റാനുള്ള ശ്രമങ്ങളാണ്​  മൂന്നാറിൽ നടക്കുന്നത്​. ഇത്​ വാട്​സാപ്പിൽ ലഭിച്ച സന്ദേശമാണ്​.എനിക്ക്​ മാത്രമല്ല, ഒ​​േട്ടറെ പേർക്ക്​ അയിച്ചിരിക്കാം.

‘‘എന്തുകൊണ്ട്  മൂന്നാറിൽ മാത്രം...

 കേരളം മുഴുവൻ LA പട്ടയ ഭൂമിയിൽ നിർമാണം സാധ്യമാണെങ്കെലും മൂന്നാറിൽ മാത്രമായി എന്തുകൊണ്ട് നിരോധനം ?

#  കേരളത്തിലെ ഏറ്റവും വലിയ-ഏഷ്യയിലെ രണ്ടാമത്തെ വിനോദ സഞ്ചാര മേഖലയായ മൂന്നാറിനെ  ഇല്ലാതാക്കുവാനായി ടാർഗറ്റ് ചെയ്യുന്നത് ആര് ?

# 500 ൽ പരം കെട്ടിടങ്ങൾ പൊളിച്ചു നീക്കിയാൽ മൂന്നാർ ടൂറിസം തന്നെ ഇല്ലാതാക്കുകയാണ്. ഇതിനെ ആശ്രയിച്ചു ഉപജീവനം നടത്തുന്ന പ്രദേശവാസികളായ പതിനായിരത്തോളം വരുന്ന ജനങ്ങൾക്ക് മറ്റ് എന്ത്  തൊഴിലവസരങ്ങൾ  സൃഷ്ട്ടിക്കാൻ കഴിയും ?

# ഹോട്ടലുകളിലും റിസോർട്ടുകളിലും പണിയെടുക്കുന്ന പ്രദേശ വാസികളും

മറുനാട്ടിൽനിന്നുവന്നവരുമായ പതിനായിരക്കണക്കിന് തൊഴിലാളികളെ പുനരധിവസിപ്പിക്കാനുള്ള സംവിധാനമുണ്ടോ?

#  കൃഷി മാത്രം തൊഴിലാക്കിക്കൊണ്ട് ഉപജീവനം സാധിക്കുമോ? എങ്കിൽ ഈ കാണുന്ന വികസനമൊക്കെ ഇവിടെ സാധിക്കുമായിരുന്നോ?

#  പൊളിച്ചു മാറ്റപ്പെടും എന്ന് പറയുന്ന ഈ കെട്ടിടങ്ങൾ ഒറ്റ രാത്രികൊണ്ട് പൊങ്ങി വന്നവയാണോ? കെട്ടിടനിർമ്മാണത്തിന് പെർമിറ്റും, നടത്തിപ്പിന് ലൈസൻസ് ഉം കൊടുത്ത അധികാരികളുടെ മറുപടി എന്ത് ?

#  പൊളിക്കുമെന്നു പറയുന്ന കെട്ടിടങ്ങളിൽ നിന്നൊക്കെ ബിൽഡിംഗ് ടാക്‌സും, ലാൻഡ് ടാക്‌സും,  ലക്ഷറി ടാക്‌സും , മറ്റു പലതരം ടാക്സുകളുമൊക്കെയായി ഇന്നുവരെ പിരിച്ചെടുത്ത കോടിക്കണക്കിന് രൂപയ്ക്കു എന്ത് ന്യായീകരണമാണുള്ളത് ?

#  കെട്ടിട നിർമാണത്തിന് പെർമിറ്റ് കൊടുക്കുന്ന സമയത്തു പരിസ്ഥിതി ലോല പ്രദേശത്തു കെട്ടിടം പണിയുന്നതിനുള്ള നിബന്ധനകൾ പാലിക്കണമെന്ന് എന്തുകൊണ്ട്  അധികാരികൾ നിർദ്ദേശിച്ചില്ല ?
അല്ലെങ്കിൽ നിലവിൽ വന്നിട്ടില്ലാത്ത  ഒരു പരിസ്ഥിതി നിബന്ധന എങ്ങനെ പാലിക്കാൻ കഴിയും?

#  കസ്തൂരിരംഗൻ റിപ്പോർട്ടിനേക്കാൾ കടുത്ത നിബന്ധനകളാണോ കേരളത്തിന്റെ നിയമസഭാ ഉപസമിതി മുന്നോട്ടു വെയ്ക്കുന്നത് ?

# മാറിവരുന്ന നിയമം കാരണം സാധാരണക്കാരന് ഇലെക്ട്രിസിറ്റിയും ഭവന നിർമാണ അനുമതിയും  പോലും നിഷേധിക്കപ്പെടുകയാണോ?

#  നിബന്ധനകളും നിയന്ത്രണങ്ങളും നിലനിന്നാൽ  ഭൂമിക്ക് വിലയില്ലാതായി ക്രയ വിക്രയങ്ങൾ നടക്കാതെ ഹൈറേഞ്ച് നിവാസികൾ പൊറുതിമുട്ടി  ഇറങ്ങിപ്പോകണമെന്നാണോ?
---ഉണരുക__പ്രതികരിക്കുക_  നിലനിൽപ്പിനായി പോരാടുക.’’

1. ഇനി കാര്യത്തിലേക്ക്​ കടക്കാം. മൂന്നാറിൽ എൽ.എ പട്ടയമാ​ണ്​ എന്നത്​ തന്നെ തെറ്റിദ്ധാരണയാണ്​. ഭൂമി പതിവ്​ നിയമം അനുസരിച്ചാണ്​ പട്ടയം നൽകുന്നതെങ്കിലും അതു കണ്ണൻ ദേവൻ വില്ലേജിന്​ മാത്രമായി ബാധകമായിട്ടുള്ള നിയമ പ്രകാരമാണ്​. ജില്ല കലക്​ടറാണ്​ ഇൗ വില്ലേജിൽ പട്ടയം നൽകുന്നത്​. അല്ലെങ്കിൽ കലക്​ടർ പ്രത്യേക ഉത്തരവിലുടെ അധികാരപ്പെടുത്തുന്ന ഉ​േദ്യാഗസ്​ഥൻ.അങ്ങനെയാണ്​ അഡീഷണൽ തഹസിൽദാർ എം.​െഎ. രവീന്ദ്രൻ പട്ടയം നൽകിയത്​.
2.മൂന്നാറിനെ ടുറിസ്​റ്റ്​ കേരന്ദമാക്കിയതിൽ ആർക്കാണ്​ പങ്ക്​. 1980കളു​െട അവസാനം മൂന്നാറിലെ ഒരു സംഘം യുവാക്കൾ തുടങ്ങിവെച്ച പ്രവർത്തനങ്ങളാണ്​ ഇൗ നിലയിൽ എത്തിയത്​.ടുറിസ്​റ്റ്​  കേന്ദ്രമായി മാറിയപ്പോൾ അതിൻറ പ്രതിഫലം പറ്റാൻ വന്നവരാണ്​
ഇപ്പോഴുള്ളത്​. പിന്നെ ഒരു വാണിജ്യ ഘടകവും ഇല്ലാത്ത മണം പോലുമില്ലാത്ത നീലകുറിഞ്ഞിയും മാധ്യമങ്ങളും. മൂന്നാറി​ൻറ ടുറിസ​ത്തെ ആരും തകർക്കണ്ട. ഒരിക്കൽ വന്നവർ പിന്നിട്​ വരാറില്ലെന്നാണ്​ അറിയുന്നത്​.
3. ടുറിസത്തെ ആശ്രയിച്ച്​ കഴിയുന്നവർ... അവർ എവിടെയും പോകേണ്ടി വരില്ല. തേക്കടിയിൽ ടുറിസ്​റ്റുകൾ കുറഞ്ഞതിനാൽ പ്രത്യേകിച്ചൊന്നും സംഭവിച്ചില്ലല്ലോ.ബാർ പൂട്ടിയപ്പോഴും ചാരായം നിരോധിച്ചപ്പോഴും ഇതു തന്നെയല്ലേ പറഞ്ഞത്​.
4.കൃഷി മാത്രം ഉപജീവനമാക്കിയാണ്​ മൂന്നാർ വളർന്നത്​. തേയില കൃഷിയെന്ന വിത്യാസമുണ്ടെന്ന്​ മാത്രം. കേരളത്തിൻറ (അഥവ തിരു​വിതാംകൂർ)തന്നെ സമ്പദ്​ വ്യവസ്​ഥയെ തന്നെ മാറ്റി മറിച്ചത്​ തേയിലയാണ്​. തേയില ഇല്ലെങ്കിൽ മൂന്നാർ മലകൾ വന്യജീവി സ​​​േങ്കതമാകുമായിരുന്നുവെന്ന്​ വേണം കരുതാൻ.ടുറിസം വ്യവസായി മാറിയത്​ ഇന്നലെയാണ്​ എന്നും അറിയുക.
5.പൊളിച്ച്​ മാറ്റുമെന്ന്​ പറയുന്ന കെട്ടിടങ്ങൾ ഒരു ദിവസം കൊണ്ട്​ ഉയർന്നതല്ലെന്ന്​ സമ്മതിക്കുന്നു. കൈകൂലി നൽകിയും സ്വാധീനം ഉപയോഗിച്ചും സർക്കാർ ഭൂമിയിൽ ഇവ പണിതുയർത്തിയത്​ ദിവസങ്ങൾ കൊണ്ടാണ്​.ആരുടെതാണ് ഭൂമിയെന്നും പരിശോധികക്കണ്ടതല്ലേ.ഇവയിൽ എത്ര എണ്ണത്തിനുണ്ട്​ നിയമവിധേയമായ പട്ടയം? ബഹുഭൂരിപക്ഷവും വ്യാജ പട്ടയമാണ്​. ഉദ്യോഗസ്​ഥരുടെ ബലഹീനതകൾ ചൂഷണം ചെയ്​ത്​ പണിതുയർത്തിയത്​. താഴെത്തട്ടിലെ ഉദ്യോഗസ്​ഥർ തെറ്റ്​ ചെയ്​താൽ പിടികുടാനാണ്​ മുകൾ തട്ടിലേക്കുള്ള സംവിധാനം. അതിനുമ മുകളിൽ സുപ്രിം കോടതി വരെ നിയമ സംവിധാനങ്ങളും. എല്ലാം കൃത്യമാണെങ്കിൽ ഇൗ സംവിധാനമൊന്നും വേണ്ടതില്ലല്ലോ.
6. വൈദ്യൂതിയും കെട്ടിട നിർമ്മാണ അനുമതിയും നിഷേധിക്കു​േമ്പാൾ പൊള്ളിയല്ലേ. കയ്യേറ്റ ഭൂമിയിൽ ഇതിനൊക്കെ അനുമതി നിഷേധിക്കാൻ ഇപ്പോഴെങ്കിലും തോന്നിയല്ലേ. മൂന്നാറിലെ ലക്ഷം വീട്​ പോലെ അഞ്ചും ആറും നിലകളുള്ള പഞ്ചനക്ഷത്ര ഫ്ലാറ്റുകൾ കേരളത്തിൽ എവിടെയെങ്കിലും കാണമോ? മൂന്നാറിലെ പഞ്ചായത്ത്​ കക്കുസ്​ വരെ കയ്യേറിയില്ലേ?
7.മൂന്നാറിലെ പുഴകൾ, റോഡ്​ പു​റ​േമ്പാക്ക്​, പാലം, ഏലത്തോട്ടങ്ങൾ, സ്​കുളി​ൻറയും മറ്റു സർക്കാർ സ്​ഥാപനങ്ങളുടെയും ഭൂമി, ശ്​മശാനം തുടങ്ങിയവയിൽ ഇന്ന്​ റിസോർട്ടുകളാണ്​. അവ  സംരക്ഷിക്കണമെന്നാണോ പറയുന്നത്​. 1977 ജനുവരി ഒന്നിന്​ മുമ്പുള്ള ​കയ്യേറ്റക്കാർക്ക്​ പട്ടയം നൽകാനാണ്​ കേരളത്തിലെ നിലവിലെ നിയമം. മൂന്നാർ മേഖലയിൽ നിലവിലെ റിസോർട്ടുകളിൽ ഏതെങ്കിലും ഒന്ന്​ 1996 ന്​മുമ്പ്​ കുയ്യേറിയ സ്​ഥലത്താണെന്ന്​ തെളിയിക്കാമോ? 1996ലെ പഞ്ചായത്ത്​ രേഖകൾ, വോട്ടർ പട്ടിക, അന്നത്തെ ചിത്രങ്ങൾ തുടങ്ങിയവ പരിശോധിച്ചാൽ കാര്യങ്ങൾ വ്യക്​തമാകും.
8. ഇവിടെ സാധാരണക്കാർക്ക്​ ഒരു പ്രശ്​നവുമില്ല, കസ്​തുരി രംഗൻ റിപ്പോർട്ട്​ നടപ്പിലാക്കിയാൽ കൃഷി ഭൂമി മുഴുവൻ വന്യജീവി സ​​​േങ്കതമാകുമെന്നും ആനക്കും കടുവക്കും ഭക്ഷണവും വെള്ളവും തയ്യാറാക്കി വെക്കണമെന്നും കെട്ടിടങ്ങൾക്ക്​ പച്ച പെയിൻറടിക്കണമെന്നും പറഞ്ഞവരുടെ നാടല്ലേ.
അവസാനമായി ഒരു കാര്യം കൂടി.. മൂന്നാറുകൾ ഭൂമി കയ്യേറാൻ തീുരമാനിച്ചിരുന്നുവെങ്കിൽ ഇപ്പോൾ റിസോർട്ട്​ നിർമ്മിച്ചവർക്ക്​ സ്​ഥലം ലഭിക്കുമായിരുന്നില്ല. അവർ വിനോദ സഞ്ചാരികളെ പോലെ മൂന്നാർ കണ്ട്​ മടങ്ങുമായിരുന്നു. മുന്നാറുകാർ അവരുടെ മണ്ണ്​ സംരക്ഷിച്ചതിൻറ പ്രതിഫലം
കൊയ്​തവരാണ്​ ഇപ്പോൾ വികസനത്തെ കുറിച്ച്​ പറയുന്നത്​.